എന്തുപറയും ഞാൻ. എത്രകാലം പോകും ഈ ബന്ധം എനിക്കറിയില്ല. ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയായി. മനസില്ല മനസ്സോടെ ഞാൻ പറഞ്ഞു
“ഇല്ലടാ. ഞാനുണ്ടാകും ഇനിയെന്നും. “
എന്താണിവിടെ സംഭവിക്കുന്നത് എന്ന് എനിക്ക് വ്യക്തമല്ല. എന്നിൽ ഒരുപാടു മാറ്റങ്ങൾ വന്നിരിക്കുന്നു. ഇത് വെറും സൗഹൃദമല്ല എന്ന് ഞാൻ ആ നിമിഷം മനസിലാക്കി. അതെ ഞാൻ അവനെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ എന്തുകൊണ്ട് ?.
എന്റെ ഇക്കാ എന്നെ പൊന്നുപൊലെയല്ലേ നോക്കുന്നത്. എല്ലാ സുഖങ്ങളും സന്തോഷങ്ങളും നൽകുന്നുണ്ട്. പിന്നെ ഞാനെന്തിന് അവനെ. ഒരു സ്ത്രീക്ക് ഒരു പുരുഷനെ മാത്രമല്ലെ സ്നേഹിക്കാൻ കഴിയൂ… പിന്നെ ഞാനെന്താ ഇങ്ങനെ, രണ്ടു പുരുഷന്മാരെ ഒരേ സമയം ആത്മാർത്ഥമായി മോഹിക്കുന്നു. ഞാൻ വീണ്ടും കണ്ണീരുഴുക്കികൊണ്ടു അവനോടു സംസാരിച്ചുകൊണ്ടിരുന്നു. ഒരുപക്ഷെ എന്റെ കരച്ചിലിൽ നിന്ന് അവൻ മനസിലാക്കി കാണുമോ ഞാനവനെ മോഹിക്കുന്ന കാര്യം. അവനും എന്നോട് വളരെ മൃദുവായ ഒരു സമീപനമാണ് കാണിച്ചുകൊണ്ടിരിക്കുന്നതു. പലപ്പോഴും സംസാരത്തിൽ ഞാൻ ഒരു കാമുകിയെ പോലെ അവനോടു പെരുമാറുന്നുണ്ടോ എന്ന് എനിക്ക് സംശയമായി.
അങ്ങനെയങ്ങനെ ദിവസങ്ങളും ആഴ്ചകളും കടന്നുപോയികൊണ്ടിരുന്നു. രാവിലെ ഞാനും നബീലും ഞങ്ങൾ പരസ്പരം ഹൃദയങ്ങൾ കൈമാറി പ്രണയത്തിലകപ്പെട്ടു, പ്രണയത്തിന്റെ ആഴത്തിലേക്കു പോയിക്കൊണ്ടിരുന്നു. രാത്രിയിൽ ഇക്കയുമായി ഞാൻകാമകേളികളിൽ സുഖിച്ചുകൊണ്ടിരുന്നു.
പലപ്പോഴും ഞാൻ ഇക്കയുടെ സ്ഥാനത്തു നബീലിനെ പ്രതിഷ്ഠിച്ചു പെരുമാറി. ഞാൻ അവരെ രണ്ടുപേരെയും ആത്മാർത്ഥമായി പ്രണയിച്ചുകൊണ്ടിരുന്നു. എന്നും ശുദ്ധമായ പ്രണയ സല്ലാപങ്ങളിലൂടെ നബീൽ എന്റെ പകലുകൾക്കു നിറമേകി.
അങ്ങനെ ഒരു ദിവസം വീട്ടിൽ ഉമ്മാക്ക് പനി, രാവിലെ എഴുനേറ്റു മൂത്തമോളെ സ്കൂൾ പറഞ്ഞുവിടാൻ ഉള്ള തിരക്കിലായിരുന്നു. ഉമ്മ ഉള്ളപ്പോൾ അതൊക്കെ ഉമ്മയാണ് ചെയ്തിരുന്നത്. പനി പകരുമോ എന്ന പേടികൊണ്ടു ഉമ്മ കുഞ്ഞുങ്ങളെയും നോക്കിയില്ല. ഇതിനിടയിൽ ചെറിയ മോൾ കരയുന്നു. എനിക്കാണെങ്കിൽ കൊടുക്കാൻ പാലുമില്ല മുലയിൽ. ഇക്കാക്ക് ജോലിക്ക് പോകാൻ സമയമായി. ആകെ കൂടി ഒരു തിക്കുംതിരക്കായി വീട്ടിൽ. ഇക്കാടെ ഷർട്ട് ഇസ്തിരി ഇടുമ്പോളാണ് മോൾ കരഞ്ഞത് ഞാൻ വേഗം അതിനെ നോക്കാൻ പോയി. ഇതിനിടയിൽ മൂത്തമോള്ടെ ശല്യം ബൂക്കെവിടെ ഡ്രെസ്സെവിടെ എന്ന് ചോദിച്ചു. എനിക്കാകകൂടി പ്രാന്ത് പിടിച്ചു.
ആ നേരത്താണ് ഇക്കാ വിളിക്കുന്നത്. ഇക്കാക്ക് നേരം വഴുകിയിട്ടുണ്ടാകും എന്ന് കരുതി ചെന്ന് നോക്കുമ്പോഴാണ് ഷർട്ട് കരിഞ്ഞുപോയതു കാണുന്നത്. എന്റെ അശ്രദ്ധ.
ഇക്കാ എന്നെ കുറെ ചീത്തപറഞ്ഞു. ഞാൻ കുറെ സഹിച്ചു കേട്ടുനിന്നു. അവസാനം ഞാനും തിരിച്ചു പറഞ്ഞു.
“എനിക്ക് പത്തു കയ്യൊന്നും ഇല്ല, രാവിലെ നേരം എന്തൊക്കെ പണി നോക്കണം ഞാൻ. മോൾ കരഞ്ഞപ്പോൾ നോക്കാൻ പോയതാ ഞാൻ. അറിയാണ്ട് പറ്റിയതാ. പോയത് പോയി ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ “. ഞാൻ അല്പം ഉച്ചത്തിൽ ദേഷ്യത്തോടു കൂടി തന്നെയാ ഇത് പറഞ്ഞത്.
അത് ഇക്കാക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവിടെ ഞങ്ങൾ തമ്മിൽ ആകെ വഴക്കായി. എന്റെ ഒച്ച കൂടി വന്നപ്പോൾ ഇക്കാ എന്റെ മോന്തക്ക് ഒന്ന് പൊട്ടിച്ചു. കുട്ടികൾ അവിടെ ഇരുന്നു കരയുന്നുണ്ടായിരുന്നു പാവങ്ങൾ ഇതൊക്കെ കണ്ടു പേടിച്ചുകാണും.
ഇക്കാ ഒരു ഷർട്ട് എടുത്തിട്ട് ഒന്നുംകഴിക്കാതെ അവിടെന്നു ഇറങ്ങിപ്പോയി. ഞാൻ അവിടെ തന്നെ ഇരുന്നു ഒരുപാടു കരഞ്ഞു. വയ്യാത്ത ഉമ്മ ഇതെല്ലാം കണ്ടും കേട്ടും എണീറ്റു വന്നു. പാവം അതിനെ കഷ്ടപെടുത്തണ്ടല്ലോ എന്ന് കരുതി ഞാൻ എഴുനേറ്റു അതിനോട് കിടന്നോളാൻ പറഞ്ഞു. വേഗം മൂത്ത മോളെ റെഡിയാക്കി സ്കൂളിൽ പറഞ്ഞയച്ചു. ഒന്നും കഴിക്കാനൊന്നും നിന്നില്ല കുറച്ചു നേരം കിടന്നു. രണ്ടാമത്തെ കുഞ്ഞിനെ ഷീല ടീച്ചറുടെ കൂടെ അങ്കണവാടിയിലേക്കു വിട്ടു. താഴെയുള്ള കുഞ്ഞിനെ കുളിപ്പിച്ച് കുറുക്കെല്ലാം കൊടുത് ഞാൻ ഉറക്കി.
