തൃഷ്‌ണഅടിപൊളി  

സെലീനാമ്മ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ അമ്മ തിരിഞ്ഞു നോക്കാതെ തന്നെ അവരെ ചൂല് പൊക്കിക്കാണിക്കുന്നതും മഹി കണ്ടു .

” ഞാനൊന്ന് കയ്യും കാലും കഴുകിയേച്ചും വരാടാ …. നീ പല്ലൊക്കെ തേച്ചതാണോ ?” സാവിത്രി വീടിന്റെ സൈഡിലൂടെ പുറകിലേക്ക് നടക്കുന്നതിനിടെ പറഞ്ഞു .

മഹി അകത്തേക്ക് കയറി .

” അമ്മെ അവള് എവിടെ ?”

മഹി പല്ല് തേച്ചിട്ട് വന്നപ്പോൾ സാവിത്രി അടുക്കളയിൽ അപ്പം ചുടുന്നുണ്ടായിരുന്നു

” അവള് ക്‌ളാസിൽ പോയി മോനെ … ക്‌ളാസ് കഴിഞ്ഞതുവഴി മാധവിയമ്മേടെ വീട്ടിലേക്ക് പോകുന്നാ പറഞ്ഞെ …” സാവിത്രി അവനെ നോക്കാതെ പറഞ്ഞു

”അതെന്നാ പരിപാടിയാ .. ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ ..അതെങ്ങനാ ശെരിയാവുന്നെ ? നമ്മള് കൊണ്ടുപോയി വിടേണ്ടതല്ലേ … എല്ലാം ഒന്ന് സംസാരിച്ച് …”’

” നിന്നെ വിളിക്കണ്ടന്നവള് തന്നെയാ പറഞ്ഞെ … നീയെണീറ്റാൽ പിന്നെ ഒന്നും രണ്ടും പറഞ്ഞു കരച്ചിൽ ആകുന്നോർത്താരിക്കും .. രജീഷും അവളും സംസാരിച്ചെന്നല്ലേ പറഞ്ഞെ … അവരെന്തേലും ധാരണയിലെത്തിക്കാണും ””

”എന്നാലും … ”’ മഹിക്ക് അതൊരു സുഖമായി തോന്നിയില്ല .

”സാരമില്ല ..നീയതൊന്നും ഓർക്കണ്ട . ഒരു താക്കോൽ ഞാൻ കൊടുത്തുവിട്ടിട്ടുണ്ട് .ഏത് പാതിരാത്രിക്കു വേണേലും ഇങ്ങോട്ട് പോന്നോളാൻ പറഞ്ഞു അവിടെ ഇഷ്ടമില്ലേൽ ”

” ഹ്മ്മ്മ് ” മഹി ഒഴുക്കൻ മട്ടിൽ മൂളിയതേയുള്ളൂ .

” നീ കഴിക്ക് … ” സാവിത്രി അപ്പം പ്ളേറ്റിലിട്ടു

” ഇനിയതൊന്നും ഓര്‍ത്തു വിഷമിക്കണ്ട ” സാവിത്രി അവന്റെ കവിളില്‍ തലോടി .

മഹി അമ്മയെ നോക്കി .

അമ്മക്കിതെങ്ങനെ ലാഖവത്തോടെ കാണാൻ കഴിയുന്നു ? കാലങ്ങളൊന്നുമായില്ല അയാൾ ഇവിടെ വന്നു ബഹളം വെച്ചിട്ട് . അയാൾക്ക് വീണ്ടുവിചാരം വരാൻ മാത്രം ഒന്നും നടന്നിട്ടില്ല . നടന്നത് മാധവിയും താനും തമ്മിലാണ് . അതുകൊണ്ടയാളുടെ സംശയരോഗവും ചീത്തവിളിയും ദേഷ്യവുമൊന്നും കുറയാൻ പോകുന്നില്ല … മാധവിയും താനും തമ്മിൽ നടന്നതൊന്നും അയാൾ അറിയാനിടയില്ല .. അറിഞ്ഞാൽ അയാളുടെ മർദ്ദനവും മറ്റും കൂടാനേ ഇടയുള്ളൂ , ഒരു പക്ഷെ അയാൾ സ്നേഹം നടിച്ചവളെ ഇല്ലാതാക്കാനും .. !

ദൈവമേ …

മഹി പ്ളേറ്റ് സ്ലാബിൽ വെച്ച് ചാടിയിറങ്ങി

”നീയിതെവിടെ പോകുവാ .. കഴിക്കടാ ”’

സാവിത്രിയമ്മ മഹി പ്ളേറ്റ് വെച്ചെണീറ്റതും വിഷമത്തോടെ അവനെ നോക്കി

” വിശക്കുന്നില്ലമ്മേ … ”

”നീയിന്നലേം ഒന്നും കഴിച്ചില്ലല്ലോ ” സാവിത്രിയമ്മ ചട്ടുകത്തിലിരുന്ന അപ്പം കിച്ചൻ സ്ലാബിലേക്ക് വലിച്ചെറിഞ്ഞു .

മഹിയത് കണ്ടെങ്കിലും പുറത്തേക്കിറങ്ങി .

” നീ ഉച്ചക്ക് വരുമോ മോനേ ?”

പെട്ടന്ന് തന്നെ ഡ്രെസ്സും മാറി മഹി ഹാളിലെത്തിയപ്പോൾ സാവിത്രി അവന്റെ പുറകെയെത്തി .

‘ ഇല്ല …അമ്മ കഴിച്ചോ ?” മഹി പടിക്കെട്ടുകൾ ഇറങ്ങി നടന്നകലുമ്പോൾ സാവിത്രി ഉമ്മറത്ത് തന്നെ നിൽക്കുകയായിരുന്നു .

കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് മാധവി വാതിൽ തുറന്നത് .

പുറത്തു മഹിയെ കണ്ടതും അവളുടെ മുഖം താമര പോലെ വിടർന്നു .

” ചേച്ചിയിങ്ങോട്ട് വന്നോ ?”

”ഇല്ല … വൈകുന്നേരമല്ലേ വരൂ … മഹി കയറിയിരിക്ക് ”

ഒന്നു ചിരിക്കുക പോലും ചെയ്യാതെ മഹി അകത്തേക്ക് കണ്ണോടിച്ചു കൊണ്ട് ചോദിച്ചപ്പോൾ മാധവിയുടെ മുഖത്തെ പ്രസാദം മാഞ്ഞു .

” ഇല്ല ..ഞാൻ പിന്നെ വരാം ”

മഹി അകത്തേക്ക് കയറാതെ തിരിഞ്ഞു നടന്നപ്പോൾ മാധവി അവനൊപ്പം ഓടിയെത്തി .

” കയറി വാ മഹീ .. കാവേരിമോള് വന്നിട്ട് പോകാം .. വാ .. ഞാൻ കുടിക്കാനെടുക്കാം .. കാപ്പി . കാപ്പി വല്ലതും കഴിച്ചാരുന്നോ ? കപ്പയും ബീഫുമുണ്ട് …വാ ”

മാധവി അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ മഹി അവളുടെ കയ്യിലേക്കും മുഖത്തേക്കും നോക്കി . പെട്ടന്ന് മാധവി അവന്റെ കയ്യിലെ പിടുത്തം വിട്ടു

കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ മാധവി അവനരികിലേക്ക് വന്നു .

” രജീഷ് എങ്ങനെയാണ് പെരുമാറുന്നതെന്ന് എനിക്കറിയില്ല . പക്ഷെ എനിക്ക് അവൾ മരുമോൾ അല്ല .. മകൾ തന്നെ ആയിരിക്കും . അത് ഞാൻ വാക്കുതരുന്നു . മഹി പേടിക്കണ്ട ”

പറയുമ്പോൾ മാധവിയുടെ കണ്ണ് നിറഞ്ഞിരുന്നു .

”ഇങ്ങുവാ ..” മഹിയവളെ കൈകാണിച്ചു വിളിച്ചു .

” ഹമ് ” മാധവി മൂളിക്കൊണ്ടവന്റെയടുത്തേക്ക് വന്നു

” ഒരുമ്മ താ ..”’ അതുകേട്ടതും മാധവിയുടെ കണ്ണുകൾ തിളങ്ങി . ഇറ്റുവീണ കണ്ണുനീർ തുള്ളി പുറംകൈ കൊണ്ട് തുടച്ചിട്ട് ചുറ്റുപാടും പെട്ടന്നൊന്ന് കണ്ണോടിച്ചിട്ടവൾ അവന്റെ അടുത്തേക്ക് കുനിഞ്ഞു ചുണ്ടിൽ അമർത്തി ചുംബിച്ചു

” കയറി വാ … ഞാൻ കഴിക്കാൻ എന്തേലും എടുക്കാം ” മാധവി ഡോറിലിരിക്കുന്ന അവന്റെ കയ്യിൽ മടിച്ചുമടിച്ചു കൈത്തലം അമർത്തിക്കൊണ്ട് പറഞ്ഞു .

” ഇനിയൊരിക്കലാവട്ടെ .. ”

മഹിയും മാധവിയുടെ കയ്യിലൊന്നമർത്തിയിട്ട് പറഞ്ഞു .

കാർ ഗേറ്റ് കടക്കുവോളം മാധവി അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു .

അവളെ വിഷമിപ്പിച്ചിട്ടാണോ താൻ പോന്നതെന്ന് അല്പം കഴിഞ്ഞപ്പോൾ മഹിക്ക് തോന്നി .

കാവേരിയെ കാണുവാൻ അവന് തോന്നിയില്ല .

ഒന്നും പറയാതെ പോന്നതിലല്ല , രജീഷിനോടൊപ്പമുള്ള ജീവിതം എങ്ങനെയാകുമെന്നുള്ള ഉത്കണ്ഠയായിരുന്നു അവനെ മഥിച്ചിരുന്നത് . അവൾക്കിഷ്ടമാണെങ്കിൽ പോകട്ടെ , പക്ഷെ താനും അമ്മയും കൂടി അവരുടെ വീട്ടിൽ കൊണ്ടാക്കി സംസാരിച്ചു ഇനിയും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പ് മേടിക്കണമായിരുന്നു . ഇനിയങ്ങോട്ടില്ലന്ന് അവൾ തന്നെയാണ് തീരുമാനമെടുത്തത് . പിന്നെന്താണ് പെട്ടെന്നിങ്ങനെയൊരു തീരുമാനം . അവൾ ബാധ്യതയാകുമെന്ന് താനോ അമ്മയോ കരുതുമെന്നോർത്താണോ ? അങ്ങനെയാണോ തങ്ങൾ അവളോട് പെരുമാറിയത് .

മഹിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി .

ആറുമണി കഴിഞ്ഞപ്പോഴാണ് അവൻ വീട്ടിൽ മടങ്ങിയെത്തിയത് .

അടുക്കളയിൽ തട്ടലും മുട്ടലും കേൾക്കുന്നുണ്ടായിരുന്നു അവൻ ഹാളിലേക്ക് കയറുമ്പോൾ .

”ചായ വേണോടാ ?”’ സാവിത്രിയമ്മയുടെ തല അടുക്കളവാതിൽക്കൽ പ്രത്യക്ഷപ്പെട്ടു .

”വേണ്ടമ്മേ … ”’

പറഞ്ഞിട്ടവൻ അകത്തേക്ക് കയറി കൈലി മുണ്ട് ഉടുത്ത് തോർത്തുമെടുത്തു കുളിക്കാനായി കാവേരിയുടെ മുറിയിലേക്ക് കയറി .

കുളിച്ചിറങ്ങി വരാന്തയുടെ അങ്ങേ അറ്റത്തെ കസേരയിൽ ചെന്നിരുന്ന് അകലെ മലമുകളിൽ അസ്തമിക്കുന്ന സൂര്യന്റെ മനോഹാരിതയും കണ്ടെന്തോ ചിന്തയിൽ ഇരിക്കുമ്പോഴാണ് ടീപ്പോയിയിൽ കുപ്പിയും ഗ്ലാസും അമ്മ കൊണ്ടുവെക്കുന്നത് കണ്ടത് .

” നീയെന്നാടാ ചിന്തിച്ചിരിക്കുന്നെ ? നീ വിഷമിക്കണ്ട .എല്ലാം നല്ലതിനാകും ” സാവിത്രി അവന്റെ മൂർദ്ധാവിൽ ഒരുമ്മ കൊടുത്തു തിരിഞ്ഞപ്പോൾ മഹി അവളുടെ കയ്യിൽ പിടിച്ചു

” അമ്മ ഇരിക്കുന്നില്ലേ ?”

” പുഴമീൻ കിട്ടീട്ടുണ്ട് . അത് വറചട്ടിയിൽ കിടക്കുവാ . അതും റെഡിയാക്കി അമ്മ ഒന്ന് കുളിച്ചേച്ചും വരാം . നല്ല പണിയായിരുന്നു . വല്ലാത്ത അസ്വസ്ഥത . ” സാവിത്രി അവന്റെ മുടിയിൽ തഴുകി .

Leave a Reply

Your email address will not be published. Required fields are marked *