കണ്ണുരുട്ടി അവൾ വേഗം നടന്നു പോയി ,താടക മനസിൽ പറഞ്ഞു തിരിഞ്ഞത് അമ്മമ്മയുടെ മുഖത്തെക്കാരുന്നു നോക്കിയത്.ഈശ്വരാ എല്ലാം കണ്ടോ.
“”എന്നതാടാ ചെക്കാ നീ അവളെ കളിയാക്കിയതാണോ””
എന്നെ ഒന്നു ചുഴിഞ്ഞു നോക്കി അമ്മമ്മ ചോദിച്ചപ്പോഴാ ആശ്വാസം ആയതു ഒന്നും കണ്ടില്ല അപ്പോൾ
“അല്ല ലച്ചു ഞാൻ കാര്യവായി പറഞ്ഞതാ,സാരീ ഉടുത്തു ഞാൻ അങ്ങനെ കണ്ടിട്ടില്ലല്ലോ കൂടാണ്ട് മാസ്കും ഇല്ലാരുന്നോ അതാ”
ഞാൻ സത്യാവസ്ഥ അങ്ങ് ബോധിപ്പിച്ചു.
“” ങാ അതോ അവരുടെ ഓഫീസിൽ എന്തോ പരുപാടി ഒണ്ടാരുന്നു അതാ സാരീയും ഉടുത്തോണ്ട് പോയത്””
പറമ്പിൽ നിന്നും പറിച്ച കപ്പ എന്റെകയിൽ തന്നോണ്ട് അമ്മമ്മ പറഞ്ഞു.
“”ഏത് ഓഫീസ്””
എന്റെ സംശയം ഞാൻ ചോദിച്ചു.അതിനു എന്നെ കണ്ണും മിഴിച്ചു നോക്കി. എന്നിട്ടു
മുകളിൽ രണ്ടു റൂമും ഒരു ഹാളും ഒരു കോമൺ ബാൽക്കണിയുമാണുള്ളത്.സ്റ്റെയർ കയറി ഞാൻ പണ്ട് ഇവിടെ വരുമ്പോൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന റൂമിന്റെ ലോക്ക് തുറന്നു അകത്തുകയറി. ബെഡെല്ലാം നല്ല വൃത്തിക്ക് വിരിച്ചിട്ടു റൂം ഫുൾ വൃത്തിയാക്കിയിട്ടുണ്ട്.
അങ്ങനെ വരാൻ വഴി ഇല്ലാലോ.അമ്മമ്മക്ക് കാലു വയ്യതോണ്ട് സ്റ്റെപ്പ് കയറില്ല.അതോണ്ടുതന്നെ മുകളിലോട്ടു വരാറെ ഇല്ല.പിന്നെ ആര്, ഏയ് അവളാകാൻ വഴി ഇല്ല എന്നോടുള്ള വെറുപ്പിന് മുറി മൊത്തം നാശം ആക്കിയിടാനാണു സാധ്യത .ആ ആരായാലും നമുക്കെന്താ. ബാഗിൽ നിന്നും ഒരു ഷോർട്സും ഒരു ബനിയനും ബാത്ത് ടവ്വലും എടുത്തു ബാഗു ബെഡിൽ വെച്ചു കുളിക്കാനായി ബാത്‌റൂമിൽ കയറി.
ഹോ!എന്തോരു ആശ്വാസം; തലയിൽ കൂടി വെള്ളം ഒഴുകിയപ്പോൾ എന്തന്നില്ലാത്ത ഒരു സുഖം.വെള്ളത്തിന് നല്ല തണുപ്പുണ്ട് ദേഹം മൊത്തം ചൂടായോണ്ട് അതു മനസിലാക്കാത്തത്.കൊറേ സമയം ഷവറിനു അടിയിൽ നിന്നു അല്ലേലും വെള്ളം കണ്ടാ എനിക്കു ഭ്രാന്താ.കുറച്ചു സമയം കൂടെ വിസ്ഥരിച്ചു കുളിച്ചു ടവ്വൽ കൊണ്ട് ദേഹം മൊത്തം തുടച്ചു ഷൊർട്സും ബനിയനും ഇട്ടു ഇറങ്ങി.തല തുടക്കുന്നത് എനിക്കു ഹറാമാ മാലു ഒണ്ടേൽ ആളാണ് തല തുടച്ചു തരാർ.
യ്യോ പറഞ്ഞ പോലെ ആരും വിളിച്ചില്ലല്ലോ ഇനി ശല്യം ഒഴിഞ്ഞു പോയതിനു സന്തോഷിച്ചു ഇരിക്കുവാരിക്കുവോ.ഏയ് എന്റെ മാലു അങ്ങനെ വിചാരിക്കില്ല എന്നാലും ഒന്നു വിളിച്ചു തിരക്കില്ലല്ലോ.എങ്ങോട്ട് വിളിചില്ലെങ്കിൽ അങ്ങോട്ടു വിളിക്കാം ഓരോന് ആലോചിച്ചു ബാഗു തുറന്നു ഫോൺ എടുത്തു ബസ്സിൽ കയറിയപ്പോൾ ഇതിൽ എടുത്തു ഇട്ടതാണ്.ആഹ് കിട്ടി അടിയിൽ എവിടെയോ അരുന്നു.
യ്യേ ദേ 18 മിസ്സ്ഡ് കാൾ അതും മാലൂന്റെ. എന്റെ അമ്മോ തള്ള ഇന്നു എന്നെ കൊല്ലും.ഓ സൈലന്റിൽ ആരുന്നു അതാ കേൾക്കാഞ്ഞത്.ഇതൊക്കെ അതിനോട് പറഞ്ഞിട്ടു കാര്യം ഉണ്ടോ
‘കടവുളേ നീ തന്നെ തുണ’
രണ്ടും കല്പ്പിച്ചു മാലു ന്റെ പേരിൽ തൊട്ടിട്ടു ഫോൺ ചെവിയിൽ വെച്ചു.പറയുന്ന തീറി മുഴുവനും കേൾക്കാനുള്ള മനസോടെ .
ങേ ഇതെന്റാ ഒന്നും കേൾക്കുന്നില്ലലോ അന്തം വിട്ടു ഫോൺ സ്‌ക്രീനിൽ നോക്കിയപ്പോഴാ ഊമ്പി എന്നു മനസിലായത് റേഞ്ച് ഇല്ല മൈര്. അല്ല എവിടെപ്പോയാലും നല്ല റേഞ്ച് ആണെന്നു അല്ലേ അംബാനിയണ്ണൻ പറഞ്ഞത് അന്നിട്ടു അങ്ങേരും തേച്ചല്ലോ.ഇവനെ ഒക്കെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ പുല്ല്.ഇനി എന്നാ ചെയ്യും ന്നു ഗഹനമായി ആലോചിച്ചപ്പോഴാണ് വയറ്റിൽ ആരോ വിളിക്കുന്ന പോലെ തോന്നിയത്.ഏഹ് ഞാനും ഇനി ഗർഭിണി ആയോ ഏഹ് അങ്ങനെ വരൻ ചാൻസ് ഇല്ലാലോ, എന്നാലും ഇത് എന്തോന്നാ.വയറ് മൊത്തത്തിൽ ഒരു ഉരുണ്ടുകയറ്റം നല്ല പച്ച കുരുമുളകിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറുന്നു,കണ്ണടച്ചു ആ മണം ആഞ്ഞു വലിച്ചു, അതേ അതുതന്നെ ചിക്കൻ! അതു ഓർത്തപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു ചുമ്മാതല്ല വയറിനൊരു ചാഞ്ഞാട്ടം. രാവിലെ ഒന്നും കഴിച്ചില്ല.ഇങ്ങോട്ട് വരുന്നേനുള്ള കലിപ്പിൽ ഒന്നും കഴിച്ചില്ല എന്നതാണ് സത്യം.ഈ മണം അടിച്ചപ്പോളാണു ഞാൻ എന്റെ വിശപ്പിനെ കുറിച്ചു അറിഞ്ഞത് തന്നെ.എന്നാ പോയി ഒരു പിടി പിടിക്കാം.പിന്നെ ഒന്നും നോക്കില്ല ഫോൺ ബെഡിൽ ഇട്ടു ടവ്വൽ അവിടെ കണ്ട ചെയറിലും വിരിച്ചു റൂമിൽ നിന്നും ഇറങ്ങി ഒന്നും നോക്കില്ല സ്റ്റെപ്പ് ചാടി ഇറങ്ങി നേരെ അടുക്കളയിലേക്ക് വെച്ചുപിടിച്ചു.നല്ല കുരുമുളകിന്റെയും ഗരംമസാലയുടേയും മനംകവരുന്ന മണമാണ് എന്നെ അവിടേക്കു എത്തിച്ചത്.പുറംതിരിഞ്ഞുനിന്നു കറിയിളക്കുവാരുന്നു അമ്മമ്മ.ഒന്നും നോക്കില്ല പുറകിൽ നിന്നും കെട്ടിപിടിച്ചു ആ തോളിലേക്ക് താടി മുട്ടിച്ചു കറി നന്നായി തന്നേ ആഞ്ഞു മണത്തു. എന്റെ കോപ്രായം കണ്ടു അമ്മമ്മ നല്ല ചിരിച്ചിരിക്കുന്നുണ്ട്.
