എനിക്ക് സൗകര്യമില്ലായിരുന്നു മേടിക്കൻ
ഞങ്ങക്കറിയാം… നീ കൊണ്ടുവരില്ലന്ന്….നിനക്ക് ഞങ്ങളല്ലല്ലോ പ്രധാനം…കണ്ട പെണ്പിള്ളേര്ക്കും നാട്ടുകാർക്ക് മൊത്തവും മേടിച്ചു കൊടുക്കാൻ അവന് കാശൊണ്ട്.ഇങ്ങോട്ട് മേടിക്കുമ്പോ ങേ ഹേ….
ആ ആണെന്ന് തന്നെ കരുതിക്കോ…
അതേടാ നീ അങ്ങനെ തന്നെ പറ.. ഒരു കൂറ ചെയർമാൻ അയപ്പോ അവന്റെ അഹങ്കാരം നോക്കിക്കേ….ബാക്കിയുള്ളോര് ജീവൻ പണയം വെച്ചാ നടക്കുന്നെ….അവനപ്പോ നാട്ടുകാര് മതിയല്ലോ…. തലേം പൊട്ടിച്ചു ആശുപത്രിയിൽ മലന്ന് കെടന്നപ്പോ ഒരുത്തനേം കണ്ടില്ലല്ലോ..ഇപ്പോ വന്നേക്കുന്നു….ഓ എന്തൊരു ച്നേഹം….ഭൂ….അച്ചു നിന്നു ചീറുവാണ്.
എന്റെ പൊന്നച്ചു ഞാൻ മറന്നുപോയതാ…ഞാൻ കൈകൂപ്പിപ്പൊയി. അവള് തുടങ്ങിയാൽ നിർത്തില്ല എന്നെനിക്ക് അറിയാമല്ലോ. ഒന്നും കിട്ടാത്തതിന്റെ ദേഷ്യവും സങ്കടവും കൂടിക്കുഴിഞ് അവൾക്ക് ഒരു പ്രത്യേക ഭാവം ആയിരുന്നു. പോരാത്തതിന് ഞാൻ മറക്കാൻ ശ്രമിക്കുന്നത് അവൾ കുത്തിപ്പൊക്കുക കൂടി ചെയ്തപ്പോൾ എനിക്ക് മറ്റ് മാർഗങ്ങൾ ഒന്നുമില്ലായിരുന്നു. ശിവേട്ടനും ഫാമിലിലിയും മുറിയിൽ നിന്ന് പുറത്തിറങ്ങിയത് പോലുമില്ല. അതുകൊണ്ട് തന്നെ ആ വിഷയം തൽക്കാലം മനസ്സിന് പുറത്തായിരുന്നു.
കുറച്ചു മുമ്പ് നീ ഇങ്ങനല്ലലോ പറഞ്ഞേ???? അച്ചു നിർത്താൻ ഭാവമില്ല.
എന്റെ പൊന്നോ…. ക്ഷമീര്….എന്ത് വേണേലും ചെയ്യാം. നീ വണ്ടിയെ കേറിക്കോ…
ഒരഞ്ച് മിനിറ്റ്…ദേ ഞാനിപ്പോ വരാം….അവള് പെട്ടെന്ന് അകത്തേക്കോടി.
ഞാനൊന്ന് പകച്ചു. അവളുടെ ശല്യമൊന്ന് തീർക്കാനായി മാത്രം പറഞ്ഞതാ…ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ടായോ??? ദൈവമേ….ഒന്നാമത് അവശ…പോരാത്തതിന് ഗർഭിണിയും എന്ന അവസ്ഥയിലായി ഞാൻ. കോപ്പ് അവളാണെങ്കി മൊട്ടുസൂചി മേടിക്കാൻ കടയിൽ കേറിയാ ഇരുമ്പുകമ്പി വരെ മടിക്കുന്ന ടൈപ്പും.
ടീ എങ്ങോട്ടാന്ന് പറയടീ….
അവളും അപ്പോഴാണത് ആലോചിച്ചത് എന്നു തോന്നുന്നു. അവൾ ഒരു നിമിഷം ഒന്നാലോചിച്ചു. എന്നിട്ട് എന്നെയൊന്നു നോക്കി
സിനിമക്ക് പോകാം…പിന്നെ എല്ലാർക്കും അത്താഴം നിന്റെ വകാ….അവൾ ഓട്ടത്തിനിടയിൽ വിളിച്ചു കൂവി.
സിനിമക്കോ???? കോപ്പ്…മിറ്റത്തിറങ്ങിയാ പാർട്ടിക്കാരു പണി തരുമോ എന്നൊണ് പേടി. അക്കൂട്ടത്തിലാണ് ഇതും. മൈരുണ്ടാക്കാനായിട്ടു ശിവേട്ടനോടും ചോദിക്കാൻ പറ്റില്ലല്ലോ….പെട്ടന്നാണ് മനസ്സിൽ ആ ഓർമ്മകൾ പൊന്തിവന്നത്. വീണ്ടും നെഞ്ചിലൊരു കിടുക്കം.
പെട്ടന്നാണ് അകത്തു നിന്നൊരു ബഹളം. ഓടിച്ചെല്ലുമ്പോ അമ്മയും അച്ചുവും നിലത്ത് നിന്ന് എണീറ്റുവരുന്നു. കൂട്ടിയിടിച്ച് വീണതാണെന്നു മനസ്സിലായതും ഭൂതകാലത്തിൽ നിന്ന് ഞാൻ ഒറ്റ നിമിഷം കൊണ്ട് വർത്തമാനകാലത്തിലെത്തി. എത്ര ശ്രമിച്ചിട്ടും എനിക്ക് ചിരിയടക്കാൻ സാധിച്ചില്ല.
ഈ പെണ്ണിന് കണ്ണും കണ്ടൂടെ??? നിലത്തു നിന്ന് എണീറ്റ് കൈമുട്ടു തിരുമ്മിക്കൊണ്ടു അമ്മ അച്ചുവിനോട് ശകാരം.
ഇല്ല….പറഞ്ഞതും അവൾ എണീറ്റതും ഒറ്റയോട്ടം.
ഈ പെണ്ണിനിത് എന്നാ പറ്റി????അമ്മ എന്നെ ചോദ്യഭാവത്തിൽ നോക്കി.
ആ …ഞാൻ അതങ്ങോട്ട് അവഗണിച്ചിട്ടു ഉമ്മറത്ത് പോയിരുന്നു…..
നേരം കുറെയായി അച്ചു വന്നില്ല. കുറെ നേരം ഞാൻ മിറ്റത്തിറങ്ങി അവരുടെ വീട്ടിലേക്ക് നോക്കിനിന്നു. മൈരുണ്ടാക്കാനായിട്ടു ഇവളിന്ന് ആരുടെ പതിനാറടിയന്തിരത്തിനുള്ള ഒരുക്കമാണോ???? എനിക്ക് ആകെ വിറഞ്ഞു വന്നു. ഒന്നാമത് കുണ്ടിക്ക് തീ പിടിച്ചിരിക്കുമ്പോഴാ അവടെ ഒടുക്കത്തെ ഒരുക്കം….തന്നത്താൻ തെറിയും പറഞ്ഞോണ്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്.
ചെന്നപ്പോ ദേ അച്ചു ചവിട്ടിക്കുതിച്ചു പുറത്തോട്ട് വരുന്നു. മുഖം ഒരു കൊട്ടയുണ്ട്. ഒരുങ്ങിയിട്ടുമില്ല. ഡ്രെസ്സും മാറിയിട്ടില്ല.
എന്നാ ഉണ്ടാക്കുവാടീ… മനുഷ്യനെ പോസ്റ്റ് പിടിപ്പിക്കുന്നതിനൊരു ലിമിറ്റൊണ്ട്….ഞാൻ അവളോട് അലറി.
അവൾ എന്നെ തുറിച്ചൊന്നു നോക്കി. ഒരുമാതിരി ഞാൻ അവളെ കേറിപ്പിടിച്ചപോലെ.
എന്നാ കോപ്പാടീ…
ഞാനെങ്ങോട്ടും വന്നില്ല. അവൾ അതിലും നന്നായി അലറി
