തുടക്കം – 6 1

പറഞ്ഞു തീർന്നതും ഒരു ചെറിയ മിന്നൽ വെട്ടി.

“ഇപ്പോൾ മഴ പെയ്യും കൊച്ചേ, ഞാൻ പോയി മൂടി പുതച്ചു കിടന്നുറങ്ങട്ടെ.”

അവൾ പെട്ടെന്ന് പറഞ്ഞു.

“ഡാ.. കാൾ കട്ട് ചെയ്യല്ലേ”

“എന്താടി?”

“ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ?”

“എന്താ?”

“ഇപ്പോൾ എന്നെ കാണാൻ നീ എന്റെ ഫ്ലാറ്റിനു മുന്നിൽ വരുമോ?”

“എപ്പോഴോ?”

“അതെ ഇപ്പോൾ തന്നെ.”

“ഇപ്പോൾ മഴ പെയ്യും കൊച്ചേ, കാറിന്റെ ചാവി അച്ഛന്റെ കൈയിൽ ആണ്.”

അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു.

“നിനക്ക് ഇപ്പോൾ വരാൻ പറ്റുമോ.. ഇല്ലയോ?”

അവൾ പറഞ്ഞത് കേൾക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല.

“ഈ പെണ്ണിന്റെ കാര്യം. ഞാൻ വരം.”
“നീ ഫ്ലാറ്റിനു താഴെ വന്നിട്ട് എന്നെ ഫോൺ വിളിച്ചാൽ മതി, ഞാൻ താഴേക്ക് ഇറങ്ങി വരം.”

“ഓക്കേ.”

അവൻ കാൾ കട്ട് ചെയ്തു ബൈക്കിന്റെ ചാവിയും എടുത്തു മുറ്റത്തേക്ക് നടന്നു.

ഗേറ്റ് ശബ്‌ദം ഉണ്ടാക്കാതെ തുറന്നു, അവൻ ബൈക്ക് റോഡിലേക്ക് തള്ളി ഇറക്കി.

ബൈക്ക് ഓടിച്ചു കുറച്ചു ദൂരം പോയപ്പോൾ തന്നെ ചെറിയ ചാറ്റൽ മഴ തുടങ്ങി. പെട്ടെന്ന് ഇറങ്ങിയപ്പോൾ തൊപ്പി എടുക്കാൻ മറന്ന കാര്യം അവൻ നിരാശയോടെ ഓർത്തു.

‘പെണ്ണിന്റെ ഓരോ വട്ടുകൾ.. വെറുതെ മനുഷ്യനെ മഴ നന്നാക്കാനായിട്ടു.’

അതിനിടയിലും അവൻ ഓർത്തു.. അവൾ പറയുന്നതൊന്നും എന്തുകൊണ്ടോ അവനു കേൾക്കാതിരിക്കാൻ കഴിയുന്നില്ലെന്ന്.

അവളുടെ ഫ്ലാറ്റിനു മുന്നിൽ എത്തിയ അവൻ ബൈക്ക് നിന്നും ഇറങ്ങി മഴ നനയാതെ ബൈക്കുകൾ പാർക്ക് ചെയ്യാൻ കെട്ടിയിരിക്കുന്ന ഷെർട്ടിനുള്ളിലേക്കു കയറി നിന്ന് അവളെ ഫോൺ വിളിച്ചു.

“ഡീ.. ഞാൻ എവിടെത്തി. ബൈക്ക് പാർക്കിംഗ് ചെയ്യുന്നിടത്തു നിൽക്കയാ.”

“ഞാൻ ദാ വരുന്നുടാ..”

അവൻ ഫോൺ കട്ട് ചെയ്തു അവൾ ഇറങ്ങി വരുന്ന പടിയിലേക്കു നോക്കി നിന്നു. നല്ലൊരു മിന്നൽ അടിച്ചപ്പോൾ ആ വെളിച്ചത്തിൽ ആര്യ പടികൾ ഇറങ്ങി വരുന്നത് അവനു കാണാൻ കഴിഞ്ഞു.
ഇളം നീല ജീൻസും ചുവപ്പു കളർ ഷർട്ടും ആണ് അവൾ ഇട്ടിരുന്നത്, ചെരുപ്പുകൾ രണ്ടും കൈയിൽ പിടിച്ചിരിക്കുന്നു. കട്ടിൽ അവളുടെ മുടികൾ പാറി പറക്കുന്നു.

അവനു അവളുടെ മുഖത്ത് നിന്നും കണ്ണ് എടുക്കാഞ്ഞേ തോന്നിയില്ല, അവൾ ഓടി അവന്റെ അടുത്ത് വന്നു ചെരുപ്പുകൾ രണ്ടും കാലിൽ ഇട്ടു.

അപ്പോഴും അവൻ അവളുടെ മുഖത്ത് തന്നെ നോക്കി നിൽക്കുകയായിരുന്നു.

“എന്താടാ ഇങ്ങനെ നോക്കി നിൽക്കുന്നത്.”

അവളുടെ ചോദ്യം കേട്ടാണ് അവൻ സ്വബോധത്തിലേക്കു വന്നത്.

അവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞു.

“വാ നമുക്ക് പോകാം..”

അവൻ അതിശയത്തോടെ ചോദിച്ചു,

“എവിടെ പോകാൻ?”

അവന്റെ കൈ പിടിച്ചു വലിച്ചു ബൈക്കിനടുത്തേക്കു നടത്തിച്ചു കൊണ്ട് അവൾ പറഞ്ഞു.

“അതൊക്കെ പറയാം.. നീ ബൈക്ക് സ്റ്റാർട്ട് ചെയ്യ്.”

അപ്പോഴേക്കും മഴയുടെ ശക്തി കൂടി, അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ പിന്നിൽ കയറി ഇരുന്നു. അപ്പോഴേക്കും ആ പെരുമഴയിൽ അവർ രണ്ടുപേരും നനഞ്ഞു കുളിച്ചിരുന്നു.
അവൻ ബൈക്ക് മെയിൻ റോഡിലേക്ക് ഓടിച്ചു. പെരുമഴയിൽ ബൈക്കിൽ പോയപ്പോൾ അവർക്കു രണ്ടു പേർക്കും നന്നായി തണുത്തു. ചുണ്ടുകൾ കൂട്ടി മുട്ടാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ വയറ്റിൽ ചുറ്റിപിടിച്ചു അവനോടു ചേർന്ന് ഇരുന്നു.

അവളുടെ ശരീരം മുതുകിൽ ചേർന്ന് ഇരുന്നപ്പോൾ അവനു ഒരു ആശ്വാസം തോന്നി, ചെറിയൊരു ചൂട് ശരീരത്തിന് കിട്ടിയപോലെ. അവന്റെ തോളിൽ തല ചേർത്ത് വച്ചുകൊണ്ടു അവൾ ഉറക്കെ പറഞ്ഞു.

“വേലക്കാരെ കൂട്ട് കിടക്കാൻ ഉണ്ടായിരുന്നു. അവൾ ഉണരാതിരിക്കാൻ ചെരുപ്പും കൈയിൽ എടുത്ത ഞാൻ ഇറങ്ങിയേ, ഇവിടുള്ള ന്യൂസുകൾ അപ്പോൾ അപ്പോൾ അമ്മയെ വിളിച്ചറിയിക്കല അവളുടെ പണി.”

“നിനക്ക് ഇപ്പോൾ എവിടാ പോകേണ്ടത്?”

“നിനക്കു ഇഷ്ടമുള്ളിടത്തേക്കു പൊയ്ക്കോ.”

“നിനക്ക് വട്ടാണോ കൊച്ചേ?”

“ഇച്ചിരി വട്ടുണ്ടെന്നു കൂട്ടിക്കോ.”

അവൻ പിന്നൊന്നും മിണ്ടിയില്ല. അവൾ വളരെ അധികം സന്തോഷത്തിൽ ആണെന്ന് മാത്രം അവനു മനസിലായി.

സ്ട്രീറ്റ് ലൈറ്റുകൾ പിന്നിലാക്കി അവന്റെ ബൈക്ക് പാഞ്ഞു കൊണ്ടിരുന്നു. അവർ ഒറ്റക്കല്ലെന്നു അറിയിക്കുവാനായി ഇടയ്ക്ക് മിന്നലുകൾ അവരെ പിന്തുടർന്ന്. അവൻ അവളെയും കൊണ്ട് നേരെ പോയത് പൊഴിത്താര റോഡിൽ ആണ്. ആ റോഡിന്റെ ഒരു വശത്തു കടലും മറുവശത്തു കായലും ആണെന്നുള്ളതാണ് അവിടത്തെ പ്രതേകത.
അവൻ റോഡിൻറെ മധ്യത്തു ബൈക്ക് നിർത്തി, ചാവി ഓഫ് ചെയ്തു. ഇരുപേരും ബൈക്കിൽ നിന്നും ഇറങ്ങി. അവളുടെ മുഖത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സന്തോഷം അവനു കാണാൻ കഴിഞ്ഞു. ബൈക്ക് സെന്റർ സ്റ്റാൻഡ് അടിച്ചു അവൻ അവളെ പൊക്കി എടുത്തു ബൈക്കിന്റെ സീറ്റിൽ വൺ സൈഡ് ആയി ഇരുത്തി. ഒരു പോസ്റ്റലൈറ്റിന്റെ വെട്ടം മാത്രം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. കാർത്തിക് കൈ കൊണ്ട് അവളുടെ താടിയിൽ പിടിച്ചു അവന്റെ മുഖത്തിന് നേരെ അവളുടെ മുഖം പിടിച്ചുയർത്തി. ചെറു വെളിച്ചത്തിൽ മഴത്തുള്ളികൾ അവളുടെ വെളുത്ത നെറ്റിയിൽ വീണ് ചിന്നി ചിതറുന്നത് അവൻ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *