മുറ്റത്തു കഥകൾ പറഞ്ഞു അരയിൽ മോളെയും ഇരുത്തി ഭക്ഷണം കൊടുക്കുകയായിരുന്ന ചേച്ചി എന്റെ ചെളിനിറഞ്ഞ വരവ് കണ്ടു ഒന്നമ്പരന്നു..
“”എന്ത് പറ്റി “”
“”ഒന്നു വീണു “” ലേശം ചമ്മലോടെ ഞാൻ പറഞ്ഞു.
“”ആ ശ്രദ്ധിച്ചു നടക്കേണ്ടേ മോനെ “” ഒന്നു കളിയാക്കി ചിരിച്ചതിനു ശേഷം അവൾ ഉപദേശിച്ചു..
“”അല്ല ഇവളുറങ്ങിയില്ലേ? “” മോളുടെ തലയിൽ തൊട്ട് ഞാൻ ചോദിച്ചു.
“”ഇന്ന് ഭയങ്കര കുറുമ്പ് അവൾക്ക് “”
“”അതൊക്കെ നമുക്ക് മാറ്റാംന്നെ.. സന്തോഷേട്ടൻ പോയോ?””
“”Mm രാവിലെ പോയി.. നീ ഏതായാലും വന്നില്ലേ.. ഇന്ന് പണിയെന്തെങ്കിലും ണ്ടോ??””
“”ഇല്ലേച്ചി.. ഇന്ന് ഫുൾ ഫ്രീ “” ഒരാവേശത്തിൽ ഞാൻ പറഞ്ഞു.
“”എന്നാ മോളെയൊന്ന് നോക്കിക്കേ.. ഞാൻ ചെറിയൊരു പണിയുണ്ട് അതൊന്നു തീർക്കട്ടെ””
ഞാൻ അതും പറഞ്ഞു മോളെ എടുക്കാൻ നേരം വീണ്ടും ചേച്ചിയുടെ കയ്യിലൊന്നു നുള്ളി.. വേദനയെടുത്ത ചേച്ചി എന്നെ തിരിച്ചും നുള്ളി..
“”ഇന്നലത്തെ ഒന്നു ബാക്കിയുണ്ട്.. കൈ ഫ്രീ ആവട്ടെ ഞാൻ തരാം “” അവളെ നോക്കി ഞാൻ പറഞ്ഞു.
“”ഇങ്ങു വാ തരാൻ.. പിന്നേയ് നീ അകത്തിരിക്കു ഇപ്പൊ വരാം.”” അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.. പിന്നഴക് കാട്ടിയുള്ള ആ നടത്തം എന്റെ സകല രോമങ്ങളും എഴുന്നേറ്റ് നിന്നു സല്യൂട്ട് അടിച്ചു…
ഞാൻ അകത്തേക്ക് കയറിയിരുന്നു.. മോള് എന്നോട് കൂട്ടായതുകൊണ്ട് അവൾ നല്ല കളിയാണ്.. കുറച്ചു സമയം കഴിഞ്ഞിട്ടും ചേച്ചിയെ കാണാതായപ്പോൾ ഞാൻ നോക്കാനായി എണീറ്റതും അവൾ കയ്യിൽ കുറച്ചു പച്ചിലയുമായി വന്നു..
“”ഇതെന്താ ഒരു കാടുമൊത്തം ഉണ്ടല്ലോ “”
“”നീ മോളെ താഴെ വച്ചു ഇങ്ങോട്ട് വാ “” ഞാൻ മോളെ താഴെ വച്ചു അവളുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അവൾ എന്റെ കൈപിടിച്ച് വീഴ്ചയിൽ പറ്റിയ ആ കുഞ്ഞുമുറിവിൽ ആ ഇലകൾ കൂട്ടിപിഴിഞ്ഞു നീര് ഒറ്റിച്ചു.. ഒരു ചെറിയ നീറ്റലുണ്ടായിരുന്നു..
“”ഇതെന്തു മരുന്നാ?””
“”ഇത് പണ്ട് എന്റെ അമ്മയുടെ അച്ഛൻ കാണിക്കാറുള്ളതാ.. മുറിക്കൂട്ടി ചെടി.. നല്ലതാ.. ഇനി പെട്ടെന്ന് മാറിക്കോളും “”.
“”Thanks, പണികളൊക്കെ കഴിഞ്ഞോ?””
“”അതൊക്കെ കഴിഞ്ഞു. ഇനി ഇവളെയൊന്നു കുളിപ്പിക്കണം അത്രേയുള്ളൂ..””
“”എന്നാ ചേച്ചി പോയി അതൊക്കെ തീർത്തും വാ ഞാൻ ഇവിടെ ഇരിക്കാം “”
“”അത് വേണ്ട നിന്നെ ഇവിടെ ഒറ്റക്കിട്ടിട്ട് ഞാനെങ്ങനെ പണിയെടുക്കും വേണ്ട””
“”എന്നാൽ എനിക്കെന്തെങ്കിലും കഴിക്കാൻ താ.. ചേച്ചിയുടെ ഇന്നലത്തെ കപ്പയും ചമ്മന്തിയും.. ഒരേ ടേസ്റ്റ് ആയിരുന്നു.””
“”എടാ മണ്ടാ അതാരുണ്ടാക്കിയാലും ആ ടേസ്റ്റ് കിട്ടും “” മോളെ കയ്യിലെടുത്തുകൊണ്ടവൾ പറഞ്ഞു.
“”എന്തായാലും കൊള്ളാം.. എനിക്കിപ്പോ എന്താ തരാ “”
“”നിനക്കെന്താ വേണ്ടേ?””
“”ചോദിച്ചാൽ തരുമോ?””
“”തരും “”
“”എന്നാൽ എനിക്ക് ചേച്ചിയെ പോലൊരു പെൺകുട്ടിയെ വേണം “”
“”ഡാ ഡാ മതി മതി.. ഉം.. “”
“”ഞാൻ കാര്യം പറഞ്ഞതാ “”
“”എന്ത് കാര്യം “”
“”കല്യാണം കഴിക്കുന്നെങ്കിൽ ചേച്ചിയെ പോലെ ഒരാളെ.. അതിലൊരു മാറ്റവുമില്ല “”
“”നിനക്ക് ഭ്രാന്ത് വല്ലതുമുണ്ടോ..””
“”അല്ല ചേച്ചി.. ചേച്ചിക്കറിയില്ല ചേച്ചിയുടെ ഭംഗി..””
“”മതി മതി.. ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം “” അവൾ മോളെയും എടുത്തു അടുക്കള ലക്ഷ്യമാക്കി നടന്നു. എന്റെ വാക്കുകൾ അവൾക്ക് ഒരുപാട് സന്തോഷം നൽകിയിരിക്കുന്നു. അത് ആ മുഖത്തെ പ്രകാശത്തിൽ നിന്നും വ്യക്തമാണ്.
ടേബിളിൽ വച്ച ദോശയും കടല കറിയും നുണഞ്ഞു ഞാനിരിക്കുമ്പോൾ എന്റെ അടുത്തിരുന്നു ഞാൻ കഴിക്കുന്നതും നോക്കി നില്കുകയാണ് ചേച്ചി..
“”നുണഞ്ഞു നുണഞ്ഞു എന്റെ വയറു ചീത്തയാക്കുമൊ?””
“”അല്ലേടാ നിന്റെ കഴിപ്പു കണ്ടു നോക്കിയതാ.. നീ രാവിലെ കഴിച്ചില്ലേ?””
