വൈകി വന്ന സന്ധ്യ – 1

വൈകി വന്ന സന്ധ്യ – 1

Vaikivanna Sandhya | Author : Neethu

 


 

ശരിക്കും ആലോചിച്ചു തന്നെയാണോ നീ ഇത് പറയുന്നത്

അല്ലാതെ ഞാനെന്തു ചെയ്യാനാ

ഹ്മ്മ്

എനിക്ക് വിഷമം ഇല്ലാഞ്ഞിട്ടാണോ

അറിയാം

എന്റെ താഴെ രണ്ടുപേരുണ്ട് ഒളിച്ചോടാനൊന്നും എനിക്ക് പറ്റില്ല …വീട്ടിൽ ആണെങ്കിൽ സമ്മതിക്കുകേം ഇല്ല .

അവിടെയും അങ്ങനെ തന്നെ …ഒടുക്കത്തെ ഒരു ജാതി പ്രാന്ത് …………….

പത്തു പതിനാറ് വർഷങ്ങൾക്ക് മുൻപ് സന്ധ്യയും റോബിനും വേറെ നിവർത്തി ഇല്ലാതെ തമ്മിൽപിരിയാനുള്ള തീരുമാനം എടുത്തു .ബിഎഡ് ന് ഒരുമിച്ചു പഠിച്ചവർ .ക്രിസ്ത്യാനി ആയ റോബിനും ഹിന്ദു ആയ സന്ധ്യയും യാധൃശ്ചികമായി പ്രണയത്തിൽ ആയി .പഠനത്തിന്റെ ആവശ്യങ്ങൾക്കായി ഒരുമിച്ചു കൂടിയതാണ് അതുമെല്ലെ പ്രണയത്തിലേക്ക് വഴിമാറി .പഠനത്തിന്റെ അവസാനസമയത് സന്ധ്യ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു പ്രതീക്ഷിച്ചപോലെ അച്ഛൻ രാവുണ്ണി നഖശികാന്തം എതിർത്ത് .ഒരുപാട് നിർബന്ധിച്ചു നോക്കി ഇതേനിലപാട് റോബിന്റെ അപ്പച്ചൻ വർഗീസും എടുത്തതോടെ അവർ വേറെ വഴിയില്ലാതെ തമ്മിൽ പിരിഞ്ഞു ..

കാലം ഒരുപാട് മുന്നോട്ടു പോയി ഇന്ന് സന്ധ്യ ഒരു കുടുംബിനിയാണ് രണ്ടു കുട്ടികളുടെ ‘അമ്മ ….മനോജ് എന്ന ചായക്കടക്കാരന്റെ ഭാര്യ ..ബന്ധുജനങ്ങളാൽ ചുറ്റപ്പെട്ട വലിയ ഒരു തറവാട്ടിലേക്കാണ് സന്ധ്യയുടെ കല്യാണം നടന്നത് …അനിയത്തിമാർ വളർന്നതോടെ സന്ധ്യക്ക് വേറെ നിവർത്തി ഇല്ലാതായി ..മനോജ് കാണാൻ വലിയ തെറ്റില്ല കുടുംബം ആണെങ്കിൽ വളരെ അറിയപ്പെടുന്നതും സൽസ്വഭാവി ആയതുമായ പയ്യൻ ..വേറെ ഒന്നും നോക്കിയില്ല ഡിമാന്റ് ഒന്നും ഇല്ല എന്ന മനോജിന്റെ തീരുമാനത്തിനുമുന്നിൽ സന്ധ്യക്ക് കഴുത്തു നീട്ടേണ്ടി വന്നു ..

വീട്ടിലെ ഏറ്റവും ഇളയ മകനാണ് മനോജ് ..നേരത്തെ പറഞ്ഞല്ലോ ദുശീലങ്ങൾ ഒന്നും ഇല്ല …ഇന്ന് സന്ധ്യക്ക് തോന്നുന്നുണ്ട് ദുശീലം ഇത്തിരി ഉണ്ടായിരുന്നാലും കുഴപ്പമില്ലായിരുന്നു ……ഇത് ….പറ്റുന്നില്ല ..
കാര്യം എന്താന്നല്ലേ ..മനോജ് എന്ത് തീരുമാനിക്കുന്നു അത് നടക്കണം തെറ്റോ ശരിയോ എന്നൊന്ന് ഇല്ല ..അവിടെ അയാളുടെ ഇഷ്ട്ടങ്ങൾ മാത്രമാണ് ..അഭിപ്രായ സ്വാതന്ത്രം പോലും സന്ധ്യക്ക് ഇല്ല ..
സ്വതന്ത്ര ചിന്ത ഗതിയുള്ള സന്ധ്യക്ക് ഇതൊന്നും അംഗീകരിക്കാൻ കഴിയുന്നത് ആയിരുന്നില്ല .നിവർത്തികേട് അവളെ അതെല്ലാമായി പൊരുത്തപ്പെടാൻ പ്രേരിപ്പിച്ചു …മനസില്ലാമനസോടെ അവൾ അവിടെ വീർപ്പുമുട്ടി കഴിഞ്ഞു …

സാമ്പത്തികമായി അത്യാവശ്യം ചുറ്റുപാടുകൾ ഉണ്ടായിരുന്ന മനോജിന് ഇടിത്തീ പോലെ ആയിരുന്നു ഭാഗംവെപ്പ് .അതുവരെ ഒന്നും അറിയാതെ പോയിക്കൊണ്ടിരുന്ന മനോജിന്റെ ജീവിതം മെല്ലെ മാറാൻ തുടങ്ങി .ഏട്ടന്മാർ ഓരോരുത്തരായി വീട്ടിൽ നിന്നും പടിയിറങ്ങി ഭാഗം വെപ്പ് കഴിഞ്ഞപ്പോൾ സ്വന്തമെന്നു കരുതിയ ചായക്കട വാടകക്കായി ..എല്ലാംകൂടി ഒരാൾക്ക് കിട്ടില്ലാലോ ..ഇളയമകനായതുകൊണ്ട് തറവാട് മനോജിന് നൽകി ..അതൊരുതരത്തിൽ അയാളെ കബളിപ്പിക്കൽ ആയിരുന്നു …സഹോദരങ്ങളെ അങ്ങേ അറ്റം വിശ്വാസമുള്ള മനോജ് ഒന്നിനും എതിർത്തില്ല ..

എല്ലാ വിധ കീറിമുറിക്കലും കഴിഞ്ഞപ്പോൾ 10 സെനറ്റ് ഭൂമിയും പഴയ വീടും മാത്രമായി മനോജിന്.റോഡരികിൽ നല്ല സ്ഥലം മുഴുവൻ മറ്റുള്ളവർ കൈക്കലാക്കി ..കാലം കുറച്ചുകൂടി മുന്നോട്ടു പോയി ..
ഒറ്റ പറമ്പായിരുന്ന ആ തറവാട് കീറിമുറിച്ചു പലകൈകളിൽ എത്തി ..തന്റെ കൂടപ്പിറപ്പുകൾ അല്ലെ എന്ന് കരുതി വീട്ടിലേക്ക് വഴിപോലും അന്ന് നിജപ്പെടുത്തിയിരുന്നില്ല ..ഇപ്പോഴത്തെ അവസ്ഥ എന്താന്ന് വച്ചാൽ ഉള്ളിലേക്ക് മാറി ഒരു നടപ്പാത പോലെയുള്ള ചെറിയൊരു വഴിമാത്രമുള്ള പഴയൊരു ഓടിട്ട വീട്ടിലേക്ക് ഒതുങ്ങി കൂടി മനോജിന്റെ ലോകം ..മുൻവശത്തും സൈഡിലും മതിലുകൾ ഉയർന്നു മണിമാളികകൾ ഉയർന്നു ..ഭാഗം വച്ച് കിട്ടിയ സ്ഥലമെല്ലാം മറ്റുള്ളവർ നല്ലവിലക്കു വിറ്റു ..ഏട്ടന്മാർ പലഭാഗങ്ങളിലേക്കായി ചേക്കേറി ..പഴയ പ്രതാപ കാലത്തെ അനുസ്മരിക്കാൻ ഒരു തറവാട്ടുപേര്മാത്രം ബാക്കിയായി

ചായക്കട എങ്ങനേലും ഒന്ന് ഒഴിവാക്കി കിട്ടിയമതി എന്നായിരുന്നു സന്ധ്യക്കു ..കടവും പ്രാരാബ്ധവും മാത്രം നിറഞ്ഞതായി അവളുടെ ജീവിതം ..ആദ്യമേതന്നെ മുൻശുണ്ഠിയും ദേഷ്യവും കൂടുതലുള്ള മനോജിന്റെ സ്വഭാവം വീണ്ടും വഷളായി .ചെറിയകാര്യങ്ങൾക്കുപോലും അയാൾ വല്ലാതെ ദേഷ്യപ്പെട്ടു ഭാര്യയെന്നോ മക്കൾ എന്നോ ഉള്ള പരിഗണനയോ സ്നേഹമോ അയാളിൽ ഉണ്ടായിരുന്നില്ല ..

ജീവിതം ദുസ്സഹം ആവാൻ തുടങ്ങിയതോടെ സന്ധ്യ വരുമാനമാര്ഗങ്ങളെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി ..ബി എട് കയ്യിലുണ്ട് എന്നാലും നാളിതുവരെ എവിടെയും പോയി പഠിപ്പിച്ചിട്ടില്ല ..ആ വീട്ടിൽനിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയില്ലായിരുന്നു അത്രക്കും അധിക പണികൾ ആ വീട്ടിൽ ഉണ്ടായിരുന്നു ..
ചെറിയ മുറികൾ ഒരുപാടുള്ള വല്യ പഴയ തറവാട് വീട് അതൊന്നു വൃത്തിയാക്കി വെക്കാൻ തന്നെ വലിയ പാടായിരുന്നു ..പൊടിയോ ചെളിയോ കണ്ടാൽ അതിനും കിട്ടും നല്ല ചീത്ത …

ആയിടക്ക് അവിടെ തുടങ്ങിയ ഒരു പാരലൽ കോളേജിൽ സന്ധ്യ പഠിപ്പിക്കാൻ പോയിത്തുടങ്ങി ..അത്ര വലിയ കോളേജ് എന്നൊന്നും പറയാൻ പറ്റില്ല ..വേറെ എവിടെയും സീറ്റ് കിട്ടാത്തതും എങ്ങനേലും ഡിഗ്രി വരെ പോയിട്ടു കല്യാണം കഴിപ്പിച്ചു അയക്കാൻവേണ്ടി പഠിക്കാൻ വിടുന്ന പെൺകുട്ടികളും ..അങ്ങനെ ഒരു വല്ലാത്ത ഒരു കോളേജ് ..

ആദ്യമായി ലഭിച്ച ജോലി …സന്ധ്യ ആത്മാർത്ഥമായി ശ്രമിച്ചു ഒരുപാട് നേരം അവൾ നോട്സ് ഉണ്ടാക്കാനും പഠിപ്പിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾക്കും ചിലവഴിച്ചു …അവളുടെ ശ്രമങ്ങൾക്ക് ഒരു വിലയും ഉണ്ടായില്ല ..അവിടെ വരുന്നവർ പഠിക്കാൻ അല്ല വരുന്നത് ..പല അരുതാത്ത കാഴ്ചകൾ പോലും സന്ധ്യ അവിടെ കണ്ടു ..
പ്രിൻസിപ്പാൾ നെ അവൾ വിവരം ധരിപ്പിച്ചു ..

എന്റെ ടീച്ചറെ ഇവിടെ പഠിക്കാൻ വരുന്നവർ എന്തിനാ വരുന്നെന്നു എനിക്കും അറിയാം ടീച്ചർക്കും അറിയാം …….ടീച്ചർ ഒന്നും കാണേം കേള്കകേം വേണ്ട

ഇതിനേക്കാൾ നല്ലതു കൂട്ടികൊടുക്കുന്നതാ എന്ന് പറയാനാണ് അവൾക്ക് തോന്നിയത് …സാഹചര്യങ്ങൾ അവളെ അതിനൊന്നും പ്രാപ്തയാക്കിയില്ല …അവിടുന്ന് കിട്ടുന്ന വരുമാനം അവൾക്കു വല്യ ആശ്വാസം ആയിരുന്നു …പഠിക്കാൻ താല്പര്യം ഉള്ള ചിലർ ഒക്കെ ഉണ്ടായിരുന്നു അവർക്കു വേണ്ടി അവൾ അധ്വാനിച്ചു ..
സന്ധ്യയുടെ അധ്യാപന മികവ് പതുക്കെ പ്രശസ്തിയാര്ജിച്ചു ..ജോലിയിലുള്ള ആത്മാർത്ഥത അവളെ മറ്റൊരു കോളേജിലേക്ക് അധ്യാപികയായി നിയമനം ലഭിക്കാൻ സഹായിച്ചു ….

പ്രതിഭ ….അവിടെനിന്നാണ് സന്ധ്യയുടെ ജീവിതം മാറുന്നത് …നല്ല അച്ചടക്കമുള്ള കോളേജ് പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിൽ സന്ധ്യ അധ്യാപനം തുടർന്നു ..ശങ്കരൻ മാഷ് കുറച്ചു പ്രായം ചെന്ന ആളാണ് …അധ്യാപനവൃത്തി കേവലം തൊഴിൽമാത്രമല്ല അതൊരു സാമൂഹിക സേവനം കൂടിയാണെന്ന് വിശ്വസിച്ചിരുന്ന മനുഷ്യസ്നേഹി …മാഷിനെ എല്ലാവര്ക്കും വല്യ കാര്യമാണ് ..

Leave a Reply

Your email address will not be published. Required fields are marked *