താഴ് വാരത്തിലെ പനിനീർപൂവ് – 1 1

“എന്താ ചേച്ചി പ്രശ്നം “

” അതു അജി ആ പെണ്ണിനോട് ഇവിടെ അടിച്ചു വാരി കഴിഞ്ഞാൽ വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞതാ ,ഞാൻ വന്നു നോക്കുമ്പോൾ അവൾ ഇവിടെ വെറുതെ നിൽക്കുന്നു അതാ അവളെ പറഞ്ഞു വിട്ടത് ,ഇത്തിരി ദേഷ്യപ്പെട്ട ലെ അവൾ പണി എടുക്കുക ഒള്ളു അതാ ഞാൻ ഒച്ച എടുത്തത് ,”

” അല്ലെങ്കിലും വേലക്കാരികളെ ഇത്തിരി ചീത്ത പറഞ്ഞാ ല്ലെ അവർ നന്നായി ജോലി ചേയ്യുക ഒള്ളു”

ഞാൻ പറഞ്ഞു.
” അതോക്കെ ഇരിക്കട്ടെ അജി ,ഭക്ഷണത്തിന്റെ കാര്യം ഒക്കെ എങ്ങനെ ആണു ”
ചേച്ചി എന്നോട് ചോദിച്ചു ,

“ഞാൻ വെച്ചു കഴിക്കാം എന്നാ വിചാരിക്കുന്നത് സാധനങ്ങൾ പോയി വാങ്ങണം “

” അജി സാധനങ്ങൾ വാങ്ങുകയാണെങ്കിൽ ഭക്ഷണം ഒക്കെ ഞാൻ റെഡി ആക്കി തരാം “

” അതു ചേച്ചിക്ക് ബുദ്ധിമുട്ട് ആവില്ലെ “

” ഇല്ലാ അജി ആ പെണ്ണിനോട് രാവിലെ ഇവിടെ വന്നു ഭക്ഷണം വെച്ച് തരാൻ പറയാം ,മാസാവസാനം എന്തെങ്കിലും കൊടുത്താ മതി”

“അങ്ങനെ യെങ്കിൽ ചേച്ചിയുടെ ഇഷ്ടം”

എന്നെ സോപ്പിടാൻ വേണ്ടി ആ പെണ്ണിനെ കൊണ്ട് പണിയിടിപ്പിക്കാൻ ആണു ചേച്ചിയുടെ പ്ലാൻ

“അജിക്ക് ഭക്ഷണ കാര്യത്തിൽ ഇഷ്ടങ്ങൾ വല്ലതും ഉണ്ടൊ”

” എനിക്ക് അങ്ങനെ പ്രതേകിച്ച് ഇഷ്ടം ഒന്നും ഇല്ല വെജും കഴിക്കും നോൺ വെജും കഴിക്കും “

“അപ്പോ നാളെ മുതൽ അവളോട് വരാൻ പറയാം “

അങ്ങനെ ഞാനും ചേച്ചിയും കൂടി കുറച്ച് നേരം ഇരുന്നു സംസാരിച്ചു,
അതു കഴിഞ്ഞ് ചേച്ചി വീട്ടിലേക്ക് പോയി.

ജോളി ചേച്ചിയോട് സംസാരിക്കുമ്പോൾ സമയം പോകുനത് അറിയുനെ ഇല്ല ,എന്തു ഭംഗിയാ ചേച്ചിയെ കാണാൻ ആരു കണ്ടാലും നോക്കി നിന്നു പോകും ,
ജോളി ചേച്ചിയോട് സംസാരിച്ചപ്പോൾ ചേച്ചിയുടെ വീടിനെ പറ്റി ഒരു എകദേശം രൂപം കിട്ടി.

ജോളി ചേച്ചിയുടെ അമ്മ കുറച്ചു വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയി ,അച്ചൻ ജോസഫ് ,ജോൺ അച്ചായന്റെ വീട്ടിൽ കാര്യസ്തൻ ആയി ജോലി ചേയ്യുന്നു ,ജോളി ചേച്ചി കല്യാണം കഴിച്ചതാണു ,ഭർത്താവ് കുര്യൻ ,ആളു കെ എസ് ഇ ബി യിലെ ഒരു ലെയിൻ മാൻ ആണു റ്റ്മൂക്കറ്റം വെള്ളം അടി ആണു പുള്ളി അവരുടെ കല്യാണം കഴിഞ്ഞിട്ട് ഏഴ് വർഷത്തോളം ആയി കാണും,ജോളി ചേച്ചിക്ക് കുട്ടികൾ ഇല്ല ,പിന്നെ അവിടെ ഒരു ജോലിക്കാരി പെണ്ണും ,

എന്നോട് ജോളി ചേച്ചി കൊഞ്ചി കുഴഞ്ഞ് സംസാരിക്കുന്നത് എതെങ്കിലും കാര്യസാധ്യത്തിനു വേണ്ടി ആകും ഞാൻ അവരുടെ സുപ്പർ വൈസർ ആണല്ലോ,
അങ്ങനെ എന്റെ സാധനങ്ങൾ ഒക്കെ അടക്കി പെറുക്കി വെച്ചിട്ട് ,ഞാൻ വീടും പൂട്ടി വണ്ടിയും എടുത്ത് അവിടത്തെ മാർക്കറ്റിൽ പോയി ആവിശ്യമായ സാധനങ്ങളും വാങ്ങിച്ച് ഭക്ഷണവും കഴിച്ച് തിരിച്ച് വീട്ടിൽ എത്തിയപ്പോൾ സമയം എഴുമണി ആയി ,ഞാൻ വാങ്ങിച്ച സാധനങ്ങൾ അടുക്കളയിൽ വെച്ചിട്ട് കുളിക്കാൻ പോയി.

“ടിംങ്ങ് ടോങ്ങ് “

കുളി കഴിഞ്ഞു വന്ന ഞാൻ ഡ്രൈസ് മാറുമ്പോൾ ആണു കോളിങ്ങ് ബെല്ലിന്റെ സൗണ്ട് കേൾക്കുന്നത് ഞാൻ പുറത്തെക്ക് വന്നു നോക്കിയപ്പോൾ ഒരു പ്രായം കൂടിയ ആൾ ഇറയത്ത് തിണ്ണയിൽ ഇരിക്കുന്നു ,

“ഹലോ സാർ ,ഞാൻ അടുത്ത വീട്ടിലെ ജോസഫ് ആണു ,സാർ വന്നിട്ടുണ്ട് എന്ന് മോളു പറഞ്ഞു ഒന്നു പരിച്ചയ പെടാൻ വന്നതാ “

എന്നെ കണ്ട പാടെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു ,

” ജോളി ചേച്ചിടെ അച്ചൻ ആണല്ലെ ജോസഫ് ഇച്ചായൻ “

” അതെ “

അങ്ങനെ ഞങ്ങൾ രണ്ടു പേരും കുറച്ചു നേരം വർത്തമാനം പറഞ്ഞു ഇരുന്നു ,ആളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായി നല്ല കഠിനാധ്യാനി ആണെന്നു ,

ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുബോഴാണ് ജോളി ചേച്ചിയുടെ വീട്ടിലേക്ക് ഒരാൾ ആടി ആടി നടന്നു പോകുന്നത് കണ്ടത് ,ആയാൾ ജോളി ചേച്ചിയുടെ വീട്ടിൽ എത്തിയതും ,ജോളി ചേച്ചിയും ആയി ഒച്ചപ്പടും ബഹളവും കേട്ടു ,അതു കണ്ട ഞാൻ അവിടെക്ക് പോകാൻ ആയി ഭാവിച്ചപ്പോൾ,

“അജി മോന്നെ വേണ്ടാ ഇതു ഇവിടെ സ്ഥിരം ഉള്ളതാ ,എന്റെ മരുമോൻ ആണു അതു “

വിഷമിക്കുന്ന മുഖത്തോടെ ജോസഫ് ഇച്ചായൻ പറഞ്ഞു നിർത്തി ,

അപ്പോഴേക്കും അവിടത്തെ ഒച്ചപ്പാടു അവസാനിച്ചിരുന്നു

” എന്റെ മോളുടെ ഒരു വിധിയെ “
എന്നു പറഞ്ഞു കൊണ്ട് ജോസഫ് ഇച്ചായൻ യാത്ര പറഞ്ഞ് ഇറങ്ങി ,

Leave a Reply

Your email address will not be published. Required fields are marked *