താര കാർത്തിക് 21അടിപൊളി 

ഞാൻ : മോള് വേഗം സ്ഥലം വിട്ടോ അത് പറയാൻ പറ്റില്ല… അതൊക്കെ ഞാൻ വരച്ചുകഴിഞ്ഞു കാട്ടുമ്പോൾ നീ കണ്ടാൽ മതി…സർപ്രൈസ്…സർപ്രൈസ്

ഏട്ടത്തി : നീ പോടാ പട്ടി…നിനക്ക് എന്നോട് സ്നേഹം ഇല്ലന്ന് പറഞ്ഞ പോരെ. നിനക്ക് എന്നെ വരയ്ക്കാൻ ഇഷ്ടമല്ല അതുകൊണ്ടാണ് നീ ഇങ്ങനെ ഓരോ കാരണം പറയണേ.

ഞാൻ : കള്ളി കണ്ടുപിടിച്ചല്ലോ…ഇതെങ്ങനെ ഏട്ടത്തിടെ മുഖത്ത് നോക്കി പറയും എന്ന് വിചാരിക്കുക ആയിരുന്നു ഇനി ഇപ്പോ എല്ലാം അറിഞ്ഞില്ലേ ഇനി വിട്ടോ..

ഏട്ടത്തി എന്റെ കയ്യിൽ വേദനിക്കാതെ ഒന്ന് തല്ലിയിട്ട് എഴുന്നേറ്റു.

ഏട്ടത്തി : പോടാ തെണ്ടി നീ എന്റെ പൊറകെ ചിഞ്ചു…ചേച്ചി…എന്നൊക്കെ വിളിച്ചു വ്വാ കേട്ടോ??

ഞാൻ : എന്റെ പട്ടി വരും ഏട്ടത്തിടെ പൊറകെ

ഏട്ടത്തി : ഡാ… (ഞാൻ പിന്നെ ഒന്നും നോക്കിയില്ല അവിടുന്നു ഓടി. ഇനി അവിടെ നിന്നാൽ ഉറപ്പായും അടി വാങ്ങിക്കൂട്ടും)

 

ഇങ്ങനെ ഇടയ്ക്കു ഇടയ്ക്കു ഇത് പതിവാണ് ഞങ്ങൾ തമ്മിൽ.

 

ഇങ്ങനെയൊക്കെ വളരെ നല്ല രീതിയിൽ കൊച്ചു കൊച്ചു സന്ദോഷത്തോട് കൂടി ആണ് ഞങ്ങളുടെ ജീവിതം പോയികൊണ്ടിരുന്നത്.

 

1 ആഴ്ച കഴിഞ്ഞ് എന്നെ ഏട്ടത്തി പഠിപ്പിച്ചോണ്ട് ഇരിക്കുമ്പോ അച്ചാച്ചനും അമ്മുമ്മയും കൂടെ വന്നു. ഞാൻ ആണെങ്കിൽ പഠിക്കുമ്പോ തെറ്റുന്നതിനു ഏട്ടത്തിയുടെ കയ്യിൽ നിന്നും പിച്ചും മാന്തും ഒക്കെ കൊണ്ട് ഇരിക്കുവായിരുന്നു. കറക്റ്റ് ടൈമിൽ അമ്മാമ്മ വന്നപ്പോ ഏട്ടത്തിക്ക് ഒരു പണികൊടുക്കാം എന്ന് ഞാൻ കരുതി.

 

ഞാൻ : അമ്മാമേ ഈ ഏട്ടത്തിയെന്നെ വെറുതെ പിച്ചി തോലെടുക്കാണ്.

ഏട്ടത്തി : ഡാ ഡാ നീ പഠിക്കാത്തതിനല്ലേ ഞാൻ പിച്ചിയെ..

ഞാൻ : പിന്നെ…. ഞാൻ പഠിക്കൊന്നൊക്കെ ഇണ്ടല്ലോ വെറുതെയാ അമ്മുമ്മേ ഈ ഏട്ടത്തിക്ക് എന്നെ വെറുതെ ഉപദ്രവിക്കണം അതിനാണ്. (അതും പറഞ്ഞു അമ്മുമ്മ കാണാതെ ഞാൻ ഏട്ടത്തിയെ നോക്കി ഇപ്പോ കിട്ടും എന്നാ മട്ടിൽ ചിരിച്ചു)

അമ്മുമ്മ (ഏട്ടത്തിയെ നോക്കി) : നീ മേടിക്കും കേട്ടോ.. കൊച്ചിനെ വെറുതെ തല്ലുകെയും പിച്ചകയും ഒക്കെ ചെയ്ത..

ഏട്ടത്തി : ഒരു കൊച്ചു വന്നേക്കുന്നു.. ഈ ഇടയായിട്ട് വാ തുറന്നാൽ കള്ളമേ പറയു ഇവൻ.

അമ്മുമ്മ : നീ മേടിക്കും കേട്ടോ ആവിശ്യമില്ലാത്തത് പറഞ്ഞാൽ

 

ഏട്ടത്തി പിന്നെ ഒന്നും മിണ്ടാതെ എന്റെടുത്ത് വന്നു ഇവർ പോയി കഴിഞ്ഞിട്ട് നിനക്ക് ഉള്ളത് ഞാൻ വേറെ തരാം എന്നുപറഞ്ഞു എന്റെ കയ്യിലേക്ക് നല്ല ഒരു പിച്ചുവെച്ചു തന്നു. വേദന കൊണ്ട് ഞാൻ അമ്മ എന്ന് കാറി. അത് കേട്ടതും ഏട്ടത്തി ഏതുവഴി അവിടെന്നു മുങ്ങിയെന്നു ദൈവത്തിനറിയാം.

 

ഞാൻ പിന്നെ ഏട്ടത്തിയിൽ നിന്ന് രക്ഷപെട്ടതുകൊണ്ട് എന്റേഫോൺ എടുത്തു റൂമിൽ പോയി ഗെയിം കളിച്ചോണ്ടിരുന്നു. അവിടെ ഹാളിൽ വല്യ ചർച്ചയും ചിരിയും ഒക്കെ കേൾകാം ഞാൻ പിന്നെ അങ്ങോട്ടൊന്നും പോവാൻ നിന്നില്ല ഞാൻ അറിയേണ്ടതാണെങ്കിൽ എന്റെടുത്ത് പറയുമല്ലോ.

 

അന്ന് രാത്രി എല്ലാരും കൂടി ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ ആണ് അച്ഛൻ കാര്യം അറിയിക്കണേ.

അച്ഛൻ : ഇവൻ വരുന്നില്ലേ അപ്പൊ നാളെ?

അമ്മ : ഏ ഇവനെ കൊണ്ടുപോയാൽ എങ്ങനാ അടുത്ത മാസം എക്സാം അല്ലെ 3 ദിവസം ഒക്കെ ക്ലാസ്സിൽ പോവാതെ ഇരുന്നാൽ ശെരിയാവില്ല.

ഞാൻ : അതിനു നിങ്ങൾ 3 ദിവസം എങ്ങോട്ടാ പോവുന്നെ.

അമ്മ : അത് കണ്ണാ…അമ്മുമ്മ ഒരു ദൂരെയുള്ള അമ്പലത്തിൽ എന്തൊക്കെയോ നേർച്ച നേർന്നിട്ടുണ്ട് അതിന് പോണം. അവർക്ക് പ്രായം ആയില്ലേ പിന്നെ ഞാനും കൊറേ ആയി അങ്ങോട്ട് പോണം എന്ന് വിചാരിക്കുന്നു അപ്പൊ പിന്നെ എല്ലാർക്കും കൂടെ പോവാം എന്ന് തീരുമാനിച്ചു.

ഞാൻ : അതിനെന്താ ഞാനും വരാലോ…

ഏട്ടത്തി : അതെ അമ്മ അവനും വന്നോട്ടെ ഇവനെ ഒറ്റക് ആക്കി പോവണ്ട.

അമ്മ : ഇവനെ ഇപ്പോൾ കൊണ്ടുപോയ ക്ലാസ്സ്‌ ഒക്കെ മിസ്സ്‌ ആവില്ലേ ഒന്നാമതെ എക്സാം അടുത്തു.

ഏട്ടത്തി : എന്നാ ഞാൻ ഇവിടെ ഇവന് കൂട്ടിരിക്കാം.

അച്ഛൻ : നീ അല്ലെ ഉച്ചക്ക് പറഞ്ഞെ ആ അമ്പലത്തിൽ ഇതുവരെ പോയിട്ടില്ലെന്ന് പിന്നെന്താ ഇപ്പോ ഇവനെ ഓർത്തിട്ടാണെൽ അപ്പുറത്തെ വീട്ടിൽ ശ്രദ്ധിക്കാം പറയാം. എന്താടാ നിനക്ക് ഒറ്റക്കിരിക്കാൻ പേടി ഉണ്ടോ? ഇവൻ ഒന്നല്ലേലും ഇപ്പോ 10 ൽ അല്ലെ പഠിക്കുന്നെ ഒറ്റക്കിരിക്കേണ്ട സമയം ഒക്കെ ആയി.

 

എന്നിക് പിന്നെ ഇങ്ങനെ തീർത്തടനയാത്രക്കൊന്നും വല്യ താല്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഒറ്റക് ഇരുന്നോളാം എന്ന് സമ്മതിച്ചു.

 

ഏട്ടത്തി : എടാ ഫുഡ്‌ ഒക്കെ നേരത്തിനു കഴിക്കണം മടിപിടിച്ചു ഇരിക്കരുത് കേട്ടോ??

ഞാൻ : ഓഹ് ഞാൻ കേട്ട് ഒന്ന് പോയി തെരാവോ?

ചേട്ടൻ : ഡാ നീ അടി മേടിക്കും കേട്ടോ അവൾക്ക് നിന്നെ ഒറ്റക് നിറുത്തി പോവാൻ അല്ലെങ്കിലേ വെഷമം ആണ് അതിന്റെ ഇടക്ക് കൂടെ നീ ഇനി അവളും ആയിട്ട് അടി ഉണ്ടാക്കാൻ നിക്കല്ലേ.

ഞാൻ : ഓഹ് ഭാര്യയെ പറഞ്ഞപ്പോ ഭർത്താവിന് കൊണ്ടോ?

ചേട്ടൻ : ഡാ ഡാ കളിക്കല്ലേ..

ഞാൻ : ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഞാൻ ഫുഡ്‌ ഒക്കെ കഴിച്ചോളാം ഏട്ടത്തി നിങ്ങൾ പോയി വാ. പിന്നെ പോയിട്ട് വരുമ്പോ ഏട്ടത്തിക്ക് ഒരു സർപ്രൈസ് കൂടെ ഉണ്ട്.

 

(ഞാൻ മുന്നേ പറഞ്ഞതുപോലെ ഏട്ടത്തിടെ എന്റെ മനസ്സിൽ ഉള്ള പോലത്തെ ഒരു പടം ഞാൻ 2 ദിവസം മുന്നേ വരച്ചു തീർത്തായിരുന്നു. അത് ഒരു സർപ്രൈസ് ആയിട്ട് കൊടുക്കാം എന്ന് വിചാരിച്ചപ്പോഴാണ് ഈ യാത്ര വന്നേ അപ്പൊ പിന്നെ ഇത് കഴിഞ്ഞ് വരുമ്പോ കാണിച്ചു കൊടുക്കാം എന്ന് കരുതി.)

 

ഏട്ടത്തി : എന്താടാ? (ആകാംഷയോടെ ചോദിച്ചു)

ഞാൻ : അത് പറഞ്ഞ പിന്നെ സർപ്രൈസ് എന്ത്?

ഏട്ടത്തി : ശെരി ശെരി നീ അടങ്ങി നിന്നോണം അപ്പുറത്തെ വീട്ടിലെ അവരെ വല്ല ആവിശ്യം ഉണ്ടേൽ പറഞ്ഞോണം മടി വിചാരിക്കണ്ട ഞാൻ പറഞ്ഞിട്ടുണ്ട് അവിടെ.

ഞാൻ : ആ ശെരി ശെരി. ആ ഇനി അടുത്തത് വരുന്നുണ്ട്

അമ്മ വരുന്നത് കണ്ട് ഞാൻ പറഞ്ഞു.

അമ്മ : ഡാ ഇവിടെ ആരും ഇല്ലെന്ന് പറഞ്ഞിട്ട് തോന്നിവാസം ഒന്നും കാണിക്കാൻ നിക്കല്ല് പിന്നെ പഠിക്കണം കെട്ടോ? 3 ദിവസം കഴിഞ്ഞ് ഈ വീട് ഇവിടെ ഉണ്ടാവോ ആവോ.

ഞാൻ : ഞാൻ ചെയ്തോളമെ (കൈ കൂപ്പി കൊണ്ട് പറഞ്ഞു).

 

അപ്പോൾത്തേക്കും അവർക്ക് ഇറങ്ങേണ്ട സമയം ആയി. എല്ലാരും വന്നു പിന്നേം എല്ലാകാര്യവും ഓർമപ്പെടുത്തി. ഏട്ടത്തി വണ്ടിയിൽ കേറാൻ പോയതിനു ശേഷം പിന്നേം ഓടി വന്നു എന്നിക് കവിളത്തു ഒരു ഉമ്മ തന്നിട്ട് പോയി വരാം എന്ന് പറഞ്ഞു. എനിക്കും കൂടെ പോവാൻ പറ്റാത്തതിൽ വെഷമം ഉണ്ടെങ്കിലും അത് കാണിച്ചാൽ ഇപ്പോ ഈ പോക്ക് മൊടങ്ങും എന്നതുകൊണ്ട് ഞാൻ അവരെ ചിരിച്ചു കൊണ്ട് യാത്ര ആക്കി.

 

അപ്പഴും എന്നിക് അറിയില്ലായിരുന്നു ഇത്രേം നാളും കളിച്ചു ചിരിച്ചു നടന്നോണ്ട് ഇരുന്ന കാലം എന്നിക് ഇനി ഉണ്ടാവില്ല എന്ന്.

Leave a Reply

Your email address will not be published. Required fields are marked *