താര കാർത്തിക് 31അടിപൊളി 

സംഭവം സക്സസ്സ് ആയെന്നു ഏട്ടത്തിയുടെ മുഖത്തെ ചിരി കണ്ടാൽ അറിയാം.

 

ഏട്ടത്തി : നീ പറയാൻ ഉള്ളതൊക്കെ പറഞ്ഞിട്ട് എന്നെ സോപ്പ് ഇട്ടാൽ എല്ലാ കാര്യം നടക്കുമല്ലോ. ഇതൊക്കെ അടുത്ത ആഴ്ച വരെ ഉള്ളു മോനെ….

ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട് ഏട്ടത്തി പറഞ്ഞു.

 

ഞാൻ : അതെന്താ അടുത്ത ആഴ്ച??

ഏട്ടത്തി : നിനക്ക് 2 മാസം കഴിഞ്ഞാൽ 10 ക്ലാസ്സ്‌ പരിക്ഷ ആണെന്ന് വല്ല ബോധവും ഇണ്ടോ?? അടുത്ത ആഴ്ച മുതൽ ഞാൻ ആണ് നിന്നെ പഠിപ്പിക്കാൻ ഇരുത്തുന്നെ നിനക്ക് എന്റെ ശെരിക്കുമുള്ള സ്വഭാവം ഞാൻ കാണിച്ചു തരുന്നുണ്ട്…എന്റെ അനിയൻകുട്ടന്.

 

അത് കേട്ടതോടു കൂടി എന്റെ കാറ്റു പോയി. ഈ പറഞ്ഞ ശെരിക്കുമുള്ള സ്വഭാവം ഞാൻ മുന്നേ അറിഞ്ഞട്ടുണ്ട്. അന്ന് എന്റെ കയ്യിലെയും കാലിലെയും ഒക്കെ തൊലി പിച്ചി എടുത്ത സാദനം ആണ് ഇത്. പടിക്കണ്ട കാര്യത്തിൽ ഒരു ഒഴിവും ഏട്ടത്തിയിൽ നിന്നും കിട്ടില്ല. എന്റെടുത്ത് എപ്പോഴും ചേട്ടനെ കണ്ടുപഠിക്കാൻ പറയും . ചേട്ടൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. പക്ഷെ വല്യ സ്‌ട്രെസ് ഒന്നും അവനില്ല അവൻ ഏതുനേരവും അവന്റെ ബൈക്ക് കൊണ്ട് ലോകം തെണ്ടൽ ആണ് പണി. ഇടക്ക് ഏട്ടത്തിയേം കൊണ്ടുപോവും. രണ്ടുപേർക്കും ഞാൻ എന്ന് പറഞ്ഞ ജീവൻ ആണ്.അമ്മ പിന്നയൊരു പാവം ആണ്. ഞാൻ എന്തുപറഞ്ഞാലും വിശ്വസിക്കും എന്നുകരുതി ഇതുവരെ ഞാൻ പറ്റിച്ചട്ടില്ല. അച്ഛൻ ഗൾഫിൽ ആയിരുന്നു. 1 വർഷം മുന്നേ അവിടത്തെയൊക്കെ നിറുത്തി നാട്ടിൽ ഒരു നല്ല ഗാരേജ് തൊടങ്ങി അതും നോക്കി നടക്കുക ആണ്. അച്ഛന് കാർ നോടൊക്കെ നല്ല താല്പര്യമാണ് അതുകൊണ്ട് തന്നെ ആണ് ഒരു ഗാരേജ് തൊടങ്ങിയെ. കാർസ് ന്റെ മോഡിഫിക്കേഷൻ ഒക്കെ നടത്തുന്ന അത്യാവിശം വല്യ ഒരു ഗാരേജ്.ചേട്ടൻ വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ നിന്ന് തന്നെ അത്യാവിശം വല്യ ഒരു സംഖ്യ വരുമാനം കിട്ടുന്നുണ്ട് . അത്യാവിശം റിച്ച ആയ ഒരു കുടുംബം തന്നെ ആണ് എന്റെ. അച്ഛനും അമ്മയും അവരവരുടെ വീട്ടിലെ ഒറ്റ മക്കൾ ആയതുകൊണ്ട് തന്നെ ബന്ധുക്കൾ എന്ന് പറയാൻ ഏട്ടത്തിയുടെ അച്ഛനും അമ്മയും ആണ് ഉള്ളത്.ഞാൻ അവരെ അച്ഛാച്ച എന്നും അമ്മുമ്മ എന്നുമൊക്കെ ആണ് വിളിക്കാറു.ഇതാണ് എന്റെ കുടുംബം.

 

എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ…. അടുത്ത ആഴ്ചക്കുള്ളതിന് എന്തിനാ ഇന്ന് ടെൻഷൻ അടിക്കുന്നെ…..

 

പിന്നെ കറങ്ങിതിരിഞ്ഞു നേരെ അടുക്കളയിൽ പോയി സ്ലാബിനു മുകളിൽ കേറി ഇരുന്നു..

 

ഞാൻ : ആ പോരട്ടെ 3 ദോശയും ചട്ണിയും പോരട്ടെ പെട്ടെന്ന് വേണം..

ഞാൻ ഇച്ചിരി ഗമയൊക്കെ ഇട്ടു പറഞ്ഞു.

 

അമ്മ : പിന്നെ നീ പറയുമ്പോ എടുത്തുതരാൻ ഇത് ഹോട്ടൽ ഒന്നും അല്ല.

ഞാൻ : ഓഹ് അങ്ങനെയാണേൽ ഞാൻ ഹോട്ടലിൽ പോയി കഴിച്ചോളാം…

അതുകേട്ടതും അമ്മ ഒരു പ്ലേറ്റിൽ ദോശയും ചട്ണിയും കൂടെ എന്റെ കൈയിലോട്ട് തന്നു.

അമ്മ : പൊന്നുമോൻ ഇപ്പോ ഹോട്ടലിൽ ഒന്നും പോവാൻ നിൽക്കണ്ട തൽകാലം ഇത് കഴിക്ക്.

ഞാൻ (ചിരിച്ചുകൊണ്ട്) : അങ്ങനെ വഴിക്ക് വാ…

അമ്മ : മോൻ പൊറത്തുപോയി കഴിക്കുന്നതിനെ കൊറച്ചു ചിന്തിക്കാൻ കൂടി നിൽക്കണ്ട…. നടക്കില്ല.

 

അമ്മക്ക് ഞങ്ങളാരും പൊറത്തുനിന്നും കഴിക്കുന്നത് ഇഷ്ടമല്ല എന്തുവേണമെന്ന് പറഞ്ഞാലും ഇവിടെ തന്നെ ഉണ്ടാക്കും.. ഞാൻ പക്ഷെ ചേട്ടനെ സോപ്പ് ഇട്ടു ഇടക്ക് പൊറത്തുപോയി കഴിക്കാറുണ്ട്. ഇടക്കൊക്കെ ഏട്ടത്തി ഞങ്ങളെ രണ്ടിനേം ഒറ്റും. അന്ന് പിന്നെ അമ്മ ഞങ്ങടെ രണ്ടിന്റേം ചെവി പൊന്നാക്കും.

 

എന്നിക് പിന്നെ ഇടക്ക് വരക്കുന്ന സ്വഭാവം ഒക്കെ ഉണ്ട്. നല്ല രീതിയിൽ വരക്കും എന്നൊന്നും പറയുന്നില്ല എന്നാലും അത്യാവിശം വരക്കും.അങ്ങനെ കണ്ടതെല്ലാം വരച്ചു കൂട്ടാൻ എന്നിക് തോന്നാറില്ല.എന്നിക് എപ്പഴും ഓർമ നിൽക്കണ്ട സ്ഥാലങ്ങളും ആളുകളെയും മാത്രം എന്നിക് വരയ്ക്കാൻ തോന്നാറുള്ളു. എന്റെ ബുക്കിൽ എന്റെ വീട്ടിൽ ഏട്ടത്തിയെ ഒഴിച്ച് ബാക്കിഎല്ലാവരുടെയും എന്റെ വീടിന്റെയും പിന്നേ ഇടക്ക് പൊറത്തുപോയപ്പോ എന്നിക് ഇഷ്ടപെട്ട സ്ഥാലങ്ങളുടെയും ഫോട്ടോ ഞാൻ വരച്ചിട്ടുണ്ട്. ഏട്ടത്തിയുടെ എന്നിക് ഇഷ്ടമല്ലാഞ്ഞിട്ടോന്നും അല്ല ഞാൻ വരയ്ക്കാത്തത് എന്താന്ന് ചോദിച്ചാൽ…. എന്നിക് എന്റെ അമ്മക്കൊപ്പം തന്നെ ഇഷ്ടം ആണ് ഏട്ടത്തിയെയും. പക്ഷെ ഏട്ടത്തിയെ എന്തോ സ്പെഷ്യൽ ആയിട്ട് വരയ്ക്കണം എന്ന് എന്നിക് തോന്നി പക്ഷെ ഇതുവരെ എന്റെ മനസ്സിൽ ഉള്ള പോലെ എന്നിക് വരയ്ക്കാൻ സാധിച്ചട്ടില്ല. ഏട്ടത്തി ഇടക്ക് എന്റെടുത്ത് ഇതും പറഞ്ഞു പിണങ്ങാറ് പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *