താഴ് വാരത്തിലെ പനിനീർപൂവ് – 1 1

അങ്ങനെ ഞാൻ ഒട്ടോയിൽ വിടിന്റെ പടിക്കൽ എത്തി നിന്നു, പഴയ ഒരു പേരു കെട്ട തറവാട് ആണു ഞങ്ങളുടെ ,
ഇപ്പോഴും കൂട്ടുകുടുബം ആണു മാമനും അമ്മായി മാരും ചെറിയച്ചനും ചെറിയമ്മയും അവരുടെ കുട്ടികളും ആയിട്ട് കുറെ എണ്ണം വീട്ടിൽ ഉണ്ട് ,കുറച്ച് കൃഷിയും മറ്റും ഉള്ളത് കൊണ്ട് വലിയ കുഴപ്പം ഇല്ലതെ കഴിഞ്ഞു പോകാൻ ഉള്ള വകയുണ്ട് ,അച്ചൻ റിട്ടയർഡ് ആയതിനു ശേഷം അതോക്കെ നോക്കി നടത്തുന്നു, ബാക്കി ഉള്ളവർക്ക് പലവിധ ജോലികളും ഉണ്ട്.

അങ്ങനെ ഞാൻ ഒട്ടോയിൽ നിന്ന് ഇറങ്ങി ,അമ്മ മുറ്റത്തു തന്നെ നിൽപുണ്ടായിരുന്നു ,ഞാൻ അടുത്തെക്ക് ചെന്നപ്പോൾ അമ്മ വന്നു കെട്ടി പിടിച്ചു ,കുറച്ചു നാളായി ഞാൻ നാട്ടിൽ വന്നിട്ട് അതിന്റെ സ്നേഹം ആണു. അപ്പോഴേക്കും അച്ചൻ വന്നു ,അമ്മ എന്നിൽ നിന്ന് അകന്നു മാറി അമ്മയുടെ കണ്ണിൽ സന്തോഷത്തിന്റെ കണ്ണുനീർത്തുള്ളികൾ കാണാൻ സാധിച്ചു ,പിന്നിട് പിള്ളേർ സംഘം വന്ന് എന്നെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി ,എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ച് അന്നത്തെ ദിവസം പോയതറിഞ്ഞില്ല ,
എല്ലാവർക്കും എന്റെ വരവിൽ വളരെ അധികം സന്തോഷം തോന്നിയിരുന്നു,
അന്നു രാത്രി ഭക്ഷണം ഒക്കെ കഴിച്ച്
ഞാൻ റൂമിൽ ഉറങ്ങാനായി പോയി ,
അങ്ങനെ ഒരോന്നാലോചിച്ച് കിടക്കുബോൾ ആണ് ഒരു കാര്യം മനസിൽ വരുന്നത്.
പഠിപ്പ് ഒക്കെ കഴിഞ്ഞുല്ലോ ഇനി എത്രയും പെട്ടെന്ന് ഒരു ജോലി നോക്കണം, കുറച്ച് കമ്പനികളിൽ ബയോഡാറ്റ അയച്ചിരുന്നുന്നു ഒന്നിനും റിപ്ലെ വന്നിട്ടുണ്ടായിരുന്നില്ല ,
നാളെ മുതൽ ഇതിന്നായി ഇറങ്ങണം
എന്നു മനസിൽ ഓർത്തു കൊണ്ട് ഞാൻ ഉറക്കത്തിലെക്ക് വഴുതി വീണു.

പിറ്റേന്ന് കാലത്ത് ഞാൻ സാധാരണ പോലെ എഴുന്നേറ്റ് റെഡി ആയി താഴേക്ക് പോകാൻ നിൽക്കുബോൾ ആണു .എന്നെ പിള്ളെർ സംഘം താഴേക്ക് വിളിച്ചു കൊണ്ട് പോകുന്നത് .എന്നെ ഏല്ലാവരും കൂടി വീടിന്നു പുറത്തെക്ക് കൊണ്ടുപോയി ,
ഞാൻ നോക്കുമ്പോൾ പുറത്ത് പോർച്ചിൽ എല്ലാവരും നിൽക്കുന്നുണ്ട് എല്ലാവരുടെയും മുഖത്ത് വളരെ അധികം സന്തോഷം കാണാൻ കഴിഞ്ഞു ,ഞാൻ ചെന്നപ്പൊൾ എല്ലാവരും ഒരു സൈഡിലെക്ക് മാറി നിന്നു ,ഞാൻ നോക്കുബോൾ പോർച്ചിന്റെ നടുക്ക് ഒരു പുതിയ ബുള്ളറ്റ് ഇരിക്കുന്നു ,
എനിക്ക് അത് കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരന്നില്ല ,അച്ചനോട് കുറെ നാളായി ഞാൻ ഇതിനെ കുറിച്ച് പറഞ്ഞിട്ട് ,എനിക്ക് വളരെ അധികം സന്തോഷം ആയി ,

”നീ കോഴ്സ് നല്ല രീതിയിൽ പൂർത്തിയാക്കിയതിനുള്ള സമ്മാനം ആണ് ഇത് എന്ന് പറഞ്ഞ്
അതിന്റെ തക്കോൽ അച്ചൻ എന്റ കൈയിൽ വെച്ചു തന്നു “

ഞാൻ അത് സന്തോഷത്താടെ സ്വീകരിച്ചു ,

“ഞാൻ താക്കോൽ കിട്ടിയ സന്തോഷത്തിൽ വണ്ടിയിൽ കയറാൻ തുടങ്ങവെ അച്ചൻ പുറകിൽ നിന്ന് വിളിച്ചു എന്നിട്ട് അച്ചൻ എന്റെ കൈയിൽ ഒരു പോസ്റ്റ് കവർ തന്നു “

“ഞാൻ അത് എന്താണ് എന്ന അർത്ഥത്തിൽ അച്ചന്റെ മുഖത്തെക്ക് നോക്കി “

“അപ്പോ അച്ചൻ പറഞ്ഞു അത് തുറന്നു നോക്കാൻ “

“ഞാൻ അതു തുറന്നു നോക്കി ,അതിൽ ഒരു അപ്പോയ്മെൻറ് ഓർഡർ ആയിരുന്നു.”

”ഞാൻ അത് വായിച്ചു നോക്കിയപ്പോൾ എനിക്ക് മനസിലായി അത്
അച്ചന്റെ പരിച്ചയത്തിൽ ഉള്ള കൂട്ടുകാരന്റെ ഫാക്ടറിയിൽ എന്നെ സൂപ്പർവൈസർ ആയി നിയമിച്ചു കൊണ്ടുള്ള കത്ത് ആണെന്ന് “
“ഇതു രണ്ടും കൂടി ആയപ്പോൾ എനിക്ക് വളരെ അധികം സന്തോഷം ആയി “

“എന്റെ സന്തോഷം കണ്ടിട്ട് ആണെന് തോന്നുന്നു ,അച്ചന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു “

“ഇത്രയും അധികം സ്നേഹം ഉള്ള അച്ചനെയും അമ്മയെയും കിട്ടാൻ ഞാൻ എന്തു പുണ്യം ആണോ ചെയ്തിരിക്കുന്നത് എന്ന് ഞാൻ മനസിൽ വിചാരിച്ച് നിൽക്കുബോൾ ആണു പിള്ളേരുടെ കലപില കേൾക്കുന്നത് “

“എല്ലാവർക്കും വണ്ടിയിൽ റൗണ്ട് അടിക്കണം എന്ന് “

“അങ്ങനെ എല്ലവരെയും വണ്ടിയിൽ കയറ്റി ഒരു കറക്കം കറങ്ങി “

ഞാൻ വീട്ടിൽ എത്തിയിട്ട് ഒരാഴ്ച്ച കഴിഞ്ഞു .

അങ്ങനെ ഞാൻ ജോലിയിൽ പ്രവേശിക്കെണ്ട ദിനം വന്നെത്തി,

“എന്റെ വീട്ടിൽ നിന്ന് കുറെ മണിക്കുർ യാത്ര ഉള്ളതുകോണ്ട് അവിടെ ഒരു വീടു വാടകയ്ക് എടുത്തു താമസിക്കാം എന്നു കരുതി”

Leave a Reply

Your email address will not be published. Required fields are marked *