മുറ്റത്തിറങ്ങി ചെരുപ്പിട്ട് പോകാൻ നേരം പുറകിൽ നിന്നും അച്ചന്റെയൊരു വിളി.. സാധാരണ ഞാൻ നേരത്തെ എണീക്കാത്തത് കൊണ്ടു രാവിലെ പുള്ളിയെ കാണാനില്ല.
“”ദേവാ.. ഈ ശനിയാഴ്ച കുഞ്ഞേട്ടത്തിടെ മോളെ കല്ല്യാണമാണ്.. എനിക്ക് പോരാൻ പറ്റത്തില്ല.. നീ വേണം ഇവരെ കൊണ്ടുപോവാൻ..”” ഒരു അപേക്ഷ കണക്കെ അച്ഛനത് പറഞ്ഞപ്പോൾ മറുപടി കേൾക്കാനെന്നോളം അമ്മയും ഉമ്മറത്ത് വന്നുനിന്നു..
കുഞ്ഞേടത്തി.. അച്ഛന്റെ മൂത്ത ജ്വാഷ്ഠത്തിയാണ്.. അവരുടെ മോളെ മോളുടെ കല്ല്യാണമാണ്.. ഞങ്ങളൊക്കെ ഒരേപ്രായമാണെങ്കിലും പറഞ്ഞു വരുമ്പോൾ അവൾക്കു ഞാൻ അമ്മാവനാണ്. ആളിത്തിരി കറുത്തിട്ടാണ്.. ഒരു കല്ല്യാണം മുടങ്ങാൻ ഇപ്പോഴത്തെ സമൂഹത്തിൽ അത് തന്നെ മതിയല്ലോ.. എങ്ങനെയോ ഉണ്ടാക്കിയെടുത്ത കല്ല്യാണമാണ്.
എന്റെ സമ്മതം കിട്ടിയതോടെ ആശ്വാസത്തോടെ അച്ഛൻ അകത്തേക്ക് പോയി.. ഞാൻ സന്തോഷേട്ടന്റെ അടുത്തേക്ക് നടന്നു.. നല്ല മഴക്കാറുണ്ട്.. ഇപ്പോൾ പൊട്ടുമെന്ന നിൽപ്പിലാണ് മഴക്കാറുകൾ.. ഇന്നലെ പെയ്ത മഴയുടെ ചെളി മുഴുവൻ അതേപടി ദേഹത്തേക്ക് തെറിക്കുന്നുണ്ട്.. നടക്കുന്ന വഴിയിലൊക്കെ ചെറിയ കൂനുകൾ പൊട്ടിമുളച്ചിരിക്കുന്നു.. വീശിയടിക്കുന്ന കാറ്റിൽ പാറിപറക്കാൻ കൊതിക്കുന്ന നിലത്തുവീണുകിടക്കുന്ന നനഞ്ഞ ഇലകൾ.. അതിലെ കുഞ്ഞു വെള്ളകെട്ടിൽ നീരാടുന്ന പുഴുക്കൾ..
വീടെത്തിയതും സന്തോഷേട്ടൻ ഒരു ചിരിയായിരുന്നു.. ആയുധങ്ങളൊക്കെ വണ്ടിയിൽ കയറ്റി വച്ചിട്ടുണ്ട്.. ഞാൻ ചുറ്റും നോക്കി ചേച്ചിയെ കാണാനില്ല..
“”നീ കഴിച്ചിരുന്നോ “” പോർച്ചിൽ വച്ചിരുന്ന വളത്തിന്റെ ചാക്കുകളിൽ നിന്നും മിക്സ് ചെയ്യുന്നതിനിടെ പുള്ളി എന്നോട് ചോദിച്ചു..
“”ആ കഴിച്ചു.. “” അതിൽ ഞാൻ മറുപടി ഒതുക്കി..
ആ സമയത്താണ് ചേച്ചി അകത്തു നിന്നും കുട്ടിയേയും കൊണ്ട് വരുന്നത്. എന്നെ കണ്ടതും ഒന്നു ചിരിച്ചു.. പിന്നെ പുള്ളി കാണാതെ ഒന്നാക്കി ചിരിച്ചു.. ഞാൻ മുഖത്തു നിരാശ കാണിച്ചു. പക്ഷെ പ്രയോജനമില്ലല്ലോ.
അപ്പോഴാണ് ചേച്ചിയുടെ വസ്ത്രം ഞാൻ ശ്രദ്ധിച്ചത്. നല്ല വസ്ത്രമാണല്ലോ. മോൾക്കും പുതിയ വസ്ത്രമാണ്..
“”എങ്ങോട്ടാ ചേച്ചി രാവിലെതന്നെ “” അവരുടെ വസ്ത്രത്തിലേക്കു നോക്കി ഞാൻ പറഞ്ഞു.
“”ആ അവരും വരുന്നുണ്ട്.. കുറച്ചായി അവരും വന്നിട്ട്.. ഇന്നവിടെ വല്ലതും ഉണ്ടാക്കി കഴിക്കാം.. അല്ലെടീ “” മോളുടെ കവിളിൽ നുള്ളിക്കൊണ്ട് പുള്ളി പറഞ്ഞു..
അപ്പോൾ ഞാനിവിടെ നിന്നിരുന്നെകിലും ചിലപ്പോൾ ചേച്ചി പുള്ളിയുടെ കൂടെ പോകുമായിരിക്കും.. ഹോ ഇപ്പോഴാണ് മനസ്സിൽ നിന്നും ഒരു നഷ്ടബോധം മാറിയത്.. പുള്ളി കാണാതെ ചേച്ചിയെ നോക്കി പല്ലിളിച്ചു കാണിച്ചു.. എന്നിട്ട് മോളെ കയ്യിലെടുക്കുന്നതിനിടയിൽ ആ കൈത്തണ്ടയിൽ ഒന്നു നുള്ളുകയും ചെയ്തു.. വേദന കൊണ്ട് എന്നെ തിരിച്ചു നുള്ളാൻ വന്നപ്പോഴേക്കും സന്തോഷേട്ടൻ മുന്നിലൂടെ നടന്നു ജീപ്പിനടുത്തേക്ക് പോയി. എന്നെ കാണിച്ചു തരാം എന്ന് തലയാട്ടി പറഞ്ഞുകൊണ്ട് അവർ ജീപ്പിനകത്തേക്ക് കയറിയിരുന്നു.. മുന്നിലിരിക്കാൻ പറഞ്ഞെങ്കിലും ഒരു നന്മമരം പോലെ ഞാൻ പുറകിലേക്ക് ഇരുന്നു.. ചേച്ചി അപ്പോഴും ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു..
ഞങ്ങൾ ഇറങ്ങിയതും മഴ ചാറാൻ തുടങ്ങി. റോഡും കടന്ന് കാടും കടന്ന് മലയിലൂടെ കുന്നു കയറി ഞങ്ങൾ തോട്ടത്തിലെത്തി. ചാറ്റൽ മഴയിൽ ഞങ്ങളിറങ്ങി ആ ഭംഗിയുള്ള കുഞ്ഞു ഷെഡ്‌ഡിലേക്ക് ഓടി കയറി..
“”എന്തായിത്.. എന്നും ഇങ്ങോട്ട് വരുന്നതല്ലേ ഒന്നു വൃത്തിയാക്കിയിട്ടൂടെ?”” ചുറ്റുമൊന്നു കണ്ണോടിച്ച ചേച്ചി ചോദിച്ചു..
“”ഇതാണ് ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ടു വരാതെ.. ഇപ്പോൾ മനസിലായോ. ഇനിയങ്ങോട്ട് തുടങ്ങും ഓരോന്ന്. “” പുള്ളി അൽപ്പം ദേഷ്യത്തോടെ പറഞ്ഞു..
“”ദേവാ. നീ സാധനങ്ങൾ ഇറക്കി വെക്കു.. പിന്നെ വളം ഇപ്പോൾ തൊടണ്ടാ.. മഴമാറിയിട്ട് ഇറക്കാം.. ഞാനാ മൂലയിലെ തൈ ഒന്ന് നോക്കട്ടെ “” അതും പറഞ്ഞു പുള്ളി തലയിലെ തൊപ്പികുടയും വച്ചു ദൂരത്തേക്ക് നടന്നു നീങ്ങി.
