നന്ദന -2 1

“അതെ എന്താ സംഭവം വല്ല സൂയ്സൈഡ് അറ്റെമ്പ്റ്റാണോ”
ഞാൻ കുശലം ചോദിച്ചു
“ഏയ് അല്ലടാ ..അതിനുസയമായിട്ടില്ല..”
എന്റെ ചോദ്യം പോലെ തന്നെ കളിയായി പറഞ്ഞു ചിരിരിച്ചുകൊണ്ട് എന്റെനേരെ തിരിഞ്ഞു നല്ല ഐശ്വര്യമുള്ള ചിരി അല്ലേലും ലക്ഷ്മിയമ്മേടെ ചിരി ലേറ്റസ്റ്റാണ്
ഈചിരിയാണ് നന്ദൂസിന്റെയും.
“അമ്മേടെ പുന്നാര മോളെവിടെ”
“ഞാനാണോ പുന്നാരിക്കുന്നെ നീയല്ലേ കൊണ്ടനടക്കണേ’ അതെ നാണയത്തിൽ തിരിച്ചടിച്ചു.
ഞാനൊന്നു ചിരിച്ചു..ഹിഹി
“ഏതാണ്ടൊക്കെ പിറുപിറുത്തു ചവിട്ടി കുലുക്കി നിന്റെ ഷർട്ടും പിടിച് റൂമിലേക് പോണത്കണ്ടു നീ കണ്ടില്ലേ.”
“ആ ഞാൻ കണ്ടില്ല റൂമിലുണ്ടെന്നു തോന്നണു”
“മ്മ് ..”
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഞാൻ മൂളി
“എന്നാ ഞാൻ പോയിട്ട് ഷർട്ട്മേടികട്ടെ’
ഇത്തിരി തിരക്കോടെ പറഞ്ഞു
“മ്മ് പോയി നോക്കു കൊല്ലാതിരുന്നാ ഭാഗ്യം”
കിണറിന്റെ അര ഭിത്തിയിൽ ചാരികൈകെട്ടികൊണ്ട്
പറഞ്ഞു
“മ്മ് നിങ്ങടെയല്ലേ സന്താനം അതിനും സാധ്യത കാണുന്നു”
ഒരു ആത്മഗതം പോലെ പറഞ്ഞു
എന്റെ തലകിട്ടൊരു കിഴുക്ക്തന്നു
“മ്മ് മതി മതി വേഗം ക്ലാസീപോവാൻ നോക്കട ചെക്കാ”
ഞാൻ അവിടുന്നു മെല്ലെ സ്കൂട്ടായി
ഹാളിലേക് പോയി അവിടെ ടാബിളിൽ ഇരുന്നു കാര്യമായി എന്തോ കുതികേറ്റുന്നുണ്ട് തിരക്കിലാണ് സമയം ഒമ്പതായിട്ടുണ്ട് അതിന്റെയൊരു വെപ്രാളം മുഖത്തു നല്ലപോലെ കാണാനുണ്ട്
യൂണിഫോമിലാണ് പുള്ളി ഓവർകോട്ടിട്ടില. മുടിയും ചീകിയിട്ടില്ല എന്നതൊഴിച്ചാൽ ബാക്കി ഒരുക്കങ്ങൾ പൂർത്തിയായമട്ടുണ്ട് മുന്നിലേക്ക് ചെറിയാനനവുള്ള മുടി വീണുകിടക്കുന്നുണ്ട് ചുരുക്കിപ്പറഞ്ഞാൽ പതിവ് പോലെ സുന്ദരിയായിട്ടുണ്ട്

‘മോളേ ചേട്ടന്റെ ഷർട്ടേവിടേ..”
ഞാനൊരു ഭർത്താവ്‌ ശൈലിയിൽ ഉറക്കെ ചോദിച്ചുകൊണ്ട് ടാബിളിനടുത്തേക് പോയി
ഞാൻ അടുത്ത് ചെന്നതും വായിലേക് ദോശ കുതികേറ്റുന്നതിനിടയിൽ ചെരിഞ്ഞൊന്നു നോക്കി
സ്ഥിരം ഭാവം കലിപ്പ് തന്നെ ഒരു കഷ്ണം ദോഷയെടുത് വായിൽ വെച്ചെണീറ്റു റൂമിലേക്കോടി എന്നിട്ടിടത്തേ കയിൽ ഷർട്ടും പിടിച്ചു തിരിച്ചു വന്നു

“പറഞ്ഞാ മതിയായിരുന്നല്ലോ ഞാൻ പോയെടുക്കില്ലേ .”.ഞാനവളുടെ ദോഷയിരുന്ന കവിളിൽ ചെറുതായൊന്നു പിച്ചി

ഇതൊക്കെ ചെയ്ത് തരാനാറിയുമെങ്കിൽ അതെടുത്തു തരാനും നിക്കറിയാം എന്നെ ഒന്ന് പുച്ഛിച്ചകൊണ്ടു തീറ്റ വീണ്ടും തുടർന്നു പിന്നൊന്നും പറയാൻ നിന്നില്ല തോളിൽ കിടന്നിരുന്ന വൺ സൈഡ് ബാഗൂരി ടാബിളിൽ വെച്ചു ഷർട്ടെടുത്തിട്ടു. അവളുടെ കഴിപ്പ് നോക്കികൊണ്ട് നിന്ന് ഞാൻ ചിന്തിച്ചു
ഇവളെന്തിനാണവോ എന്നെയിങ്ങനെ സ്നേഹിക്കുന്നതെന്ന് എനിക്ക്പലപോഴും തോന്നിയിട്ടുണ്ട് ഈ സ്‌നേഹം കാണുമ്പോൾ എന്റെ സ്നേഹം അതിലൊരു ശതമാനം പോലുമില്ലെന്ന് തോന്നാറുണ്ട് എന്തോ അവളെങ്ങനെയാണ് വെറും ഇഷ്ടമല്ല ഒരു പ്രത്യേക കേറിങ് ആണ്. എന്റെ ജീവിതത്തിൽ ഒരു ഫ്രണ്ട്സിനും കൂടെപിറപ്പിനും തരാൻ കഴിയാത്ത റോൾ. ന്റെ ഉമ്മീനെ മാറ്റിനിർത്തിയാൽ എന്നെ മനസ്സിലാക്കിയ വേറൊരാളില്ല. കിട്ടാവുന്നതിലും കിട്ടിയതിലും ഏറ്റവും നല്ല പങ്കാളി. പാതിജീവൻ.💕

നീ ചായ കുടിച്ചോടാ അച്ചൂ ..
അവൾ നോർമലായി തിരക്കി

മ്മ് ..ഞാനൊന്നു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല
കയ്യിലിരുന്ന ദോഷയെടുത്തു എന്റെ നേരെ നീട്ടി

“വേണോ??”

ഞാൻ കഴിച്ചതാ സ്നേഹത്തോടെ നിരസിച്ചു
എന്നാലും ഒരു ചെറുത് …വീണ്ടും എന്റെ നേരെ നീട്ടി ഇപ്രാവശ്യം മടക്കിയില്ല
ഞാനൊന്നു കുനിഞ്ഞു വായിലാക്കികൊണ്ടു ചിരിച്ചു
ഈ സീൻ കണ്ടുകൊണ്ടാണ് ലക്ഷ്മിയമ്മ കയറിവരുന്നത്
“’ആഹാ അമ്മ മോന് വാരി കൊടുക്കുവാരുന്നോ”
നൈസായി ഞങ്ങളെ ഒന്ന് വാരി അതുകേട്ട് ഞാനൊരു ചമ്മിയ ചിരിച്ചിരിച്ചു നന്ദൂന്റെ മുഖത്തേക് നോക്കി അവിടെയും സെയിം ചിരിയാണ് നാണം കെട്ടന്നുമാനസ്സിലായതും അവൾ വിഷയം മാറ്റി

യ്യോ സമയം ഒരുപാടായല്ലോ മതി മതി പോവാ
ആരോടെന്നിലാതെ പറഞ്ഞു ഓടി കൈകഴുകിവന്നു
“അതിനു നീ ബസിലല്ലേ പോണേ..”
ഞാൻ നേരത്തേ പറഞ്ഞതോർത്തുകൊണ്ടു ചോദിച്ചു
“അയ്യട ആ പൂത്തിയങ് മനസ്സിലിരുന്നാ മതി”
എന്റെ നെഞ്ചത്തേക് ഒരു ഇടിയും തന്നിട്ട് റൂമിലേക്കോടി
ഞങ്ങളുടെ ഓരോ കുട്ടികളികളൊക്കെ കണ്ടു ലക്ഷ്മിയമ്മനിന്ന് ചിരിക്കുന്നുണ്ട് അത് കണ്ടപ്പോൾ ഞാനൊന്ന് കണ്ണടിച്ചു കാണിച്ചു.
പിന്നെ വേഗം റെഡിയായി ബ്ലാക്ക് ഓവർക്കോട്ടൂടെയായപ്പോൾ ഒന്നൂടെ മൊഞ്ചു കൂടി ഞാനതകണ്ടപ്പോൾ തന്നെ സൂപ്പറായിട്ടുണ്ടെന്നു ആംഗ്യഭാഷയിൽ പറഞ്ഞു.അതിനുമാറുപടിയായി സ്റ്റൈലായി ഒന്നുപുഞ്ചിരിച്ചു പിന്നെ
എന്റെ വീട്ടിൽ പോയി എന്റെ പഴേ മോഡൽ യമഹയുമെടുത്ത് ഞങ്ങൾ പറന്നു കുറച്ചോടിയിട്ടും ഒരുമാതിരി തീർത്ഥാടനത്തിന് പോണപോലെ ഒരുകോപ്പും പറയണില്ലസാധാരണ അങ്ങനെയല്ല എന്റെ വണ്ടീടെ സൗണ്ടൊന്നും ഒന്നുമല്ലെന്നു തോന്നാറുണ്ട് അല്ലേൽ ഒരു നൂറുകഥ കഴിയാനുള്ള സമായമായി

Leave a Reply

Your email address will not be published. Required fields are marked *