അങ്ങനെ ഞങ്ങൾ ഒരോന്നു സംസാരിച്ച് ഗസ്റ്റ്ഹൗസിന്റെ മുൻപിൽ എത്തി ,
അവൾ കവറും സാധനങ്ങളും വണ്ടിയിൽ നിന്ന് എടുത്ത് എന്നോട് ഒരു താങ്ക്സും പറഞ്ഞ് വണ്ടിയിൽ നിന്ന് ഇറങ്ങി ജോളി ചേച്ചിയുടെ വീട്ടിലോട്ട് നടന്നു ,ഞാൻ അവളുടെ നടത്തവും നോക്കി ബൈക്കിൽ കുറച്ചു നേരം ഇരുന്നു .
ഞാൻ ചെറിയ കുളി ഒക്കെ പാസാക്കി ഡ്രസും മാറി വന്നപ്പോഴെക്കും ലെച്ചു ടേബിളിൽ എനിക്കുള്ള ചോറും കറിയും നിരത്തി വെച്ചിട്ടുണ്ട് ,ഞാൻ നോക്കിയപ്പോ സമയം രണ്ടര കഴിഞ്ഞു ,ഞാൻ അവളെ അവിടെ എല്ലാവിടത്തും നോക്കി പക്ഷെ കണ്ടില്ല ,
“ഇവൾ ഇതോക്കെ എടുത്ത് വെച്ചിട്ട് എവിടെ പോയി “
ഞാൻ കുറച്ചു നേരം അവളെ കാത്തു നിന്നു ,
“അല്ല ഞാൻ എന്തിനാ അവളെ കാത്തു നിൽക്കണെ സാധാരണ അവൾ എല്ലാ ദിവസവും ഇങ്ങനെ അല്ലെ ചെയ്യാറു .എനിക്കുള്ള ഭക്ഷണം വിളമ്പി വെച്ചിട്ട് അവൾ പോകാറല്ലെ പതിവ് അവൾ ഇവിടെ ഇരുന്നു കഴിക്കാറില്ലല്ലോ “
” ശരിയാ പക്ഷെ ഇന്നെന്തൊ അവൾ കൂടെ ഉണ്ടാകണം എന്ന തോന്നൽ മനസിൽ “
“കുറച്ചു സമയം കഴിഞ്ഞപ്പോൾ അടുക്കള വാതിൽ തുറക്കുന്ന ശബ്ദം കേട്ട ഞാൻ ആ ഭാഗത്തേക്ക് നോക്കി ,അപ്പോ ദേ അവിടെ ആകെ വിയർത്തു കുളിച്ച് ലെച്ചു നിൽക്കുന്നു “
” ഭക്ഷണം എടുത്ത് വെച്ചിട്ട് നീ എവിടെ പോയതാ “
” ഞാൻ ദേ ഇതു പറിക്കാൻ പോയാ താ “
അവൾ അതും പറഞ്ഞ് അവളുടെ കൈയിൽ ഇരിക്കുന്ന കൈതച്ചക്ക ഉയർത്തി കാണിച്ചു ,
ജോളി ചേച്ചിയുടെ വീടിനു പുറകിലെ മലയിൽ മുഴുവൻ കൈതച്ചക്കയുടെ കൃഷി ആണു ,അവിടെ വിളവെടുപ്പു സമയത്ത് പഴുത്തതും അവർക്കു ആവശ്യം ഉള്ള ചക്ക മാത്രെ പറിക്കുക ഒള്ളു വിളവെടുപ്പ് കഴിഞ്ഞ് അവർ പറിക്കാതെ പോയ ചക്കകൾ അവിടത്തെ നാട്ടുകാർ പറിക്കും ,
” ഉം, നീ ഭക്ഷണം കഴിച്ചോ ?”
” ഇല്ല ഞാൻ കഴിക്കാൻ പോകുന്നോളു “
” എന്നാ വാ ഇവിടെ ഇരി നമ്മുക്ക് ഒരുമിച്ച് കഴിക്കാം”
ഞാൻ എന്റെ അടുത്തുള്ള കസെരാ വലിച്ചു നിക്കി കൊണ്ടു പറഞ്ഞു ,
” വേണ്ടാ അജിയേട്ടാ ഞാൻ പിന്നെ കഴിച്ചോളാം അപ്പുറത്ത് ഇരുന്നു. അജിയെട്ടൻ കഴിച്ചോളു”
” എപ്പോഴായാലും നീ കഴിക്കണം അപ്പോ ഇവിടെ ഇരുന്നു കഴിച്ചാൽ എന്താ “
” അതു ശരിയാകില്ല അജിയെട്ടാ “
” നി വന്നെ “
ഞാൻ അവളെ കുറെ നിർബന്ധിച്ചു എന്നിട്ടും ഒരോ കാരണങ്ങൾ പറഞ്ഞു അവൾ അവിടെ ഇരിക്കാൻ കൂട്ടാക്കിയില്ല.
“അതെ ലെച്ചു ഇന്നു നീ ഇവിടെ വന്നിരുന്നു കഴിച്ചിലെങ്കിൽ ഇനി ഒരിക്കലും ഞാൻ നി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ല”
അതിൽ അവൾ വീണു ,
അവൾ കൈ കഴുകി വന്നു എന്റെ അടുത്ത് ഇരുന്ന് ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു ,
അവൾ ക്ക് ആദ്യം എന്റെ അടുത്ത് ഇരുന്ന് കഴിക്കാൻ ഒരു നാണം ഒക്കെ ഉണ്ടായിരുനെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അതു മാറി അവൾ ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചിരിക്കുക ആണു ,
അവൾ കഴിക്കുന്നതും നോക്കി ഞാൻ ഇരുന്നു ,
എന്താണെനറിയില്ല അവൾ കഴിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി ,അവളുടെ ഒരോ ചലനങ്ങളും ഞാൻ വീക്ഷിച്ചോണ്ടിരുന്നു ,നമ്മൾ അത്രയും സ്നേഹിക്കുന്ന ആൾ നമ്മുടെ ഒപ്പം ഇരുന്നു സംതൃപ്തിയോടെ ഭക്ഷണം കഴിക്കുന്നത് കാണുബോൾ ഉള്ള സുഖം ഒന്നു വേറെ തന്നെ ആണു,
” എന്താ അജിയേട്ടാ കഴിക്കുന്നില്ലെ “
അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു ,
” മം. കഴിക്കാം”
ഞാൻ അതും പറഞ്ഞ് വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി ,
ഞാൻ അതു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു കള്ള ചിരി പ്രത്യക്ഷ പ്പെട്ടു.
അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിച്ചു എഴുന്നേറ്റു.
ഞാൻ കൈ കഴുകി ടീവി കാണാൻ വേണ്ടി സോഫയിൽ ഇരുന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ
” ഇന്നാ കഴിച്ചോ ” എന്നു പറഞ്ഞു കൊണ്ട് അവൾ കൈതചക്ക മുറിച്ചു കഷ്ണങ്ങൾ ആക്കി പ്ലേറ്റിൽ ഇട്ടു കൊണ്ടുവന്നു ,
ഞാൻ അതു കഴിച്ചു കൊണ്ട് സോഫയിൽ ചാരി കിടന്നു ടീവി കാണാൻ തുടങ്ങി ,
അവൾ സോഫയുടെ അടുത്ത് താഴെ ഇരുന്നു ടി വി കാണാനും.
ഇടക്ക് ഒക്കെ ചില വൈകുന്നേരങ്ങളിൽ അവൾ ഇവിടെ ഇരുന്നു ടി വി കാണാറുണ്ട് ,ജോളി ചേച്ചിയുടെ വീട്ടിൽ ടിവി ഇല്ല ഇടക്ക് ജോളി ചേച്ചിയും വന്നിരിക്കാറുണ്ട് ,
