ദേവനന്ദ – 1 7

” കഴുവേറീടെ മോനെ മിണ്ടാതെ നിന്നോ. പ്രേമിച്ചു നടന്നിട്ട് കണ്ട ഹോട്ടലിൽ റൂമും എടുത്ത് കണ്ട തന്ത ഇല്ലാ തരം കാട്ടിതും പോരാ നിന്ന് പ്രസംഗിക്കുന്നോ. നാവടക്കി നിന്നോ നീയ്. “

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. രെജിസ്റ്റർ ഓഫീസിൽ പോയതും എല്ലാം. എന്തോ അവളെ എന്റെ തലയിൽ കെട്ടിവെക്കാൻ എല്ലാവര്ക്കും വലിയ ആവേശം ഉള്ളത് പോലെ തോന്നി ….

എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം മേലാൽ രണ്ടാളും ആ വീടിന്റെ പടി ചവിട്ടരുത് എന്ന് പറഞ്ഞു അവളുടെ തള്ള ആട്ടുമ്പോളും ആ പെണ്ണ് കരയുക ആയിരുന്നു.

എല്ലാം വിധി. എന്റെ തലയിലെഴുത്. ഇനി ഞാൻ എങ്ങനെ കോളേജിൽ പോകും ഫ്രണ്ട്സിന്റെ മുഖത്തു എങ്ങനെ നോക്കും.. ഈ നശിച്ച നാട്ടുകാരെ എങ്ങനെ ഫേസ് ചെയ്യും..

മനസ്സിൽ ഒരുപാട് ചോദ്യങ്ങളോടെ ആണ് വീടിന്റെ ഉള്ളിലേക്കു കടന്നു ചെന്നത്. സമയം വൈകിട്ട ഏഴു മണി അടുത്തായിക്കാണും. സംഭവം കേട്ടറിഞ്ഞു അടുത്ത ചില ബന്ധുക്കളും അയൽക്കാരും വന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ട് ആണ് അയൽക്കാരും വന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ട് ആണ് ഞാൻ ഇത്രയും താമസിച്ചു വീട്ടിൽ എത്തിയത്. എങ്കിലും ചിലരിപ്പോഴും അവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു….

” ആഹ് വന്നല്ലോ മണവാള ചെക്കൻ. ?

എന്നാലും എന്റെ നന്ദുട്ടാ നിനക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിയുന്നേൽ അത് അങ്ങ് പറഞ്ഞാൽ പോരായിരുന്നോ. ഈ വിളിച്ചിറക്കി കൊണ്ട് വന്നത് ശരി ആയില്ല..അതും ഈ പഠിക്കേണ്ട സമയത്തു . “
വകയിൽ ഒരു ആന്റി ആണ് അത് പറഞ്ഞത്. വെറുതെ വിളിച്ചു കൊണ്ട് വന്നു എന്നാണെല്ലാവരും വിചാരിച്ചിരിക്കുന്നത് എന്നറിഞ്ഞപ്പോ തന്നെ ഒരു ആശ്വാസം തോന്നി.

” നീ ഇതെവിടെ ആരുന്നു നന്ദുട്ടാ ? “

റൂമിൽ നിന്നിറങ്ങി വന്ന ഏടത്തി എന്നോട് ചോതിച്ചു. ?

“:നിന്നെ കാണാഞ്ഞു അമ്മാവൻ ദേ ഇപ്പൊ ഇറങ്ങിയേ ഒള്ളു… “

നന്നായി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ റൂമിലേക്കു നടന്നു. റൂമിൽ ചെന്നതേ ഒരു കൂട്ടം പെൺ പടകളെ ആണ് കണ്ടത്. ആന്റിയുടെ മോളും വേറെ കുറെ പെണ്ണുങ്ങളും ഒക്കെ കൂടി അവളുടെ ചുറ്റും ഇരുന്നു ചിരിയും കളിയും…

അവളുടെ ചിരിക്കുന്ന മുഖം കണ്ടതേ ഒരു തൊഴി വച്ചു കൊടുക്കാൻ തോന്നി. പിശാശ് ഇത്ര നേരം എന്ത് അഭിനയം ആയിരുന്നോ…

” ആ വന്നോ കള്ള കാമുകൻ? “

എന്നെ റൂമിൽ കണ്ടത്തെ അമ്മായിയുടെ മകൾ. മാളു ചോദിച്ചു ..

” എന്റെ പൊന്നു നന്ദു എന്ത് പാവം ആടാ ഈ പെണ്ണ്. എങ്ങനെ നീ ഇവളെ വളച്ചെടുത്തെടാ.. ഇത്രേം നേരോം കരച്ചിലും പിഴിച്ചിലും ആയിരുന്നു. ഇപ്പോള ഇതൊന്നു ചിരിച്ചു കാണുന്നെ… “
മാളു എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ് ങ്കിലും അവൾ എന്നെ പേരെ വിളിക്കാറുള്ളു…

” ഏതായാലും മോനു ലോട്ടറി ആണല്ലോ അടിച്ചിരിക്കുന്നെ…. “

” ലോട്ടറി. നിന്റെ അമ്മേടെ തല.. മിണ്ടാണ്ട് പൊക്കോ മാളു നീയ് .. “

” എന്റെ അമ്മെ നീ എന്തിനാടാ എന്നെ ചീത്ത വിളിക്കുന്നെ. ? ഞാൻ എന്ത് ചെയ്തിട്ടാ. “

” എന്റെ പൊന്നു മാളു ഒന്നും ഇല്ല. നിങ്ങൾ ഒന്ന് പുറത്തേക്ക് പോയെ.. ദേ അതിനേം കൂട്ടിക്കോ. “

” അതോ? ഏത് ? “

മാളു തിരിച്ചു ചോദിച്ചു.

എന്നെ കണ്ടതും ചാടി എഴുന്നേറ്റ് നിന്നിരുന്ന അവൾ. ഞാൻ ഉദ്ദേശിച്ചത് തന്നെ ആണെന്ന് മനസിലാക്കി ഒന്നും മിണ്ടാതെ മാളുവിന്റെ കൈ പിടിച്ചു പുറത്തേക് പോയി ? കൂടെ ആ വാനരപ്പടയും…

ഒരു സമാധാമം കിട്ടിയ പോലെ ഞാൻ ആ കട്ടിലിൽ കിടന്നു മെല്ലെ മയങ്ങി പോയി…..

” എടാ…. . എഴുന്നേൽക്ക് വാ എന്തേലും വന്നു കഴിക്കു.. “

മാളു ആണ് നല്ല ഉറക്കത്തിൽ ആയിരുന്ന എന്നെ തട്ടി വിളിച്ചത്.
” എനിക്ക് വേണ്ട. “

ഞാൻ പതിയെ അവൾ നിന്നിരുന്നതിന് എതിർ വശത്തേക് തിരിഞ്ഞു കിടന്നു..

” ഫുഡ് വേണ്ടെങ്കിൽ വേണ്ട. എഴുന്നേറ്റേ ഞങ്ങൾക്കു ഈ ബെഡ് ഒക്കെ ഒന്ന് റെഡി ആകണം… “

” ബെഡോ എന്തിന് അതൊന്നും വേണ്ട “

” അത് നീ ആണോ തീരുമാനിക്കണേ. അങ്ങോട് മാറിക്കെ നന്ദുട്ടാ നീയ്. “

ഏടത്തി റൂമിലേക്കു കയറി വന്നു എന്നെ കട്ടിലിൽ നിന്നും തള്ളി ഇറക്കി..

” ഏടത്തി ഇതെന്നാ ഭാവിച്ചാ “

Leave a Reply

Your email address will not be published. Required fields are marked *