അവരുടെ തേനിന്റെ രുചി ഓർത്തപ്പോൾ അവനു പറ്റില്ല എന്ന് പറയാൻ തോന്നില്ലാ.
“വരാം ചേച്ചി.”
അപ്പോഴേക്കും രേഷ്മ അവരുടെ അടുത്തെത്തി.
“എന്താ ചേച്ചി ഇവനുമായി ഒരു സംസാരം.”
“കുറെ നാളായി ഇവനെ കണ്ടിട്ട്, കണ്ടപ്പോൾ ഓരോ വിശേഷങ്ങൾ പറയുവായിരുന്നു.”
അപ്പോൾ കാർത്തിക് പറഞ്ഞു.
“ശരി ചേച്ചി.. പോകട്ടെ.. ഇപ്പോൾ തന്നെ ലേറ്റ് ആയി.”
റാണി ചിരിച്ചുകൊണ്ട് തല ആട്ടി.
ബൈക്കിൽ പോകുംന്നേരം അവനോടു ചേർന്നിരുന്നു തല അവന്റെ തോളിൽ വച്ച് കൊണ്ട് രേഷ്മ ചോദിച്ചു.
“എന്താടാ അവർക്കു ഇത്രമാത്രം നിന്നോട് വിശേഷം പറയാനുള്ളത്.”
“ഞങ്ങൾ ചുമ്മാ ഓരോന്ന് സംസാരിച്ചു നിൽക്കുകയായിരുന്നെടി.”
“അവരോടുള്ള ചുമ്മാ സംസാരം അങ്ങ് നിർത്തിയേക്ക്”
“അതെന്താ നീ അങ്ങനെ പറഞ്ഞത്.”
“അവരെ എനിക്ക് അത്ര ഇഷ്ട്ടമല്ല കാർത്തി.. അവരെ കാണുബോൾ എനിക്ക് അവർ ആള് അത്ര ശരിയല്ലെന്ന തോന്നുന്നേ.”
“ചുമ്മാ നിന്റെ ഓരോ തോന്നലുകൾ…”
അവൾ അവന്റെ തോളിൽ നിന്നും തല മാറ്റി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“എന്റെ തോന്നൽ ശൈയായാലും തെറ്റായാലും നീ ഇനി അവരോടു മിണ്ടില്ല.”
ഇനി അവളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്നതു കൊണ്ട് അവൻ പറഞ്ഞു.
“ശരി.. ഞാൻ ഇനി അവരോടു മിണ്ടുന്നില്ല.”
അവൾ തിരിച്ചു ഒന്നും പറഞ്ഞില്ല.
അവൻ ഒരു കൈ പിറകിലേക്ക് കൊണ്ട് പോയി അവളുടെ തല പിടിച്ചു തോളിലേക്ക് അമർത്തി വച്ചുകൊണ്ടു അവൻ പറഞ്ഞു.
“ഇനി മിണ്ടില്ലെന്നു പറഞ്ഞല്ലോ.”
അവൾ ചിരിച്ചുകൊണ്ട് ഒരു കൈ അവന്റെ വയറ്റിൽ ചുറ്റി പിടിച്ചു അവനോടു ചേർന്ന് ഇരുന്നു.
കാർത്തിക്കും രേഷ്മയും ക്ലാസ്സിൽ ചെന്ന് കയറുമ്പോൾ ആരെയോ നോക്കി ഇരിക്കുന്ന പോലെ ആര്യ വാതിലിൽ തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു.
കാർത്തിക്കിന്റെ കണ്ടതും അവളുടെ മുഖം വിടർന്നു.
കാർത്തിക് അവളെ ഒന്ന് നോക്കിയപ്പോൾ പെട്ടെന്ന് വന്ന ഒരു നാണത്തിൽ അവൾ മുഖം കുനിച്ചു. സ്വതവേ വെളുത്തു തുടുത്ത അവളുടെ കവിളുകൾ അപ്പോൾ ചുവന്നിരുന്നു.
ക്ലാസ്സിൽ ബോയ്സിനെ ഒന്നും കാണാൻ ഇല്ലായിരുന്നു. അത് കണ്ടു രേഷ്മ പറഞ്ഞു.
“നിന്റെ വായിനോക്കി ഫ്രണ്ട്സിനെ ഒന്നും കാണാനില്ലല്ലോ. എല്ലാരുംകൂടി എവിടെ പോയി?”
അത് കെട്ട് ആര്യ പറഞ്ഞു.
“ഫസ്റ്റ് ഇയറിൽ ഒരു പുതിയ പെൺകൊച്ചു അഡ്മിഷൻ വന്നു.. കാണാൻ ഐശ്വര്യ റായിയെ പോലൊക്കെ ആണെന്നും പറഞ്ഞു എവിടുന്ന് ഇല്ലാന്നാവും കൂടി പോയതാ.”
ഏതു കെട്ട് രേഷ്മ കാർത്തികനേ കളിയാക്കി പറഞ്ഞു.
“അയ്യോ.. മെയിൻ വായിനോക്കി വരൻ കുറച്ചു ലേറ്റ് ആയി പോയല്ലോ..”
അത് കേട്ടയുടനെ ആര്യ പറഞ്ഞു,
“കാർത്തിക് അങ്ങനെ വായി നോക്കി ഒന്നും അല്ല രെച്ചു.”
“അല്ലെങ്കിലും നീ ഇവനെ സപ്പോർട്ട് ചെയ്തതല്ലേ എപ്പോഴും സംസാരിക്കാറുള്ളു.”
കാർത്തിക് പറഞ്ഞു.
“നിനക്ക് എപ്പോഴും എന്റെ മണ്ടയിൽ കയറക്കമല്ലേ പണി. എന്നെ സപ്പോർട്ട് ചെയ്തു സംസാരിക്കാനും ആരെങ്കിലും വേണ്ടേ.?”
രേഷ്മ രണ്ടു പേരെയും കൂടി നോക്കി കൊണ്ട് പറഞ്ഞു,
“അത് ശരി, ഒറ്റ ദിവസം രണ്ടു പേരെയും കൂടി ഒന്ന് തനിച്ചു സംസാരിക്കാൻ വിട്ടപ്പോഴേക്കും നിങ്ങള് രണ്ടും ഒന്നയല്ലേ.. ഇനി ഞാൻ പുറത്താക്കുമോ?”
രേഷ്മയുടെ പിറകിൽ നിന്നും അവളുടെ വയറ്റിൽ ചുറ്റി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.
“എന്റെ രെച്ചുനെ ഞാൻ അങ്ങനെ അങ്ങ് പുറത്താക്കുമോ?”
“അയ്യടാ.. അവന്റെ ഒരു സോപ്പിംഗ് …”
ആര്യ കൗതുകത്തോടെ അവരുടെ സ്നേഹ പ്രകടനം നോക്കി ഇരിക്കുവായിരുന്നു അപ്പോൾ. അപ്പോഴും കാർത്തിക് രേഷ്മയെ ചുറ്റിപിടിച്ചു തന്നെ നിൽക്കുവായിരുന്നു, അങ്ങനെ തന്നെ നിന്ന് കൊണ്ട് രേഷ്മ ചോദിച്ചു.
“ഫസ്റ്റ് ഇയർ ക്ലാസ് തുടങ്ങിട്ടു കുറച്ചു ദിവസം ആയല്ലോ, പിന്നെങ്ങനാ ഇപ്പോഴൊരു അഡ്മിഷൻ?”
അതിനും ആര്യ തന്നെ മറുപടി പറഞ്ഞു.
“ഏതോ ക്യാഷ് ടീം ആണ്, നല്ല പിടിപാട് ഉപയോഗിച്ച് ആണ് സീറ്റ് ഒപ്പിച്ചതെന്ന കേട്ടത്.”
കാർത്തിക് രേഷ്മയെ വിട്ടു അവന്റെ സീറ്റിൽ പോയി ഇരുന്നു.
ആര്യ ഇടയ്ക്കിടയ്ക്ക് നോക്കുന്നത് കണ്ടു അവൻ തല ആട്ടി അവളെ അടുത്തേക്ക് വിളിച്ചു. അവൾ എഴുന്നേറ്റു അവന്റെ അടുത്തേക്ക് നടന്നു.
