ദേവേട്ടന്റെ ചീക്കുട്ടി – 3

 

“””””””””””ചീക്കുട്ടിയെ പോവുവാ….??””””””””””

 

“”””””””””””കഴിക്കാൻ എന്തേലുമുണ്ടാക്കണ്ടേ ഏട്ടാ…..?? ഞാനങ്ങോട്ട് ചെല്ലട്ടെ, അപ്പഴത്തേക്കും ഏട്ടൻ പോയി കുളിച്ചൊക്കെ വാ…..””””””””””

 

എന്നിട്ടും കൈവിടാതെ ആയപ്പോ അവളെന്നോടൊപ്പം കേറി ഇരുന്നു.

 

“””””””””””എന്താ ഏട്ടാ…..??””””””””””

 

“”””””””””ഒരുമ്മ തന്നിട്ട് പോ പെണ്ണേ….??””””””””””

 

“”””””””””ന്റെ മഹാദേവാ….””””””””””

 

നെഞ്ചിൽ കൈവച്ച് അവൾ വിളിക്കുമ്പോ ഞാൻ ചിരിച്ച് പോയി. ഇങ്ങനൊരു ദൈവവും ഭക്തയും…..!!

 

എന്നാൽ കൂടുതൽ എതിർപ്പൊന്നും കാട്ടാതെ തന്നെ അവളെന്നെ അമർത്തി ചുംബിച്ചു. അതിരാവിലെ ഉള്ള കുളിയിൽ തണുത്ത് വിറച്ച് പോയ അവളുടെ അധരങ്ങളിൽ മാറി മാറി ചുംബിക്കുമ്പോ ഞാനെന്നെ തന്നെ മറക്കുവായിരുന്നു. ചുംബനം ഏറെ മധുരിക്കുന്നതാണ്, അതും സ്നേഹിക്കുന്ന പെണ്ണിൽ നിന്നുമാവുമ്പോ. അധരങ്ങൾ വിട്ട് മാറി വെള്ളത്തുള്ളി പറ്റിപ്പിടിച്ച കഴുത്തിലേക്ക് മുഖം ചെല്ലുമ്പോ അവളെന്നെ കൂടുതൽ അമർത്തി പിടിച്ചു. അവിടെ ചുംബിച്ച് ലയിച്ചിരിക്കുന്ന തുള്ളികളെ ഞാൻ നാവിനാൽ നുണഞ്ഞിറക്കുമ്പോ ഒരു കുറുകലോടെ, ഞെട്ടലോടെ അവളെന്നെ വിട്ട് മാറിയിരുന്നു.

 

“””””””””””മ്മ്, മ്മ് ചീക്കുട്ടിയെ…..””””””””””

 

നിരാശയോടെ ഞാനവളെ വിളിക്കുമ്പോ ആ മുഖത്ത് ചിരി തന്നാണ്……!!

 

“””””””””””എന്റെ പൊന്ന് മോൻ ഇപ്പൊ പോയി കുളിക്ക്. വല്ലതും കഴിച്ചിട്ട് പോവേണ്ടത് അല്ലേ…..?? ഇനിയും ഞാനിവിടെ നിന്നാൽ പത്ത് മണിയായാലും അടുക്കളേൽ കേറാൻ പറ്റില്ല……!!””””””””””

 

അതും പറഞ്ഞവൾ എഴുന്നേറ്റു. നിതംബം കുലുക്കിയുള്ള എന്റെ പെണ്ണിന്റെ നടത്തം കൊതിയോടെയാണ് ഞാൻ നോക്കിയത്. എഴുന്നേറ്റ ഞാൻ അവളുടെ പിന്നാലെ പോയി, വാതില് തുറക്കാൻ തുനിയവേ ഞാനാ പഞ്ഞിക്കെട്ടിൽ കൈയുരസിയിരുന്നു. മാറിലെ മൃദുലത, അത് പോൽ തന്നായിരുന്നു അവളുടെ ഒതുങ്ങിയ പിൻഭാഗവും….!! വച്ച കൈ എടുക്കാനേ തോന്നിയിരുന്നില്ല. അതിനെ മാറി മാറി തൊട്ട് തലോടി ഞാനങ്ങനേ ലയിച്ച് ചേർന്നിരുന്നു.

 

“””””””””””ഛീ തെമ്മാടി……!!”””””””””””

 

കുണുങ്ങലോടെ എന്റെ നെഞ്ചിൽ തള്ളി അവൾ വാതിലും തുറന്ന് ഇറങ്ങി ഓടിയിരുന്നു. കിലുങ്ങുന്ന പാദസരത്തിന്റേം ചിരിയുടേം ശബ്ദം ഒരുപോലെ തോന്നിപ്പോയി എനിക്ക്. ഒരു ചിരിയോടെ ഞാനും കുളിക്കാനായി കേറി.

 

…………. ❤️❤️ …………..

 

“”””””””””ദേവാ…..”””””””””””

 

“”””””””””അഹ് അച്ഛാ…..””””””””””

 

“””””””””നിങ്ങള് എങ്ങനാ പോണേ….??””””””””””

 

“””””””””ബൈക്കില്……!!””””””””””

 

“””””””””””വേണ്ട വേണ്ട, നിന്റെ കൂടെ ഒരുതവണ ബൈക്കില് കേറിയ പാട് എനിക്കിപ്പോഴും ഓർമയുണ്ട്. മോളൂടെ ഉള്ളതാ. നീ കാറെടുത്തോ, അല്ലേ ശ്രീധരന്റെ ഓട്ടോ വിളിച്ച് തരാം അതീ പോയാ മതി……!!””””””””””

 

“”””””””””അച്ഛാ ഞാൻ പയ്യേ ഓടിക്കൂ….!!””””””””””””

 

“”””””””””””അതെനിക്ക് അറിയാലോ…, അതുകൊണ്ടാ പറഞ്ഞേ നീ ഓട്ടോയിലോ കാറിലോ പോയാ മതീന്ന്……!!”””””””””

 

“”””””””””അച്ഛാ കാറിൽ പോയാൽ അവിടെവിടെ കൊണ്ടൊതുക്കും….??”””””””””

 

“”””””””””അഹ് അത് ശെരിയാ, അപ്പൊ പിന്നെ ഞാൻ ശ്രീധരനെ തന്നെ വിളിച്ച് പറഞ്ഞേക്കാം…….!!”””””””””””

 

തുടച്ച് മിനുക്കിയ കണ്ണാടിയും എടുത്ത് വച്ച് അച്ഛൻ എഴുന്നേറ്റ് പോയി.

 

ഏറെ നേരം കാത്തിരിക്കേണ്ടതായി വന്നില്ല. രണ്ട് ദിവസത്തേക്ക് മാറാനുള്ള തുണിയും മറ്റുമെടുത്ത് ഞങ്ങൾ അച്ഛൻ വിളിച്ച് തന്ന ഓട്ടോയിൽ കേറി.

 

“””””””””””അവരെ അന്വേഷിച്ചെന്ന് പറഞ്ഞേക്ക്…….!!”””””””””””

 

വണ്ടി നീങ്ങി തുടങ്ങുമ്പോ അച്ഛൻ ഓർമിപ്പിച്ചിരുന്നു. തിരിഞ്ഞ് നോക്കി എല്ലാർക്കും ഉത്സാഹത്തോടെ കൈവീശി കാണിക്കുവായിരുന്നു അവളപ്പോ.

 

“””””””””””മതിയെടിയേ……”””””””””””‘

 

വീട് കഴിഞ്ഞ് റോഡ് എത്തിയിട്ടും അവളുടെ കൈ ചലിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു.

 

“””””””””””പോയേട്ടാ…..”””””””””””

 

പിന്നീട് സ്ഥിരം തോളിൽ ചാരൽ തന്നായിരുന്നു.

 

……….. ❤️❤️ ………..

 

വിളിച്ചിട്ട് വന്നത് കൊണ്ട് തന്നെ ഞെട്ടലോ അത്ഭുതമോ ഒന്നും അവർക്കില്ലായിരുന്നു. പക്ഷെ അതിനുമാത്രം പരിഭവമായിരുന്നു രണ്ടിനും. എന്നാലും മക്കളോട് എത്രനേരം ഇങ്ങനെയിരിക്കും…..??

 

“””””””””””ഇരിക്ക് മക്കളേ ഞാൻ കഴിക്കാനെടുക്കാം…….!!”””””””””””

 

“””””””””””അയ്യോ ഇപ്പൊന്നും വേണ്ട മാമി, കഴിച്ചിട്ടാ ഇറങ്ങിയേ. പിന്നെ രണ്ട് ദിവസം ഇവിടെ തന്നെയില്ലേ ഞങ്ങള്….??””””””””””

 

“””””””””””നിങ്ങള് വരുന്നുണ്ടെന്ന് പറഞ്ഞപ്പോ തന്നെ രണ്ടാൾക്കും ഒരേപോലെ ഇഷ്ട്ടള്ള എലേപ്പം ഉണ്ടാക്കി വച്ചതാ. ഒന്നേലും കഴിച്ചില്ലേൽ എനിക്ക് വിഷമാവും. അല്ലേ തന്നെ ഒന്നൊക്കെ കഴിക്കാനുള്ള സ്ഥലമൊക്കെ കാണും…..!!”””””””””””

 

മറുപടിക്ക് കാക്കാതെ മാമി അടുക്കളയിലേക്ക് പോയിരുന്നു.

 

“”””””””””പിന്നെ രണ്ട് ദിവസത്തേക്ക് അല്ല ഒരു ആഴ്ചയെങ്കിലും കഴിഞ്ഞിട്ടേ നിങ്ങളെ ഞാൻ വിടു……!!””””””””””

 

തല മാത്രം വെളിയിലിട്ട് മാമി പറഞ്ഞു. പിന്നെ പാത്രങ്ങളുടെ ശബ്ദം മാത്രം.

 

“”””””””””അല്ലാ എന്താണ് മാമന് മിണ്ടാട്ടം ഒന്നുമില്ലേ……??””””””””””

 

ഇത്ര നേരമായിട്ടും ചിരിയോടെ ഇരിക്കണത് അല്ലാതെ ഒരക്ഷരം മിണ്ടാതെ കണ്ടപ്പോ ഞാൻ തിരക്കി.

 

“”””””””””””എടാ കഴുവേറിട മോനെ….””””””””””

 

“””””””””””എന്തോ…..””””””””””””

 

“”””””””””ഇപ്പഴാണോടാ തിരക്കൊക്കെ ഒഴിഞ്ഞ് ഇങ്ങോട്ട് വരാൻ പറ്റിയത്…??””””””””””

 

“””””””””””എന്റെ മാമാ ഞങ്ങളിങ്ങ് വന്നില്ലേ…, ഇനിയിപ്പോ മാമി പറഞ്ഞ പോലെ ഒരാഴ്ച എങ്കിൽ അങ്ങനെ, നിന്നിട്ടെ ഞങ്ങള് പോണുള്ളൂ. പോരെ….??”””””””””””

 

“””””””””അങ്ങനാണേൽ നല്ലത്. പിന്ന പറ മോളെ സുഖാണോ എന്റെ കുട്ടിക്ക്…..??”””””””””””

 

“””””””””””മ്മ് സുഖമാ അച്ഛാ. അമ്മയ്ക്കുമച്ഛനും സുഖമല്ലേ….??””””””””””

 

“”””””””””””അഹ് ഞങ്ങള് നന്നായിരിക്കുന്നു. പറ വിശേഷങ്ങളൊക്കെ…..””””””””””

 

“”””””””””വിശേഷങ്ങളൊക്കെ പിന്നെ പറയാം ഇപ്പൊ രണ്ടുപേരുമിത് കഴിക്ക്. നല്ല ചൂടുള്ള എലേപ്പമാ. മ്മ്……””””””””””

 

മാമന്റെ ചോദ്യത്തിന് മറുപടി കൊടുക്കും മുന്നേ മാമി കഴിക്കാനുള്ളതും കൊണ്ട് വന്നിരുന്നു. കൂടെ നല്ല കാപ്പിപ്പൊടി ഇട്ട പാൽചായയും……!!

 

കാപ്പി കുടിയൊക്കെ കഴിഞ്ഞ് മാമനും ഞാനും ചുമ്മാ തൊടിയിലൊട്ടൊക്കെ ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *