നന്മ നിറഞ്ഞവൾ ഷെമീന – 4 1

നബീൽ : ഷെമിനാ, എല്ലാം ഒക്കെയല്ലേ.

ഞാനൊന്ന് തലയാട്ടി. ഉള്ളിൽ നല്ല പേടിയുണ്ടെങ്കിലും ഞാൻ അതു പുറത്തുകാണിച്ചില്ല.

വിജി : ഷെമിനക്കു നല്ല പേടിയുണ്ടെന്നു തോന്നുന്നു. താൻ പേടിക്കണ്ടടോ… ഇവന്മാര് കൂടെയില്ലേ..

വിവേകിന്റെയും വിഷ്ണുവിന്റെയും തോളിൽ കയ്യിട്ടു അവൾ പറഞ്ഞു.

വിഷ്ണു : എന്ന പിന്നെ അങ്ങനെ തന്നെ. അപ്പൊ നമ്മുക്ക് ഇതൊന്നു ആഘോഷിക്കണ്ടേ?

വിവേക് : പിന്നെ ആഘോഷിക്കാതെ ??

ഞാൻ ഒന്നും മനസിലാകാതെ മിഴിച്ചിരുന്നു. വിജി സംശയത്തോടെ ചുറ്റും നോക്കുനുണ്ട്.

വിവേക് : ഇന്നലെ ആഘോഷിക്കണ്ടതായിരുന്നു. പക്ഷെ ഇന്നലെ സാധനം കിട്ടിയില്ല.

എന്ന് പറഞ്ഞ് അവൻ സോഫയുടെ പിറകിൽ നിന്നു ഒരു കുപ്പി പുറത്തെടുത്തു. അതുകണ്ടപ്പോൾ ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് മനസിലായി അതു മദ്യകുപ്പിയാണെന്നു. വിജി അതു തട്ടിപ്പറിച്ചു വാങ്ങിയിട്ട്..

വിജി : ഇന്നു തന്നെ വേണോ ഇത്.. നിങ്ങള്ക്ക് പോകേണ്ടതല്ലേ ??

വിഷ്ണു : എന്റെ പൊന്നു വിജി. ഇതിങ്ങു താ ഇപ്പൊ സമയം പത്തുമണി പോലുമായിട്ടില്ല. യാത്ര രാത്രിയല്ലേ. ഇപ്പൊ അടിച്ചാലേ അപ്പോഴേക്കും ഒക്കെ ശെരിയകത്തുള്ളൂ.

പിന്നെ ഇങ്ങനെ ഒരു സന്തോഷമുള്ള ദിവസമല്ലേ ആഘോഷിക്കേണ്ടത്.

അവൻ വിജിയുടെ കയ്യിൽ നിന്നും കുപ്പി പിടിച്ചു വാങ്ങി. വിജി എന്നെ നോക്കി എന്റെ മുഖത്തെ വിയോജിപ്പ് അവൾക്കു മനസിലായി, നബീലിനും. അവൻ എന്നെ വിളിച്ച് അടുക്കളയിലേക്കു കൂട്ടികൊണ്ടുപോയി.

നബീൽ : ഷെമീന അവർ നമ്മുക്ക് വേണ്ടി ഒരുപാടു കഷ്ടപെടുന്നില്ലേ. അവര് കഴിച്ചോട്ടെ നീ മുഖം വീർപ്പിക്കണ്ട. ഇത്ര ഒക്കെ നമുക്ക് വേണ്ടി ചെയ്തിട്ട് നമ്മൾ അവരെ വിഷമിപ്പിക്കുന്നത് ശെരിയല്ല.

ഞാൻ : എന്നോട് സത്യം പറയണം. നീ കള്ളുകുടിക്കാറുണ്ടോ ?

നബീൽ : നിന്നോട് ഞാൻ ഒന്നും ഒളിച്ചു വെക്കുന്നില്ല. വല്ലപ്പോഴുമൊക്കെ ഞാൻ കുടിക്കാറുണ്ട്.

എനിക്കെന്തോ അവനോടു ദേഷ്യപ്പെടാൻ കഴിയുന്നില്ല. ഇക്കാര്യങ്ങൾ ഒന്നും ഞാൻ അവനോടു ചോതിച്ചിട്ടുമില്ല അവനെന്നോട് പറഞ്ഞിട്ടുമില്ല.

ഞാൻ : എന്തെങ്കിലും ചെയ്യ്.
ഞാനവിടുന്നു പോകാൻ നോക്കി. അപ്പോൾ അവൻ എന്റെ കൈപിടിച്ച് വലിച്ചു എന്നെ അവന്റെ മാറിലേക്കണച്ചു ഞൊടിയിടയിൽ എന്റെ ചുണ്ടുകൾ വായിലാക്കി അവൻ എന്നെ ചുംബിച്ചുകൊണ്ടിരുന്നു. ഞാനവനെ എതിർക്കാൻ നിന്നില്ല പകരം ഞാനും അവനെ ആവേശത്തോടെ ചുംബിച്ചു. അവൻ എന്നെ അരയിൽ പിടിച്ചു പൊക്കി കിച്ചൻ സ്ലാബിൽ ഇരുത്തി പെരുമ്പാമ്പിനെക്കാൾ ശക്തിയിൽ എന്നെ വലിഞ്ഞു മുറുക്കി ചുംബിച്ചു. ആരോ ചുമക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ വേർപിരിഞ്ഞു നോക്കിയപ്പോൾ. വിജി ഇതെല്ലാം കണ്ടു അടുക്കളയിൽ എത്തിയിരിക്കുന്നു.

വിജി : എന്താണ് ഭാര്യയെ സോപ്പിടുകയാണോ ? അവന്മാര് ഇപ്പൊ തുടങ്ങും. ഞാൻ ഗ്ലാസ്‌ എടുക്കാൻ വന്നതാ.

ഞാനാകെ നാണത്തിൽ അവളെ നോക്കിയില്ല.

നബീൽ : ഭാര്യ ആദ്യം സമ്മതിച്ചില്ല. പക്ഷെ ഇപ്പൊ സമ്മതിച്ചു.

വിജി : കിട്ടേണ്ടത് കിട്ടിയപ്പോൾ സമ്മതിച്ചു അല്ലെ ?
വിജി എന്നെ നോക്കി ചോദിച്ചു.

ഞാൻ : ആരു സമ്മതിച്ചു ?

നബീൽ : നീ തന്നെ.

വിജി : എന്റെ ഷെമീന വിട്ടു കള. നിങ്ങൾ അവിടെ പോയാൽ പിന്നെ കുറച്ചു ദിവസം കഴിഞ്ഞല്ലേ ഇങ്ങോട്ട് വരൂ. അവര് ആഘോഷിക്കട്ടെ.

ഞാൻ : എന്നാലും വിജി, എനിക്കെന്തോ ഒരു പേടി.

വിജി : ഞാനില്ലേ ഇവിടെ. വേണമെങ്കിൽ നമ്മുക്കും ഒരെണ്ണം അടിക്കാം.

നബീൽ : അങ്ങനെ പറഞ്ഞുകൊടുക്ക് വിജി. ഇനി ഞാനൊന്നും പറയുന്നില്ല.

നബീൽ പിന്നെ ഒന്നും പറയാൻ നിന്നില്ല അവൻ അവരുടെ അടുത്തേക്ക് പോയി.

ഞാൻ : വിജി കഴിക്കോ ?

വിജി ഒന്നും പറഞ്ഞില്ല എന്നെ നോക്കി ഒന്നു ചിരിച്ച്.
വിജി : ഷമീന അടുത്ത പ്രാവശ്യം വന്നിട്ട്. ഒരു മാസം എന്റെകൂടെ നിന്നു നോക്ക്. അപ്പൊ അറിയാം എന്റെ വിശ്വരൂപം.

അവൾ ചരിച്ചുകൊണ്ടു ഗ്ലാസ്‌ എടുത്ത് വെച്ചു. ഞാനത്ഭുതത്തോടെ അവളെ നോക്കി.

വിജി : താൻ വിചാരിക്കുന്നപോലെ ഞാൻ അത്ര മോശം ഒന്നും അല്ലാട്ടോ. അവര് കമ്പനി കൂടുമ്പോൾ കൂടെയിരിക്കും. വിഷ്ണു എനിക്ക് നല്ല സപ്പോർട്ട് ആണ്. അവന്റെ കൂടെ അവന്റെ സന്തോഷത്തിൽ ഞാനും അങ്ങനെയങ്ങനെ…. ഒക്കെ നിനക്ക് മനസിലാവും വാ.

Leave a Reply

Your email address will not be published. Required fields are marked *