ആദ്യത്തെ ഒരു ആവേശം ഉണ്ടായിരുന്നു എനിക്ക് അച്ചുവിന്റെ നമ്പർ കിട്ടിയതിന്റെ പക്ഷെ അതൊരു ആദ്യത്തെ കൗതുകം മാത്രമായിരുന്നു…പതിയെ ചാറ്റിംഗിന്റെ ഡെപ്ത് കുറഞ്ഞു…..
വല്ലപ്പോഴും അവളൊരു ഗുഡ് മോർണിങ് അല്ലങ്കിൽ ഗൂഡ് നൈറ്റ് പറഞ്ഞാൽ ആയി…….
ഞാൻ “മ്മ് ” എന്ന് മാത്രം അയക്കും റിപ്ലൈ…..
സുന്ദരികളായ തരുണീമണികൾക്കു കിരീടം വെയ്ക്കാത്ത രാജാവിനെ പോലെ ഞാൻ ഉള്ളപ്പോൾ ഇവളെ എന്തിനു മൈൻഡ് ചെയ്യാൻ…….
അങ്ങനെ കാര്യങ്ങൾ എല്ലാം നല്ല സ്മൂത്ത് ആയി പോയ്കൊണ്ട് ഇരിക്കെ ആണ് എന്റെ സീരിയസ് ലവ് അഥവാ എന്റെ ലവർ എന്നെ വളരെ നൈസ് ആണ് തേയ്ക്കുന്നത്…..
അന്ന് ഞാൻ ഡിഗ്രി പഠിക്കുന്ന സമയം……
ഒരുപാട് തകർന്നു പോയി ഞാൻ കാരണം അത്രയ്ക് ഇഷ്ട്ടമായിരുന്നു എനിക്ക് അവളെ……..
പെട്ടന്ന് എന്നെ ഇട്ടിട്ടു പോയപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല……
അതിന്റെ ചുവടു പറ്റി മദ്യം മുതൽ കഞ്ചാവ് വരെ എന്റെ കൂട്ടുകാർ ആയി…..
ഒരുപാട് ബോയ്സ് കമ്പനി ഉണ്ടായിരുന്നത് കൊണ്ട് ഇതിനൊന്നും യാതൊരു കുറവും വന്നില്ല…….
അവന്മാർ തീരുന്നതിനു അനുസരിച്ചു സാധനം എത്തിച്ചു പോന്നു…..
സ്വഭാവം നല്ലത് പോലെ അറിയാം എന്നുള്ളത് കൊണ്ട് പിന്നെ ചോദിച്ചുമില്ല…..
അങ്ങനെ ആരും കാണാതെ രാത്രികളിൽ റൂമിൽ ഒറ്റയ്ക്ക് ഇരുന്നു വലിച്ചു കേറ്റിയും കുടിച്ചു ബോധം ഇല്ലാതെയും ഞാൻ എന്നെ തന്നെ നശിപ്പിച്ചു കൊണ്ടിരുന്നു………
അങ്ങനെ ബോധം ഇല്ലാതിരുന്ന ഒരു രാത്രിയിൽ ഞാൻ കുടിച്ചുകൊണ്ടിരുന്ന ബെക്കാർഡി കുപ്പിയുടെ ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ഇട്ടു…..
ആഹ് നല്ലൊരു നിമിഷത്തെ ഞാൻ ഇന്നും നന്ദിയോടെ സ്മരിക്കുന്നു…..
ബന്ധുക്കൾ തെണ്ടികൾ പണ്ടേ ഹൈഡഡ് ആയിരുന്നത് കൊണ്ട് ഞാൻ അങ്ങ് സ്റ്റാറ്റസ് ഇട്ടു….
“സ്വർഗം സുന്ദരം ഇവൻ എന്റെ ഇന്നത്തെ രാത്രിയിൽ കൂട്ട്…”
അങ്ങനെ സ്റ്റാറ്റസ് ഇട്ടിട്ട് അടിച്ചു വെളിവില്ലാതെ ഞാൻ കിടന്നു ഉറങ്ങി….
രാവിലെ എഴുന്നേറ്റു ഫോൺ എടുത്തു…..
മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു
18 മെസ്സേജ് ഫ്രം അച്ചു കസിൻ…….
തുറന്നു നോക്കി……
“എന്തുവാ നിനക്കു വട്ടാണോ … “
ഇതായിരുന്നു ആദ്യത്തെ മെസ്സേജ്…..
“ഐ വാണ്ട് ടു സീ യു ടുഡേ മോർണിങ് ഇറ്റ്സെല്ഫ് അറ്റ് 11 എഎം”
അവളുടെ ലാസ്‌റ് മെസ്സേജ് …….
ഞാൻ സമയം നോക്കി 9 മണി……
എവിടെ വെച് കാണും എന്നൊന്നും ഞാൻ ചിന്തിച്ചില്ല…..
അന്നവൾക്ക് എന്തിനു അങ്ങനെ പറയാൻ തോന്നിയെന്നോ എന്തിനു തോന്നിയെന്നോ അവൾക് ഇന്നും അറിയില്ല…
കുളിച്ചു റെഡി ആയപ്പോഴും തലേന്നത്തെ രാത്രിയുടെ ഹാങ്ങോവർ കണ്ണിൽ നിന്നു മാറിയിരുന്നില്ല അത് ചുവന്നു തന്നെ ഇരുന്നു……
നല്ലൊരു ഷർട്ടും പാന്റും അണിഞ്ഞു അമ്മയോട് ഞാൻ അവളെ കാണാൻ എന്നും പറഞ്ഞു അവളുടെ കോളേജിലേക് ഞാൻ പോയി…
എന്റെ വീട്ടിൽ നിന്നും 20km ദൂരമേ അവളുടെ കോളേജിലേക് ഉള്ളു….
പോയത് എന്റെ സ്വന്തം വണ്ടിയിലും..
11 10 ആയപ്പോൾ ഞാൻ അവിടെ എത്തി……
അവൾക് ഒരു മെസ്സേജ് ഇട്ടു…….
“ഐ ആം അറ്റ് യുവർ കോളേജ് ഗേറ്റ്”
2 മിനിറ്റ് കഴിഞ്ഞു അവൾ നടന്നു വരുന്നത് കണ്ടു……..
ഞാൻ സ്കൂട്ടർ സൈഡ് ആക്കി സ്റ്റാൻഡിൽ ഇട്ടിട്ട് അവളുടെ അടുത്തേക്ക് ചെന്നു…..
” എന്തിനാ കാണണം എന്ന് പറഞ്ഞെ”
കൂടെ വരുവാൻ അവൾ ആംഗ്യം കാണിച്ചു……….
ഞാൻ കൂടെ ചെന്നു……
ഒന്നും മിണ്ടാതെ ഒരുപാട് നേരം ഞങ്ങൾ നടന്നു….. ഇടയ്ക് അവൾ എന്റെ മുഖത്തേക്ക് നോക്കും പിന്നെ വീണ്ടും നോട്ടം മാറ്റും അങ്ങനെ വഴിയിൽ കണ്ട ഒരു ഒഴിഞ്ഞ ബസ് സ്റ്റോപ്പിൽ അവൾ കയറി ഇരുന്നു ഞാൻ അവളുടെ പുറകെ പോയി അവളുടെ അടുത്തായി ഇരുന്നു……
” എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്.. “
“നിന്റെ കണ്ണെന്താ ചുവന്നു ഇരിക്കുന്നെ “?
ഒരുനിമിഷം പതറി എങ്കിലും ഞാൻ പിടിച്ചു നിന്നു……
“വരുന്ന വഴിക് പൊടി അടിച്ചതാ..”
” എന്നുതൊട്ടാ കള്ളം പറഞ്ഞു തുടങ്ങിയത്…..?”
” എടി അത്…”
” നിന്നെ എന്തിനു ഞാൻ കാണാൻ വരാൻ പറഞ്ഞു എന്ന് എനിക്ക് അറിയില്ല അപ്പൊ അങ്ങനെ ആണ് എനിക്ക് തോന്നിയത്…..എന്തിനാ ഇങ്ങനെ സ്വയം നശിക്കുന്നത്…..??”
