തിരിച്ചറിയാത്ത പ്രണയം

“ഞാൻ പാതാളത്തിൽ ഇപ്പൊ വന്നതേയുള്ളു 🤨”

“അവിടാരുണ്ട് നീന്റെ കെട്ടിയോനോ” ഞാൻ കലിപ്പിച്ചു ഒരു നോട്ടം നോക്കി അമ്പലത്തിനുള്ളിൽ കയറാൻ ഒരുങ്ങിയതും “അല്ല നീന്റെ അച്ഛൻ” ദാ വന്നു പുറകിൽ നിന്ന് കാന്താരി പെങ്ങളുടെ മാസ്സ് ഡയലോഗ് (നോക്കണ്ട ഞങ്ങൾ ഇങ്ങനെയാ)

അതും പറഞ്ഞുകൊണ്ട് അവൾ അകത്തു കയറി, ഞാൻ അമ്പലത്തിൽ കയറി ഒന്ന് തൊഴുതു ഒരു വലം വെച്ചു വന്നു നിന്നു, അവളെ നോക്കിയപ്പോൾ അവൾ അതാ നേരത്തെ കണ്ട ആ ഐശ്വര്യം തുളുമ്പുന്ന മുഖത്തിന്റെ ഉടമയോട് കാര്യം പറഞ്ഞു നിൽക്കുന്നു,  അവളുടെ കൂടെ ഒരു നീല ധാവണി ഇട്ട ഒരു സുന്ദരിയും, അതുവുമായി കാര്യം പറഞ്ഞു നിൽക്കുന്ന അവളെ നോക്കിയൊന്ന് ഒന്നും കൂടി വലംവെച്ചു വന്നു, നാട്ടിൻപുറത്തുകാരി പെണ്ണെന്നു കേട്ടിട്ടയുള്ളു ദാ ഇപ്പൊ കണ്ടു ഒരു നീ പട്ടുപാവാടയും അതിനു മാചായ ബ്ലൗസും ആണ് വേഷം, അതുകണ്ടപ്പോൾ എന്തോ അറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു, 🙂

അല്ലെങ്കിലും പട്ടുപാവാടയും, സെറ്റുസാരിയോടൊന്നും വരില്ലല്ലോ ഇപ്പോഴത്തെ ന്യൂജെൻ വസ്ത്രങ്ങൾ, അല്ലെങ്കിലും പെണ്ണിനെന്നും അഴക് സെറ്റുസാരിയും ഉടുത്തു ഈറൻ മാറാത്ത മുടിയിൽ ഒരു തുളസി കതിരും ചൂടി നെറ്റിയിൽ ചന്ദന കുറിയും തൊട്ട് വരുന്നത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിരാണ്,

അല്പസമയം കഴിഞ്ഞു ഞാൻ പുറത്തിറങ്ങി പാർക്കിംഗ് ഏരിയലോട്ടു പോയി വണ്ടി എടുത്തു ആൽത്തറയിലെത്തി, കുറച്ചു കഴിഞ്ഞു അതുമോളുടെ പുറകെ അവരും ഉണ്ടായിരുന്നു ഞാൻ അവൾക്ക് കയറാനായി വണ്ടിയൊന്ന് റെസ് ചെയ്തു, അവളുടെ പുറകെ അവരും വന്നു, അവൾ കൈ കാട്ടി അവരെ വിളിച്ചു അഞ്ജു വാടി ഞങ്ങൾ ഡ്രോപ്പ് ചെയ്യാം, “വേണ്ട അതുമോളെ ഞങ്ങൾ നടന്നുപോക്കോളാം”  “അച്ചേട്ടാ പോകുന്ന വഴിക്ക് ഇവരെയും കൂടി അപ്പുറത്ത് ഇറക്കുവോ ” ഉം” ഞാൻ ഒന്ന് മൂളി, ഞാൻ അതു പറഞ്ഞിട്ട് ഫോൺ എടുത്ത് സമയം നോക്കി, എന്റെ സമ്മതം കിട്ടിയതോടെ അവരും വന്നു വണ്ടിയിൽ കയറി, അവരും കയറിയതോടെ ഞാൻ വണ്ടിയെടുത്തു, വണ്ടിയിൽ കയറിയതോടെ അതുമോള്  അവരുമായി സംസാരിച്ചു കൊണ്ടിരുന്നു, ഞാൻ ഇതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധകൊടുത്തു ഇടയ്ക്കു എപ്പോഴോ എന്റെ കണ്ണുകൾ അകത്തെ ഗ്ലാസിൽ കൂടി അവളെ തേടി ആ കണ്ണുകൾ പുറത്തേ കാഴ്ചകളിലായിരുന്നു, ആ കണ്ണുകളിൽ ഉണ്ട് അവളുടെ സങ്കടങ്ങൾ അത് ഒളിപ്പിക്കാൻ എന്നവണ്ണം ഒരു നറുപുഞ്ചിരിയും, “ദൈവമേ എനിക്ക് എന്താ പറ്റിയെ ഒരാളുടെ വിഷമങ്ങൾ കണ്ടപ്പോൾ ഫീലാകുന്നോ” ഏയ്‌ വേണ്ട വേണ്ട ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ഒന്നും ആലോചിക്കണ്ട, അരമണിക്കൂർ കഴിഞ്ഞ് അതുമോളുടെ സംസാരം കേട്ടാണ് ഞാൻ ആലോചിച്ച കാര്യങ്ങളിൽ നിന്ന് തിരികെ വന്നത്

“അച്ചേട്ടാ ആ വളവ് കഴിഞ്ഞു രണ്ടാമത്തെ വീടിന്റെ മുന്നിൽ നിർത്തണേ”

“ഉം” ഞാൻ ഒന്ന് മൂളി, വളവ് കഴിഞ്ഞു രണ്ടാമത്തെ വീടിന്റെ മുന്നിൽ ഞാൻ വണ്ടി നിർത്തി, അവർ ഇറങ്ങി അതുമോളോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു, ആ പട്ടുപാവാടകാരി എന്നെ ഒന്ന് നോക്കിയില്ലേ ഏയ്‌ ഇല്ല ചിലപ്പോ തോന്നിയതാവും, ഞാൻ ഒരു ആത്മഗതം പറഞ്ഞു പക്ഷേ അവസാനം പറഞ്ഞ ഇല്ല അല്പം ഉറക്കെയായി പോയി

“എന്താ”

“എന്ത്”

“അല്ല അച്ചേട്ടൻ ഇപ്പൊ എന്താ പറഞ്ഞേ”

“ഏയ്യ് ഞാൻ ഒന്നും പറഞ്ഞില്ല”

“പിന്നെ ഇല്ല എന്ന് പറഞ്ഞതോ”

“ഞാൻ ഒന്നും പറഞ്ഞില്ല നിനക്ക് തോന്നിയതാവും”

“ഉം” അവൾ ഒന്ന് ഇരുത്തി മൂളി, ഞാൻ അത് കാര്യമാക്കാതെ വണ്ടിയെടുത്തു പത്തു മിനിറ്റ് കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി, വണ്ടി പോർച്ചിൽ ഇട്ടിട്ടു ഞങൾ വീട്ടിൽ കയറി, എത്ര നേരം ആയാട പോയിട്ട്, അതും പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു, “ദാ നിങ്ങടെ മോളോട് ചോദിക്ക്” അത് പറഞ്ഞു അവളുടെ തലയിൽ ഒരു കൊട്ടും കൊടുത്ത് ഞാൻ എന്റെ റൂമിലോട്ട് പോകാനായി സ്റ്റെയർ കയറാൻ ഓടി “പോടാ പട്ടി ചേട്ടാ” പുറകെ കാന്താരി പെങ്ങൾ വിളിച്ചു പറഞ്ഞു “അത് നീന്റെ കെട്ടിയോൻ നീ പോടി മരത്തവളെ”

“എന്തുവാ പിള്ളേരെ ഇത് രണ്ടിനെയും കെട്ടിക്കാറായി എന്നിട്ടും കുട്ടികളി മാറീട്ടില്ല” ദേ വന്നു നമ്മുടെ ഏട്ടത്തിയുടെ വക, “ഞാൻ അല്ല ഏട്ടത്തി ഇവനാ”

“എന്തുവാട അച്ചു അവൾ കൊച്ചുകുട്ടി ആണെങ്കിലും പറയാം നീ പോത്ത് പോലെ വളർന്നു എന്നിട്ടും ഒരുനാണമില്ലാതെ ആ കൊച്ചിന്റെ മെക്കിട്ടു കേറുന്നത് എന്തിനാ”

“അങ്ങനെ പറഞ്ഞു കൊടുക്ക് ഡോക്ടറെ”

അതു പറഞ്ഞു അവൾ എന്നെ കൊഞ്ഞനം കുത്തി “നീയും ഒട്ടും മോശമല്ല” അവൾക്കോ ബോധമില്ല ബോധമുള്ള നിനക്കെങ്കിലും ഒന്ന് മിണ്ടാതിരുന്നൂടെ” അവൾക്കും കിട്ടി ഡോക്ടറുടെ വക

അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ റൂമിൽ പോകാനായി സ്റ്റെപ് കയറി പോയി പുറകെ ഡോക്ടറുടെ ചോദ്യം, “അച്ചു നീ ഇന്ന് ഫ്രീയാണോ” “അതേ എന്തെ ഏട്ടത്തി”  എന്നാ നീ വൈകിട്ട് നമ്മുടെ ക്ലിനിക്കിലോട്ടു വരണം “എന്തിനാ ഏട്ടത്തി”, ഡാ നമ്മുടെ ആശ ചേച്ചിയുടെ മാമൻറ്റെ മോന്റെ കല്യാണത്തിന് വണ്ടി ബുക്ക് ചെയ്യാനാ എന്നോട് പറഞ്ഞു നിന്റെ കൂടെ ഒന്ന് പറഞ്ഞേക്കേണെന്നു, ” ആ ശരി ഏട്ടത്തി ഞാൻ വരാം” ആ ഒക്കെ എന്നാൽ മറക്കണ്ട അത് പറഞ്ഞു ഏട്ടത്തി പോയി, ഞാൻ പിന്നെ  അത്  പറഞ്ഞു റൂമിൽ പോയി പിന്നെ കാപ്പികുടിക്കാൻ നേരമാണ് മുറിക്ക് പുറത്ത് വന്നത്, കാപ്പി കുടിച്ചു കഴിഞ്ഞു ഞാൻ വണ്ടികൾ ഒതുക്കുന്ന ഷെഡിലോട്ടു പോയി അവിടെ ചെന്ന് എല്ലാം ഒന്ന് നോക്കി ഓഫീസിൽ കയറി ഓട്ടം എഴുതി ഇടുന്ന രജിസ്റ്റർ ബുക്ക്‌ എടുത്ത് കാറിൽ കയറി ടൗണിൽ പോയി, ഈ മാസത്തെ ലോൺ അടക്കാൻ ബാങ്കിൽ പോണമെന്നു വിചാരിച്ചു നിന്നപ്പോൾ ആണ് വിഷ്ണുവും അവന്റെ പൊണ്ടാട്ടി ശ്രീലക്ഷ്മിയും വരുന്നത് കണ്ടത്

“എങ്ങോട്ടാ രണ്ടും” ഞാൻ അത് പറഞ്ഞു അവരുടെ അടുത്തേക്ക് പോയി

“ഹോസ്പിറ്റലിൽ പോയതാ അച്ചേട്ടാ ഇവളെയും കൊണ്ട് ചെക്കപ്പിന്” അപ്പോഴാണ് ശ്രീലക്ഷ്മിക്ക് വിശേഷം ഉള്ള കാര്യം തന്നെ അറിയുന്നത് കഴിഞ്ഞ ദിവസം ഏട്ടത്തിയെ കാണാൻ രണ്ടും കൂടി വീട്ടിൽ വന്നു അന്ന് ഞാൻ വീട്ടിൽ ഇല്ലായിരുന്നു അന്ന്  അമലിന്റെ വീട്ടുകാരെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിരുന്നു അവന്റെ അച്ഛന് എന്തോ വയ്യായിക വന്നു അവൻ ബസ്സും കൊണ്ട് ഊട്ടിയിൽ ഓട്ടം പോയിരുന്നു, എന്റെ വണ്ടികളുടെ പകുതി ഡ്രൈവർമാർ എന്റെ കൂട്ടുകാർ തന്നെ, അങ്ങനെ അവരോടും യാത്ര പറഞ്ഞു ഞാൻ ചേട്ടൻ ജോലി ചെയുന്ന ബാങ്കിൽ ചെന്നു അപ്പോൾ അതാ അവിടെ ഞാൻ രാവിലെ അമ്പലത്തിൽ വെച്ച് കണ്ട ആ മുഖം അതേ അത് അവൾ തന്നെ രാവിലെ അതുമോളുടെ കൂടെ സംസാരിച്ച ആ പെണ്ണ് തന്നെ, കൂടെ അവളുടെ അച്ഛൻ ആണെന്ന് തോന്നുന്നു ഒരു പ്രായമുള്ള ആൾ, അവർ ചേട്ടൻ ഇരിക്കുന്ന ക്യാബിനിൽ കയറിപ്പോയി, (ചേട്ടൻ അവിടുത്തെ അസിസ്റ്റന്റ് മാനേജർ ആണ് അത് പറയാൻ മറന്നുപോയി) പക്ഷേ കൂടെയുള്ള ആളുടെ മുഖം കണ്ടാൽ അറിയാം പക്ഷേ വെക്തമല്ല

Leave a Reply

Your email address will not be published. Required fields are marked *