തൻപ്രമാണി – 4 13

ഹണി തന്നെയാണ് മിനിയോട് കൃപ ഇട്ടുകൊണ്ട് വന്ന ഡയമണ്ട് ആഭരണങ്ങൾ കൊണ്ടുപോയി അതിന്റെ വില എത്രയാണ് എന്ന് അറിയണമെന്ന് മിനിയെ ഉദ്ദെശിച്ചത് . രണ്ടു പേരും ആഭരങ്ങളും ആയി അടുതുള്ള ജ്വല്ലറി ഷോപ്പിൽ എത്തി. ആഭരണങ്ങൾ കണ്ടപ്പോൾ തന്നെ ജീവനക്കാരൻ പറഞ്ഞു ഇതൊക്കെ വളരെ റൈർ കളക്ഷൻസ് ആണ് കോടികൾ വിലവരും. മിനിക്ക് മനസിൽ അതിയായ സന്തോഷം തോന്നി.
ഹണി : എന്നാലും ഇപ്പോളത് മാർക്കറ്റ് വില എത്രയുണ്ടാകും?
ജീവനക്കാരൻ : ഇവയൊക്കെ ഞങ്ങൾ എടുക്കില്ല പക്ഷെ ഇതിന്റെ സർട്ടിഫിക്കറ്റ്സ് ഉണ്ടേൽ ഞാൻ തിരക്കി എത്രയാണ് വില എന്ന് പറയാം.
ഹണി : സർട്ടിഫിക്കറ്റ്സ് ഞങ്ങളുടെ കയ്യിൽ ഇല്ല.
ജീവനക്കാരൻ : ഇല്ലെങ്കിൽ ഇതു വിൽക്കാൻ കഴിയില്ല, അത് മാത്രമല്ല സർട്ടിഫിക്കറ്റ്സ് ഇല്ലെങ്കിൽ ഇതിനു യാതൊരു വിലയും ഇല്ല.

തിരിച്ചു വരുമ്പോൾ മിനിയുടെ മുഖം ഹണി ശ്രെദ്ധിച്ചു. ദേഷ്യം കൊണ്ട് അവൾ ചുവന്നിരുന്നു.

ഹണി : ഇതു എപ്പോൾ ഒന്നും തന്നെ നമ്മുടെ കയ്യിൽ ഇല്ലാ, പ്രോപ്പർട്ടി എല്ലാം കൃപിക്കുള്ളതാണ് എന്നു പറഞ്ഞു എങ്കിലും അതൊക്കെ എന്നു കിട്ടുമെന്നു ഒരു ഉറപ്പുമില്ല. പിന്നെ ആഭരണങ്ങൾ അത് ഇപ്പോൾ ഇങ്ങനെ ആയി.

മിനി: ഹ്മ്മ്മ് , നീ അവളുടെ അമ്മയെ വിളിക്കു, 24 മണിക്കൂറും മോളെ വിളിച്ചു കൊണ്ടിരിക്കരുത് അവൾ വീട്ടിൽ ഒരു കാര്യങ്ങളും ചെയ്യുന്നില്ല എന്ന് പറയൂ. ഹണി പറഞ്ഞ കേട്ടയുടനെ സ്വപനയെ വിളിച്ചു.

സ്വപ്ന: ഹെലോ, സുഖാണോ?
ഹണി : അതെ സുഖമാണ്.
സ്വപ്ന : കൃപ മോൾ എന്തിയെ?
ഹണി : അതേ, കൃപയുടെ അമ്മക്ക് ഒന്നും തോന്നരുത്. നിങ്ങൾ എപ്പോളും അവളെ വിളിയ്കരുത്. അവൾ വിനുവിനിന്റെയോ വീട്ടിലേയോ ഒരു കാര്യങ്ങളിലും ശ്രദ്ധിക്കുന്നില്ല. അവൾ എപ്പോളും വീഡിയോ കാളിൾ ആണ്. അവൾ ചെറിയ കുട്ടിയാണ് അത് കൊണ്ടാണ് സ്വപ്നയോട് പറയുന്നത്. അവളുടെ കുടുബം നിങ്ങൾ ആയി നശിപ്പിക്കരുത്.

വെള്ളിടി വെട്ടിയപോലെ ആണ് സ്വപ്‍ന ഇതു കേട്ടത് മറുപടി പറയുനനത്തിനു മുന്നേ ഫോൺ കട്ട് ആവുകയും ചെയ്തു.

വീട്ടിൽ എത്തിയ മിനി ഹണിയേയും കൂട്ടി അവളുടെ റൂമിലേക്ക് പോയി. ഹണിയെ കൊണ്ട് വിനുവിനെയും സുമയെയും റൂമിലേക്ക് വിളിപ്പിച്ചു.

മിനി : നീ കുറെ നാളായില്ലേ ജോലി ഒക്കെ ചെയുന്നു ഒരു കുറച്ചു ദിവസം നീ റസ്റ്റ് എടുക്കു.
സുമ : അത് കൊച്ചമ്മേ , പിന്നെ എനിക്ക് ഇപ്പോൾ ലീവ് വേണ്ടാ, പിന്നെ ഇവിടത്തെ കാര്യങ്ങൾ ഒക്കെ ആരു നോക്കും.
ഹണി : എടീ… നിന്നോട് പറഞ്ഞത് കേട്ടാൽ മതി ,നീ നാളെ മുതൽ ഞാൻ പറയുന്നവരെ നീ കിച്ചണിൽ കയറേണ്ട, മനസ്സിലായോ. ഇനി നിന്നെ അടുക്കളയിൽ കാണരുത്.

വിനു അപ്പോളേക്കും എത്തിയിരുന്നു .സുമയ് ക്കു എന്തോ പ്രശ്നം ഉണ്ടെന്നു മനസിലായി. എന്നാലും അവൾ ഒന്നും പറയാതെ പുറത്തേക്കു നടന്നുവെങ്കിലും വാതിലിനോട് ചേർന്ന് അവിടെ തന്നെ നിന്നു.

മിനി : കൃപയുടെ ഒർണമെന്റ്സിന്റെ സർട്ടിഫിക്കറ്റ്സ് എത്രയും പെട്ടെന്നു കൊണ്ടുവരാൻ നീ അവളോട് പറയണം.
വിനു : അമ്മക്ക് എന്തിനാ സർട്ടിഫിക്കറ്റ്സ്?
ഹണി: അത് സെര്ടിഫിക്കറ്റ്സ് ഇല്ലാതെ വിൽക്കാൻ പറ്റില്ല.
വിനു : അത് എന്തിനാ വിൽക്കുന്നേ? നിങ്ങൾക്കു വേണം എങ്കിൽ അവളോട് നേരിട്ട് ചോദിക്കുവന്നു പറഞ്ഞു കൊണ്ട് വിനു പുറത്തേക്കു നടന്നു.
വിനുവിന്റെ മറുപടി മിനിയേയും ഹണിയേയും ഒരുപോലെ ഞെട്ടിച്ചു. ഇതുവരെ എന്ത് പറഞ്ഞാലും തിരിച്ചു മറുപടി ഒന്നും പറയാത്തവനാണ്. കുറച്ചു ദിവസങ്ങൾ കൊണ്ട് അവൻ എങ്ങനെ മാറിയെങ്കിൽ കുറച്ചുകൂടെ കഴിഞ്ഞാൽ അവൻ പൂർണമായും തന്നിൽ നിന്ന് മാറി പോകും എന്ന് മിനിക്കും ഹണിയ്ക്കും മനസിലായി.
മിനി: നിന്റെ ലീവ് കഴിഞ്ഞില്ലേ? നാളെ മുതൽ ഓഫീസിൽ പോകാൻ നോക്കൂ.

ഓഫീസിൽ പോയാൽ പിന്നെ അടുത്ത ആഴ്ചയെ അവൻ വരുള്ളൂ. അതിനിടയിൽ എല്ലാം നേരെ ആക്കിഎടുക്കണം എന്നു മിനി മനസ്സിൽ ഉറപ്പിച്ചു.
സുമ കൃപയെ നോക്കി ഇറങ്ങി സുമ എത്തുന്നതിന് മുന്നേ ഹണി കൃപയുടെ അടുത്ത് എത്തിയിരുന്നു.
ഹണി: മോളുകൊണ്ടു വന്ന ഒർണമെന്റ്സിന്റെ സെർട്ടിഫിക്കറ്റ്സ് എവിടെയാണ്?
കൃപ : എന്തിനാ? അത് വീട്ടിൽ ഉണ്ട്.
ഹണി: അത് ചേച്ചിയ്ക്കു വേണമെന്നു പറഞ്ഞു.
കൃപ : അമ്മയ്ക്കു എന്തിനാ അതൊക്കെ എന്റെ ഒർണമെന്റ്സ് അല്ലേ ?
ഹണി : പിന്നെ എന്തിനാ അത് നീ ചേച്ചിക്ക് കൊടുത്തേ?
കൃപ : സൂക്ഷിച്ചു വെയ്ക്കാൻ ചോദിച്ചു കൊടുത്തു അത്ര തന്നെ.
അവളുടെ ഭാവ വ്യതാസമില്ലാത്ത മറുപടി ഹണിയെ ഞെട്ടിച്ചു. അപ്പോളാണ് അവൾ സുമയെ കണ്ടത്.
ഹണീ : നി എന്തിനാടി ഇങ്ങോട്ടു വന്നേ? സുമയെ നോക്കി ഹണി അലറുകയായിരുന്നു.
തനിക്കു ചുറ്റും എന്താണ് സംഭവിയ്ക്കുന്നത് എന്ന് കൃപക്ക് അപ്പോൾ മനസിലായില്ല. അവൾ ഫോൺ എടുത്തു സ്വപ്നയെ വിളിച്ചു എന്നാൽ മറുപടി കിട്ടിയില്ല. തുടരെ തുടരെ വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞതോടെ കൃപ അവളുടെ റൂമിലേക്ക് പോയി.
പിറ്റേ ദിവസം രാവിലെ എണീറ്റ് നടക്കാൻ ആയി ഇറങ്ങിയ കൃപയെ കാത്തു സുമ വീടിനു പുറകിൽ നിൽക്കുന്നുണ്ടായിരുന്നു. കണ്ടയുടനെ അവൾ നടന്ന കാര്യങ്ങൾ ഒക്കെ അവളോട് പറഞ്ഞു. ഞാൻ റൂമിൽ ഉണ്ടാകും, മോൾക്ക് എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിച്ചാൽ മതി. കൃപക്ക് കാര്യങ്ങൾ മനസിലായി. അവൾ ഒന്ന് കൂടെ സ്വപനയെ വിളിച്ചു അപ്പോളും എടുക്കാഞ്ഞപ്പോൾ അവൾക്കു കാര്യം പൂർണ്ണമായി മനസ്സിലായി . കൃപ സ്വപനക്കു മെസ്സേജ് അയച്ചു ” അമ്മു നീ എന്നെ ഇ പ്പോൾ തിരിച്ചു വിളിച്ചില്ലെങ്കിൽ ഇനി ഞാൻ വിളിക്കില്ല, ഞാൻ നേരെ അങ്ങോട്ട് വരും” .

Updated: January 16, 2025 — 6:16 pm

Leave a Reply

Your email address will not be published. Required fields are marked *