തണൽ – 2

ഈ.. സാരി രമ്യ തന്നതാണോ… ഞാൻ ചോദിച്ചു. അതിനവൾ എന്നെ നോക്കി ചിരിക്കുക മാത്രമാണ് ചെയ്തത്.

ഇതിനിടയിൽ നീനുമോൾ എന്റെ മാറിൽ കിടന്ന് എന്റെ ഡ്രിം ചെയ്ത തടിയിൽ വിരലുകളോടിച്ച് ഇക്കിളി ഇട്ടപോൽ ചിരിച്ചുകൊണ്ടിരുന്നു.

അഭിരാമി ഇടയ്ക്ക് നീനുവിനെ നോക്കുണ്ട്. ആ കരി മഷിയെഴുതിയ മിഴികളിൽ നീനുവിന്നോടുള്ള അസൂയ എനിക്ക് വ്യക്തമായി മനസ്സിലായി. കാറിനടുത് എത്തിയതും ഞാൻ കാറിന്റെ കീക്ക് വേണ്ടി കൈ നീട്ടി.

എന്നാൽ അവൾ അതെനിക്ക് തന്നില്ല. ആ മുഖത്ത് ചെറിയ ഒരു നാണം പോലെ.

ഞാൻ ഓടിച്ചോട്ടെ… അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ കൊഞ്ചികൊണ്ട് എന്നോട് അനുവാദം ചോദിച്ചു.

മ്മ്… ഞാൻ ഒരു ചിരിയോടെ മൂളി.

എന്റെ അനുവാദം കിട്ടിയതും അവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

ഞാൻ നീനുവിനെയും കൊണ്ട് ഫ്രണ്ട് സീറ്റിലേക്കും കയറിയിരുന്നു.

അവൾ കീ തിരിച്ച് കാറ് സ്റ്റാർട്ട്‌ ചെയ്തു. ശേഷമവൾ എന്റെ മുഖത്തേക് ഒന്ന് നോക്കി. ആ മുഖം കണ്ടാലറിയാം അവൾ ഒരുപാട് ഹാപ്പിയാണെന്ന്.

ഞാൻ ഒരു ചിരിയോടെ കണ്ണുകൾ കൊണ്ട് ഞാനുണ്ട് കൂടെ എന്ന് പറഞ്ഞു.

അവൾ പതിയെ ഗിയർ മാറ്റി വണ്ടി മൂവ് ചെയ്യിച്ചു. ശേഷം ഓരോ ഗിയറും ഉയർത്തി വണ്ടി വേഗത കൂട്ടി.

ആഹാ… നന്നായി ഓടിക്കുന്നുണ്ടാലോ… കുറച്ച് ദൂരം കഴിഞ്ഞതും ഞാനവളെ പ്രശംസിച്ചു.

എനിക്ക് കാറോടിക്കാൻ പേടിയാ. പക്ഷേ ഇന്നെന്തോ.. ഒരു ധൈര്യം പോലെ . അവൾ ഡ്രൈവിങ്ങിനിടെ എന്നെ നോക്കാതെ പറഞ്ഞു.

ഞാൻ അൽപനേരം അവളെ തന്നെ നോക്കിയിരുന്നു. ഇന്ന് അഭിരാമിയെ കാണാൻ വല്ലാത്തൊരു വശ്യത. സാരി ഉടുത്തതുകൊണ്ടാണോ.. എനിക്ക് അറിയാൻ കഴിയുനില്ല. ഇന്നവളുടെ മുഖത്തിന് ഒരല്പം തിളക്കം കൂടിയതുപോലെ.

ഞാൻ നോക്കുന്നത് അറിഞ്ഞതുകൊണ്ടാണെന് തോനുന്നു ആ കവിളുകളിൽ രക്തം ഇറച്ചുകയറി. ആ മുഖം അസ്തമയ സുര്യനെ പോലെ ചുവപ്പ് നിറമണിഞ്ഞു. ആ ചുണ്ടിൽ നാണത്തിൽ കുതിർന്ന ഒരു ചിരി തങ്ങിനിന്നു.
കണ്ണും മനസ്സും നിറഞ്ഞ ആ യാത്ര അവസാനിച്ചത് ഓഡിറ്റോറിയത്തിന് മുന്നിലാണ്. വണ്ടി പാർക്കിങ്ങിൽ ഒതുക്കി നിർത്തിയ ശേഷം ആ കണ്ണുകൾ എനിക്ക് നേരെ നീണ്ടു.

ഇറങ്ങാം… അവൾ ചിരിയോടെ ചോദിച്ചു.

ഞാൻ ചിരിച്ചുംകൊണ്ട് തലയാട്ടി.

ഞാൻ തന്നെ ആദ്യം കാറിൽ നിന്നും പുറത്തേക്കിറങ്ങി. പുറകെ അവളും

മോളെ ഇങ്ങ് താ.. അവൾ നീനുവിന് വേണ്ടി കൈ നീട്ടികൊണ്ട് പറഞ്ഞു.

ഞാൻ നീനുവിനെ അവൾക്ക് കൈമാറി. രമ്യയുടെ കല്യാണം പ്രമാണിച്ച് ഓഡിറ്റോറിയം പല വർണ്ണത്തിൽ മിന്നുന്ന ബുൾബുകളാൽ അലകരിച്ചിരിക്കുന്നു. അവ എന്നെ നോക്കി കണ്ണുചിമ്മി കാണിച്ചു.

ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് കയറി. അത്യാവശ്യം ആളുകളുണ്ട്. അടുത്ത ബന്ധുക്കളും നാട്ടുകരുമായിരിക്കും. പിന്നെ ഞങ്ങളെ പോലെ അടുത്ത സൗഹൃദമുള്ള വരും.

ആദ്യം തന്നെ എന്റെ നോട്ടം പോയത് സ്റ്റേജിലേക്കാണ്. എന്നാൽ അവിടം വിജനമായിരുന്നു. സ്റ്റേജിൽ ഇവൻ മാനേജ്മെന്റുകാരുടെ കരവിരുത് കാണാം.

രമ്യ weds രതീഷ് എന്ന് മനോഹരമായി എഴുതിവച്ചിരിക്കുന്നു. രതീഷ് എന്ന പേര് കണ്ടപ്പോൾ ഞാൻ എന്റെ നാട്ടിലുള്ള ഉറ്റ മിത്രത്തെ ഓർത്തുപോയി.

ഞാൻ എനിക്കടുത് നിൽക്കുന്ന അഭിരാമിയെ നോക്കി. അവളുടെ കണ്ണുകളും ആൾക്കൂട്ടത്തിനിടയിൽ രമ്യയെ തിരയുകയാണ്. ആ കാഴ്ച കാണുവാൻ തന്നെ അതീവ രസകരമായിരുന്നു.

പെട്ടെന്ന് ആ ചുണ്ടുകൾ വിടരുന്നത് ഞാൻ കണ്ടു. അതിന്റെ കാരണമറിയാൻ ഞാൻ അവൾ നോക്കുന്ന ദിക്കിലേക്ക് നോക്കി.

ഞങ്ങൾക്ക് നേരെ നിറ പുഞ്ചിരിയോടെ നടന്നുവരുന്ന രമ്യ. പച്ചകളർ സാരിയിൽ ഇന്നവൾ സുന്ദരിയായിട്ടുണ്ട്. അഭരണങ്ങളണിഞ്ഞ് മനസ്സുകൊണ്ടും ശരീരം കൊണ്ടും മറ്റൊരാളുടെ മണവാട്ടിയവൻ തയ്യാറെടുത്തിരിക്കുന്നു അവൾ.

ആഹാ… ഇപ്പോഴാണോ വരുന്നേ…. ഞാൻ എത്ര നേരമായി നിങ്ങളെയും നോക്കി നിൽക്കുന്നു. അവൾ ചെറു പരിഭാവത്തോടെ ഞങ്ങളെ നോക്കി പറഞ്ഞു.

ദാ… ഇങ്ങോട്ട് ചോദിക്ക്… അഭിരാമി ചെറു ചിരിയോടെ എന്നെ നോക്കിയ ശേഷം രമ്യയോടായി പറഞ്ഞു. അവൾ അത് നൈസായി എന്റെ തലയിലേക്കിട്ടു.

ആഹാ… അപ്പോ നിന്റെ പരുപാടിയാണലെ… എന്നു പറഞ്ഞ് രമ്യ എന്റെ വയറിൽ ചെറുതായി ഒരു പഞ്ച് തന്നു.

ഞാൻ അഭിരാമിയെ നോക്കിയപ്പോൾ ആ മുഖത്ത് അടക്കി പിടിച്ച ചിരിയുണ്ടായിരുന്നു.
വാ… ആദ്യം നമ്മുക്കൊരു ഫോട്ടോ എടുകാം അതിനുശേഷം നമ്മുക്ക് മറ്റ് പരിപാടികൾ നോക്കാം. രമ്യ ഞങ്ങളെയും കൊണ്ട് ഫോട്ടോ എടുക്കുവാൻ വേണ്ടി സ്റ്റേജിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ രമ്യയും അഭിരാമിയും ചേർന്ന് എന്തോക്കയോ സ്വകാര്യങ്ങൾ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു.

അഭിരാമി രമ്യയുടെ ചെവിയിൽ എന്തോ പറഞ്ഞതും രമ്യ എന്നെ ഒന്ന് തിരിഞ്ഞു നോക്കി. ശേഷം ആ കണ്ണുകൾ എന്നെ ആകെമൊത്തം ഒന്ന് ചുഴിഞ്ഞു നോക്കി.

ഞങ്ങൾ സ്റ്റേജിലേക്ക് കയറിയതും അഭിരാമി രമ്യയുടെ കയ്യിൽ കയറി പിടിച്ചു.

അവിടെ നിൽക്ക് പെണ്ണേ. അത് കേട്ടതും രമ്യ കാര്യമറിയുവാൻ വേണ്ടി അഭിരാമിയെ തിരിഞ്ഞു നോക്കി.

അവർക്ക് പുറകിലായി നടന്നിരുന്ന ഞാനും അവിടെ നിന്നു.

അഭിരാമി എനിക്ക് നേരെ തിരിഞ്ഞ് എന്റെ കണ്ണിലേക്ക് നോക്കി കുഞ്ഞിനെ എടുക്കാൻ പറഞ്ഞു. പറയേണ്ടതാമസം ഞാൻ കൈ നീട്ടിയതും നീനു എന്നിലേക്ക് ഒരു ചട്ടമായിരുന്നു.

ഞാൻ അവളെ എന്റെ കൈക്കുള്ളിൽ ഒതുക്കി. വീണ്ടും അഭിരാമി രമ്യക്ക് നേരെ തിരിഞ്ഞു.

അഭിരാമിയുടെ കയ്യിൽ ഞാൻ കാണാതെ സൂക്ഷിച്ച് പിടിച്ചിരുന്ന ഒരു ചെറിയ ബോക്സ്‌ ഉണ്ടായിരുന്നു. അത് തുറന്നതും അതിനകത്ത് സ്വാർണ തിളക്കമുള്ള ഒരു വള ഞാൻ കണ്ടു.

ഇത് ഞങ്ങളുടെ അനിയത്തി കുട്ടിക്ക് എന്റെയും കിഷോറിന്റെയും വക ഒരു ചെറിയ ഗിഫ്റ്റ്. അവൾ തന്റെ കയ്യിൽ കരുതിയിരുന്ന ആ ചെറിയ ബോക്സിൽ നിന്നും ഒരു സ്വാർണ വള രമ്യയുടെ വലത് കയ്യിലേക്ക് അണിയിച്ചു.

അഭിരാമിയുടെ ആ പ്രവർത്തിയിൽ രമ്യ ഞെട്ടിയതിനും അപ്പുറമായിരുന്നു എന്റെ ഞെട്ടൽ.

രമ്യ സ്നേഹത്തോടെ അഭിരാമിയെ കെട്ടിപിടിച്ചു. ശേഷം എന്നെയും.

ഇതെന്താ എന്നോട് പറയാഞ്ഞേ… ഫോട്ടോ എടുത്തതിനുശേഷം സ്റ്റേജിൽ നിന്നും ഇറങ്ങാൻ നേരം രമ്യ കേൾക്കാതെ ഞാൻ അഭിരാമിയോട് ചോദിച്ചു.

എന്നാൽ അവൾ ഒരു നിറഞ്ഞ പുഞ്ചിരിയോടെ എന്നെ നോക്കി രണ്ട് കണ്ണുകളും അടച്ച് കാണിച്ചു.

അപ്പോഴേക്കും രമ്യയുടെ വീട്ടുകാർ ഞങ്ങളെ വന്ന് പൊതിഞ്ഞു.

രമ്യയുടെ അമ്മ എന്റെ കയ്യിൽ നിന്നും നീനുമോളെ വാങ്ങി കൊഞ്ചിച്ചുകൊണ്ടിരുന്നു.

രമ്യ അഭിരാമി സമ്മാനിച്ച വള അവളുടെ വീട്ടുകാർക്ക് കാണിച്ച് കൊടുത്തു.
അത് കണ്ടതും രമ്യയുടെ വീട്ടുകാർക്ക് ഒരുപാട് സന്തോഷമായി. അവർ ഞങ്ങളെ ഒരുപാട് അഭിനന്ദിച്ചു.

അതിനിടയിൽ ഞാൻ അഭിരാമിയെ നോക്കി. എന്നാൽ അവളുടെ കള്ളനോട്ടം എനിക്ക് നേരെയായിരുന്നു.

ചെയ്യാത്ത കാര്യത്തിന് അഭിനന്ദനം ഏറ്റുവാങ്ങുബോഴും നിന്നോളം അർഹതയുള്ള മറ്റാരുമില്ല എന്ന് ആ കണ്ണുകൾ എന്നോട് വിളിച്ചുപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *