തല്ലുമാല – 1 54അടിപൊളി 

” സുമിത്ര വിജയനെ നോക്കി ഒന്നു ചിരിച്ചു.. ശേഖരേട്ടനെ അങ്കിൾ എന്നല്ലേ വിളിക്കുന്നത്‌.. എന്നെ ആന്റി എന്ന് വിളിച്ചോ… ”

” എന്റെ ആന്റി ആകാനുള്ള പ്രായം തോന്നിക്കുന്നില്ല.. ഞാൻ അത്ര ചെറുപ്പം ഒന്നുമല്ല മുപ്പത്തിയഞ്ചി നോട്‌ അടുത്തു.. ”

” ആണോ.. എന്നിട്ടും എന്തേ കല്യാണം കഴിച്ചില്ല.. ”

“ഞാൻ കല്യാണം കഴിച്ചിട്ടില്ല എന്ന് എങ്ങിനെ അറിഞ്ഞു…”

സുമിത്ര വീണ്ടും ചിരിച്ചു.. മനോഹരമായ ചിരി..

” അതോ.. അതറിയാൻ എന്താ പാട്..
കല്യാണം കഴിച്ചു എങ്കിൽ ഈ അപകടം പിടിച്ച സ്ഥലത്തേക്ക് വരില്ലായിരുന്നുവല്ലോ… ”

“അതിരിക്കട്ടെ എന്താ കേട്ടതിരുന്നത്..”

” സമയം കിട്ടിയില്ല.. ഹഹ ഹാ ”

” ചിരിക്കേണ്ട.. കല്യാണവും ഒരാളുടെ കൂട്ടുമൊക്കെ ആവശ്യമല്ലേ.. ”

” ആഹ്… എന്നെ ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടു മുട്ടട്ടെ.. ആലോചിക്കാം..

അപ്പോൾ സുമിത അങ്ങോട്ടേക്ക് വന്നു.. അവളെ നോക്കി വിജയൻ ചോദിച്ചു…

” മോൾക്ക് ഇപ്പോൾ ക്‌ളാസില്ലേ…? ”

” ഞങ്ങൾക്ക് പരീക്ഷയാണ് അതുകൊണ്ട് സ്റ്റഡി ലീവ് തന്നിരിക്കുകയാണ്.. ചേട്ടാ സൂക്ഷിച്ചോണം രാവിലെ തല്ലു കൊണ്ടു പോയവനൊക്കെ ഭയങ്കരന്മാരാണ്.. ഇപ്പോൾ അവിടെ റിപ്പോർട്ട് കിട്ടിക്കാണും.. ചേട്ടനെ ഉപദ്രവിക്കാൻ പ്ലാൻ ഇടുന്നുണ്ടാവും.. ”

അതു ശരിയാ വിജയാ.. ഒന്നിനെയും വിശ്വസിക്കരുത്.. എല്ലാം ദേവരാജിന്റെ ആളുകളാണ്.. ഞങ്ങളുടെ സുരക്ഷക്ക് വേണ്ടിയൊന്നുമല്ല അയാളെ ഗെയ്റ്റിൽ വച്ച് മാൻ വേഷവും കെട്ടിച്ചു നിർത്തിയത്… ഇവിടുത്തെ വിവരങ്ങൾ അപ്പപ്പോൾ അവന് അറിയാൻ വേണ്ടിയാണ്.. ഇവിടെ ആരു വരുന്നു
പോകുന്നു ഞങ്ങൾ പുറത്തേക്ക് പോകുന്നുണ്ടോ ഇതൊക്കെ അറിയാൻ നിർത്തിയിരിക്കുന്ന ചാരൻ ആണ് അയാൾ.. അയാൾ ഉള്ളപ്പോൾ ഞങ്ങൾ രണ്ടും മുറ്റത്ത് പോലും ഉറങ്ങാറില്ല.. ഒരു തരം വൃത്തികെട്ട നോട്ടവും ചിരിയും.. ”

” ആഹ്.. അങ്ങിനെ പേടിച്ചു ജീവിക്കാൻ കഴിയുമോ.. അയാൾ എങ്ങിനെ പ്രതികരിക്കുമെന്ന് നോക്കാം.. അതനുസരിച്ച് നമക്കും പ്രതികരിക്കാം.. ”

വിജയന് ഊണു കഴിക്കാറായെങ്കിൽ
അകത്തേക്ക് പോന്നോളൂ ഞാൻ എടുത്തു വെയ്ക്കാം…

“ശരി ചേച്ചീ.. ”

” ഹാ.. ഇതാ നല്ലത് ചേച്ചീന്നു വിളിക്കുന്നത്‌.. ആന്റി എന്ന് കേൾക്കുമ്പോൾ എനിക്ക് വയസായപോലെ.. നാലു വയസ്സേ എനിക്ക് കൂടുതലുള്ള.. അപ്പോൾ ചേച്ചിയാണ് കൂടുതൽ ചേരുന്നത്.. ”

ഇങ്ങനെ പറഞ്ഞിട്ട് സുമിത്ര തിരികെ നടന്നു.. അവളുടെ വെള്ളി കൊലുസ്സ് ചുറ്റി കിടക്കുന്ന തുടുത്ത പാദങ്ങൾ നോക്കി വിജയൻ നിന്നു…

തുടരും..

ഇഷ്ടമായാൽ ലൈക്കും കമന്റും തന്ന് ലോഹിതനെ സന്തോഷിപ്പിക്ക്…

Updated: February 13, 2025 — 12:00 pm

Leave a Reply

Your email address will not be published. Required fields are marked *