നന്മ നിറഞ്ഞവൾ ഷെമീന – 2 2

“ഇജ്ജ് പറയുന്നതൊക്കെ പൊട്ടതാരാണ്. “

“ഇതല്ലാണ്ട് നമ്മുക്ക് ജീവിക്കാൻ ഒരു വഴിയും ഇല്ല. ഇക്ക് അന്റെ കൂടെ ഓർമിച്ചു ജീവിച്ചാ മതി. അതിനു ഇയ്യ്‌ ഒരു വഴി പറയു ഞാൻ അത് പോലെ ചെയ്യാം .”

അവന്റെ ചോദ്യത്തിൽ പെട്ടന്ന് എനിക്കുത്തരം മുട്ടിപോയി. എനിക്കറിയില്ല എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ ദൈവമേ.

“കണ്ട അനക്കും അറിയില്ല. അതാ ഞാൻ പറഞ്ഞെ ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ല. ഇയ്യോന്നാലോചിച്ചു നോക്ക് എത്ര കാലംച്ചിട്ട നമ്മൾ ഇങ്ങനെ ഫോൺ il പ്രേമിച്ചോണ്ടിരിക്ക. ഇങ്ങനെ പോയാൽ ഒരിക്കലും അന്നേ കിട്ടാത്ത വിഷമത്തിൽ ഞാൻ വല്ല കടുംകൈയും ചെയ്യും. അല്ലാണ്ട് ഇക്ക് പറ്റണില്ല “.

അവൻ വിങ്ങി പൊട്ടി.

“ഡാ അങ്ങനൊന്നും പരയല്ലേടാ. നീയില്ലാതെ ഞാൻ എന്തിനാ ജീവിക്കുന്നെ “

“ഇല്ല ഷെമി. നിന്നെ കുറിച്ചോർത്ത എന്റെ ആവലാതികൾ മുഴുവൻ. ഉള്ളത് ഒരു ജീവിതമാണ് അത് നിന്റെ കൂടെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. ഇത്രേം കാലം നീ നിന്റെ ഇക്കാടെ കൂടെ ജീവിച്ചില്ലേ. ഇനി നിന്റെ സ്നേഹം എനിക്ക് തന്നൂടെ. നിന്റെകുഞ്ഞുങ്ങളെ ഒക്കെ നിന്റെ ഇക്കാ പൊന്നുപോലെ നോക്കിക്കോളും നമ്മൾ ഒന്നിച്ചതിനു ശേഷം അവരെ നമ്മുക്ക് കാണുകയോ, കൂട്ടികൊണ്ടുവരികയോ ചെയ്യാം. നീയൊരു വാക്കു പറഞ്ഞ മാത്രം മതി. നീ പേടിക്കുന്നപോലെ ഒന്നുമില്ലടാ. “

“എനിക്കറിയില്ല നിങ്ങൾ രണ്ടു പേരുടെയും സ്നേഹത്തിന്റെ ഇടയിൽ കിടന്നു വീര്പ്പ്മുട്ടി മരിക്കുന്നതു ഞാനാ “.

“നീയൊന്നും പേടിക്കണ്ട, നീയിന്നു മുഴുവൻ ഇരുന്നു ആലോചിക്കൂ. എന്നിട്ട് എനിക്ക് നാളെ ഒരു മറുപടി താ. നിനക്ക് സമ്മതമാണെങ്കിൽ നമ്മൾ സ്വപ്നം കണ്ടതിലും മികച്ച ഒരു ജീവിതമാകും നമുക്കുണ്ടാകുക. അല്ലെങ്കിൽ എല്ലാം പഴയ പോലെത്തന്നെ പക്ഷെ ആ ജീവിതത്തിൽ ഞാൻ എത്രകാലമുണ്ടാകും എന്നത് എനിക്കറിയില്ല “

ഇതും പറഞ്ഞു അവൻ ഫോൺ കട്ടു ചെയ്തു. എന്നാലും അവസാനം പറഞ്ഞ ആ വാക്ക് എന്റെ നെഞ്ചിൽ തറച്ചു.

ഞാനവിടെ കിടന്ന് കുറെ കരഞ്ഞു. എന്റെ മനസിനെ വീണ്ടും ആ പഴയ പേടി ബാധിച്ചിരിക്കുന്നു. നെഞ്ച് പട പട ഇടിക്കാൻ തുടങ്ങിയിരുന്നു. ഞാൻ എന്ത് ആലോചിക്കാനാണ്. ഇതുവരെ ഒറ്റയ്ക്ക് ഈ വീടിനു പുറത്തു പോലും പോകാത്ത ഞാൻ അവന്റെ കൂടെ എങ്ങനെ പോകാനാണ്. പോയിക്കഴിഞ്ഞാൽ അവൻ എന്നെ പൊന്നുപോലെ നോക്കുമെന്നു എനിക്കുറപ്പാണ്. പക്ഷെ ഞാൻ എങ്ങനെ എന്റെ ഇക്കാനെ വിട്ടു പോകും. എന്റെ പൊന്നുമക്കളെ വിട്ടുപോകും. ഇക്കാ എന്നെ കുറിച്ച് എന്തു വിചാരിക്കും. ഈ നാടും നാട്ടുകാരും എന്നെ വെറുക്കില്ലേ. പക്ഷെ എനിക്ക് അവനെയും സംരക്ഷിക്കണം… ഞാൻ ഇല്ലാത്ത ദുഃഖത്തിൽ അവൻ വല്ലതും ചെയ്‌താൽ. ഈ ജന്മം മുഴുവൻ എനിക്ക് സമാധാനമുണ്ടാകില്ല. പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഞാൻ വളരെ സീരിയസ് ആയി തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഞാൻ അവിടുന്ന് പോയി ഒന്നു കുളിച്ചു. കുളിച്ചുകഴിഞ്ഞും എന്റെ മനസിലെ ആധിക്ക് ഒരു ശമനം ഉണ്ടായില്ല. ഭക്ഷണം കഴിക്കാൻ ഇരുന്നു എന്തോ കഴിച്ചെന്നു വരുത്തി ഞാൻ എണീറ്റു. മുറിയിൽ വന്നു കുഞ്ഞിനെ ഉറക്കി വീണ്ടും കിടന്നു. മനസ്സിൽ പല കാര്യങ്ങളും പറന്നു നടക്കുന്നതുകൊണ്ടു ഉറക്കം വരില്ല എന്നുറപ്പാണ്.

മനസിൽ നബീലിന്റെ വാക്കുകൾ കിടന്നു മുഴങ്ങി. അതെ പ്രണയം എന്ന കാര്യം ഞാൻ ജീവിതത്തിൽ അനുഭവിക്കുന്നത് അവനിലൂടെയാണ്. അവൻ എന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട്. ഈ മധ്യ വയസ്സിലും എന്നെ പ്രണയിക്കുന്ന ഒരു മനസ് അവനുണ്ട്. ആ പ്രണയം ഞാൻ എൻജോയ് ചെയ്യേണ്ടതുണ്ട്. ജീവിതത്തിനു വീണ്ടും ഒരു തുടക്കം ലഭിക്കേണ്ട പോലെ. അവൻ പറഞ്ഞതുപോലെ ജീവിതം ഒന്നേയുള്ളു അത് നമ്മുക്ക് പറയപ്പെട്ടവരുടെ കൂടെ ആകണം. ഈ ചെറിയ ജീവിതത്തിൽ ഞാൻ ആരെയാ സ്‌നേഹിക്കേണ്ടതു. എനിക്ക് രണ്ടു പേരെയും വേണം. ഇവിടുത്തെ സമൂഹത്തിൽ പെണുങ്ങൾക്കു മേധാവിത്തം ഉണ്ടായിരുന്നെങ്കിൽ ഞാൻ രണ്ടുപേരെയും എന്റെ ഭര്ത്താക്കന്മാര് ആയി കൊണ്ടുപോയേനെ. ഇത്രയും കാലം ഞാൻ എന്റെ ഇക്കാനെ സ്നേഹിച്ചു ജീവിച്ചില്ലേ. ഇനി ഞാനെന്റെ നബീലിന് വേണ്ടി ജീവിക്കട്ടെ. പക്ഷെ എന്റെ കുഞ്ഞുങ്ങളെ കുറിച്ച് ഓർക്കുമ്പോളാണ് മനസ് പിടയുന്നത്. പക്ഷെ ഞാൻ മനസ്സ് കല്ലാക്കികൊണ്ടു ഒരു തീരുമാനം എടുക്കാൻ പോകുകയാണ്. അതെ ഞാൻ നബീലിന്റെ കൂടെ ജീവിക്കാൻ ഇറങ്ങുകയാണ്. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. എത്രയും പെട്ടന്ന് ഇത് അവനെ അറിയിക്കണം അല്ലെങ്കിൽ ഒരുപക്ഷെ എന്റെ മനസുമാറും.

Leave a Reply

Your email address will not be published. Required fields are marked *