ദി റൈഡർ- 1 Like

അവളുടെ ഭാവമാറ്റം കണ്ടു ഞാൻ ഞെട്ടി പോയി അത്രയ്ക്കും ദേഷ്യത്താൽ ചുവന്നിരുന്നു ആ വെളുത്തമുഖം…..
ഒന്നോർത്താൽ ശെരിയാണ് അവൾ പറഞ്ഞത് അന്നവൾക്ക് എന്തിനു അങ്ങനെ പറയാൻ തോന്നിയെന്നോ എന്ത്കൊണ്ട് പറഞ്ഞു എന്നോ അവൾക് ഇന്നും അറിയില്ല….
അവൾ പറഞ്ഞ ഉടനെ എന്തിനു ഞാൻ ചാടി പുറപ്പെട്ടവെന്നു എനിക്കും അറിയില്ല….ഒരുപക്ഷെ അതാവാം വിധി നിമിത്തം എന്നൊക്കെ പറയുന്നത്…..
വെറും ഒരു ദിവസത്തെ പരിചയം…
ഒരു കസിൻ വല്ലപ്പോഴും ഉള്ള ഗുഡ് മോർണിംഗ്…ഇതായിരുന്നല്ലോ ഞങ്ങൾക്കിടയിൽ ഉള്ള ബന്ധം…….

പക്ഷ അത് കണ്ടതും അവൾക്കു എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്….? ഒരുപക്ഷെ അതായിരിക്കും വിധി എന്നൊക്കെ പറയുന്നത്……

അവൾ പറഞ്ഞത് കേട്ട് തലതാഴ്ത്തി മിണ്ടാനാവാതെ ഞാൻ നിന്നു….

അവൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു…..

” അമ്മെ പിന്നെ ഞാൻ എന്റെ ഒരു ഫ്രണ്ടിന്റെ വീട് വരെ പോവാട്ടോ…
ഇല്ല നേരത്തെ വരും…
ആഹ് ശെരി അമ്മെ….’

ഫോൺ വെച്ചിട്ടു അവൾ എന്റെ അടുത്തേക്ക് വന്നു…..
എന്റെ കൈയിൽ പിടിച്ചു എന്നെ വലിച്ചു കൊണ്ട് തിരിച്ചു നടന്നു……

ഞങ്ങൾ വന്ന വഴിയേ തിരിച്ചു നടന്നു….എന്റെ വണ്ടിക്കു അടുത്ത് എത്തിയതും അവൾ ആജ്ഞ പോലെ പറഞ്ഞു……

“വണ്ടിയെടുക്ക്..”

ചലിക്കാനാവാതെ ഞാൻ നിന്നു…
വീണ്ടും അവളുടെ കടുത്ത സ്വരം….

“വണ്ടിയെടുക്കാൻ…”

എന്റെ ചുണ്ടുകൾ വിറച്ചു…..

” എങ്ങോട്ടേക്ക….?”

” നിന്റെ വീട്ടിലേക്ക്…..”

ഞെട്ടി വിറച്ചുപോയി ഞാൻ….ഇന്നലെ കണ്ട ഇവൾ എന്റെ മേൽ എന്തിനിത്ര അധികാരം കാണിക്കുന്നു…….. എനിക്ക് വേണം എങ്കിൽ അവളെ തടയാം എന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന് പറയാം

എന്നാൽ അവൾക് ഞാൻ അടിമപ്പെട്ടു പോയിരുന്നു…എന്നാലും ഒരുവിധം ഞാൻ കാര്യം പറഞ്ഞു

” അവിടെ ആരും ഇല്ല.”

” വേണ്ട അവിടെ ആരും വേണം എന്നില്ല വണ്ടിയെടുക്…”

ഞാൻ വണ്ടിയെടുത്തു സ്റ്റാർട്ട് ആക്കി അവൾ പുറകിൽ കയറി……
ഞാൻ വേഗം കുറച്ചാണ് വണ്ടി ഓടിച്ചത്……അവളാകട്ടെ എന്നെ തട്ടാതെ ഇരിക്കുവാൻ ശ്രെദ്ധിച്ചു….

ഞങ്ങൾ എന്റെ വീട്ടിൽ എത്തിച്ചേർന്നു…..

ഞാൻ താക്കോൽ വച്ചിരിക്കുന്ന സ്ഥലത്ത് നിന്നും അതെടുത്തു വീട് തുറന്നു കൊടുത്തു…..

എനിക്ക് മുൻപേ വീട്ടിനുള്ളിൽ പ്രവേശിച്ച അവൾ ഞാൻ പറയാതെ തന്നെ എന്റെ റൂമും കണ്ടുപിടിച്ചു…..

അവളുടെ ബാഗ് ഒക്കെ എന്റെ കട്ടിലിലേക്ക് ഇട്ടു…..

എന്തൊക്കെയോ അവൾ പരതുന്നുണ്ടായിരുന്നു എന്റെ മുറിയിൽ….

ഞാനും എന്റെ മുറിയിലേക്ക് പ്രവേശിച്ചു….
ഒടുവിൽ അവൾ തേടിക്കൊണ്ടിരുന്നത് അവൾക് കിട്ടി…..
എന്റെ ഷെൽഫിന്റെ ഏറ്റവും അടിയിൽ നിന്നു വേണ്ടാത്ത കുറച്ചു സാധനങ്ങളുടെ ഇടയിൽ നിന്നുമവൾ എന്റെ രാത്രിയുടെ കൂട്ടുകാരെ അവൾ പിടിച്ചെടുത്തു….

ഒരു പാക്കറ്റ് സിഗററ്റ്, 2 പൊതി കഞ്ചാവ് അരക്കുപ്പി ബെകാർഡി..

അതുമെടുത്തു ബാത്റൂമിലേക്കു നടക്കുമ്പോൾ എന്നെ ഒരു നോട്ടം നോക്കി ന്റെ സാറേ പിന്നെ ചുറ്റുമുള്ളതേ നോക്കാൻ തോന്നു….അമ്മാതിരി ദഹിപ്പിക്കണ നോട്ടം……..ഹോ…….

ഞാനവിടെ ഇരുന്നു പോയി……..

അവളതുമായി ബാത്റൂമിലേക്ക് പോകുന്നതും കുറച്ചു കഴിഞ്ഞു ഫ്ലഷ് അടിക്കുന്ന ഒച്ചയും ഒക്കെ കേട്ടു…
ഏതായാലും സാധനമെല്ലാം വെള്ളത്തിലായി എന്ന് മാത്രം എനിക്ക് മനസിലായി……

അപ്പുറത്തെ പറമ്പിൽ കുപ്പി വീഴുന്ന ഒച്ചയും കേട്ടു……
കുപ്പി ആയിരിക്കും…..ബാത്റൂമിലെ ജനലിൽ കൂടി നോക്കിയാൽ അപ്പുറത്തെ ആളൊഴിഞ്ഞ പറമ്പ് കാണാം……അതാവണം അവൾ കുപ്പി അങ്ങോട്ടേക്ക് വലിച്ചെറിഞ്ഞു കാണും……

എനിക്ക് പേടിയായി തുടങ്ങി….ഓള് എപ്പ വേണോ ഇറങ്ങി വരാം….
ചോദ്യാത്തര വേള ആകും….ഈശ്വര എന്തെല്ലാം പറയേണ്ടി വരും……

ഈ വക ചിന്തകൾ എന്നെ കൊന്നുകൊണ്ടിരുന്നു……..

അവൾ ഇറങ്ങി വന്നു…..
എന്റെ അടുത്തേക്ക് ഇരുന്നു….

പതുക്കെ വളരെ പതുക്കെ സമാദാനത്തിൽ എന്നോട് ചോദിച്ചു

” എന്താ നിന്റെ പ്രോബ്ലം..”

അത് കേട്ടതും എനിക്ക് എന്തോ അവളോട് എല്ലാം പറയണം എന്ന് തോന്നി വള്ളി പുള്ളി വിടാതെ ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു നിർത്തിയതും കൊച്ചു കുട്ടിയെ പോലെ ഞാൻ ഏങ്ങലടിച്ചു കരയാൻ തുടങ്ങി……..

Leave a Reply

Your email address will not be published. Required fields are marked *