താര കാർത്തിക് 21അടിപൊളി 

താര കാർത്തിക്

Thara Karthik | Author : The Gd


രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അല്ലേലും ഏതു ദിവസമാണ് അങ്ങനെ അല്ലാതെ ഇരുന്നേക്കുന്നത്. എന്നിക് എന്റെ ജീവിതത്തോട് തന്നെ പുച്ഛം തോന്നി. ഇങ്ങനെ ആർക്കും വേണ്ടാതെ ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഒരു ജീവിതം. ഈ നശിച്ച ജീവിതം അവസാനിപ്പിച്ചാലോ എന്ന് കൊറേ തവണ ചിന്തിച്ചിട്ടുള്ളതാണ് പക്ഷെ എന്തോ എന്നിക് പറ്റുന്നില്ല.

 

+2 കഴിഞ്ഞ് 1 വർഷം വെറുതെ കറങ്ങി തിരിഞ്ഞു കൊറച്ചു മനസമാധാനത്തിന് വേണ്ടി അലഞ്ഞു.. എവിടെ?? മനസമാധാനം പോയിട്ട് ഒരു കോപ്പും കിട്ടിയില്ല..പിന്നെ എന്തേലും ആവട്ടെ എന്ന് കരുതി ഒരു കോളേജ് ൽ പോയങ്ങു ചേർന്ന്. ഇന്നാണ് ആദ്യ ദിവസം.

 

ഇന്നലെ വൈകുന്നേരം തന്നെ എന്റെ Z900 കഴുകി കുട്ടപ്പൻ ആക്കി വെച്ചതുകൊണ്ട് രാവിലെ പ്രേത്യേകിച് പരുപാടി ഒന്നും ഇല്ലായിരുന്നു. ഇവനാണ് ഇപ്പോൾ എന്റെ ആകെ ഉള്ള ഒരു കൂട്ടുകാരൻ. എന്റെ ചേട്ടന്റെ വണ്ടിയാണ് പക്ഷെ കൊറച്ചു വർഷം ആയിട്ട് ഇത് എന്റെ ആണ്. സമയം കളയാതെ പോയി കുളിച്ചു റെഡി ആയി ഭക്ഷണം വെച്ച കഴിച്ചു ഞാൻ കോളേജ് ലേക്ക് ഇറങ്ങി.

 

പോകുന്ന വഴി മുഴുവൻ ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നെ എന്നുള്ള ചിന്തയായിരുന്നു. മോശം പറയരുതല്ലോ ഇന്നേ വരെ ഒരു പ്രേശ്നവും ഇല്ലാതെ എന്റെ ജീവിതം മുന്നോട്ട് പോയിട്ടില്ല. പിന്നെ എന്തായാലും വരുന്നത് വരുന്നിടത്തു വെച്ച് കാണാം എന്നുള്ള മൈൻഡ് ആയതു കൊണ്ട് കൊഴാപ്പം ഇല്ല.

 

കോളേജ് ഒക്കെ ഞാൻ അഡ്മിഷൻ എടുത്തപ്പോ ചുറ്റി കണ്ടു എല്ലാം നോക്കി വെച്ചതാണ്. അടിപൊളി കോളേജ് ആണ് പലയിടത്തും നല്ല ഭംഗിയിൽ ചെയ്തേക്കുന്ന പൂന്തോട്ടങ്ങൾ ആണ് മെയിൻ ഹൈലൈറ്. എന്നിക് ഇങ്ങനത്തെ പൂന്തോട്ടം പോലത്തെ സംഭവങ്ങൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ് എന്റെ വീട്ടിലും ഉണ്ട് ഞാൻ നന്നായി നോക്കി വരുന്ന ഒരു പൂന്തോട്ടം. ഞാൻ ഈ കോളേജിൽ അഡ്മിഷൻ എടുത്തതിന്റെ ഒരു മെയിൻ റീസണും ഇതൊക്കെ തന്നെയാണ്. ഇതൊക്കെ കണ്ണ് നിറയെ കാണുമ്പോൾ ആണ് ആകെ ഒരു സമാധാനം കിട്ടുന്നത്.

 

ക്ലാസ്സ്‌ തുടങ്ങുന്നത് 10 മണിക്ക് എന്തോ ആണ് ഇപ്പോ സമയം 8 ആയിട്ടുള്ളു. കോളേജ് ൽ കൊറേപേർ വരുന്നുണ്ട്. ഞാൻ അവിടെ നിന്നുകൊണ്ട് തന്നെ ചുറ്റും കോളേജിന്റെ ഭംഗിയെ നോക്കി. എന്നിക് പണ്ടുതൊട്ടെ വരയ്ക്കാൻ ഭയങ്കര ഇഷ്ടം ആണ്. അതുകൊണ്ട് തന്നെ എവിടെപ്പോയാലും എന്റെ കയ്യിൽ ഒരു ബുക്ക്‌ ഉണ്ടാവും. ഞാൻ പറഞ്ഞില്ലേ +2 കഴിഞ്ഞ കൊറേ അലഞ്ഞു നടന്നെന്ന് ആ ടൈം ൽ ഞാൻ കൊറേ സ്ഥാലത് എന്റെ ബൈക്ക് കൊണ്ട് കറങ്ങി അവിടെ വെച്ച് എന്നിക് നല്ല ഓർമ്മകൾ കിട്ടിയ സ്ഥാലങ്ങളെ ഒക്കെ ഞാൻ എന്റെ ഈ ബുക്ക്‌ ൽ വരച്ചിട്ടുണ്ട്.

 

ഇനിയുള്ള 3 വർഷം ഇവിടെ ആയതുകൊണ്ട് കൊറേ ഓർമകളും ചിത്രങ്ങളും ഇവിടെ നിന്നും കിട്ടും എന്ന് വിചാരിക്കുന്നു.

 

ആലോചിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല. 10 മണി ആവാറായതുകൊണ്ട് നേരെ ക്ലാസ്സ്‌ ലേക്ക് വെച്ചുപിടിച്ചു. ക്ലാസ്സിൽ അത്യാവിശം പിള്ളേർ ഒക്കെ വന്നിട്ടുണ്ട്. ഞാൻ ഒന്ന് എല്ലാവരുടെയും മുഖത്തുകൂടെ ഒന്ന് കണ്ണോടിച്ചു എന്നിട്ട് നേരെ ചെന്ന് ഒരു ബെഞ്ചിൽ സ്ഥലം പിടിച്ചു. ആദ്യത്തെ ദിവസം ആയതുകൊണ്ട് തന്നെ നല്ല കലപില ഒച്ച ആയിരുന്നു ക്ലാസ്സിൽ.. എല്ലാരും പരിചയപെടുന്ന തിരക്കിൽ ആണ്. എനിക്കും ആരെയെങ്കിലും പരിചയപ്പെടണം എന്നുണ്ടെങ്കിലും എന്തോ ഇത്രേം വർഷം ആരോടും അങ്ങനെ കൂട്ടുകൂടാത്തതുകൊണ്ടാണെന്ന് തോന്നുന്നു അങ്ങോട്ട്‌ കേറി ചെന്ന് സംസാരിക്കാൻ പറ്റുന്നില്ല. എന്റെ അവസ്ഥ മനസിലായത് കൊണ്ടാണെന്ന് തോന്നുന്നു എന്റെ അടുത്ത് ഇരുന്നവൻ എന്റെടുത്ത് അവന്റെ പേര് പറഞ്ഞു വന്നു.

 

ഹായ് അളിയാ…എന്റെ പേര് റോഷൻ.

ഞാൻ : അളിയനോ?? ആരുടെ അളിയൻ??

റോഷൻ : ആഹ് ഇന്ന് തൊട്ട് അങ്ങനെ ആണ് നമ്മ അളിയാ അളിയാ ബന്ധം ആണ്. അളിയന്റെ പേര് പറ ആദ്യം.

ഞാൻ : എന്റെ പേര് കാർത്തിക്

റോഷൻ : ആഹ് അങ്ങനെ പോരട്ടെ അപ്പൊ ഇന്ന് മുതൽ ഞാൻ പറഞ്ഞ പോലെ നമ്മ അളിയനും അളിയനും.. ഓക്കേ??

ഞാനും പിന്നെ എന്തേലും കോപ്പ് ആവട്ടെ എന്ന് കരുതി ഓക്കേ എന്ന് പറഞ്ഞു . ആരെങ്കിലും ഒരു കൂട്ട് വേണം എന്ന് വിചാരിച്ചതതാണ് പക്ഷെ ഇവനെ കണ്ടാൽ ലോകത്തുള്ള എല്ലാ വള്ളിയും ഒരണ്ണം പോലും വിടാതെ പിടിക്കുന്ന ഒരുത്തനെ പോലെ ഇണ്ട്. എന്തേലും മൈര് ആവട്ടെ വരുന്നടത്തു വെച്ച കാണാ..

 

പിന്നെ കൊറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും കൊറച്ചു പേരെ പരിചയപെട്ടു. കൂടെ ഇരിക്കുന്നവൻ ആളൊരു കാട്ടു കോഴി ആണേലും വിശ്വസിക്കാൻ പറ്റുന്നവൻ ആണെന്ന് ഈ ഒരു 10 മിനിറ്റ് സംസാരിച്ചതിലൂടെ തോന്നി. ഞാൻ അവന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ ചോയ്ച്ച. അളിയന്റെ വീട്ടിൽ അമ്മ, +1 പഠിക്കുന്ന ഒരു പെങ്ങളും പിന്നെ അമ്മുമ്മയും ആണ് ഉള്ളത് അച്ഛൻ ഗൾഫിൽ ആണെന്നാണ് പറഞ്ഞെ. അവൻ എന്റെ വീട്ടിലെ കാര്യം ചോദിച്ചപ്പോൾ പറയാൻ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ വിഷയം മാറ്റി. അവനു അത് മനസിലായത് കൊണ്ടണെന്ന് തോന്നുന്നു പിന്നെ അതിനെ പറ്റി ഒന്നും ചോദിച്ചില്ല.

 

ആദ്യത്തെ ദിവസം ആയതുകൊണ്ട് കാര്യമായിട്ട് വല്യ സംഭവം ഒന്നും ഇല്ലാരുന്നു. കൊറേ ടീച്ചർമാർ വന്നു എല്ലാരേം പരിചയപ്പെടുത്തി പോയി. ഉച്ച ആയപ്പോൾ ക്ലാസ്സ്‌ വിട്ടു. കൊറച്ചു റാഗിംഗ് ഒക്കെ പ്രതീക്ഷിച്ചാണ് വന്നതെങ്കിലും ഇന്ന് സീനിയർസ് നു അവധി ആയതുകൊണ്ട് ഒന്നും ഇണ്ടായില്ല. കൊറേ നേരം അവിടെ കറങ്ങിനിൽക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് റോഷന്റെ എടുത്തു പോവാണ് എന്ന് പറഞ്ഞിട്ട് ഞാൻ കോളേജ് ൽ നിന്നിറങ്ങി.വീട്ടിൽ വന്നു നേരെ കട്ടിലിൽ പോയി കിടന്നു പഴയ കാര്യങ്ങൾ ഒക്കെ ഓർത്തു.

 

____________________________________________________________________________

 

ഡാ…മോനെ എഴുന്നേൽക്ക് സമയം 8:30 കഴിഞ്ഞു നിനക്ക് ക്ലാസ്സിൽ ഒന്നും പോവണ്ടേ??

 

ഞാൻ പിന്നെയും ഒന്നും മിണ്ടാതെ പുതച്ചുമൂടി കിടന്നുറങ്ങി. കുറച്ചുനേരം അനക്കമൊന്നും കേൾക്കാത്തതുകൊണ്ട് തലപൊക്കി നോക്കിയപ്പോൾ ആരും ഇല്ല അപ്പൊ പിന്നേം കിടന്നു.

തലയിലൂടെ ആരോ വെള്ളംകോരി ഒഴിച്ചപ്പോൾ ആണ് പിന്നേ എഴുന്നേറ്റത്. നോക്കുമ്പോ കയ്യിൽ ഒരു കപ്പുമായി ഒരുത്തിനിന്നു ചിരിക്കുന്നു. വേറെ ആര് എന്റെ ഏട്ടത്തിയമ്മ.

 

ഞാൻ : എന്റെ ഏട്ടന്റെ ഭാര്യ ആയിപോയി ഇല്ലേൽ ഇപ്പോ എന്റെ തനി സ്വഭാവം നീ അറിഞ്ഞേനെ…

ഏട്ടത്തി : പിന്നേ നീ കൊറേ അറിയിക്കും…നീ ഇനിയും എഴുന്നേറ്റിലേൽ ഇനിയും ഒഴിക്കും.. കാണണോ??

ചേട്ടത്തി ആണേലും ഞങ്ങൾ നല്ല കൂട്ടുകാരെ പോലെ ആണ്. എന്നിക് ആണെങ്കിൽ അങ്ങനെ സ്കൂളിൽ പറയത്തക്ക എല്ലാം തുറന്നുപറയാൻ പറ്റുന്ന ഫ്രണ്ട്‌സ് ഒന്നുമില്ല. ചേട്ടത്തി ആണ് എന്റെ എല്ലാം. എന്റെ മനസ്സിൽ ഉള്ള എല്ലാ കാര്യവും എന്നിക് ചേട്ടത്തിയോട് ധൈര്യമായിട്ട് പറയാം അതുപോലെ തന്നെ ചേട്ടത്തിക്കും എന്നോട്.

Leave a Reply

Your email address will not be published. Required fields are marked *