“ഞാൻ പാതാളത്തിൽ ഇപ്പൊ വന്നതേയുള്ളു 🤨”
“അവിടാരുണ്ട് നീന്റെ കെട്ടിയോനോ” ഞാൻ കലിപ്പിച്ചു ഒരു നോട്ടം നോക്കി അമ്പലത്തിനുള്ളിൽ കയറാൻ ഒരുങ്ങിയതും “അല്ല നീന്റെ അച്ഛൻ” ദാ വന്നു പുറകിൽ നിന്ന് കാന്താരി പെങ്ങളുടെ മാസ്സ് ഡയലോഗ് (നോക്കണ്ട ഞങ്ങൾ ഇങ്ങനെയാ)
അതും പറഞ്ഞുകൊണ്ട് അവൾ അകത്തു കയറി, ഞാൻ അമ്പലത്തിൽ കയറി ഒന്ന് തൊഴുതു ഒരു വലം വെച്ചു വന്നു നിന്നു, അവളെ നോക്കിയപ്പോൾ അവൾ അതാ നേരത്തെ കണ്ട ആ ഐശ്വര്യം തുളുമ്പുന്ന മുഖത്തിന്റെ ഉടമയോട് കാര്യം പറഞ്ഞു നിൽക്കുന്നു, അവളുടെ കൂടെ ഒരു നീല ധാവണി ഇട്ട ഒരു സുന്ദരിയും, അതുവുമായി കാര്യം പറഞ്ഞു നിൽക്കുന്ന അവളെ നോക്കിയൊന്ന് ഒന്നും കൂടി വലംവെച്ചു വന്നു, നാട്ടിൻപുറത്തുകാരി പെണ്ണെന്നു കേട്ടിട്ടയുള്ളു ദാ ഇപ്പൊ കണ്ടു ഒരു നീ പട്ടുപാവാടയും അതിനു മാചായ ബ്ലൗസും ആണ് വേഷം, അതുകണ്ടപ്പോൾ എന്തോ അറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു, 🙂
അല്ലെങ്കിലും പട്ടുപാവാടയും, സെറ്റുസാരിയോടൊന്നും വരില്ലല്ലോ ഇപ്പോഴത്തെ ന്യൂജെൻ വസ്ത്രങ്ങൾ, അല്ലെങ്കിലും പെണ്ണിനെന്നും അഴക് സെറ്റുസാരിയും ഉടുത്തു ഈറൻ മാറാത്ത മുടിയിൽ ഒരു തുളസി കതിരും ചൂടി നെറ്റിയിൽ ചന്ദന കുറിയും തൊട്ട് വരുന്നത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിരാണ്,
അല്പസമയം കഴിഞ്ഞു ഞാൻ പുറത്തിറങ്ങി പാർക്കിംഗ് ഏരിയലോട്ടു പോയി വണ്ടി എടുത്തു ആൽത്തറയിലെത്തി, കുറച്ചു കഴിഞ്ഞു അതുമോളുടെ പുറകെ അവരും ഉണ്ടായിരുന്നു ഞാൻ അവൾക്ക് കയറാനായി വണ്ടിയൊന്ന് റെസ് ചെയ്തു, അവളുടെ പുറകെ അവരും വന്നു, അവൾ കൈ കാട്ടി അവരെ വിളിച്ചു അഞ്ജു വാടി ഞങ്ങൾ ഡ്രോപ്പ് ചെയ്യാം, “വേണ്ട അതുമോളെ ഞങ്ങൾ നടന്നുപോക്കോളാം” “അച്ചേട്ടാ പോകുന്ന വഴിക്ക് ഇവരെയും കൂടി അപ്പുറത്ത് ഇറക്കുവോ ” ഉം” ഞാൻ ഒന്ന് മൂളി, ഞാൻ അതു പറഞ്ഞിട്ട് ഫോൺ എടുത്ത് സമയം നോക്കി, എന്റെ സമ്മതം കിട്ടിയതോടെ അവരും വന്നു വണ്ടിയിൽ കയറി, അവരും കയറിയതോടെ ഞാൻ വണ്ടിയെടുത്തു, വണ്ടിയിൽ കയറിയതോടെ അതുമോള് അവരുമായി സംസാരിച്ചു കൊണ്ടിരുന്നു, ഞാൻ ഇതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധകൊടുത്തു ഇടയ്ക്കു എപ്പോഴോ എന്റെ കണ്ണുകൾ അകത്തെ ഗ്ലാസിൽ കൂടി അവളെ തേടി ആ കണ്ണുകൾ പുറത്തേ കാഴ്ചകളിലായിരുന്നു, ആ കണ്ണുകളിൽ ഉണ്ട് അവളുടെ സങ്കടങ്ങൾ അത് ഒളിപ്പിക്കാൻ എന്നവണ്ണം ഒരു നറുപുഞ്ചിരിയും, “ദൈവമേ എനിക്ക് എന്താ പറ്റിയെ ഒരാളുടെ വിഷമങ്ങൾ കണ്ടപ്പോൾ ഫീലാകുന്നോ” ഏയ് വേണ്ട വേണ്ട ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ഒന്നും ആലോചിക്കണ്ട, അരമണിക്കൂർ കഴിഞ്ഞ് അതുമോളുടെ സംസാരം കേട്ടാണ് ഞാൻ ആലോചിച്ച കാര്യങ്ങളിൽ നിന്ന് തിരികെ വന്നത്
“അച്ചേട്ടാ ആ വളവ് കഴിഞ്ഞു രണ്ടാമത്തെ വീടിന്റെ മുന്നിൽ നിർത്തണേ”
“ഉം” ഞാൻ ഒന്ന് മൂളി, വളവ് കഴിഞ്ഞു രണ്ടാമത്തെ വീടിന്റെ മുന്നിൽ ഞാൻ വണ്ടി നിർത്തി, അവർ ഇറങ്ങി അതുമോളോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു, ആ പട്ടുപാവാടകാരി എന്നെ ഒന്ന് നോക്കിയില്ലേ ഏയ് ഇല്ല ചിലപ്പോ തോന്നിയതാവും, ഞാൻ ഒരു ആത്മഗതം പറഞ്ഞു പക്ഷേ അവസാനം പറഞ്ഞ ഇല്ല അല്പം ഉറക്കെയായി പോയി
“എന്താ”
“എന്ത്”
“അല്ല അച്ചേട്ടൻ ഇപ്പൊ എന്താ പറഞ്ഞേ”
“ഏയ്യ് ഞാൻ ഒന്നും പറഞ്ഞില്ല”
“പിന്നെ ഇല്ല എന്ന് പറഞ്ഞതോ”
“ഞാൻ ഒന്നും പറഞ്ഞില്ല നിനക്ക് തോന്നിയതാവും”
“ഉം” അവൾ ഒന്ന് ഇരുത്തി മൂളി, ഞാൻ അത് കാര്യമാക്കാതെ വണ്ടിയെടുത്തു പത്തു മിനിറ്റ് കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി, വണ്ടി പോർച്ചിൽ ഇട്ടിട്ടു ഞങൾ വീട്ടിൽ കയറി, എത്ര നേരം ആയാട പോയിട്ട്, അതും പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു, “ദാ നിങ്ങടെ മോളോട് ചോദിക്ക്” അത് പറഞ്ഞു അവളുടെ തലയിൽ ഒരു കൊട്ടും കൊടുത്ത് ഞാൻ എന്റെ റൂമിലോട്ട് പോകാനായി സ്റ്റെയർ കയറാൻ ഓടി “പോടാ പട്ടി ചേട്ടാ” പുറകെ കാന്താരി പെങ്ങൾ വിളിച്ചു പറഞ്ഞു “അത് നീന്റെ കെട്ടിയോൻ നീ പോടി മരത്തവളെ”
