നന്മ നിറഞ്ഞവൾ ഷെമീന – 4 Like

അവർ വാതിൽ തുറന്ന് അകത്തു കയറി കയ്യിൽ ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണവുമുണ്ടായിരുന്നു.

നബീൽ : കുളിച്ചോ ?

ഞാൻ : ഹ്മ്മ്.

വിഷ്ണു : ഷെമിനാ, ഇത് വിജിത എന്റെ ഫ്രിണ്ടാണ്.. വിജി ഇത് ഷെമീന. നബീലിന്റെ പെണ്ണ്.

ഞാനൊന്ന് ചിരിച്ച് കാണിച്ചു. വിഷ്ണു ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. വിജി വന്ന് എന്റെ കൈ പിടിച് എന്നോട് ചേർന്ന് നിന്നു.

വിവേക് : എന്തിനാടാ ഫ്രണ്ട് ആണെന്ന് പറയുന്നത്. നീ കെട്ടാൻ പോകുന്ന പെണ്ണാണെന്ന് പറഞ്ഞൂടെ.

വിജി : ഇവൻ എല്ലാം പറഞ്ഞു. തനിക്കു ഇവിടെ കൂട്ടിനു കൊണ്ടു വന്നതാ എന്നെ.

വിജി കൂടെ വന്നപ്പോൾ എനിക്കൊരു സമാധാനമായി. അല്ലെങ്കിൽ ഈ ആൺ പടയുടെ ഉള്ളിൽ കിടന്നു ഞാൻ വീർപ്പുമുട്ടിയേനെ. വിജി കാണാൻ നല്ല ഭംഗിയുള്ള കുട്ടിയാണ്. ഒരു 22 വയസ്സ് തോന്നിക്കും. എന്റെയത്ര തന്നെ ഉയരം. ഡ്രസിങ് കണ്ടപ്പോൾ തന്നെ മോഡേൺ ആണെന്ന് മനസിലായി. വിഷ്ണു വിജി നല്ല ജോടികൾ ആണ്.

നബീൽ : വാ വന്ന് ഭക്ഷണം കഴിക്ക്. എന്നിട്ട് നമ്മുക്ക് ബാക്കി കാര്യങ്ങൾ സംസാരികാം.

കുളികഴിഞ്ഞു ഇർഫാൻ വന്നതും ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. ഇതിനിടയിൽ എനിക്ക് തട്ടമില്ലാത്തതു കണ്ട വിഷ്ണു അകത്തുനിന്നു എനിക്കൊരു ഷാൾ എടുത്ത് തന്നു.

ഭക്ഷണം കഴിച്ചുകഴിഞ്ഞതും പത്രങ്ങളും മറ്റും എടുത്ത് ഞാനും വിജിയും അടുക്കളയിലോട്ടു പോയി. നബീൽ നാട്ടിലെ കാര്യങ്ങൾ അറിയാൻ വേണ്ടി ഷൗക്കത്തിന് വിളിച്ചു. ഞങ്ങൾ പാത്രങ്ങൾ കഴുകി വെച്ച് അവിടെത്തന്നെ നിന്നു.

വിജി : എന്താ ഇപ്പോഴും വിഷമമുണ്ടോ ?

ഞാൻ : ഏയ്‌.. അങ്ങനെയൊന്നുമില്ല.

അവൾ എന്നോട് ചേർന്നുനിന്നു എന്റെ തോളിലൂടെ കയ്യിട്ടു എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു.

വിജി : വിഷമിക്കണ്ടടോ, ഞങ്ങളൊക്കെയില്ലേ… ഒന്നു രണ്ടു ദിവസംകൂടി ക്ഷെമിച്ചാൽ മതി ഒക്കെ നമ്മുക്ക് ശെരിയാക്കിയെടുക്കാം.

ഞാൻ:ഹ്മ്മ്.

ഒന്നു മൂളുകയല്ലാതെ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.

വിജി : ഇനി ഇപ്പൊ എന്റേം വിഷ്ണൂന്റെ കാര്യം വരുമ്പോൾ ഇതിനേക്കാൾ വലിയൊരു പുകിലുണ്ടാകും. ഞാനും അവനും സ്കൂൾ മുതലുള്ള ബന്ധമാണ്. പരസ്പരം നന്നായി അറിയാം. അവനെപ്പോഴും എന്നെ ഫ്രണ്ട് ആയിട്ടാണ് കാണുന്നത് ഞങ്ങൾ അത്രക്കും ക്ലോസാണ്. എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യാറ്. അവൻ ഒന്നിനും എന്നെ നിയന്ത്രിക്കാറില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ തന്നെയാണ് ഒരുമിക്കേണ്ടത് എന്ന് ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. പക്ഷെ സാമ്പത്തികമായി എന്റെ കുടുംബം കുറച്ചു പിറകിലാണ്, അതൊന്നും വിഷ്ണുവിന് പ്രേശ്നമല്ല പക്ഷെ അവന്റെ അച്ഛനും അമ്മയും അതൊന്നും സമ്മതിക്കില്ല. നമ്മുക്കുള്ളത് ഒരു ജീവിതം അത് നമ്മുക്ക് ഇഷ്ടമുള്ളവരുടെ കൂടെ നമ്മുക്ക് തോന്നിയപോലെ ജീവിക്കണം.

ഞാൻ : ഹ്മ്മ് അതുകൊണ്ടാണ് ഞാൻ നബീലിന്റെ കൂടെ ഇറങ്ങിവന്നത്.

വിജി : താൻ എടുത്ത നല്ല തീരുമാനവും അതു തന്നെയാണ്. ഒരു ഇഷ്ടങ്ങളും ഇല്ലാതെ അടുക്കളപ്പുറത്തു തള്ളിനീക്കാൻ ഉള്ളതല്ല പെണ്ണിന്റെ ജീവിതം.

വിജി ഒരു ഫെമിനിസ്റ്റ് ചിന്താഗതിയിൽ ആണ് സംസാരിക്കുന്നതു. നല്ല രസമാണ് അവളുടെ സംസാരം കേൾക്കാൻ. അതിനിടയിൽ ഹാളിൽ നിന്നു വിഷ്ണു വിളിച്ചു. ഞങ്ങൾ അങ്ങോട്ടുപോയി.

വിഷ്ണു : വാ വന്നിരിക്ക്. കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.

വിജി പോയി സോഫയിൽ വിവേകിനും വിഷ്ണുവിനും നടുവിൽ ഇരുന്നു…

പിന്നെയുള്ള സിംഗിൾ സീറ്റ്‌ സോഫയിൽ ഒന്നിൽ നബീൽ ഇരിക്കുന്നു അടുത്തതിൽ നിന്നു ഇർഫാൻ എഴുനേറ്റ് എനിക്ക് സീറ്റ്‌ തന്നു അവൻ താഴെയിരുന്നു.

വിഷ്ണു : നാട്ടിലേക്കു വിളിച്ചിരുന്നു. ഷെമിനയെ കാണാനില്ല എന്ന് പറഞ്ഞു പോലീസിൽ കേസ് കൊടുത്തിട്ടുണ്ട്. ഷെമിനാടെ ഭർത്താവിന് സംശയം ഒന്നും ഇല്ലാത്തതു കൊണ്ടു തട്ടിക്കൊണ്ടു പോയതാണോ എന്ന സംശയത്തിൽ ആണ് പോലീസ് ഇപ്പോൾ. കാര്യങ്ങൾ ഒന്നും ഇപ്പോഴും അവർക്കു പിടികിട്ടിയിട്ടില്ല. എന്തായാലും അവർ എല്ലാ വഴിക്കും അനേഷിക്കും അപ്പൊ ഇയാളുടെ ഫോൺകാൾസ് ഒക്കെ പരിശോധിച്ചാൽ നബിലുമായിട്ടുള്ള ബന്ധം പുറത്താവും. അങ്ങനെയായാൽ കേരളം മുഴുവൻ അനേഷണം വ്യാപിപ്പിക്കും. അപ്പൊ അതിനു മുൻപ് നമ്മുക്ക് കേരളം വിടണം. പുറത്തുപോയാൽ പിന്നെ കാര്യങ്ങൾ ഒക്കെ നമ്മുടെ വഴിക്കാകും പിന്നെ എല്ലാം ഒന്നു തണുത്തതിനു ശേഷം വന്ന മതി. അപ്പൊ അതിനുള്ള കാര്യങ്ങൾ ആണ് ഇനി നോക്കേണ്ടത്.

വിവേക് : അതിനു നമ്മൾ എന്താ ചെയ്യാ ?

നബീൽ : ഞാൻ പറഞ്ഞിട്ടില്ലേ ഇർഫാന്റെ ഉപ്പാക്ക് സേലത്തു ബിസിനസ്‌ ആണ്. ഇവൻ അവിടെയാണ് പഠിക്കുന്നതും. നമ്മുക്ക് അവിടേക്കു പോകാം. അവിടെ നിൽക്കാനുള്ള കാര്യങ്ങൾ ഇവൻ ചെയ്തു തരാമെന്നു പറഞ്ഞിട്ടുണ്ട്.

വിഷ്ണു : അങ്ങനെയാണെങ്കിൽ നമ്മുക്ക് ഇന്നു തന്നെ പോകാം.

വിജി : നിങ്ങളും പോകുന്നുണ്ടോ ?

വിഷ്ണു : ഇവരെ ഒറ്റയ്ക്ക് വിടാൻ എനിക്ക് താല്പര്യം ഇല്ല. ഇവരെ അവിടെ സേഫ് ആയി എത്തിച്ചതിനു ശേഷം ഞങ്ങൾ ഇങ്ങോട്ട് മടങ്ങും.

വിവേക് : അതെ അതാണ്‌ അതിന്റെ ശെരി. ഇർഫാനെ അപ്പൊ കാര്യങ്ങൾ ഒക്കെ ok അല്ലെ ? ഇനി അവിടെ ചെന്നിട്ടു കണകുണാ പറയരുത്.

ഇർഫാൻ: ഡബിൾ ok.

വിഷ്ണു: അപ്പൊ ഇന്നു നൈറ്റ്‌ ഏതെങ്കിലും ട്രെയിന് നമ്മുക്ക് പോകാം. റോഡ് മാർഗം പോകുന്നത് അപകടം ആണ്. ട്രെയിൻ സേഫ് ആണ് മാത്രമല്ല ചെക്കിങ് ഒന്നും ഉണ്ടാകില്ല.

നബീൽ : ഷെമിനാ, എല്ലാം ഒക്കെയല്ലേ.

ഞാനൊന്ന് തലയാട്ടി. ഉള്ളിൽ നല്ല പേടിയുണ്ടെങ്കിലും ഞാൻ അതു പുറത്തുകാണിച്ചില്ല.

വിജി : ഷെമിനക്കു നല്ല പേടിയുണ്ടെന്നു തോന്നുന്നു. താൻ പേടിക്കണ്ടടോ… ഇവന്മാര് കൂടെയില്ലേ..

വിവേകിന്റെയും വിഷ്ണുവിന്റെയും തോളിൽ കയ്യിട്ടു അവൾ പറഞ്ഞു.

വിഷ്ണു : എന്ന പിന്നെ അങ്ങനെ തന്നെ. അപ്പൊ നമ്മുക്ക് ഇതൊന്നു ആഘോഷിക്കണ്ടേ?

വിവേക് : പിന്നെ ആഘോഷിക്കാതെ ??

ഞാൻ ഒന്നും മനസിലാകാതെ മിഴിച്ചിരുന്നു. വിജി സംശയത്തോടെ ചുറ്റും നോക്കുനുണ്ട്.

വിവേക് : ഇന്നലെ ആഘോഷിക്കണ്ടതായിരുന്നു. പക്ഷെ ഇന്നലെ സാധനം കിട്ടിയില്ല.

എന്ന് പറഞ്ഞ് അവൻ സോഫയുടെ പിറകിൽ നിന്നു ഒരു കുപ്പി പുറത്തെടുത്തു. അതുകണ്ടപ്പോൾ ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് മനസിലായി അതു മദ്യകുപ്പിയാണെന്നു. വിജി അതു തട്ടിപ്പറിച്ചു വാങ്ങിയിട്ട്..

വിജി : ഇന്നു തന്നെ വേണോ ഇത്.. നിങ്ങള്ക്ക് പോകേണ്ടതല്ലേ ??

വിഷ്ണു : എന്റെ പൊന്നു വിജി. ഇതിങ്ങു താ ഇപ്പൊ സമയം പത്തുമണി പോലുമായിട്ടില്ല. യാത്ര രാത്രിയല്ലേ. ഇപ്പൊ അടിച്ചാലേ അപ്പോഴേക്കും ഒക്കെ ശെരിയകത്തുള്ളൂ.

പിന്നെ ഇങ്ങനെ ഒരു സന്തോഷമുള്ള ദിവസമല്ലേ ആഘോഷിക്കേണ്ടത്.

അവൻ വിജിയുടെ കയ്യിൽ നിന്നും കുപ്പി പിടിച്ചു വാങ്ങി. വിജി എന്നെ നോക്കി എന്റെ മുഖത്തെ വിയോജിപ്പ് അവൾക്കു മനസിലായി, നബീലിനും. അവൻ എന്നെ വിളിച്ച് അടുക്കളയിലേക്കു കൂട്ടികൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *