നഗ്നസത്യം – 5 Like

ഞാൻ : തന്റെയും..

അവൾ : എന്നാ നമ്മുക്ക് അടുപ്പ് സെറ്റാക്കാം.. ഇവിടെ വിറകുകളില്ല..

ഞാൻ : ഓക്കെ

അങ്ങനെ നമ്മൾ ഭക്ഷണത്തിനുള്ള ബന്ധവസ്ഥക്കി…ഞാനുണ്ടാക്കിയ ഫിഷും വെജിറ്റബിൾ ഡിഷും അവളുണ്ടാക്കിയ ചിക്കനും പാകം ചെയ്തു.. അവിടെ ആകെ നല്ല മണം പരന്നു.. അതു നമ്മുടെ വയറ്റിലെ ദഹനാഗ്നിയെ ഉത്തേജിപ്പിച്ചു..

നമ്മൾ പാകം ചെയ്ത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.. ഞാൻ ആദ്യം അവളുടെ ചിക്കൻ ടേസ്റ്റ് ചെയ്തു.. വളരെയധികം രുചിയുണ്ടായിരുന്നു അതിന്.. ആ സമയം അവൾ എന്റെ ഭക്ഷണം ടേസ്റ്റ് ചെയ്യുകയായിരുന്നു.. എന്റെ ഫിഷും പച്ചക്കറി സലാടും ഒരു നുള്ള് കഴിച്ചതിനു ശേഷം.. ഒന്ന് മിണ്ടാതിരുന്നു..

അവൾ : ടാ.. ഒരു കാര്യം ചോദിച്ചോട്ടെ..

ഞാൻ : പോരട്ടെ..

അവൾ : നീ ശെരിക്കും ആരാ?😒

ഞാൻ : അതെന്താ അങ്ങനെ ചോദിച്ചത്?🙄

അവൾ : നീ വല്ല 5 സ്റ്റാർ ഹോട്ടലിലെ കുക്കാനോ?

ഞാൻ : വ്യക്തമായില്ല..🤔

അവൾ : ഇതിന് മുടിഞ്ഞ ടേസ്റ്റാടാ.. 🤩☺️ഞാനിതു മുഴുവൻ തിന്നാൻ പോവ്വാ.. 😋നീയെന്റെ ചിക്കൻ കഴിച്ചോ..😛😛

ഞാൻ : ഒരു ഫിഷ് എനിക്കു വേണം..😌

അവൾ : തരൂല്ല..😡

അങ്ങനെ മൂന്നു നേരം കഴിക്കേണ്ട ഭക്ഷണം നമ്മൾ ഒറ്റ നേരം കൊണ്ട് തീർത്തു..

ഞാൻ : ഡി, ദാഹിക്കുന്നു..

അവൾ : അടുത്തല്ലേ പുഴ, പോയി കുടിച്ചോ..

ഞാൻ : ഡി, സീരിയസ് ആണ്..

അവൾ :ഞാനും..

ഞാൻ : അതു ഇന്ന് രാവിലെ കുടിച്ചതാണ്..

അവൾ ഒന്നും മിണ്ടിയില്ല.. പിന്നെ നേരെ പോയി ബാഗിൽ നിന്ന് 2 കുപ്പിയെടുത്തു..

അവൾ : മദ്യപിക്കുമോ?

ഞാൻ : കുറച്ചൊക്കെ..

അവൾ എനിക്ക് ഒരു ബിയറിന്റെ ബോട്ടിൽ നീട്ടി..ഞാനത് വാങ്ങി..

അവൾ : ചിയേർസ്..

സുരപാനത്തിന് ശേഷം ഞാൻ ഒന്ന് ശാന്തനായി…സാനിയ മെല്ലെ പൂസാവുന്നത് ഞാൻ കണ്ടു…

അവൾ : നമുക്ക് ട്രൂത് ഓർ ഡയർ കളിച്ചാലോ?

ഞാൻ : അത് വേണോ..

അവൾ : അല്ലെങ്കിൽ നീ വല്ല കളിയും പkoodiyundaayiruഉം ശെരി,

അവൾ : ഓക്കേ, ട്രൂത് ഓർ ഡയർ?

ഞാൻ : ട്രൂത്..

അവൾ : ശെരി 😁

അവൾ കൈകൾ കൂട്ടി തിരുമ്മി..

നിനക്ക് ആരോടെങ്കിലും പ്രണയം തോന്നിട്ടുണ്ടോ?

ഞാൻ : ആഹാ ഫ്രഷ് ചോദ്യം..ശെരി.. ഉണ്ട്‌..

അവൾ : ആരാ?

ഞാൻ : (ചിരിച്ചു കൊണ്ട് )നിത്യ..

പെട്ടന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു..

ഞാൻ : കോളേജ് കാലത്ത് ഞാൻ ഒരു അന്തര്മുഖനായിരുന്നു.. അവൾ എനിക്കു ഓപ്പോസിറ്റും.. എന്നിട്ടും നമ്മൾ ഫ്രണ്ട്സ് ആയി.. ആ സമയത്തു എനിക്ക് അവളോട്‌…

ഞാൻ പറഞ്ഞു നിർത്തി..

സാനിയ : ഇപ്പൊ ആരെങ്കിലും?

ഞാൻ : അറിയില്ല..

പിന്നെ കുറച്ചു നേരത്തെ നിശബ്ദത..

ഞാൻ : ട്രൂത് ഓർ ഡയർ?

സാനിയ : ട്രൂത്?

ഞാൻ : നിന്റെ അതെ ചോദ്യം..

സാനിയ : പഠിക്കുന്ന കാലത്ത് കുറെ ക്രഷ്ണ്ടായിരുന്നു.. പിന്നെ അതൊക്ക മാറി..

ഞാൻ : ഇപ്പൊ ആരെങ്കിലും?

അവൾ : അറിയില്ല 🤔..

പിന്നെയും നിശബ്ദത..

അവൾ :ട്രൂത് ഓർ ഡയർ?

ഞാൻ : ട്രൂത്..

അവൾ : ശെരി… മിതിലാപുരി കേസിൽ നിങ്ങളുടെ റോൾ എന്താണ്?

ഞാൻ ഒന്ന് ഞെട്ടി..

എന്റെ ഭാവം കണ്ടിട്ടാവണം അവൾ തുടർന്നു..

അവൾ : തോറ്റാൽ ചെല്ലെൻജ് ഉണ്ട്.. 😁

ഞാൻ : എനിക്കു വലിയ റോളില്ല..

അവൾ : കള്ളം 😡..

ഞാൻ : കാര്യമായിട്ടും.. ഞാൻ ഈ സംഭവത്തിന്റെ അവസാനമാണ്..

അവൾ : ശെരി, നിങ്ങൾക്കറിയാവുന്ന സംഭവം പറ..

ഞാൻ ഒന്ന് ശ്വാസം വിട്ടു..

ഞാൻ : ശെരി, പക്ഷേ ഈ കാര്യം ഇവിടെ മറക്കണം..

അവൾ : ഓക്കേ, പ്രോമിസ്..

ഞാൻ : ശെരി, അതിനു മുൻപേ ഒരു ചോദ്യം.. നിനക്ക് ഈ കേസിനോട് എന്താണ് ഇത്ര ഇന്റെരെസ്റ്റ്‌?.. നിനക്ക് എന്തൊക്ക ഈ കേസിനെ കുറിച് അറിയാം?

അവൾ : ഞാൻ ഇതിനെ കുറിച്ച് വാർത്തകളിൽ കേട്ടിട്ടുണ്ട്.. പിന്നെ കുറച്ചു റിസർച്ചും..ഞാൻ കേട്ടിടത്തോളം ഒന്നുമില്ലാതെ വന്ന വിശ്വനാഥൻ എന്ന ആൾ പടർന്നു പന്തലിച്ച കേരള രാഷ്ട്രിയം കീഴടക്കിയ മന്ത്രിയായി, പിന്നെ അയാളുടെ കുടുംബന്ധിപത്യം, അങ്ങനെ അയാളുടെ മകന്റെ പതനം, പിന്നെ..

ഞാൻ : ഇതിന്റെ ഉള്ളിലെ മറ്റൊരു കഥയും കൂടിയുണ്ടായിരുന്നു.. അയാളുടെ ആധിപത്യം നശിപ്പിക്കാൻ ജീവിതം ഹോമിച്ച ഒരു പോലീസ് കാരന്റെ കഥ.. അയാളുടെ പേര് വൈശാഗൻ..ഈ കേസിന്റെ പിന്നാലെ ഓടി അയാളുടെ ജീവിതവും കുടുംബവും നശിച്ചു..ഭാര്യയും മകളും വഴി പിഴക്കപ്പെട്ടു..

അവൾ : പിന്നെ..

ഞാൻ : അയാൾ ആത്മഹത്യയുടെ വക്കിൽ എത്തി നില്കുകയായിരുന്നു.. ഞാൻ അയാളെ പറഞ്ഞു ആശ്വസിപ്പിക്കുകയായിരുന്നു ചെയ്തത്..

അവൾ :ഇതിൽ നിങ്ങളുടെ റോൾ?.

ഞാൻ : വിശ്വനാഥനു ഒരു ബോസ്സുണ്ട്.. എബ്രഹം..

അവൾ :ഏത് കേന്ദ്രത്തിലെ..

ഞാൻ :അതെ, പക്ഷേ ഇപ്പോൾ അയാൾ ദുരൂഹസാഹചര്യത്തിൽ മരണപെട്ടു..

അവൾ :ഉം..

ഞാൻ : എന്റെ റോൾ വന്നത് ഒരു ഗ്രൂപ്പ്‌ വഴി ആയിരുന്നു.. ഞാൻ ഒരു ഫ്രീലാൻസ് ഇൻവെസ്റ്റിഗറ്റീവ് ജേർണലിസ്റ്റ് ആയിരുന്നു.. എന്റെ പണി അവിടെ പോയി കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു.. ആ സമയത്തായിരുന്നു വൈശാഖനെ കണ്ടു മുട്ടിയത്.. എന്നെ സംബന്ധിച്ചെടുത്തോളം അയാൾ ഒരു ഭാഗ്യമായിരുന്നു.. അയാൾ വഴി പല തെളിവുകളും സംഘടിപ്പിച്ചു.. പക്ഷേ അതൊന്നും അത്ര ശക്തമല്ലയിരുന്നു.. പിന്നെ ഒരു അറ്റകൈ ചെയ്തു..

അവൾ :എന്ത്..

ഞാൻ : മാസ്സ് ഇൻഫിട്രേഷൻ.. അയാളുടെ ഹോട്ട്സ്പോട്ട്സ് മാക്സിമം ബഗ് ചെയ്തു.. അങ്ങനെ അയാൾക്കെതിരെയുള്ള തെളിവുകൾ കൈക്കലാക്കി..

അതിനിടെ വൈശാഖ് ആത്മഹത്യ ചെയ്തു.. പകരം വന്ന ആൾ വിശ്വനാഥന്റെ ആൾ ആയിരുന്നു എന്ന് മനസിലായി.. അതിന്റെ ഇടെയിൽ എന്റെ ഐഡന്റിറ്റി പുറത്തു വരുന്ന അവസ്ഥ ഉണ്ടായി.. പക്ഷേ ഇലക്ഷന്റെ സമയമായതു കൊണ്ട് അയാൾക്കും കൂട്ടർക്കും അതിൽ കുരുങ്ങി.. അത് തന്നെയായിരുന്നു എന്റെ സുവർണവസരവും.. ഇലക്ഷൻ സമയത്ത് തന്നെ ഞാൻ അയാളുമായി ബന്ധപ്പെട്ട തെളിവുകൾ nia, cbi, ഏജൻസികൾക്കു അയച്ചു..പിന്നെ അയാൾ ഒരു വിഷയാസക്തനായിരുന്നു…അയാൾ സ്വന്തം മകളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടായിരുന്നു.. ആ തെളിവുകൾ മീഡിയയിലേക്ക് അയച്ചു…അതോടെ അയാളുടെ രാഷ്ട്രീയ സമാധിയുമായി..

ഞാൻ ഒന്ന് മിണ്ടാതിരുന്നു.. സാനിയ എന്നെ മിഴിച്ചു നോക്കി..

Mission accomplished…

ഞാൻ :ഇതിൽ നിന്നു ഒരു കാര്യം ഉറപ്പായി.. സത്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്ക് കുടുംബവും പ്രാരാബ്ദവും പാടില്ലെന്ന്.. 😂🤣

സാനിയ ഒന്നും മിണ്ടില്ല.

ഞാൻ :എന്താ എന്നെ അറസ്റ്റ് ചെയ്യാൻ തോന്നുന്നുണ്ടോ?

അവൾ എന്നെ ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു..

ഞാൻ പോലീസ് ആയത് അത് ഗവണ്മെന്റ് ജോലി ആയത് കൊണ്ട് മാത്രമല്ല, ചുറ്റുമുള്ള ആളുകൾക്ക് എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് കരുതി കൊണ്ടൊക്കെ തന്നെയാ.. പക്ഷെ നിയമവും ന്യായവും തമ്മിൽ നല്ല വ്യത്യാസം ഉണ്ട് എന്ന് മനസിലായി.. പറഞ്ഞു കേട്ടിടത്തോളം വെച്ച് എനിക്കു തന്നോടുള്ള റെസ്‌പെക്ട് കൂടിയതെ ഉള്ളു 😌.

Leave a Reply

Your email address will not be published. Required fields are marked *