“” അയ്യോ ഏട്ടാ എനിക്ക് ഒരു പ്രശ്നവുമില്ല. പക്ഷെ നാളെ എനിക്ക് psc എക്സാം ഉണ്ട്. അതിനു എനിക്ക് ഇന്ന് തന്നെ പോകണം. “”
ഞാൻ പറഞ്ഞത് കേട്ടു ചേച്ചിയുടെ മുഖം വാടി.
“”ഓഹ് സാരമില്ല. ഞാൻ ഒരു ബസ് ചെയ്തു കൊടുത്തോളം. അവൾ ഒറ്റയ്ക്ക് പൊയ്ക്കോളും “”
അതുപറഞ്ഞു അവർ പോകാൻ എണീറ്റ്..
“”അയ്യോ മോനെ ഇരിക്ക് ചായകുടിച്ചിട്ട് പോകാം..” അമ്മ അവരോടായി പറഞ്ഞു.
അപ്പോഴാണ് ചേച്ചിയുടെ വീട് ചെങ്ങന്നൂർ ആണെന്ന് അന്ന് പറഞ്ഞിരുന്നല്ലോ!! ഐഡിയ!
“” അല്ല ചേച്ചിക്ക് എവിടെക്കാ പോകേണ്ടേ “”
തിരിഞ്ഞു നിന്ന ചേച്ചി എന്നെ നോക്കി.
“”ചെങ്ങന്നൂർ “” ചേച്ചി എന്നെ നോക്കി പറഞ്ഞു.
“”അയ്യോ എനിക്ക് എക്സാം ചെങ്ങന്നൂരിൽ ആണ് “”
അതുകേട്ടതും അവർക്കു സന്തോഷമായി.
“”ഞാൻ ഇന്ന് വൈകുന്നേരത്തെ ബസിനു പോകാനാണ് പ്ലാൻ ചെയ്തത് “”
“”എന്നാ ഒരു കാര്യം ചെയ്യ് 2 മണിക്കുള്ള ബസ് ഞാൻ ബുക്ക് ചെയ്തു തരാം. നിങ്ങൾ അതിൽ പോവുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ലല്ലോ “”
“”ഏയ് ഇല്ല. ബുക്ക് ചെയ്തോളു. ഞാൻ പൈസ എടുത്തു വരാം “”
“”പൈസയൊന്നും വേണ്ട. നീ നിന്റെ ആധാർ കാർഡ് ഇവൾക്ക് whatsap ചെയ്യ്. സീറ്റ് ഫുൾ ആകുന്നതിനു മുൻപ് ഞാൻ ബുക്ക് ചെയ്തു തരാം. “” പൈസ എടുക്കാൻ പോയ എന്നെ തടഞ്ഞു കൊണ്ട് പുള്ളി പറഞ്ഞു.
ചേച്ചി അപ്പോൾ തന്നെ നമ്പർ തന്നു. ഞാൻ അതിൽ ആധാർ കാർഡ് സെന്റ് ചെയ്ത്. അങ്ങനെ അന്ന് ചേച്ചിയുടെ നമ്പറും കിട്ടി. Dp നോക്കിയപ്പോൾ മോളുടെ ഫോട്ടോ മാത്രം. എന്തായാലും ബാഗ് ഒക്കെ എടുത്തു റെഡി ആക്കി വച്ചു. സമയമായപ്പോൾ അമ്മയുടെ അനുഗ്രഹം വാങ്ങിയും അച്ഛനോട് വിളിച്ചു പറഞ്ഞും ഞാൻ ചേച്ചിയുടെ വീട്ടിലേക്കു നടന്നു.
അവിടെ ചെന്നപ്പോൾ അവർ പോകാൻ റെഡി ആയി നിൽക്കുന്നു. ചേച്ചിയുടെ മുഖത്തു അൽപ്പം വേവലാതിയുണ്ട്. അച്ഛന്റെ കാര്യം ആലോചിച്ചിട്ടാവും. പുള്ളി ഞങ്ങളെ സ്റ്റാൻഡിൽ ആക്കി ബസിൽ കയറ്റി ഇരുത്തിയിട്ടാണ് പോയത്. ഏകദേശം സെന്ററിലുള്ള സീറ്റ് ആണ് കിട്ടിയത്. അച്ഛന് സുഖമില്ലാതെ പോകുന്നതായത് കൊണ്ട് വല്ലാതെ സംസാരിക്കാൻ ഞാൻ നിന്നില്ല.
ചെങ്ങന്നൂർ എത്തുന്നത് വരെ ചേച്ചി എന്നോട് ചേച്ചിയുടെ വീട്ടിലെ കാര്യങ്ങളും അച്ഛന്റെ അവസ്ഥയും എല്ലാം പറഞ്ഞു. ചേച്ചിയുടെ വീട്ടിൽ നിന്നും 12 കിലോമീറ്റർ ആണ് എനിക്ക് എക്സാം സെന്ററിലേക്കുള്ളത്. അതിനാൽ എന്നോട് ചേച്ചിയുടെ വീട്ടിൽ നിൽക്കാനും പറഞ്ഞു. ചെങ്ങന്നൂരിൽ ബസ് ഇറങ്ങിയ ഞങ്ങൾ ഒരു ഓട്ടോ വിളിച്ചു ചേച്ചിയുടെ വീട്ടിലേക്കു പോയി.
അവിടെ ചെന്നപ്പോൾ ഞാൻ കൂടെയുണ്ടെന്ന കാര്യമൊക്കെ മറന്നു. വയ്യാതെ കിടക്കുന്ന അച്ഛന്റെ അടുത്തേക്ക് ഓടി. അവിടെ കണ്ട രണ്ടു പിള്ളേർ എന്നോട് ആരാണെന്നൊക്കെ ചോദിച്ചു. അവരോടു ചേച്ചിയുടെ അച്ഛന്റെ അവസ്ഥയൊക്കെ ചോദിച്ചു. ഹോസ്പിറ്റലിൽ നിന്നും ഇപ്പോൾ കൊണ്ടുവന്നിട്ടേയുള്ളു. സെക്കന്റ് അറ്റാക്ക് ആയിരുന്നു. അല്പം പ്രായമായിട്ടുണ്ട്. അവിടെ ചേച്ചിയുടെ അമ്മയും ചേച്ചിയുടെ നാത്തൂനും മക്കൾ രണ്ടുപേരുമാണ് ഉള്ളത്. ചേച്ചിയുടെ ആങ്ങള ഗൾഫിൽ ആണ്. ഇങ്ങനെയൊക്കെയാണ് അവിടുത്തെ കാര്യങ്ങൾ..
ഒരു അരമണിക്കൂർ ആയിക്കാണും ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു ഫോണിൽ കളിക്കുകയായിരുന്ന എന്റെ അടുത്തേക്ക് ചേച്ചി വേഗത്തിൽ വരുന്നു.
“”അയ്യോ ദേവാ നിന്റെ കാര്യം പറ്റെ മറന്നു.. അച്ഛന്റെ അടുത്തെത്തിയപ്പോൾ എല്ലാം മറന്നു. നീ വാ അകത്തിരിക്കു.. ഞാൻ വെള്ളമെടുക്കാം “”
എന്നെ ശ്രദ്ധിക്കാത്തത്തിലുള്ള എല്ലാ വെപ്രാളവും ആ സംസാരത്തിൽ ഞാൻ കണ്ടു.
“”വെള്ളമൊക്കെ ഏതോ ഒരു ചേച്ചി തന്നു. “”
“”സോറി ട്ടോ. നീ വാ “” ചേച്ചി എന്റെ ബാഗ് എടുത്തു എന്നെ വിളിച്ചു അകത്തേക്ക് പോയി. എല്ലാവരെയും പരിചയപ്പെടുത്തി. അച്ഛനെ കണ്ടതോടു കൂടി ചേച്ചി നേരത്തെ എന്നെ മറന്നതിൽ ചേച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നു മനസിലായി. വയസായി എല്ലും തോലുമായ മനുഷ്യൻ. കണ്ടിട്ട് എനിക്ക് തന്നെ സഹിക്കാൻ കഴിയുന്നില്ല. അടുത്ത് നിരവധി മരുന്നുകൾ കാണുന്നുണ്ട്. ആ റൂമിൽ ഒരു മരുന്നിന്റെ ഗന്ധം തളം കെട്ടി നിന്നു. എനിക്കൊരു റൂം കാണിച്ചു അതിൽ വിശ്രമിക്കാൻ പറഞ്ഞു. ചേച്ചി നേരെ അപ്പുറത്തെ മുറിയിലേക്ക് പോകുന്നത് കണ്ടു. മോൾ ചിലപ്പോൾ അമ്മയുടെ കയ്യിൽ ആയിരിക്കാം.
