ദേവേട്ടന്റെ ചീക്കുട്ടി – 3 3

 

ദേഹത്തും മുടിയിലും കുലുക്കിയും വലിച്ചും എന്റെ ഉറക്കമവൾ കളഞ്ഞിരുന്നു. ഉറക്കച്ചുവയോടെ തന്നെ ഞാൻ കണ്ണും തിരുമി എഴുന്നേറ്റു.

 

“”””””””””ഏട്ടാ ചായ ഇവിടെ ഇരുപ്പുണ്ടേ….””””””””””

 

എന്നെ നോക്കി ഓർമിപ്പിച്ചവൾ തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോ അതിന് സമ്മതിക്കാതെ ഞാനവളുടെ കൈയേൽ കേറി പിടിച്ചിരുന്നു.

 

“””””””””മ്മ് എന്തേ……??””””””””””

 

“”””””””””ഇബട ബാടി കുരുത്തം കെട്ടവളെ……””””””””””

 

വഷളൻ ചിരിയോടെ ഞാനവളെ വലിച്ച് എന്നിലേക്ക് ചേർത്തു. മേത്ത് ഇടിച്ച് ബാലൻസ് തെറ്റി ഞാൻ വീണു കൂടെ അവളും.

 

“”””””””””ശ്ശോ കഷ്ട്ടോണ്ട് ഏട്ടാ. രാത്രിയിലേക്കുള്ളത് ഉണ്ടാക്കുന്ന തിരക്കിലാ ഞാനും ഏട്ടത്തിയും, വിട്ടേ…”””””””””””

 

ഇന്നവൾ ഇത്രത്തോളം മാറിയെങ്കിൽ, സന്തോഷിക്കുന്നുണ്ടെങ്കിൽ അതിനേറെ പങ്ക് അവൾക്കാ., ഞങ്ങടെ ഏട്ടത്തിയമ്മക്ക്…..!!

 

“”””””””””ഓഹ് കുറച്ച് നേരം കിടന്നിട്ട് പോവാടി പെണ്ണേ…..”””””””””””

 

“”””””””””സമയാവുമ്പോ ഇങ്ങോട്ട് തന്നല്ലേ കള്ളാ ഞാൻ വരണേ…..??””””””””””

 

എന്റെ താടിയിൽ പിടിച്ച് അവൾ ചിരിയോടെ പറഞ്ഞു.

 

“”””””””””എന്നാലും…..??””””””””””

 

“”””””””””ഒരേന്നാലും ഇല്ല, വിട്ടേ…..”””””””””

 

പിന്നെ കൂടുതല് ബലം പിടിച്ചില്ല., ചിരിയോടെ അവൾ എഴുന്നേറ്റു. എന്നാൽ വീണ്ടും അടുത്തേക്ക് വന്ന് എന്റെ ചുണ്ടുകളിൽ നൽകിയിരുന്നു മധുരമൂറുന്ന ഒരു നറു ചുംബനം…..!!

 

ഇന്നെന്റെ ചീക്കുട്ടി എല്ലാ അർത്ഥത്തിലും സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിക്കുന്നത്. കുറവുകൾ നികത്താൻ ആർക്കുമാകില്ല. അമ്മയെന്നെ ഒരേയൊരു കുറവേ ഇപ്പോ ഞങ്ങൾക്കിടയിൽ ഉള്ളൂ. അതെന്നും ഒരു കുറവ് തന്നായിരിക്കും…..!!

 

മധുരം കൂട്ടി ഏലക്ക ഇട്ട എന്റെ ചീക്കുട്ടിയുടെ കൈപ്പുണ്യമുള്ള ചായ. ഊതിയൂതി കുടിക്കുന്തോറും രുചി കൂടി വരുന്ന പോലെ. കുടിച്ച് തീർത്ത കപ്പും എടുത്ത് ഞാനടുക്കളയിലേക്ക് നടന്നു. അരിയുന്ന തിരക്കിലും പാചകം ചെയ്യുന്ന തിരക്കിലുമൊക്കെയാണ് എന്റെ പെണ്ണും ഏട്ടത്തിയും…..!!

 

“””””””””അഹ് ദേവാ….., രാത്രിത്തേക്ക് ചപ്പാത്തിയാ കഴിക്കോലോ നീ…..??””””””””””

 

എന്നെ കണ്ടതും ചിരിയോടെ ഏട്ടത്തി തിരക്കി.

 

“”””””””””ഇതിങ്ങനെ എടുത്ത് ചോദിക്കണോ ഏട്ടത്തി ഞാൻ കഴിക്കില്ലേ…..??””””””””

 

ചിരിയോടെ പറഞ്ഞ് ഞാൻ പൈപ്പ് തുറന്ന് കൈയിലിരുന്ന കപ്പ് കഴുകാനൊരുങ്ങി.

 

“”””””””””അതെവിടെ വച്ചേക്ക് ഏട്ടാ ഞാൻ കഴുകിയേക്കാം…..!!””””””””””

 

ചപ്പാത്തിക്കുള്ള മാവ് കുഴക്കുന്നത് പാതി വഴി നിർത്ത് അവൾ പറഞ്ഞു.

 

“””””””””എന്റെ ചീക്കുട്ടി നീയിപ്പോ ഒരു ജോലി ചെയ്യുവല്ലേ…..?? ഇത് ഞാൻ ചെയ്തോളാം മലമറിക്കണ പണിയൊന്നും അല്ലല്ലോ…….!!””””””””””

 

അത് കേട്ടതും കൂടുതലൊന്നും പറയാതെ ഒരു ചിരിയോടെ അവൾ വീണ്ടും തന്റെ ജോലി തുടർന്നു. കപ്പും കഴുകി വച്ച് ഞാൻ ഹാളിലേക്ക് ചെന്നു. അച്ഛനും ഏട്ടനും ഹാളിലിരുപ്പുണ്ട്. പിന്നെ ഞാനും അവരോടൊപ്പം കൂടി…..!!

 

“”””””””””ഓഹ് എന്റെ ദേവാ എന്തുറക്കാമായിരുന്നെടാ…..?? എത്ര വട്ടം ഞാൻ വന്ന് വിളിച്ചെന്നറിയോ…..??”””””””””

 

ഞാനിരുന്നപാടെ അച്ഛൻ പറഞ്ഞു.

 

“”””””””””അച്ഛൻ വിളിച്ചായിരുന്നോ….?? ഞാൻ കേട്ടില്ല.”””””””””””

 

“””””””””””അതെങ്ങനെ കേക്കുമച്ഛാ….?? വിളിക്കേണ്ടവര് വിളിച്ചാലല്ലേ കേക്കേണ്ടവര് കേക്കൂ……!!”””””””””””

 

പറഞ്ഞിട്ടവൻ ആക്കി ചിരിക്കുമ്പോ ചമ്മിയ ഒരു ചിരിയായിരുന്നു എന്റെ മുഖത്തും.

 

“””””””””പോടാ, സത്യായിട്ടും ഞാൻ കേട്ടില്ല അച്ഛാ. എന്താച്ഛാ എന്താ കാര്യം……??”””””””””’

 

“””””””””””ഏയ്‌ ഒന്നൂല്ലടാ, നീയും മോളൂടെ രണ്ട് ദിവസം വിശ്വന്റെ വീട്ടിലൂടെ പോയി നിക്കാത്തത് എന്താ…….?? അവരെപ്പോ വന്നാലും നിങ്ങളെ വിളിക്കണതല്ലേ…..??””””””””””

Leave a Reply

Your email address will not be published. Required fields are marked *