നന്മ നിറഞ്ഞവൾ ഷെമീന – 4 1

ഞങ്ങൾ ഗ്ലാസ്‌ എടുത്തോണ്ട് അങ്ങോട്ട്‌ ചെന്നു. ചെല്ലുമ്പോൾ ഇർഫാൻ അവിടെ നിന്നു മുകളിലോട്ടു കയറി പോകുന്നുണ്ട്.

നബീൽ : നീ എവിടെ പോവാ ? കൂടുന്നില്ലേ ?

ഇർഫാൻ : നമ്മളില്ലേ….
മമ്മൂട്ടിയെപോലെ ഡയലോഗ് അടിച്ചുകൊണ്ടു അവൻ അവിടുന്ന് മേലെയുള്ള മുറിയിലേക്ക് പോയി.

ഗ്ലാസ്സുകളിൽ കൃത്യം അളവ് മദ്യം ഒഴിച്ച് അവർ കഴിക്കാൻ വേണ്ടി ഒരുങ്ങി. വിഷ്ണു ഒരു ഗ്ലാസ്‌ എടുത്ത് എഴുനേറ്റ് നിന്ന് എനിക്കും നബീലിനും മംഗളം നേർന്ന് ഞങ്ങൾക്ക് വേണ്ടിയാണ് ഈ ആഘോഷം എന്ന് പ്രഖ്യാപിച്ചു ചീര്സ് പറഞ്ഞ് നുണഞ്ഞു. നബീൽ വിവേക് വിഷ്ണു പരസ്പരം ഗ്ലാസ്സുകൾ മുട്ടിച്ചു അടി തുടങ്ങി.

അവർ കഴിച്ചുകൊണ്ടേ ഇരുന്നു അവർ എന്തിക്കെയോ പഴയ കാര്യങ്ങൾ ഒക്കെ പറയുന്നുണ്ട്. ഞാൻ ഇതൊന്നും കേൾക്കാതെ ഒരു ഭാഗത്തു ബോർ അടിച്ചിരുന്നു. നബീൽ ഒരു കവറിൽ നിന്നും ഒരു ബിരിയാണി പാർസൽ എടുത്ത് തന്ന് എന്നോട് കഴിച്ചോളാൻ പറഞ്ഞു.

ഞാൻ : ഇപ്പൊ ചായ കുടിച്ചല്ലെ ഉള്ളു. കുറച്ചു കഴിഞ്ഞു കഴിക്കാം.

നബീൽ : ഞങ്ങൾ ഇതു കഴിഞ്ഞാൽ ഒന്നു ഉറങ്ങാൻ പോകും. പിന്നെ വൈകീട്ടെ എണീക്കൂ. നീ ഇതു കഴിച്ച് മേലേ പോയി ഉറങ്ങിക്കോ. രാത്രി ഉറക്കം ഒന്നും ഉണ്ടാകില്ല.

ഞാൻ ഒരു പാർസൽ എടുത്തോണ്ട് ഡൈനിങ്ങ് ടേബിളിലേക്കു പോയി. അവരെല്ലാം ഇപ്പൊ തന്നെ കുഴങ്ങിയിരിക്കുന്നു. മദ്യം തലക്കുപിടിച്ചെന്നു എനിക്ക് മനസിലായി. വിജി അപ്പൊ രണ്ടു ഗ്ലാസിൽ മദ്യം എടുത്തോണ്ട് എന്റെയടുത്തേക്കു വന്നു. കയ്യിൽ ഒരു ബിരിയാണി പൊതിയുമുണ്ട്.

വിജി : തനിക്ക് ബോറടിച്ചു അല്ലെ ?

ഞാൻ : ഏയ്‌ അങ്ങനെയൊന്നുമില്ല.

വിജി : കള്ളുകുടിയന്മാരുടെ ഇടയിൽ കള്ളുകുടിക്കാതെ ഇരിക്കുന്നത് വല്ലാത്ത ബോറടിയാണ്. സാരല്ല ഇതു കഴിച്ച് പോയി കിടന്നുറങ്ങിക്കോ.

ഞാൻ : ഇതാർക്ക ഈ ഗ്ലാസിൽ ?

വിജി : നമ്മുക്ക്

ഞാൻ : അയ്യോ എനിക്ക് വേണ്ട.

വിജി : ഞാൻ നിർബന്ധിക്കുന്നില്ല, ഞാൻ കഴിച്ചോണ്ടു.

ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു വിജി പതിയെ ഭക്ഷണത്തോടൊപ്പം,രണ്ടു ഗ്ലാസും അകത്താക്കി. ഞാൻ ഭക്ഷണം മുഴുവൻ കഴിച്ചു. വിജി കുറെ ബാക്കി വെച്ചു. ഞാൻ വേസ്റ്റ് എല്ലാം കൊണ്ടുപോയി കളഞ്ഞ് കിടക്കാൻ പോകാൻ ഒരുങ്ങി. അവന്മാരെല്ലാം അടിച്ചു പൂസായി ഒരു മന്ദത യിലിലേക്കെത്തിയിരുന്നു ഞാൻ അവരോട് ഒന്നും പറയാൻ നിന്നില്ല. ഞാൻ അവരെ നോക്കികൊണ്ട്‌ പടികൾ കയറി. ഞാനും വരുന്നു എന്ന് പറഞ്ഞു വിജിയും എന്റെകൂടെ വന്നു. മേലേ റൂമിൽ വന്നു നോക്കുമ്പോൾ ഇർഫാൻ താഴെ ഒരു വിരിപ്പ് വിരിച്ചു കിടന്നുറങ്ങുന്നുണ്ട്. പാവം ഞാൻ വരുമെന്നറിയാവുന്നതുകൊണ്ടാണ് അവൻ കട്ടിലിൽ കിടക്കാഞ്ഞത്.

ഞാൻ കട്ടിലിൽ കിടന്നു എന്തു സുഖം കട്ടിലിൽ കിടക്കാൻ.

ഇന്നലെ മുഴുവൻ പറമ്പിൽ കിടന്നു കൂത്തടിച്ചതുകൊണ്ടു മേലാസകലം വേദനയാണ് കൂടാതെ ക്ഷീണവും. വിജി ഒന്നു ബാത്‌റൂമിൽ പോയി വന്നു കട്ടിലിൽ കിടക്കാൻ ഒരുങ്ങി. അപ്പോഴാണ് അവിടെ കസേരയിൽ എന്റെ ഡ്രസ്സ്‌ ഉണക്കാൻ ഇട്ടതു അവൾ കാണുന്നത്.

വിജി : ഈ ഒരു ജോഡി ഡ്രസ്സേ ഉള്ളു നിന്റെ കയ്യിൽ ?

ഞാൻ : ഹ്മ്മ് വേറെ ഒരു പര്ദയുണ്ട്. അതാ ഞാൻ ഇതു അലക്കിയിട്ടത്.

വിജി : ഞാൻ അറിഞ്ഞിരുന്നെങ്കിൽ കൊണ്ടു തന്നേനെ.

അവൾ എന്റെ സൈഡിൽ കട്ടിലിൽ കിടന്നു. രണ്ടെണ്ണം അടിച്ചിട്ടുണ്ടെങ്കിലും അതിന്റെ കുലുക്കം ഒന്നും അവൾക്കില്ല. ഞാൻ കട്ടിലിൽ മലർന്നു ഫാൻ നോക്കി കിടന്നു. വിജി സൈഡ് തിരിഞ്ഞു എന്നെ നോക്കി കിടന്നു. ഫാനിന്റെ കാറ്റ് മാക്സിയുടെ ഉള്ളിലൂടെ എന്റെ ശരീരത്തിൽ അരിച്ചുകേറി. വിജി എന്നോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി. എന്തോ അവളോട്‌ എനിക്ക് നല്ലൊരു സൗഹൃദം ഉണ്ടായി വന്നു. ഇന്നവൾ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ബോറടിച്ചു ചത്തേനെ.

വിജി : ഇനി എന്താ ഭാവി പരിപാടികൾ ?

ഞാൻ : ഇന്നു രാത്രി പോകുകയല്ലേ.

വിജി : അതല്ല. എല്ലാം കെട്ടടങ്ങിയ ശേഷം.

ഞാൻ : അറിയില്ല. ഇവിടുത്തെ കാര്യങ്ങൾക്കനുസരിച്ചു. എന്റെ വീട്ടിലെ കാര്യങ്ങൾക്കനുസരിച്ചു കാര്യങ്ങൾ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *