നന്മ നിറഞ്ഞവൾ ഷെമീന – 5 Like

ഞങ്ങൾ താഴെ പോയി ആന്റിയോട്‌ പറഞ്ഞ് വീട്ടിൽ നിന്നും പുറത്തിറങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെയും കാത്ത് വിഷ്ണു നബീൽ നിൽക്കുന്നുണ്ടായിരുന്നു. നബീൽ ഒരു ടിക്കറ്റ് എനിക്ക് തന്നു. ഞങ്ങൾ പ്ലാറ്റഫോമിലേക്കു നടന്നു. ട്രെയിൻ വന്നിട്ടില്ല. ഞങ്ങൾ ഏറ്റവും പിന്നിൽ കയറാൻ വേണ്ടി അങ്ങോട്ട്‌ നടന്നു. ജനറൽ ടിക്കറ്റ് ആയിരുന്നു. ഞാൻ ആദ്യമായാണ് ട്രെയിനിൽ യാത്ര ചെയ്യാൻ പോകുന്നത്.

വിജി കുറച്ച് നേരം എന്റെ കൂടെ നിന്നു. പിന്നീട് ഇനി വൈകിക്കുന്നില്ല എന്ന് പറഞ്ഞ് അവൾ പോകാൻ ഒരുങ്ങി.

വിജി : നീ നാളെ തന്നെ ഇങ്ങു എത്തില്ലേ ?

വിഷ്ണു : ഇവരെ അവുടെ കൊണ്ടു വിടുക. അപ്പൊ തന്നെ തിരിച് വരിക. നാളെ ഉച്ചയാകുമ്പോൾ ഞാൻ എത്തും.

വിജി : നബീലെ, ശെരിയെന്നാൽ സൂക്ഷിച്ചു പോണം കേട്ടോ. അവിടെയെത്തിയാൽ വിളിച്ചറിയിക്ക്.
അവൾക്കു എന്നോട് യാത്ര പറയാൻ ഒരു മടി. ഒരുപക്ഷെ പറഞ്ഞാൽ അവൾ അവിടെ വെച്ചു വിങ്ങിപൊട്ടുമായിരുന്നു. അവൾ അവിടെ വെച്ചു എന്നെ കെട്ടിപിടിച്ച് എന്റെ കവിളിൽ ഒരുമ്മ തന്നു. എനിക്കവളെ തിരിച് എന്തൊക്കെയോ ചെയ്യണമെന്നുണ്ടായിരുന്നു. നബീൽ വിഷ്ണു ഇതെല്ലാം കാണുന്നത് കൊണ്ടു ഞാൻ ഒന്നും ചെയ്തില്ല.

വിജി : അപ്പൊ ശെരി. പോയിട്ട് വാ… ഒക്കെ ശെരിയാവും… ഒന്നും പേടിക്കണ്ട കേട്ടോ.

ഇതും പറഞ്ഞ് കൈകൊണ്ടു റ്റാറ്റാ കാണിച്ചു അവൾ പിന്നിലേക്ക് നടന്നു. പിന്നെയവൾ തിരിഞ്ഞു നടന്നു. അവൾ ആ പ്ലാറ്റഫോമില് നിന്നും മറയുന്നതുവരെ ഞാനവളെ നോക്കി നിന്നു. അവൾ പോയതിനു ശേഷം ഞാൻ എന്തോ ഒറ്റപെട്ട പോലെ. കുറച്ച് മണിക്കൂറുകൾ മാത്രമേ ഞാനവളുടെ കൂടെ നിന്നിട്ടുള്ളു എന്നിട്ടും എന്തോ എനിക്ക് അവളോട്‌ കുറെ ജന്മങ്ങളുടെ ബന്ധമുള്ളതുപോലെ. ഇനിയെന്തെന്നുള്ളതാണ് മുന്നിൽ, ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്. എന്തെല്ലാമോ ചിന്തകൾ എന്റെ മനസ്സിൽ ഓടി നടന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *