[wpdm_package id=’13097′]
എന്റെ ബ്ലോഗില്‍ ഞാന്‍ നേരത്തെ എഴുതി ഇട്ടിരുന്ന നോവലൈറ്റാണിത്. ഇവിടുത്തെ വായനക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു. നേരത്തെ വായിച്ചിട്ടുള്ളവര്‍ ക്ഷമിക്കുക.ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തിരുന്നു. കുറച്ചുകാലമെങ്കില്‍ കുറച്ചുകാലം. എനിക്ക് സന്തോഷമായി ജീവിക്കണം. എന്റെ മനസ്സിന്റെ ഇഷ്ടം പോലെ. ഇപ്രാവശ്യം ആശുപത്രിയില്‍ ആരും കൂടെയുണ്ടായിരുന്നില്ല സ്വന്തക്കാരായിട്ട്. വന്നതാകട്ടെ കൊച്ചിയിലെ ബ്രാഞ്ചിലെ മാനേജര്‍ ചെന്നൈക്കാരന്‍ രാമമൂര്‍ത്തി മാത്രം. അയാള്‍ക്ക് വീട്ടിലും പോവാം അങ്കവും കണ്ട് താളിയുമൊടിക്കാം എ ന്നതുകൊണ്ട് വന്നുഎന്നുമാത്രം.
പതിനെട്ട് വര്‍ഷത്തോളമെടുത്തു ബിസിനസ്സിനെ ഈ വഴിയിലെത്തിക്കാന്‍ , പടര്‍ന്നു പന്തലിച്ച് 2500 ലധികം പേര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനമാക്കാന്‍. തിരികത്തിച്ചു തന്ന അച്ഛന് പറഞ്ഞു തന്ന വഴികളിലൂടെ ഞാന്‍ ഏറെ സഞ്ചരിച്ചിരുന്നു. എങ്കിലും ഈ സാമ്രാജ്യത്തവും പണവും പ്രതാപവും എന്നെ ഭ്രമിപ്പിച്ചില്ല. പിന്നിട്ട ഇടവഴികളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വെറും നാട്ടിന്‍പുറത്തുകാരനായി ഞാന്‍ നിലകൊണ്ടു.
ഒരു സാധാരണക്കാരനു ആശിക്കാവുന്നതിലും അപ്പുറത്തേക്ക് ഞാന്‍ എന്റെ സംരംഭത്തെ വളര്‍ത്തിയെടുത്തുവെങ്കില്‍ നഷ്ടപ്പെട്ടത് വേറെ ചിലതൊക്കെയാണ്. കുടുംബ ജീവിതം, സ്‌നേഹം, സൗഹൃദങ്ങള്‍ അങ്ങ്‌നനെ പലതും. ഭാര്യയെ വിവാഹ മോചനം ചെയ്തതിനുശേഷം എനിക്ക് രണ്ടാമതൊരു വിവാഹം കഴിക്കണമെന്ന മോഹമൊക്കെ അസ്തമിച്ചു. അത്രക്കു സമ്മര്‍ദ്ദത്തിലായിരുന്നു എന്റെ വിവാഹജീവിതം. മോള്‍ ആദ്യഭാര്യയുടെ കൂടെയാണുള്ളത്. അവളാണു എനിക്കു ഈ ജീവിതത്തില്‍ ആകെയുള്ളത്. ആദ്യ ഭാര്യക്കു എന്റെ സ്വത്തില്‍ മാത്രമേ താല്പര്യമുണ്ടായിരുന്നുള്ളൂ എന്നെനിക്ക് വൈകിയാണെങ്കിലും മനസ്സിലായി. പാരമ്പര്യമായി കിട്ടിയ ബിസിനസ്സ്‌ന്റെ ഏക അവകാശി ഞാനാണ്. അതുകൊണ്ട് മാത്രമായിരിക്കണം ആ ബന്ധം കുറെകാലമെങ്കിലും നിലനിന്നത്. ഇപ്പോള്‍ മാസത്തില്‍ രണ്ടു ദിവസം എന്റെ കൂടെ വന്നു താമസിക്കുന്ന മകള്‍ മാത്രമാണ് എനിക്ക് ആ ബന്ധത്തില്‍ ഉള്ള ഏക താല്പര്യം. ഒരു ഭര്‍ത്താവിനു വേണ്ട സന്തോഷങ്ങള്‍ പകരാനൊന്നും ഭാര്യ എന്ന നിലയില്‍ അവള്‍ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. ഏതോ വലിയ വീട്ടില്‍ നിന്നു എന്റെ വീടാകുന്ന ഹോട്ടലില്‍ വന്നെത്തിയ ഒരു താമസക്കാരി. അതിലുപരി അവള്‍ ഒന്നുമായിരുന്നില്ല.
പ്രതീക്ഷിക്കാത്ത നേരത്താണ് ജീവിതത്തില്‍ ചിലതൊക്കെ സംഭവിക്കുന്നത്. ഞങ്ങളുടെ വിവാഹവും അത്തരത്തിലായിരുന്നു. ആ ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന വേളയിലാണ് എന്റെ ജീവിതത്തിലേക്ക് എന്റെ മകള്‍ പിച്ചവച്ചു വന്നത്. അതും ഒരു വഴിത്തിരിവായിരുന്നു. വീണ്ടും ഇപ്പോള്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നു. ഒരു ഫുള്‍ ടേര്‍ണ്‍.
എന്തായാലും ഇനി വരാനൊന്നുമില്ലല്ലോ, വരുന്നേടത്തു വച്ചു കാണം. ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. ഇനി തിരിച്ചു ആശുപത്രിയിലേക്ക് ചെല്ലേണ്ട തിയതി ഗൂഗ്ഗിള്‍ കലണ്ടറില്‍ മാര്‍ക്ക് ചെയ്തിട്ടു. ഓര്‍മ്മപ്പെടുത്താന്‍ ചിലപ്പോല്‍ ഇനി അതൊക്കെയല്ലേ ഉണ്ടാവൂ..
ഇന്റര്‍നെറ്റിലെ ഒരു പ്രശസ്തമായ ക്ലാസ്സിഫൈഡ്‌സ് സൈറ്റുണ്ട്, ക്രേയ്ഗ് ലിസ്റ്റ് പോലെ. പരസ്യം ഇത്രയുമേ ഉള്ളൂ . ”യുവ സംരംഭകന്‍, 32 വയസ്സ്, വിശാലമനസ്‌കരയാ സ്ത്രീകളില്‍ നിന്നും സൗഹൃദം ക്ഷണിക്കുന്നു. ഫ്രണ്ട്‌സ് ഫോര്‍ ബെനെഫിറ്റ്‌സ്”. ഇതായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം.
പരസ്യം പ്രസിദ്ധപ്പെടുത്തി രണ്ട് മണിക്കൂറിനകം നിരവധി മറുപടികള്‍ വന്നു തുടങ്ങിയിരുന്നു. പക്ഷെ മിക്കതും പിമ്പുകളായിരുന്നു. പെണ്ണുങ്ങളെ അറേഞ്ച് ചെയ്തു കൊടുക്കുന്ന ബ്രോക്കര്‍മാര്‍. എല്ലാം മാംസക്കച്ചവടക്കര്‍. അതൊന്നും ശരിയാവില്ല എന്നെനിക്കറിയാം. അതായിരുന്നു എന്റെ ആഗ്രഹമെങ്കില്‍ ആയിരക്കണക്കിനു പേരെ വരിവരിയായി ഞാന്‍ നിര്‍ത്തിയേനെ. വിദേശങ്ങളിലൊക്കെ പോകുന്ന എനിക്ക് അതൊക്കെ വളരെ എളുപ്പമായിരുന്നു. ഞാന്‍ പക്ഷെ അതല്ല ആഗ്രഹിച്ചിരുന്നത്. കാശിനു അത്യാവശ്യമുള്ള ദേഹം വിറ്റു ശീലമില്ലാത്തവരെ, ഒരു സാധാരണക്കാരിയെ. സ്‌നേഹം നടിച്ച് പണം പറ്റേണ്ടാത്ത ഒരാളെ. അതായിരുന്നു എന്റെ ഉദ്ദേശ്യം. ലൈംഗികമായ ആഗ്രഹങ്ങളേക്കാള്‍ ഒരു നല്ല സൗഹൃദം. നാട്ടിലും വിദേശത്തൊക്കെ എന്റെ കൂടെ കൊണ്ടുപോവാന്‍ പറ്റുന്ന ഒരാള്‍, കുറച്ചു കാലമെങ്കിലും ഒരുമിച്ചു സമയം ചിലവഴിക്കാന്‍ പറ്റുന്ന ഒരു പെണ്ണ്. അതോര്‍ത്ത് പിന്നീട് ദുഃഖിക്കേണ്ടി വരരുത്. ഇതൊക്കെയായിരുന്നു എന്റെ മനസ്സിലിരിപ്പ്. സാമ്പത്തികമായി എത്ര വേണമെങ്കിലും ഞാന്‍ സഹായിക്കാന്‍ തയ്യാറായിരുന്നു.
