നന്മ നിറഞ്ഞവൾ ഷെമീന – 3

ഒരു പതിനൊന്നു മണിയായപ്പോൾ നബീൽ വിളിച്ചു

“പ്ലാനിൽ മാറ്റമൊന്നും ഇല്ലല്ലോ ? എല്ലാം ഒകയല്ലേ ?”

ഇതാണ് എനിക്ക് പിന്മാറാനുള്ള അവസാനത്തെ അവസരം. എന്തായാലും അവൻ എന്നെ കൊണ്ടുപോകും. ഇനിയും നീട്ടി വെക്കാൻ ഞാനില്ല. അത്രയും നാൾ തീ തിന്നാൻ എന്നെകൊണ്ട് കഴിയില്ല.

“ഇല്ല “

“Ok ഞാൻ അവിടെത്തിയിട്ടു വിളിക്കാം അപ്പൊ ഇറങ്ങി വന്നാൽ മതി “.

ഫോൺ കട്ടു ചെയ്തു.

സമയം പെട്ടന്ന് തന്നെ പോയിക്കൊണ്ടിരുന്നു.
ഞാൻ അടുക്കളയിൽ സാധാരണ ദിവസത്തെപ്പോലെ തന്നെ പെരുമാറി. ഉച്ചക്ക് ഇക്കാ വന്നു പള്ളീൽ പോയി. തിരിച്ചു വന്ന് ഭക്ഷണം കഴിച്ചിട്ട് തിരിച്ചു പോയി. പോകുന്നതിനു മുൻപ് കെട്ടിപിടിച്ചു ആ ചുണ്ട് കടിച്ചെടുക്കണം എന്നുണ്ടായിരുന്നു പക്ഷെ അപ്പോഴേക്കും ഇറങ്ങി. പിന്നെ വെറുതെ ഇക്കാനെ സംശയം ഉണ്ടാക്കേണ്ട എന്ന് കരുതി.

സമയം ഒരു രണ്ടേമുക്കാൽ ആയപ്പോൾ ഞാൻ എന്റെ ഒരു പർദ്ദ എടുത്ത് ഉമ്മാട് പറഞ്ഞു.

“ഇത് ഭയങ്കര ലൂസായിക്കുന്നു. പള്ളേല് ഉള്ളപ്പോ വാങ്ങിയതാ. ഞാനിതു സുലുന്റെ വീട്ടിപോയി ഒന്നു ചുരുക്കിച്ചിട്ടു വരാം. “

വീട്ടിൽ നിന്നു പുറത്തിറങ്ങാൻ എന്തെങ്കിലും കാര്യം വേണ്ടേ, അതുകൊണ്ട് ഞാൻ ഉമ്മാട് ഒരു നമ്പർ ഇറക്കി

“എന്ന എന്റെ ഈ മാക്സികൂടെ കൊണ്ടുപോയിക്കോ ഇതിന്റെ കക്ഷം വിട്ടിട്ടുണ്ട് അതുകൂടി അടിപ്പിച്ചോ “

“ശെരി ഉമ്മ “

ഉമ്മ മാക്സി തന്നു. ഞാൻ എന്റെ സ്വര്ണമെല്ലാം എടുത്ത് ഒരു കടലാസ്സിൽ പൊതിഞ്ഞു തുണിക്കുള്ളിൽ വെച്ചു. എന്നിട്ട് ഫോണുമെടുത്തു ഞാൻ ബാത്‌റൂമിൽ പോയി.
അവൻ വിളിക്കാമെന്നല്ലേ പറഞ്ഞത്. വിളിക്കുമ്പോൾ ഇറങ്ങാം. ഞാൻ പൈപ് തുറന്നിട്ടിരുന്നു. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞതും അവൻ വിളിച്ചു. എന്നോട് വരാൻ പറഞ്ഞു.

ഞാൻബാത്രൂമില് നിന്നു ഇറങ്ങി. ഉമ്മ കിടക്കുന്നതും അവസാനമായി കണ്ട് സാധനകളുമായ് അവിടുന്ന് ഇറങ്ങി.
വീടിനു പുറത്തിറങ്ങി റോഡിലൂടെ നടന്നു. ഉച്ച സമയം ആയിരുന്നതുകൊണ്ട് റോഡിൽ ആരുമില്ലായിരുന്നു. തിരിവ് കഴിഞ്ഞതും അവന്റെ വാണിയാണെന്നു തോന്നുന്നു ഒരു കാർ കിടപ്പുണ്ട്. ഞാൻ ചുറ്റും നോക്കി അവിടെയെങ്ങും ആരും ഇല്ല. ഞാൻ അടുത്തെത്തിയതും പിന്നിലെ ഡോർ തുറന്നു നബീൽ പുറത്തു വന്നു. ഞാൻ പെട്ടന്ന് തന്നെ പിറകിലത്തെ ഡോറിലൂടെ ഉള്ളിൽ കേറി കൂടെ അവനും. ഡോർ അടക്കാൻ പോലും കാത്തുനിൽക്കാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു ചീറി പാഞ്ഞു. വണ്ടിയിൽ വേറെ ആരൊക്കെയോ ഉണ്ട്. ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല, ഞങ്ങൾ വണ്ടിയിൽ കയറിയ ഉടനെ തന്നെ പരസ്പരം കെട്ടിപിടിച്ച് മുഖത്തെല്ലാം തുരെ തുരാ ഉമ്മ വെച്ചു. ഞാൻ സന്തോഷവും സങ്കടവും എല്ലാം കൊണ്ട് ഞാൻ അവൻ കെട്ടിപിടിച്ച് ഉറക്കെ കരഞ്ഞു. അവൻ എന്റെ പുറത്തു തലോടി എന്നെ നെഞ്ചിലാണച്ചു സമാധാനിപ്പിച്ചു. ഞാൻ ഒന്നു നോർമൽ ആയതും ഞാൻ നേരെയിരുന്നു. അപ്പോഴാണ് വണ്ടിയിൽ ആരൊക്കെയാണ് ഉള്ളത് എന്ന് ശ്രദ്ധിച്ചത്. എന്റെ തൊട്ടപ്പുറത്തു ഒരു പയ്യൻ ഇരിക്കുന്നുണ്ടായിരുന്നു.

നബീൽ എല്ലാവരെയും കുറിച്ച് എന്നോട് ഫോൺ വിളിക്കുന്ന സമയത്തു പറഞ്ഞിട്ടുണ്ടായിരുന്നു. അവരെല്ലാം അവന്റെ ആത്മാർത്ഥ സുഹുര്ത്തുക്കളാണ്. നേരിൽ കണ്ടിട്ടില്ലെന്നേയുള്ളു, എല്ലാവരെ പറ്റിയും

നന്നായി അറിയാം. അവൻ ഓരോരുത്തരെ ആയി എനിക്ക് പരിചയപ്പെടുത്തി. ഫ്രെന്റ്‌സീറ്റിൽ വണ്ടിയോടിക്കുന്നതു വിഷ്ണു. വിഷ്‌ണുവിന്റെ വീട് തൃശൂർ ആണ്. കൂട്ടത്തിൽ ഏറ്റവും മൂത്തത് അവനാണ് 26 വയസ്സ്. തൊട്ടടുത്തിരിക്കുന്നതു വിവേക് കോഴിക്കോടുകാരന്. നബീലിന്റെ നാട്ടിലെ സുഹൃത്താണ്. എന്റെ തൊട്ടടുത്തിരിക്കുന്നതു ഇർഫാൻ. നബീലിനെക്കാളും പ്രായം കുറവാണു അവനു 20 വയസ്സേ ഉള്ളു. അവൻ നബീലിന്റെ കുടുംബമാണ്. അവൻ സേലം ബസ്സ്റ്റാൻഡിൽ അവന്റപ്പടെ ബേക്കറി കടയിൽ ഉപ്പാനെ സഹായിച്ചു നിൽക്കുകയാണ്. അവൻ എന്നെ വളരെ ബഹുമാനത്തോടെ ബാബി എന്ന് വിളിച്ചാണ് സംസാരിച്ചത്. അത് കേട്ടപ്പോൾ മനസിന്‌ വല്ലാത്തൊരു സുഖം. ഞാൻ അവർക്കു രണ്ടു പേരുടെയും നടുവിൽ ഇരുന്നു എങ്ങോട്ടാണെന്നില്ലാത്ത യാത്ര ചെയ്തു തുടങ്ങി.

വണ്ടി നീങ്ങിക്കൊണ്ടിരുന്നു, ടെൻഷൻ താങ്ങാതെ ഞാൻ നബീലിനോട് ചോദിച്ചു

“എന്താണ് പ്ലാൻ ? എങ്ങോട്ടാ പോകുന്നത് ?”

“രണ്ടു മണിക്കൂറിനുള്ളിൽ നിന്റെ വീട്ടിൽ എല്ലാവർക്കും മനസിലാകും നിന്നെ കാണാൻ ഇല്ല എന്ന്, ആ സമയത്തിനുള്ളിൽ നമ്മുക്ക് കോഴിക്കോടിന് പുറത്തു കടക്കണം “

കണ്ണാടിയിലൂടെ എന്നെ നോക്കി വിഷ്ണു പറഞ്ഞു

വിഷ്ണു : തൃശൂർ എന്റെ വീട് ഉണ്ട്. അവിടെ ആരും ഉണ്ടാകില്ല. അച്ഛനും അമ്മേം തിരുപ്പതിക്ക് പോകുയാണ്. ഇന്നു രാത്രി പോകും നമ്മളൊരു ഏകദേശം 8. 30 മണിക്ക് അവിടെ എത്തും. നിങ്ങള്ക്ക് നിൽക്കാൻ സേഫ് ആയ സ്ഥലം നോക്കുനുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ശെരിയാകും ശെരിയായാൽ അങ്ങോട്ട്‌ മാറാം.
പിന്നിലേക്ക് തിരിഞ്ഞു എന്നെ നോക്കികൊണ്ട്‌ വിവേക് പറഞ്ഞു

വിവേക് : ഇയാളെ കാണാണ്ടായാൽ, നിങ്ങള്ടെ റിലേഷൻ ഒന്നും വീട്ടിൽ അറിയതോണ്ട്. Police കേസ് ഉണ്ടാകും. ആരെങ്കിലും തട്ടിക്കൊണ്ടായതാകാം എന്നാകും വിചാരിച്ചിട്ടുണ്ടാകുക. അത് കൊണ്ട് എത്രയും പെട്ടന്ന് സേഫ് ആയ സ്ഥലത്തു ഒളിക്കണം. ഒരിക്കലും പോലീസ് പിടിയിൽ പെടരുത്. അതാ തിരക്കുള്ള ട്രാഫിക് സമയത്തു പോകുന്നത്. അതാവുമ്പോൾ പോലീസിനെ പേടിക്കണ്ടല്ലോ.

ഇവരീ പറയുന്നത് ഒക്കെ കേൾക്കുമ്പോൾ പേടി കൂടുകയാണ്.

നബീൽ : നിനക്ക് മനസിലായോ ? നീ ഇപ്പോഴും വേറെയൊരാളുടെ ഭാര്യയാണ്. നീ എന്റെ കൂടെ ഇറങ്ങി വന്നാലും ഞാൻ നിന്നെ തട്ടിക്കൊണ്ടു പോകുന്നതായിട്ടാണ് എല്ലാവരും കരുതുക. പോലീസ് ഉൾപ്പെടെ. തല്ക്കാലം നമ്മൾ പോലീസിന്റെ കണ്ണിൽ പെടാതെ മാറി നിൽക്കുക. രണ്ടുദിവസം കഴിയുമ്പോൾ ഇതിന്റെ ചൂട് താനേ ആറിക്കൊള്ളും. അതിനു ശേഷം പിന്നെ നമ്മുക്ക് നമ്മുടെ ജീവിതം.

ഞാൻ : എന്തോ പേടി തോന്നുന്നു. എല്ലാം നന്നായാൽ മതിയാർന്നു.

ഇർഫാൻ : ബാബി പേടിക്കണ്ട ഞങ്ങളൊക്കെയില്ലേ.

Vishnu: അല്ല പിന്നെ !!

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഫറോഖ് എത്തിയപ്പോൾ. റോഡിൽ അരികിൽ കിടക്കുന്ന മറ്റൊരു വണ്ടിയുടെ മുന്നിൽ തന്നെ വണ്ടി നിർത്തി. എല്ലാവരും ഇറങ്ങി നബീൽ എന്നോട് ഇറങ്ങാൻ പറഞ്ഞു. എന്നിട്ടു ആ വണ്ടിയിൽ കേറിയിരിക്കാൻ പറഞ്ഞു. ഞങ്ങളെല്ലാവരും ആ വണ്ടിയിൽ കേറി. നബീലിന്റെ സുഹൃത്ത് ഷൗക്കത്ത് ആയിരുന്നു അത്. ഞങ്ങൾ പുതിയ വണ്ടിയിലേക്ക് മാറിയതിനു ശേഷം. നബീൽ ഷൗക്കത്തിനെ വിളിച്ച് എന്റെ ഫോൺ അവന്റെ കയ്യിൽ കൊടുത്തു.

നബീൽ : നീ ഫോൺ കയ്യിൽ വെച്ചോ. ഇടയ്ക്കിടയ്ക്ക് ഇത് സ്വിച്ച് on ചെയ്തിട്ടു കോഴിക്കോട് ഏതെങ്കിലും ഹോട്ടലിന്റെയോ ലോഡ്ജിന്റെയോ മുന്നിൽ നിൽക്കണം. ആ വണ്ടി ഫുൾ ടാങ്ക് ഡീസൽ ഉണ്ട്. ഇനിയുള്ള രണ്ടു ദിവസം നീ ഫോണുമായി കോഴിക്കോട് ഫുൾ കറങ്ങു. ഒരു കാര്യം പ്രേത്യേകം ശ്രദ്ധിക്കണം ഒരു കാരണവശാലും ഫോൺ 20 മിനിറ്റിൽ കൂടുതൽ on ആക്കി വെക്കരുത്. അപ്പൊ ശെരി da.

Leave a Reply

Your email address will not be published. Required fields are marked *