തുടക്കവും ഒടുക്കവും – 2അടിപൊളി  

പകയുടെ പര്യായമായ ഭാർഗവൻ അധിക്രൂരമായി അവരെ കൊന്നു…

ശേഖരന്റെ മുൻപിൽ ഇട്ട് ഭാര്യയെ ഭാർഗവനും കൂട്ടാളികളും ബലാത്സംഗം ചെയ്തു… കുഞ്ഞിനെ പോലും ജീവനോടെ വിടാനുള്ള മനസാക്ഷി ഭാർഗവൻ കാണിച്ചില്ല…

പിന്നീട് അമ്മയുടെ അനുജത്തിയാണ് അരവിന്ദനെ വളർത്തിയത്…

തന്റെ അച്ഛനും അമ്മയ്ക്കും അനുജത്തിക്കും സംഭവിച്ച ദുരന്തം പലരിൽ നിന്നായി അറിയുകയായിരുന്നു അരവിന്ദൻ…

അപ്പോഴേക്കും സാധാരണക്കാർക്ക് തൊടാൻ കഴിയാത്ത ഉയരത്തിൽ എത്തിയിരുന്നു ഭാർഗവൻ…

എങ്കിലും എന്നെങ്കിലും അയാളോട് പ്രതികാരം ചെയ്യാനുള്ള അവസരം ലഭിക്കും എന്ന വിശ്വാസത്തിൽ ജീവിക്കുകയാണ് അരവിന്ദൻ….

ചന്ദ്ര ബോസ്സിന്റെ കഥ കുറച്ചു കൂടി വിചിത്രമാണ്…

ഒരു ഇടത്തരം കുടുംബത്തിലെ അംഗമാണ് അവൻ.. അച്ഛൻ കൃഷിക്കാരനാണ്… ചെറുപ്പം മുതൽ അച്ഛന്റെ കൂടെ സ്വന്തം സ്ഥലത്ത് നന്നായി പണിയെടുക്കും…

അതിനാൽ തന്നെ നല്ല ആരോഗ്യവും ഷെയ്പ്പും ഉള്ള ശരീരം.. കാണാനും സുന്ദരൻ…

ചന്ദ്ര ബോസ്സ് ഡിഗ്രിക്ക് പഠിച്ച അതേ കോളേജിലാണ് ഭാർഗവന്റെ മകൾ ഗോപികയും പഠിച്ചത്…

തന്റെ പിന്നാലെ ആൺകുട്ടികൾ നടക്കുന്നതിന്റെ അഹങ്കാരവും ഗാർവും അവളിൽ നിറഞ്ഞു…

താനാണ് കോളേജിലെ ബ്യുട്ടി ക്യുൺ എന്ന ഭാവത്തിൽ നടന്ന അവളെ തിരിഞ്ഞുപോലും നോക്കാത്ത ഒരേ ഒരു ആണ് ചന്ദ്രബോസ് മാത്രമാണ്…

സത്യത്തിൽ ആൺ കുട്ടികളിൽ പോലും അവന് അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല…

അവൻ പഠിത്തത്തിൽ മാത്രം ശ്രദ്ദിച്ചു..

ഗോപികയുടെ പൊങ്ങച്ചവും അഹങ്കാരവും സഹിക്കാൻ കഴിയാത്ത അവളുടെ ചില കൂട്ടുകാരികൾ തന്നെയാണ് ചന്ദ്ര ബോസ്സിന്റെ കാര്യം അവളോട് പറഞ്ഞത്…

ഗോപികേ നിന്റെ വായിൽ നോക്കാൻ ഒരുപാട് പേര് ഈ കോളേജിൽ കാണും.. പക്ഷേ അങ്ങനെ അല്ലാത്തവരും ഉണ്ട്…

ആ ചന്ദ്ര ബോസ്സിനെ നോക്ക്.. ഏത് അപ്സരസ്സ് ആണെന്ന് പറഞ്ഞാലും അവൻ തിരിഞ്ഞു നോക്കില്ല…

അത് ഒരു വെല്ലുവിളി പോലെയാണ് ഗോപികക്ക് തോന്നിയത്.. അവൻ അത്ര വലിയ വിശ്വാമിത്രനാണോ.. എങ്കിൽ ഒന്ന് കാണണമല്ലോ…

നിങ്ങൾ നോക്കിക്കോ.. ഒരു മാസത്തിനുള്ളിൽ അവൻ എന്റെ പുറകെ നാവും നീട്ടി നായെ പോലെ നടന്നില്ലെങ്കിൽ ഗോപിക എന്നപേര് നിങ്ങളുടെ ഒക്കെ നായ്ക്ക് ഇട്ടോളൂ..

ബോസ്സിനെ വളയ്ക്കാനുള്ള ശ്രമങ്ങൾ അന്നുതന്നെ അവൾ ആരംഭിച്ചു…

അങ്ങോട്ട് കേറി പരിചയപ്പെട്ടു.. അധികം ആരോടും സംസാരിക്കാത്ത തന്റെ സ്വഭാവം ആണ് എനിക്ക് ഇഷ്ടമായത്.. താൻ പഠിക്കാൻ മിടുക്കനാണ് അല്ലേ.. ഈ ഡ്രസ്സിൽ സുന്ദരനായിട്ടുണ്ട് കെട്ടോ..ഞാൻ രണ്ട് സീറ്റ് ബുക്ക് ചെയ്യട്ടെ ഒരു സിനിമക്ക് പോകാം നമുക്ക്… എന്നും ബസ്സിൽ വരുന്നത് ബുദ്ധിമുട്ടല്ലേ.. ഒരു ബൈക്ക് വാങ്ങി തന്നാൽ സ്വീകരിക്കുമോ.. എനിക്ക് ഏറ്റവും ഇഷ്ടം ഹിൽസ് ഏരിയ ആണ്.. സ്വിസ്സർലാൻഡ് കശ്മീർ ഒക്കെ പോലെ.. കൂടെ താൻ കൂടിയുണ്ടങ്കിൽ എന്തു രസമാണ്…

ഇതൊക്കെ പല ദിവസങ്ങളിലായി ബോസ്സിനോട് ഗോപിക പറഞ്ഞ വാചകങ്ങളാണ്…

ഒന്നിനും അനുകൂലമായ മറുപടിയൊ പ്രവർത്തിയോ അവനിൽ നിന്നും ഉണ്ടായില്ലന്ന് മാത്രമല്ല അവളുടെ മുൻപിൽ പെടാതെ ഒഴിഞ്ഞു മാറി നടക്കാനും തുടങ്ങി…

ദിവസങ്ങൾ പോയ്കൊണ്ടിരുന്നു.. ഒരു മാസം തികയാൻ ഇനി നാലോ അഞ്ചോ ദിവസങ്ങൾ മാത്രം…

ഗോപികയുടെ ക്ഷമ കെട്ടു… ഇനിയുള്ള ദിവസങ്ങളിലും അത്ഭുതമൊന്നും നടക്കാൻ പോകുന്നില്ല…

കൂട്ടുകാരികളുടെ മുൻപിൽ താൻ അപമാനിത ആകാൻ പോകുന്നു എന്ന് അവൾക്ക് മനസിലായി..

ആ നിരാശയിൽ ഒരു ദിവസം ഗോപിക അവനോട് പൊട്ടിത്തെറിച്ചു…

നീ ആണാണോടാ.. എന്റെ സ്റ്റാറ്റസ്സിൽ നിന്നും എത്ര താഴെ ഇറങ്ങിവന്നു.. നിന്റെ ഫ്രണ്ട്ഷിപ്പ് ഇനി എനിക്ക് വേണ്ട… എന്റെ പട്ടിയുടെ വില പോലും ഇല്ലാത്ത തെണ്ടി.. ഫുട്ട് പാത്തിൽ നിന്നും വാങ്ങിയ ജീൻസും മുന്നൂറ്‌ രൂപയുടെ ഷർട്ടും ഇട്ടുകൊണ്ട് നടക്കുന്ന നിനക്ക് ഇത്ര അഹങ്കാരമോ.. എന്റെ ചെരിപ്പിന്റെ വിലയെങ്കിലും ഉണ്ടോടാ നിനക്കൊക്കെ…

അരിശവും നിരാശയും അപമാനവും കൊണ്ട് അവൾ നിന്നു വിറച്ചു…

കാന്റീനിൽ വെച്ചാണ് സംഭവം.. അവിടെ ഉണ്ടായിരുന്ന മറ്റുകുട്ടികൾ കാര്യമറിയാതെ മിഴിച്ചു നിന്നു…

അവസാനം അവന്റെ അച്ഛനമ്മമാരെ തെറി പറയാൻ തുടങ്ങി.. അതുവരെ നിശബ്ദത പാലിച്ച ബോസ്സ് വീട്ടിൽ ഉള്ളവരെ പറയാൻ തുടങ്ങിയതോടെ കൈ വീശി അവളുടെ കരണകുറ്റിക്കിട്ട് ഒന്നു കൊടുത്തു…

അടി കൊണ്ട് അവൾ നിലത്തു വീണുപോയി.. എഴുനേൽക്കുന്നതിനു മുൻപ് അവളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിയിട്ട് അവൻ പറഞ്ഞു.. ഇതാണ് എനിക്ക് നീ…

വേറെ ഒന്നും പറയാതെ അവൻ നടന്നു നീങ്ങി…

അന്നാണ് അവർ രണ്ടു പേരും അവസാനം കോളേജിൽ പോയ ദിവസം…

അവൻ പഠിപ്പ് നിർത്തിയതിനും അവൾ പഠിപ്പ് നിർത്തിയതിനും രണ്ടു കാരണങ്ങളാണ് ഉള്ളത്…

അവൻ അങ്ങനെ പെരുമാറുമെന്നോ തന്നെ തല്ലുമെന്നോ അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…

നാണക്കേടിനു ഒരു അതിരുണ്ടങ്കിൽ ആ അതിരിൽ പോയി നിൽക്കുന്നതായി അവൾക്ക് തോന്നി..

അത്രയും സ്റുഡൻസിന്റെയും കാന്റീൻ ജോലിക്കാരുടെയും മുൻപിൽ വെച്ച് തന്റെ കരണത്ത് അടിച്ച് താഴെയിട്ട് മുഖത്ത് തുപ്പിയ അവനോട് തീർത്താൽ തീരാത്ത പക അവൾക്ക്‌ തോന്നി…

ഭാർഗവന്റെ വിത്തല്ലേ.. പകയ്ക്ക് കുറവ് വരുമോ…

താൻ ഇനി ആ കോളേജിലേക്ക് ഇല്ലന്ന് അതോടെ ഗോപിക തീരുമാനിച്ചു…

അന്ന് വൈകിട്ട് തന്നെ താൻ ഇനി കോളേജിലേക്ക് ഇല്ലന്ന് അവൾ വീട്ടിൽ പറഞ്ഞു…

കാരണമായി പറഞ്ഞത് ചന്ദ്ര ബോസ്സ് തന്നെ കയറി പിടിച്ചു.. എതിർത്തപ്പോൾ കൂട്ടുകാരുടെ മുൻപിൽ വെച്ച് എന്നെ തല്ലി.. മുഖത്ത് തുപ്പി…..

ഭാർഗവന്റെ രക്തം തിളയ്ക്കാൻ ഇതു തന്നെ ധാരാളമായിരുന്നു…

അയാൾ ബോസ്സിന്റെ കുടുംബത്തെ കുറിച്ച് തന്റെ കിങ്കരന്മാരെ വിട്ട് അന്വേഷിച്ചു…

കൃഷികൊണ്ട് ജീവിക്കുന്ന ഒരു സാധാരണ കുടുംബം… ചന്ദ്ര ബോസ്സിനെ കൂടാതെ ഒരു മകളും കൂടി മാത്രം… അത് അവന്റെ ചേച്ചി ആയിരുന്നു…

ഹേമ … വിവാഹം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു അവളുടെ… ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിക്ക് പോകുന്നുണ്ട്…

ഒരു ദിവസം ചന്ദ്ര ബോസിന് ഒരു ഫോൺ കാൾ വന്നു…

നീയാണോ ചന്ദ്ര ബോസ്സ്…

അതേ.. ആരാണ് വിളിക്കുന്നത്‌…

അത് പറയാം… പക്ഷേ നേരിൽ കാണണം..കാണണമെങ്കിൽ ഞാൻ പറയുന്ന സ്ഥലത്ത് വരണം…

അവിടെ വന്നാൽ നമുക്ക് പരിചയപ്പെടാം.. ഞാൻ ആരാണ് എന്ന് അറിയുകയും ചെയ്യാം…

വന്നില്ലെങ്കിലും കുഴപ്പമൊന്നും ഇല്ല… വന്നാൽ നിന്റെ ചേച്ചിയെ കൂട്ടികൊണ്ടുപോകാം…

വന്നില്ലെങ്കിൽ അവൾ എന്റെ കൂടെ ഇവിടെ നിൽക്കട്ടെ കുറച്ചു ദിവസം കഴിഞ്ഞു ഞാൻ തന്നെ വീട്ടിൽ കൊണ്ടുവന്ന് ആക്കിയേക്കാം…

ഇന്നു തന്നെ അവളെ കൊണ്ടുപോകണം എങ്കിൽ നീ ഇന്നു തന്നെ വരണം… ഞാൻ പറയുന്ന സ്ഥലം ഓർത്തു വെച്ചോ.. പിന്നെ പോലീസിൽ അറിയിക്കുന്നതിൽ വിരോധം ഒന്നുമില്ല… അവർ നിന്റെ ചേച്ചിയെ രക്ഷിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ….

Leave a Reply

Your email address will not be published. Required fields are marked *