ദത്തന്‍റെ സ്വന്തം ലിസ്സ Like

എന്നാലും എനിക്കവരോട് അങ്ങനെ ഒരു തോന്നലെ ഇല്ലായിരുന്നു. പിള്ളേരുടെഎല്ലാം സ്വപ്നറാണിതന്നെയായിരുന്നു അവര്. അങ്ങനെ ഞാൻ അവിടെ ഒരു മൂലയിൽ എല്ലാം കണ്ടോണ്ട് ഇരിക്കയാരുന്നു. അപ്പോൾ ടീച്ചർ എന്നെ കണ്ടു,അവരങ്ങോട്ട്‌ വന്നു. എന്നോട് ചോദിച്ചു എന്താ ദത്താ ഇവിടിരിക്കണേ പരുപാടി ഒന്നും കാണണില്ലേ.

ഞാൻ പറഞ്ഞുകാണണം ഒറ്റയ്ക്കായതു കൊണ്ടു ബോറാണ് അതാ ഇവിടിരിക്കണതു. ടീച്ചർ അല്ലേ അവരോട് ഒക്കെ എന്നോടുമിണ്ടരുത് എന്നുപറഞ്ഞേ,അതുകൊണ്ട് ആരും മിണ്ടാറില്ല. ടീച്ചർ പറഞ്ഞു :ദത്താ നീ എല്ലാ എക്സമിനും പാസ്സ് ആവും എന്നാൽ അവന്മാരുടെ കാര്യമോ, അവരു പഠിക്കില്ല, നീ പാസ്സ് ആവും അവരുതോൽക്കും.

അവസാനം നീ മാത്രമാവും കുറ്റക്കാരൻ. അവരുടെ വീട്ടുകാരുടേം അവർടേം പ്രാക്കു നിനക്കും. നൂറുവട്ടം പ്രാകിയാൽ ഒന്നേലും ഏൽക്കാതെ പോവില്ല അറിയോ നിനക്കു. ദത്താ മോനെ നീ മനസിലാക്കുക നീ കാരണം മറ്റുള്ളവരുടെ ഭാവികൂടി കളയണോ. നിന്നെ കണ്ട അന്നുമുതൽ എനിക്കറിയാം നീ പാവമാണെന്നും മിടുക്കനാണെന്നും പഠിക്കാൻ അറിയാമെന്നും

നിനക്കതു വിഷമമായി എന്നും എല്ലാം എങ്കിലും നീ കാരണം ആരും നശിച്ചുകൂടാ എന്നു കരുതീട്ടാ ഞാൻ അങ്ങനെ ഒക്കെ ചെയ്തേ, അല്ലാതെ നിന്നോടുള്ള ദേഷ്യം കൊണ്ടല്ല. അതു നീ മനസിലാക്കണം ദത്താ.
നിന്നെ എല്ലാർക്കും ഇവിടെ വലിയ ഇഷ്ടാടാ. നീ വിഷമിക്കണ്ടട്ടോ. മം ശരിയാ ടീച്ചറെ ഞാനിപ്പോൾ അതു മനസിലാക്കുന്നു.ഇനി ഒരിക്കലും ആവർത്തിക്കില്ല എന്റെ അമ്മയാണെ സത്യം. ഇതു ദത്തന്റെ വാക്കാണ് ജീവൻ പോയാലും മാറില്ല. നിറഞ്ഞ കണ്ണുകളോടെ ഞാൻ അവിടം വിടാനൊരുങ്ങിയപ്പോൾ ടീച്ചർ പറഞ്ഞു ഒറ്റയ്ക്കായതു കൊണ്ടാണോ, അതോ ഞാൻ അങ്ങനെ പറഞ്ഞോണ്ടാണോ നീ പോവണേ, ഏയ്‌ അതൊന്നുമല്ല ഒറ്റയ്ക്കായോണ്ടാ. എന്നാ ദത്താ ഒരു കാര്യം ചെയ് ഞാനും ഒറ്റയ്ക്കാ നീ എന്റെ കൂടെ വാ. ടീച്ചർ എന്റെ കയ്യും പിടിച്ചു ആ പരുപാടി നടക്കണ ഹോളിലേക്കു കയറി. ഞങ്ങൾ അവിടെ ഇടയ്ക്ക് ആളോഴിഞ്ഞ ഒരു മൂലയിൽ അടുത്തടുത്തിരുന്നു. പരുപാടി കാണുന്നതിന് പകരം ഓരോന്നും അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചുകൊണ്ടിരുന്നു.

വളരെ വേഗത്തിൽ തന്നെ ഞങ്ങൾ അടുത്തുകൊണ്ടിരുന്നു. അന്നുവൈകുന്നേരം ഞാൻ തന്നെ ടീച്ചറെ ബസ്സ്സ്റ്റാൻഡിൽ കൊണ്ടുചെന്നാക്കി. ടീച്ചർ പോവും വരെ ഞാൻ നോക്കി നിന്നു. തിരികെ വീട്ടിലെത്തിയ എനിക്കെന്തെന്നില്ലാത്ത ഒരു സന്തോഷം,അമ്മ ചോദിച്ചു എന്റെ മോനെന്താ പറ്റിയെ.

അമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മേം കൊടുത്തിട്ടു റൂമിൽ ചെന്നു. എന്നിട്ട് എത്രയും പെട്ടന്ന് നാളെയായാൽ മതീന്ന് ചിന്ത……കാരണം ടീച്ചറെ കാണുകതന്നെ പതിയെപ്പതിയെ ഞാൻ ടീറോടടുത്തു. എന്നോടു തിരിച്ചും. ഞാനോ അവരോ ഒരിക്കൽപോലും തെറ്റായി ചിന്തിച്ചിട്ടുപോലുമില്ല.

പലപ്പോഴും എന്താവശ്യത്തിനും ടീച്ചർ എന്നെവിളിക്കുക പതിവായി. ആ ബന്ധം വളർന്നുകൊണ്ടിരുന്നു. അതവിടെ ആർക്കും തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. ബാക്കിയുള്ള സാറുമ്മാർക്കും എന്റെ കൂടെ പടിക്കുന്നവർക്കുപോലും. സ്കൂളിൽ വെച്ചും പുറത്തൊക്കെവെച്ചും പലപ്പോഴും ഞങ്ങൾ കാണുകേം സംസാരിക്കുകേം ഒക്കെചെയ്തിരുന്നു. ടീച്ചറെക്കുറിച്ചുള്ള എല്ലാം എന്നോടവർ മനസുതുറന്നു തന്നെ പറഞ്ഞു കൂടുതൽ അറിഞ്ഞു അടുത്തു എന്നാൽ മറ്റൊരുതെറ്റിലേക്കും ആ ബന്ധം വളർന്നിരുന്നില്ല.
എന്നാൽ എന്റെയും അവരുടേം ദുർഭാഗ്യം കൊണ്ടു സ്കൂളിൽ ആരോ പറഞ്ഞുപരതി എന്റെ കാമുകിയും കുറ്റിയും ഒക്കെയാണ് ലിസ ടീച്ചേർന്നു. മാനസികമായി ഞങ്ങൾ തളർന്നെങ്കിലും തെളിവില്ലാത്തതിനാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റിയില്ല.ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാത്തരീതിയിൽ ആയി ഞങ്ങൾ. ഒരുദിവസം അതുസംഭവിച്ചു. സ്കൂളിൽ ഓണപ്പരിപാടിടെ പ്രാക്ടീസ് ഒക്കെ നടക്കുവാരുന്നു.

അന്നേരം ടീച്ചർ ലൈബ്രറിയിലേക്കു പോകുവാരുന്നു. എന്നോടു അങ്ങോട്ടുചെല്ലാൻ പറയാൻ അവിടെനിന്നഒരു കുട്ടിയോട് ടീച്ചർ പറഞ്ഞുവിട്ടു അതുകൊണ്ട് ഞാൻ വേഗം ലൈബ്രറിയിൽ എത്തി. എന്നോടു ടീച്ചറുടെ വീട്ടിൽ ഓണത്തിന് ചെല്ലണം എന്നുപറയാനായിരുന്നു വിളിച്ചത്. അങ്ങനെ ഓരോന്നും പറഞ്ഞുകൊണ്ടുനിന്നു ഞങ്ങൾ. അവിടെ ഞങ്ങൾ അല്ലാതെ മറ്റാരുമില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *