മൂന്നാമത്തെ ജീവിതം – 3 Like

തുണ്ട് കഥകള്‍  – മൂന്നാമത്തെ ജീവിതം – 3

നേരം പുലർന്നു തുടങ്ങി. ചുറ്റും വല്ലാത്ത ഒരു ശ്മാശാന മൂകത. അനിൽ പതിയെ മുന്നോട്ടു നടന്നു തുടങ്ങി. ഓട്ടോക്കാരൻ പറഞ്ഞത് പോലെ വഴി നിറയെ മുള്ളു കമ്പികൾ ഇട്ടിരിക്കുകയാണ്. ഒരു സൈഡിൽ ഗുഡ്സ് ട്രെയിനിൻറെ ബോഗികൾ കൂട്ടി ഇട്ടിരിക്കുന്നു. പല നിറത്തിലുള്ള ചായങ്ങൾ കൊണ്ട് പച്ച തെറിയും നഗ്ന ചിത്രങ്ങളും ആരെല്ലാമോ ബോഗികളിൽ കോറി ഇട്ടിരിക്കുന്നു. തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ അടുപ്പിച്ചു അടുപ്പിച്ചു വീടുകളാണ്.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അൽപം മുന്നോട്ടു ചെന്നപ്പോൾ മധ്യവയസ്കയായ ഒരു സ്ത്രീ കിണറ്റിൽ നിന്നും വെള്ളം കോരുന്നുണ്ടായിരുന്നു. അടിപാവാടയും ബ്ലൗസും മാറത്തു ഒരു മുഷിഞ്ഞ കീറിയ തോർത്തുമാണ് വേഷം. അനിൽ അവരുടെ അടുത്തേക് ചെന്നു.

ഏതാ… ഇതിനു മുൻപ് ഇവിടെ കണ്ടിട്ടിലേലോ?

അവർ മടി കൂടാതെ ചോദിച്ചു.

ഞാൻ ആദ്യമായിട്ടാ ഇവിടെ വരുന്നത്.

എങ്കിൽ വാ… ഒക്കത്തു വെള്ള കുടം എടുത്തു വെച്ച് അല്പം ലാസ്യതയോടെ അവൾ വിളിച്ചു.

ഞാൻ ഒരാളെ കാണാൻ വന്നതാ… ചേച്ചിക്ക് അറിയാമോ സ്നേഹലതയുടെ വീട്?

ഹോ… അവൾക്കു ഉള്ളത് തന്നെയാ എൻറെ കാലിൻറെ ഇടയിലും ഉള്ളത്.

അവർ കെറുവിച്ചു.

അയ്യോ ചേച്ചി… ഞാൻ ചേച്ചി ഉദ്ദേശിച്ച കാര്യത്തിന് വന്നതല്ല. ഞാൻ സ്നേഹലതയുടെ ബന്ധുവാ.

അവർക്ക് ഞാൻ പറഞ്ഞത് വിശ്വാസം തോന്നാത്തതു കൊണ്ടാവും മുഖത്തെ ദേഷ്യം പോയില്ലേ. എങ്കിലും ഒരു വീട് ചൂണ്ടി കാണിച്ചു തന്നു.

അനിൽ വാതിലിനു മുന്നിൽ ചെന്ന് എന്ത് വിളിക്കണം എന്ന് അറിയാതെ പതറി.

ആരാ?

പിന്നിൽ നിന്നൊരു സ്ത്രീ ശബ്ദം. അനിൽ തിരിഞ്ഞു നോക്കി.

കൈയിൽ ഒരു കപ്പുമായി ഒരു സ്ത്രീ നിൽക്കുന്നു. അനിലിൻറെ ഉള്ളൊന്നു പിടഞ്ഞു.

ആരാണ് എന്ന് ചോദിച്ചത് കേട്ടില്ലേ?

വീണ്ടും ചോദ്യം ആവർത്തിച്ചു.

ചിറ്റക്ക് എന്നെ മനസിലായില്ലേ?

അനിൽ വിളറിയ ഒച്ചയിൽ ചോദിച്ചു. സ്നേഹലത അനിലിൻറെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. “അനിൽ…” അവർ മനസ്സിൽ പറഞ്ഞു.

നീ എവിടെ ആയിരുന്നു മോനെ?

സ്നേഹലത അനിലിനെ കെട്ടി പിടിച്ചു.

ഞാൻ എല്ലാം പറയാം ചിറ്റേ…

വാ കയറി വാ…

സ്നേഹലത അനിലിൻറെ കൈയിൽ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.

ചെറിയ ഒരു രണ്ട് മുറി വീട്. അതിൽ വലിയ മുറി മൂന്ന് ചെറിയ മുറികളായി തിരിച്ചിരിക്കുന്നു. സ്നേഹലത അവനെയും കൂട്ടി അടുക്കളയിലേക്കാണ് പോയത്. നിലത്തു ആരോ മൂടി പുതച്ചു കിടന്നു ഉറങ്ങുന്നുണ്ട്.

നീ നിലത്തു ഇരിക്ക്… നമ്മുക്ക് ഇത്രയൊക്കെ സൗകര്യങ്ങളെ ഉള്ളു. ഞാൻ കാപ്പി എടുക്കാം…

ചിറ്റ എവിടെയാ ഇത്ര വെളുപ്പിനെ പോയത് ഈ വേഷത്തിൽ?

ഞാനാ ആ ട്രെയിനിൻറെ ഇടയിൽ എവിടെങ്കിലും വെളിക്ക് ഇരിക്കാൻ പോയതാ…

സ്നേഹലത വേഗം കാപ്പി എടുത്തു നിലത്തു അനിലിൻറെ അടുത്ത് വന്നിരുന്നു.

ഇന്നാടാ കാപ്പി കുടിക്ക്… നീ എവിടെയായിരുന്നു ഇത്രയും കാലം?

അനിൽ കാപ്പി ഊതി ഒരു ഇറക്കു കുടിച്ചു. അത് കഴിഞ്ഞു ചിറ്റയുടെ മടിയിൽ അനിൽ തല വെച്ച് കിടന്നു. തൻറെ ജീവിതം മാറ്റി മറിച്ചത് ചിറ്റയാണ്. ഒരു പക്ഷെ തൻറെ മാതാപിതാക്കളെക്കാൾ തന്നെ തിരിച്ചറിഞ്ഞവർ.

നീ എന്താ ആലോചിക്കുന്നേ? ഞാൻ ചോദിച്ചത് കേട്ടില്ലേ?

കേട്ടു… ഞാൻ പണ്ട് ഇവിടെ വന്നത് ഓർക്കുകയായിരുന്നു.

അത് പിന്നെ ഓർക്കാം… നീ എവിടെയായിരുന്നു എന്ന് പറ ഇപ്പോൾ…

ചിറ്റക്ക് ബാംഗ്ലൂരിൽ നിന്ന് വന്നിരുന്ന ഒരു ജോൺസൺ എന്നയാളെ ഓർക്കുന്നുണ്ടോ?

ഹമ്… ഒരു പൊക്കമുള്ള വെളുത്ത ആൾ അല്ലേ?

അതേ…

അയാൾ?

ഞാനും അയാളും തമ്മിൽ പ്രണയത്തിലായിരുന്നു. ഒരിക്കൽ ഇവിടെ വന്നപ്പോൾ എന്നോട് പറഞ്ഞു ജോലി മാറിയത് കൊണ്ട് ഇനി ഇങ്ങോട്ടു വരാൻ കഴിയില്ല. പകരം എന്നോട് കൂടെ ചെല്ലാൻ. എനിക്ക് ജോൺസണെ പിരിയാൻ കഴിയുമായിരുന്നില്ല. അതാ ഞാൻ ആരോടും പറയാതെ ബസ് സ്റ്റാൻഡിൽ നിന്നും അയാൾക്കൊപ്പം പോയത്.

എന്നിട്ടു?

ജോൺസൺ എൻറെ കഴുത്തിൽ താലി ചാർത്തി. എന്നെ ഭാര്യയാക്കി. സത്യത്തിൽ ഞാൻ പൂർണമായും ഒരു സ്ത്രീയായി മാറിയതായി തോന്നിയത് ജോൺസൻറെ കൂടെ കഴിയാൻ തുടങ്ങിയപ്പോളായിരുന്നു. എനിക്ക് അയാളോടുള്ള പ്രണയം വളരെ ആഴത്തിലുള്ളതായി. പക്ഷെ മൂന്ന് മാസങ്ങൾക്കു മുൻപ് ജോൺസന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളത് ഞാൻ അറിഞ്ഞു. അങ്ങനെ ഞങ്ങൾ തമ്മിൽ വഴക്കിട്ടു വേർപിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *