ഉണ്ടകണ്ണി – 13

Related Posts


…’അങ്ങേച്ചെരുവിൽ കുളിർ മഞ്ഞു മുത്തിട്ട കാലം എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ടു മൂളുന്ന നേരം….

എങ്ങു നിന്നെങ്ങോ ഒരു വില്ലു വണ്ടി വന്നേ …

കുട മണി കേട്ടൊന്നു ഞാനും ചെന്നപ്പോൾ ….

ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ

ആഹാ ചെമ്പകപ്പൂവൊത്ത

ചേലാരം കണ്ടിന്നു പോവേണ്ടാ’……

കാറിൽ പാട്ട് ഒഴികികൊണ്ടിരുന്നു….

കിച്ചു???

എന്താ ഒന്നും മിണ്ടാത്തത് നീ??

കുറച്ചു നേരമായി അവന്റെ ഒരു അനക്കവും ഇല്ലാതെ സൈലന്റായി ഇരിക്കുന്ന കൊണ്ട് വണ്ടിയിൽ ഇട്ടിരുന്ന പാട്ട് നിർത്തി അവൾ ചോദിച്ചു

അവൻ അപ്പോഴും ഒന്നും മിണ്ടുന്നില്ല

“എടാ…? ” അവൾ ഡ്രൈവിങ്ങിന് ഇടക്ക് അവനെ തോളിൽ തട്ടി

“നീ ഉറങ്ങുവാണോ??”

അവൾ വണ്ടി സൈഡാക്കി ചോദിച്ചു

അവന്റെ മുഖത്ത് നോക്കിയപ്പോൾ അവൻ കണ്ണും നിറച്ചിട്ട് ഇരിക്കുന്നതാണ് കണ്ടത്

‘ടാ ഇതെന്താ നീ കരയുന്നെ??’

” ഒന്നുമില്ല അക്ഷ” അവൻ കണ്ണു തുടച്ചുകൊണ്ടവളോട് പറഞ്ഞു

“പിന്നെ മര്യാദക്ക് പറ എന്താ ഇപോ പറ്റിയത്??”

“ഹേയ് ഒന്നുമില്ല ടി കുറച്ചു മുന്നേ മൂന്നാർ ബോർഡ് കണ്ടപ്പോ എനിക്ക് പഴേ കാര്യം ഓർമ വന്നു അതാ ”

“എന്ത് കാര്യം??”

അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി

” പറഞ്ഞ പിന്നെ ഞാൻ എപ്പോഴും സെന്റി ആണെന്ന് പറഞ്ഞു നീ എന്നെ കളിയാക്കും”

“സാരമില്ല ഞാൻ അല്ലെ കളിയാക്കുന്നെ നീ പറഞ്ഞോ”

“അത് സ്കൂളിൽ വച് നടന്നതാ”

“നീ കാര്യം പറ ചെക്കാ”

“അത് പണ്ട് ഞാൻ 7 ൽ പിടിക്കുന്ന സമയം സ്കൂളിൽ നിന്ന് ടൂർ ന്റെ കാര്യം വന്നു ക്ലാസിലെ കൂട്ടുകാരും ഒക്കെ പോവാൻ റെഡി ആയി മൂന്നാർ ആയിരുന്നു സ്‌ഥലം . ക്ലാസിൽ നിന്ന് വരുന്നവർ പിറ്റേ ദിവസം ലിസ്റ്റ് തരാൻ ഒക്കെ പറഞ്ഞു . ഭൂരിഭാഗം പേരും അടുത്ത ദിവസം പേര് കൊടുത്തു . ലിസ്റ്റ് കൊടുക്കേണ്ട കൊണ്ട് ഞാൻ അന്ന് ക്ലാസ്സിൽ പോയില്ല അമ്മയോട് കള്ളം പറഞ്ഞു പനി അഭിനയിച്ചു കിടന്നു.
അവർ അന്ന് ടൂർ ഒക്കെ കഴിഞ്ഞ് വന്നു മൂന്നാർ ലെ കഥകൾ പറയുമ്പോ ഞാൻ ഉള്ളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട് . എന്നെങ്കിലും ഒരിക്കൽ ആ സ്ഥലം ഒന്ന് പോയി കാണണം ന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പിന്നെ പത്തിൽ വച്ചു ഇതേ പോലെ ടൂർ വന്നു അന്നും ഞാൻ ഓരോ കാര്യം പറഞ്ഞൊഴിഞ്ഞു എല്ലാം കൂടെ ഓർത്തപ്പോൾ … ആ ബോർഡ് കണ്ടപ്പോ എനിക്ക് ഇതെല്ലാം ഓർമ വന്നു അതാണ് …… ”

” അയ്യേ ഇതാണോ കാര്യം… നീ എന്തിനാ വിഷമിക്കുന്നെ നമ്മുടെ കോളേജ് ടൂർ വരുമല്ലോ നമുക്ക് പൊളിച്ചടുക്കാം..പിന്നെ അന്നത്തെ കാര്യങ്ങൾ അത്‌ സാരമില്ല ടാ .. പഴേ കാര്യങ്ങൾ ഒന്നും നീ ആലോചിച്ചു ഇനി നീ കരയരുത് .

അമ്മ പറഞ്ഞത് ഓർമ്മയില്ലേ നിന്നെ ഏൽപ്പിക്കാൻ പറ്റിയ ഏറ്റവും മികച്ച ആളാണ് ഞാൻ എന്ന്? .

അതേ…ഞാൻ ഉണ്ട് നിനക്ക് നിന്റെ എല്ലാ ആഗ്രഹവും നമുക്ക് നിറവേറ്റാം … എന്റെ ജീവൻ ഇല്ലാതെ ആവുന്ന വരെ നിന്റെ കൂടെ ഞാൻ ഉണ്ടാവും ഇത് ഞാൻ തരുന്ന ഉറപ്പാണ്. ”

അവൾ അവനെ നെഞ്ചിലേക്ക് ചായ്ച്ചു കൊണ്ട് പറഞ്ഞു

” എന്ത് കണ്ടിട്ടാ അക്ഷ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്?? ”

മുഖമുയർത്തി കരഞ്ഞുകൊണ്ട് അവൻ ചോദിച്ചു

“എന്തേ…. അടി വേണോ നിനക്ക്… ഞാൻ നൂറു വട്ടം പറഞ്ഞു ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിക്കരുത് ന്ന്”

“സോറി…”

“ഒ ഒരു ചോറി.. അല്ല ഇങ്ങനെ എന്റെ നെഞ്ചിൽ കിടന്ന മതിയോ പോണ്ടേ നമുക്ക്”

” എപ്പോഴും ഇങ്ങനെ കിടക്കാൻ തോന്നുവ… ”

“ഒ ഒ അയ്യടാ .. നിന്റെ ചാട്ടം ഒക്കെ എനിക്ക് മനസിലാവും മര്യാദക്ക് ഇരുന്നോ അവിടെ ഇല്ലേ ഞാൻ വഴിയിൽ ഇറക്കി വിടും പറഞ്ഞേക്കാം ..”

അവൾ അവനെ നേരെ ഇരുത്തി കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു.
…’കുടമുല്ലക്കടവിൽ ഈ പുഴയരികിൽ

ഉടയാട നനച്ചു കുളിക്കും പുലരൊളിയേ

പവനൊഴുകുന്ന പുഴയിൽ മതി വരുവോളം നീന്താൻ

ഇനി നീയും പോരുന്നോ’ …..

അവൾ വീണ്ടും പാട്ട് പ്ലെ ചെയ്തു.

അവരുടെ വണ്ടി സൈഡിൽ പാർക്ക് ചെയ്‌തിരുന്നത് കണ്ട ഹരി അവന്റെ വണ്ടിയും ദൂരെ മാറ്റി വണ്ടി നിർത്തി അവരെ നിരീക്ഷിക്കുകയായിരുന്നു.

‘ദൈവമേ ഞാൻ എന്തിനാ അവളെ കൊല്ലാൻ ഇങ്ങനെ നടക്കുന്നത്… ആ ഐശ്വര്യ അവൾ… അവൾ ആരാണ് ന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും മനസിലാവുന്നില്ലല്ലോ…,

അവൾ എന്തിന് അക്ഷര യെ കൊല്ലണം?? അവളെ ഞാൻ എങ്ങനെ കൊല്ലും? ആ പയ്യൻ ആണേൽ പിന്നെയും ഉണ്ട് എനിക്ക് പറഞ്ഞു വച്ച പെണ്ണിനെ തട്ടി എടുക്കാൻ നോക്കുന്ന ആ നായിന്റെ മോനെ ഒന്ന് കൊല്ലാൻ ഞാൻ നോക്കിയതാണ് ജസ്റ്റ് മിസ് ആയിരുന്നു അവൻ. ഇനി ഇപോ അവനെ ഏതെങ്കിലും ചെയ്താൽ അവൾ എന്നെ കൊല്ലും ന്നും പറയുന്നു. ഇതിപ്പോ ഞാൻ കൊല്ലാതെ അവനു എന്തെങ്കിലും പറ്റിയാൽ തന്നെ അതും എന്റെ തലയിലാവും . അത് ആ ഐശ്വര്യ അറിഞ്ഞ അവൾ എന്നെ കൊല്ലും , എന്തയാലും ഇത് വെറും ഒരു കോളേജിലെ പ്രശ്നം ഒന്നും അല്ല അങ്ങനെ വല്ലോം ആണേൽ ഇത്ര സീരിയസ് ആയി ഒന്നും വരില്ല, അതുമല്ല അവളുടെ കൂടെ ആരൊക്കെയോ ഉണ്ട് ചില്ലറ കളി ഒന്നും അല്ല … ” ഹരി ഓരോന്ന് ആലോചിച്ചു അവരുടെ പുറകെ ഡിസ്റ്റൻസിട്ട് പോയിക്കൊണ്ടിരുന്നു .

…………………………………………………………………

മാട്ടുപ്പെട്ടി ഡാമിന്റെ അടുത്ത് കാർ പാർക്ക് ചെയ്തിട്ട് അവർ രണ്ടും ഇറങ്ങി

തണുപ്പ് കൊണ്ട് കിരൺ കൈ രണ്ടും കെട്ടി നിന്നു

“എന്താടാ തണുക്കുന്നുണ്ടോ??” അക്ഷര കാർ ലോക്ക് ചെയ്തുകൊണ്ടു ചോദിച്ചു

“പിന്നെ… എന്തൊരു തണുപ്പ ആദ്യമായ ഇങ്ങനെ . നമ്മൾ കോളേജിന്ന് അന്ന് ടൂർ പോയപ്പോ പോലും ഇത്ര തണുപ്പ് ഉണ്ടായിരുന്നില്ല ”

“ആഹാ അതിനു നീ ഇങ്ങനെ കൈ ഒക്കെ കെട്ടി നിന്ന എങ്ങനാ ഈ തണുപ്പ് ആസ്വദിക്കാൻ വേണ്ടിയല്ലേ ഇവിടേക്ക് വരുന്ന തന്നെ … നീ വാ നമുക്ക് ഡാം കാണാം “
അവൾ അവന്റെ കൈ പിടിച്ചു വിളിച്ചുകൊണ്ട് ഡാമിന്റെ മുകളിലേക്ക് നടന്നു.

ഞായറാഴ്ച അയത്കൊണ്ട് ഒരുപാട് സഞ്ചാരികൾ എത്തിയിരുന്നു ഗ്രൂപ്പ് ആയി വന്നവരും ഫാമിലി ആയി വന്നവരും ബൈക്ക്‌ റൈഡ് ട്രിപ്പ് ആയിട്ട് വന്നവരും എല്ലാരും കൂടെ ആകെ ബഹളം..

“എടാ നിനക്ക് കുതിരപുറത്ത് കേറണോ??”

അടുത്ത് കുതിരയെയും ആയി നിൽകുന്ന ആളെ കണ്ടു അവൾ ചോദിച്ചു

“യ്യോ എനിക്ക് ഒന്നും വേണ്ട… ”

“അതെന്താ നല്ല രസമാണ്”

“ഞാൻ ഇല്ല, നീ വേണേ കേറിക്കോ എനിക് പേടിയ ”

“ഞാൻ കേറിയിട്ടുണ്ട് കുറെ പ്രാവശ്യം ”

“ആഹാ എപ്പോ?”

“അത് മുന്നേ മൂന്നാർ ഞാൻ കുറെ വട്ടം വന്നിട്ടുണ്ട് . നീ നേരത്തെ പറഞ്ഞില്ലേ സ്കൂൾ ടൂർ അങ്ങനെ, പിന്നെ ഫാമിലി ആയി ഒക്കെ വന്നിട്ടുണ്ട് , അന്ന് ഞങ്ങൾ എല്ലാരും കൂടെ കുതിര സവാരി ഒക്കെ ചെയ്‌തത ചേച്ചി ആണ് എന്നെ വലിച്ചു കയറ്റിയത് ”

“അത് നീ പറഞ്ഞപ്പോഴ ഞാൻ ഒരു കാര്യം മറന്നത് ഓർത്തത്”

Leave a Reply

Your email address will not be published. Required fields are marked *