തിരിച്ചറിയാത്ത പ്രണയം Like

“എന്തുവാ പിള്ളേരെ ഇത് രണ്ടിനെയും കെട്ടിക്കാറായി എന്നിട്ടും കുട്ടികളി മാറീട്ടില്ല” ദേ വന്നു നമ്മുടെ ഏട്ടത്തിയുടെ വക, “ഞാൻ അല്ല ഏട്ടത്തി ഇവനാ”

“എന്തുവാട അച്ചു അവൾ കൊച്ചുകുട്ടി ആണെങ്കിലും പറയാം നീ പോത്ത് പോലെ വളർന്നു എന്നിട്ടും ഒരുനാണമില്ലാതെ ആ കൊച്ചിന്റെ മെക്കിട്ടു കേറുന്നത് എന്തിനാ”

“അങ്ങനെ പറഞ്ഞു കൊടുക്ക് ഡോക്ടറെ”

അതു പറഞ്ഞു അവൾ എന്നെ കൊഞ്ഞനം കുത്തി “നീയും ഒട്ടും മോശമല്ല” അവൾക്കോ ബോധമില്ല ബോധമുള്ള നിനക്കെങ്കിലും ഒന്ന് മിണ്ടാതിരുന്നൂടെ” അവൾക്കും കിട്ടി ഡോക്ടറുടെ വക

അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ റൂമിൽ പോകാനായി സ്റ്റെപ് കയറി പോയി പുറകെ ഡോക്ടറുടെ ചോദ്യം, “അച്ചു നീ ഇന്ന് ഫ്രീയാണോ” “അതേ എന്തെ ഏട്ടത്തി”  എന്നാ നീ വൈകിട്ട് നമ്മുടെ ക്ലിനിക്കിലോട്ടു വരണം “എന്തിനാ ഏട്ടത്തി”, ഡാ നമ്മുടെ ആശ ചേച്ചിയുടെ മാമൻറ്റെ മോന്റെ കല്യാണത്തിന് വണ്ടി ബുക്ക് ചെയ്യാനാ എന്നോട് പറഞ്ഞു നിന്റെ കൂടെ ഒന്ന് പറഞ്ഞേക്കേണെന്നു, ” ആ ശരി ഏട്ടത്തി ഞാൻ വരാം” ആ ഒക്കെ എന്നാൽ മറക്കണ്ട അത് പറഞ്ഞു ഏട്ടത്തി പോയി, ഞാൻ പിന്നെ  അത്  പറഞ്ഞു റൂമിൽ പോയി പിന്നെ കാപ്പികുടിക്കാൻ നേരമാണ് മുറിക്ക് പുറത്ത് വന്നത്, കാപ്പി കുടിച്ചു കഴിഞ്ഞു ഞാൻ വണ്ടികൾ ഒതുക്കുന്ന ഷെഡിലോട്ടു പോയി അവിടെ ചെന്ന് എല്ലാം ഒന്ന് നോക്കി ഓഫീസിൽ കയറി ഓട്ടം എഴുതി ഇടുന്ന രജിസ്റ്റർ ബുക്ക്‌ എടുത്ത് കാറിൽ കയറി ടൗണിൽ പോയി, ഈ മാസത്തെ ലോൺ അടക്കാൻ ബാങ്കിൽ പോണമെന്നു വിചാരിച്ചു നിന്നപ്പോൾ ആണ് വിഷ്ണുവും അവന്റെ പൊണ്ടാട്ടി ശ്രീലക്ഷ്മിയും വരുന്നത് കണ്ടത്

“എങ്ങോട്ടാ രണ്ടും” ഞാൻ അത് പറഞ്ഞു അവരുടെ അടുത്തേക്ക് പോയി

“ഹോസ്പിറ്റലിൽ പോയതാ അച്ചേട്ടാ ഇവളെയും കൊണ്ട് ചെക്കപ്പിന്” അപ്പോഴാണ് ശ്രീലക്ഷ്മിക്ക് വിശേഷം ഉള്ള കാര്യം തന്നെ അറിയുന്നത് കഴിഞ്ഞ ദിവസം ഏട്ടത്തിയെ കാണാൻ രണ്ടും കൂടി വീട്ടിൽ വന്നു അന്ന് ഞാൻ വീട്ടിൽ ഇല്ലായിരുന്നു അന്ന്  അമലിന്റെ വീട്ടുകാരെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിരുന്നു അവന്റെ അച്ഛന് എന്തോ വയ്യായിക വന്നു അവൻ ബസ്സും കൊണ്ട് ഊട്ടിയിൽ ഓട്ടം പോയിരുന്നു, എന്റെ വണ്ടികളുടെ പകുതി ഡ്രൈവർമാർ എന്റെ കൂട്ടുകാർ തന്നെ, അങ്ങനെ അവരോടും യാത്ര പറഞ്ഞു ഞാൻ ചേട്ടൻ ജോലി ചെയുന്ന ബാങ്കിൽ ചെന്നു അപ്പോൾ അതാ അവിടെ ഞാൻ രാവിലെ അമ്പലത്തിൽ വെച്ച് കണ്ട ആ മുഖം അതേ അത് അവൾ തന്നെ രാവിലെ അതുമോളുടെ കൂടെ സംസാരിച്ച ആ പെണ്ണ് തന്നെ, കൂടെ അവളുടെ അച്ഛൻ ആണെന്ന് തോന്നുന്നു ഒരു പ്രായമുള്ള ആൾ, അവർ ചേട്ടൻ ഇരിക്കുന്ന ക്യാബിനിൽ കയറിപ്പോയി, (ചേട്ടൻ അവിടുത്തെ അസിസ്റ്റന്റ് മാനേജർ ആണ് അത് പറയാൻ മറന്നുപോയി) പക്ഷേ കൂടെയുള്ള ആളുടെ മുഖം കണ്ടാൽ അറിയാം പക്ഷേ വെക്തമല്ല

അരമണിക്കൂർ കഴിഞ്ഞു അവർ മാനേജരുടെ ക്യാബിനിൽ നിന്ന് ഇറങ്ങി, അപ്പോഴാണ് ഞാൻ അവളുടെ കൂടെയുള്ള പുള്ളിയെ ശ്രദ്ധിച്ചത് അത് എന്റെ അച്ഛന്റെ കൂട്ടുകാരൻ രാഘവൻ അങ്കിൾ ആയിരുന്നു അച്ഛന്റെ ഉറ്റ സുഹൃത്ത് അച്ഛനും അങ്കളും ചങ്കും ചങ്കുമാണ് ചെറുപ്പം തൊട്ടേ അവർ ഒന്നിച്ചു കളിച്ചു വളർന്നവർ ആണ് ഒരുപായയിൽ ഉണ്ട് ഒരുപായയിൽ ഉറങ്ങി ഏത്,

അങ്ങനെ ഞാൻ വണ്ടികളുടെ ലോണും അടച്ചു റെസിപ്റ്റും വാങ്ങി ചേട്ടന്റെ ക്യാബിനിൽ കയറി

“ഡാ ചേട്ടാ” ചേട്ടൻ പെട്ടെന്ന് ഒന്ന് തലയുർത്തി നോക്കി ഞാൻ ആണെന്ന് കണ്ടപ്പോൾ പുള്ളിക്കാരൻ ഒന്ന് കലിപ്പിച്ചു നോക്കി, ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയി പിന്നെ പുള്ളി വീണ്ടും ജോലിയിൽ മുഴുകി

“ഡാ ചേട്ടാ”

“എന്താടാ” വീണ്ടും കലിപ്പ് മൂഡ്, ” ഡാ അത് നമ്മുടെ രാഘവൻ അങ്കിൾ അല്ലേ അച്ഛന്റെ കൂട്ടുകാരൻ

“ഏത്”

“ഇപ്പൊ നീന്റെ അടുത്ത് നിന്നും പോയില്ലേ അച്ഛന്റെ കൂട്ടുകാരൻ

“മ്മ് അതേ”

“പുള്ളി എന്തിനാ വന്നേ പുള്ളിയുടെ മുഖത്ത് ടെൻഷൻ ഉള്ള പോലെ എന്താ കാര്യം”

“അത് അറിഞ്ഞിട്ട് സാറിന് എന്ത് വേണം” ദേ വീണ്ടും കലിപ്പ് മൂഡ്

Leave a Reply

Your email address will not be published. Required fields are marked *