നന്ദന -3

Related Posts


“ഹലോ ആരാ”
അവൾ ഡോർ തുറന്നു മുഖത്തേക്ക് വീണു കിടക്കുന്ന മുടി ചെവിക്കു പിന്നിൽ ഒതുക്കി ചോദിച്ചു
അത് ചോദിക്കുമ്പോഴും അവളുടെ ഭംഗി നോക്കി നിൽക്കുകയായിരുന്നു.പെൺകുട്ടികളോട് അടുത്തിഴകുമെങ്കിലും അവരുടെ സൗന്ദര്യത്തിലൊന്നും ഞാൻ ശ്രദ്ധ കൊടുക്കാറില്ല അധവാ താൻ നോക്കിയിട്ടുണ്ടെൽ അത് നന്ദൂട്ടിയെ മാത്രമാണ് വേറെയാരുടെയും സൗന്ദര്യം അവൻ ആസ്വാതിക്കാറില്ല ആ തനിക്കെന്തു പറ്റി വന്ന കാര്യം പോലും പറയാതെ.. അവൻ വേഗം ബോധം വീണ്ടെടുത്തു പറഞ്ഞു തുടങ്ങി.

“ഇത് രാജശേഖരന്റെ വീടല്ലേ”
“അതെ താനാരാ”
ആ ചേദ്യത്തിൽ ലേശം അഹങ്കാരമുള്ളത് പോലെ തോന്നി
“അത് ഞാൻ അവരോട് പറഞ്ഞാൽ പോരേ”
ആ അഹങ്കാരത്തിന് ചെറിയൊരു ഡോസും കൊടുത്തു
“മ്മ്‌..”
ഒന്നമർത്തി മൂളി…
ആ മൂളലിലറിയാം ഞാൻ പറഞ്ഞത് ഇഷ്ട്ടമായിട്ടില്ലാന്ന്
“അച്ഛാ”
അവൾ ഉള്ളിലേക്ക് നോക്കി കൊണ്ട് ഉറക്കെ വിളിച്ചു
കുറച്ചു കഴിഞ്ഞപ്പോഴേക്കും വൈറ്റ് സിൽക്ക് ജുബ്ബയും അതേ കളർ തുണിയും എടുത്തുകൊണ്ട് കണ്ടാൽ മാന്യൻ (കണ്ടാൽമാത്രം) എന്ന് തോന്നിക്കുന്ന ഒരാൾ പുറത്തേക്ക് വന്നു
“ആരാ മനസ്സിലായില്ലല്ലോ”
എന്നെ മനസ്സിലാവാത്തത്കൊണ്ട് മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു
“നിങ്ങളുടേതല്ല ടൗണിലുള്ള ടെക്സ്റ്റൈൽസ്‌ ഷോപ്പ്”
“അതെ..”
“ആ ബിൽഡിങ് ഞങ്ങളുടേതാണ് അതിൻറെ റെന്റ് മൂന്നുമാസമായി പെന്റിങ്ങാണല്ലോ…”
ഒന്ന് നിർത്തി അയാളെ നോക്കി മുഖവുര കൂടാതെ പറഞ്ഞു തുടങ്ങി “അതിൻറെ കാര്യം സംസാരിക്കാൻ വേണ്ടിയാണ് ഞാൻ വന്നത് നിങ്ങളുടെ കടയുടെ മാനേജറിനു ഞാൻ ഈ കാര്യം സംസാരിക്കാൻ വേണ്ടി വിളിച്ചിരുന്നു അയാളുടെ ബിഹേവിങ് ശരിയല്ലാത്തതു കൊണ്ടാണ് ഞാൻ തന്നെ നേരിട്ട് വന്ന് സംസാരിക്കാന്ന് വിചാരിച്ചത്..”
ഞാൻ നോർമലായി തന്നെ പറഞ്ഞു
“ബിസിനസ് ഒക്കെ കുറച്ചു മോശമണല്ലോ മോനെ റെന്റിന്റെ കാര്യത്തിൽ കുറച്ചു സമയമെടുക്കും”
“അതെന്താ അങ്ങനെ ഈപോൾ തന്നെ മൂന്നു മാസം പെന്റിങ്ങാണല്ലോ”
എന്റെ സംശയം മറച്ചുവെക്കാതെ ചോദിച്ചു
“അല്ലെങ്കിൽ മോനൊരു കാര്യം ചെയ്യൂ ആ റൂം ഞങ്ങൾക്ക് തന്നേക്ക്”
പെട്ടന്നയാൾ പറഞ്ഞു നിർത്തി ഞാൻ തറപ്പിച്ചൊന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല ഇയ്യാളെവിടെ വരെ പോകുമെന്ന് കാണണമല്ലോ അതിനുവേണ്ടി തന്നെ ഞാനും അത് കേട്ട് നിന്നു…
അയാൾ വീണ്ടും തുടർന്നു
“എമൗണ്ടിന്റെ കാര്യത്തിൽ എന്തെന്നാൽ നിങ്ങൾ തന്നെ പറഞ്ഞാൽ മതി ഞങ്ങൾ തന്നേക്കാം..”
അപ്പോഴാണ് റൂട്ട് മനസ്സിലായത് …അയാൾ എൻറെ ബിൽഡിങ്ങിന് എന്നോട് തന്നെ വിലപേശാൻ തുടങ്ങി വേറൊന്നുമല്ല ആ ബിൽഡിംഗ് നിൽക്കുന്ന ഏരിയ അത്യാവശ്യം പോപ്പുലർ ആയിട്ടുള്ള ഏരിയയാണ്…അയാൾകിപ്പോൾ ആ ഷട്ടർ സ്വന്തമായി മേടിച്ചാൽ കൊള്ളാമെന്നുണ്ട്..അതു ചോദിക്കുന്നേനുമില്ലേ ഒരന്തസ് ഇതൊരുമാതിരി നമ്മളെ വെറും ഉമ്പാമ്മാരാക്കികൊണ്ടുള്ള വർത്താനം…

“അതിന് ഞങ്ങൾക്കാ പ്രോപ്പർട്ടി വിൽക്കാൻ താൽപര്യമില്ലെങ്കിലോ”
അത്രയും കേട്ട് നിന്നിട്ടും ഞാൻ ശാന്തമായി തന്നെ പറഞ്ഞു
രാജശേഖരൻ വീണ്ടും തുടർന്നു..
“മോൻ ഒന്ന് ചിന്തിച്ചു നോക്കിയേ.. ഞാനിതാ ഇപ്പോഴും പറയുന്നു എമൗണ്ട് വിഷയമാക്കണ്ട”
അയാളൊരു കൊണച്ച ചിരി ചിരിച്ചുകൊണ്ട് തുടർന്നു
..
“ദേ ഇനി താൽപര്യമുണ്ടാവാലോ”
അയാൾ വീണ്ടും നിന്ന് ചൊറിയുകയാണ് പച്ചയ്ക്ക് പൊലാടാൻ തോന്നിയതാണ് പ്രായതിനെ ബഹുമാനിക്കേണ്ട എന്നുവിചാരിച്ചു നാകിന്‌ ലോക്കിട്ടുനിന്നു എന്നൊക്കെ പറയാം
“ഹഹ അതു കൊള്ളാലോ സാറേ അതെന്ത് കളിയാ..മനസ്സിലായില്ലല്ലോ
എനിക്കിതിന്റെ പിറകേ നടന്നു തലവേദന പിടിക്കാൻ വയ്യ അതുകൊണ്ടാണ് തലപ്പര്യമില്ല അത്ര തന്നെ…”
അതും പറഞ്ഞു കൈ കെട്ടി അയാളുടെ പ്രതികരണം അറിയാൻ കാത്തുനിന്നു
‘മോനൊന്നൂടെ ആലോചിച്ചിട്ട് പറഞ്ഞ മതിട്ടോ”
ആ പറഞ്ഞതിൽ ചെറിയ വില്ലനിസം ഉണ്ടോയെന്ന് സംശയമുണ്ട്…
പക്ഷെ എനിക്കതിന് മറുപടി പോലും കൊടുക്കാൻ തോന്നിയില്ല എന്തോ അയാളുടെ സംസാരം എന്നെ അത്രെയേറെ വെറുപ്പിച്ചിരുന്നു
“സാറേ ഒള്ള കാര്യം പറയാലോ ഒന്നും വിചാരിക്കരുത് രണ്ടു ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആയിട്ടില്ല എങ്കിൽ ബാക്കിയുള്ളവഴി ഞാൻ കണ്ടോളാം”
ഞാൻ അയാളോട് പുച്ഛത്തോടെ നോക്കി പറഞ്ഞു കൊണ്ട് തിരിഞ്ഞുനടന്നു ഡോറിന്റെ സൈഡിൽ മറ്റവൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടിരുന്നുവെങ്കിലും ഞാനങ്ങോട്ട് നോക്കാനൊന്നും നിന്നില്ല അല്ലെങ്കിലും ഇങ്ങനെ മാസ്സ് ഡയലോഗ് ഒക്കെ അടിച്ചിട്ട് വരുമ്പോ അങ്ങോട്ടുമിങ്ങോട്ടും നോക്കി ഒലിപ്പിക്കാൻ നിക്കണേൽ എനിക്ക് താല്പര്യമില്ല
ഞാൻ വേഗം ബൈക്ക് എടുത്തു പാഞ്ഞു
തിരിച്ചു വീട്ടിലേക്ക് എത്തുന്ന വരെ മനസ്സിന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി
അങ്ങനെ വീട്ടിൽ ചെന്ന് ചായ കുടിച്ചു
ബാഗെടുത്തിറങ്ങി ഉമ്മി കാര്യം തിരക്കിയെങ്കിലും ഞാനൊന്നും വിട്ടുപറഞ്ഞില്ല രണ്ടു ദിവസത്തിനുള്ളിൽ ശരിയാവും എന്ന് മാത്രം പറഞ്ഞു
ഞാൻ വണ്ടിയെടുത്തു നേരെ നന്ദുവിന്റെ വീട്ടിലേക്ക് പോയി വണ്ടി വീടിനു മുറ്റത്ത് നിർത്തി ഹോർൺ അടിച്ചു പക്ഷേ അവളല്ല വന്നത് ലക്ഷ്മിയമ്മ ആയിരുന്നു
“അവളെവിടെ”
അവളെ കാണാത്തതു മൂലം ഞാൻ സ്വാഭാവികമായി തിരക്കി
“അവൾ ഇന്ന് ബസിനു പോയെടാ നീ നേരം വൈകൂന്നും പറഞ്ഞു”
“അല്ല നീയെവിടെ പോയതാ”
ലക്ഷ്മിയമ്മ പതിവ്‌ ചിരിയിൽ തിരക്കി
“ഞാനൊന്നു ടൗൺ വരെ പോയതാ..”
ഞാൻ വണ്ടിതിരിച്ചു.അവൾ പോയെന്നൂടെ കേട്ടപ്പോൾ എനിക്ക് കൂടുതൽ കലി കയറി… പിന്നെ കോളേജിൽ പോവാനുള്ള മൂഡ് ഉണ്ടായില്ല.
ഞാൻ അവൾക്ക് വിളിച്ചതുമില്ല ഒരു പത്തു മിനിറ്റ് കാത്തു നിൽക്കാൻ പറ്റാത്തവരെ ഞാൻ എന്തിന് വിളിക്കണം. ഞാൻ വണ്ടി തിരിച്ചു വീട്ടിലേക്ക് വിട്ടു..വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോളാണ് ഫോൺ റിംഗ് ചെയ്യുന്നത് ഞാനറിഞ്ഞു ആദ്യം വിചാരിച്ചത് അവളാകും എന്നാണ് പോക്കറ്റിൽ നിന്ന് എടുത്തു നോക്കുമ്പോൾ എന്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന ഷംനാദ് ആയിരുന്നു
ഞാൻ കോൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് അടുപ്പിച്ചു
“എടാ അഫ്സലേ നീയെവിടാ”
അവൻ മുഖവുര ഒന്നും കൂടാതെ കോൾ എടുത്തപാടെ ചോദിച്ചു
“ഞാനിതാ വീട്ടിലുണ്ട് പറയടാ “
ഞാനും സാധാരണപോലെ പറഞ്ഞു
“എടാ… ചെറിയൊരു പ്രശ്നമുണ്ട്’
അവൻ ഒന്ന് നിർത്തി പറഞ്ഞു
“നീ കാര്യം പറ മച്ചാ”
“വേറൊന്നുമല്ലടാ ആ വിശാൽ നന്ദുവിനോടെന്തോ അനാവശ്യമായി പറഞ്ഞു..അവൾ ഞാൻ കയറിയ ബസിലുണ്ടായിരുന്നു..അപ്പോ നിന്നെയൊന്നു വിളിച്ചു അറീക്കാന്നു വിചാരിച്ചു..’
അവൻ കാര്യത്തിന്റെ ഗൗരവം പറഞ്ഞുതന്നു
അത് കേട്ടപ്പോഴേ എന്റെ സമനില തെറ്റി തുടങ്ങിയിരുന്നു..
ഈ വിശാലാരാണെന്നു പറഞ്ഞില്ലല്ലോ ഞങ്ങളുടെ കോളേജിലുള്ളവൻ തന്നെയാണ് എന്റെ സീനിയർ വെറും ഒരു കഴപ്പൻ..
അങ്ങനെ പറയുന്നതാവും ശരി..ശത്രു എന്നുപറയാൻ എനിക്ക് അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ..അവനു മായി മാത്രമാണ് ഞാൻ കേളേജിൽ ചെറിയ സീനുണ്ടായത്. വേറൊന്നുമല്ല സ്ഥിരം പ്രശ്നം റാഗിങ്ങ് തന്നെ…അന്ന് തന്നെയവനെ പിടിച് ഞങ്ങൾ (അനന്തു, ഷമി)ഭിത്തിയിൽ കയറ്റിയതാണ് അതന്നൊരു സസ്‌പെൻഷനിൽ തീർന്നതായിരുന്നു..പിന്നെയിതെന്ത് കഴപ്പ്.
“ഹലോ ഡാ”
എന്റെ പ്രതികരണമൊന്നും കേൾക്കാത്തതിനാൽ ഞാൻ ലൈനിലുണ്ടെന്നു ഉറപ്പുവരുത്തി
“അഹ് നീയിപ്പോ എവിടെയുണ്ട്”
പെട്ടന്നെന്തെങ്കിലും ചെയ്യാൻ വേണ്ടി ചോദിച്ചു
“ഞാൻ ആ ബസിൽ തന്നെയിണ്ട് ഇപ്പോ പ്രശ്നമൊന്നുമില്ല എന്നാലും..നീയെവിടെ”
“ബസ് ഇപ്പൊ ഇവിടെയെത്തി”
എന്റെ സൗണ്ടിൽ ചെറിയ വ്യത്യാസം വന്നത് ഞാൻ അറിഞ്ഞു… ആകെ കലിപൂണ്ട രംഗം ന്യൂജേൻ ഭാഷയിൽ പറയുവാണേൽ ഫുൾ ഡാർക്ക്സീനായി തുടങ്ങിയിരുന്നു
‘ഇവിടുന്നു രണ്ടാമത്തെ സ്റ്റോപ്പ് കേളേജാണ് നീ കോളേജിലേക്ക് പോരെ”
“മ്മ്‌”
ഞാനൊന്നാമർത്തി മൂളി ഫോൺ കാട്ടാക്കി..എന്റെ യമഹയെടുത്തു കോളേജ് ലക്ഷ്യമാക്കി പറന്നു
*__________________*

Leave a Reply

Your email address will not be published. Required fields are marked *