നവവധു – 11 1

ജോക്കുട്ടാ നീ ജയിലിൽ കെടന്നിട്ടുണ്ടോ????എന്റെ അടുത്തേക്ക് വരാതെ അടുത്ത കസേരയിൽ ഇരുന്നോണ്ടുള്ള പെട്ടെന്നുണ്ടായ ചോദ്യത്തിൽ ഞാൻ തെല്ലൊന്നു പകച്ചു. തെല്ലല്ല നന്നായി പകച്ചു….

ഇല്ല….എന്താ….എന്റെ വാക്കുകൾക്ക് നല്ല വിറയൽ.

അല്ലാ…. കൊലക്കേസിൽ കിടക്കാനുള്ള ചങ്കുറപ്പ് ഒണ്ടോന്ന് അറിയാനാ….

എനിക്കൊന്നും മനസ്സിലായില്ല..
ഞാൻ ശിവേട്ടനെ വല്ലാത്തൊരു നോട്ടം നോക്കി…അത് എന്താണെന്ന് ഊഹിക്കാമല്ലോ..

അതേയ്….ഞാനേ പോയത് നിന്റെ വണ്ടീങ്കോണ്ടാ….ആപ്പോ…..ശിവേട്ടൻ പറയാതെ പറഞ്ഞു.

എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി. വാ തുറന്നാൽ പൊന്നുമോനെ നീ പെടും എന്നൊരു ഭീക്ഷണിയല്ലേ അത്??? എന്റെ നാവിറങ്ങിപ്പോയി…ഇമ്മാതിരി ഒരു ട്വിസ്റ്റ്‌ സ്വപ്നം കണ്ടത് പോലുമില്ല…. എന്റെ വായിലെ വെള്ളം പറ്റി. ഞാൻ വിയർത്തു കുളിച്ചു.

അല്ല… ഞാൻ പറഞ്ഞൂന്നെ ഒള്ളു…വേറാർക്കും ഇത് അറിയില്ല അല്ലെ ജോക്കുട്ടാ???? ശിവേട്ടന്റെ ചോദ്യത്തിന് ഞാൻ അറിയാതെ തലയാട്ടിപ്പോയി. ആ കണ്ണുകളിൽ പതിയിരിക്കുന്നത് ഒരു പുലിയല്ല…. സിംഹമാണെന്നു എനിക്ക് തോന്നി….

കുറുക്കന്റെ കൗശല്യമുള്ള….ഡ്രാക്കുളയുടെ സ്വഭാവമുള്ള ഒരു സിംഹം…!!!!

അതാണ്….അപ്പൊ വാ നമുക്കീ പരിപാടി അങ്ങോട്ട് പൂർത്തിയാക്കാം…. ശിവേട്ടൻ വീണ്ടും പഴയപടിയായി.

എന്നാ പരിപാടി??? എന്റെ കിളി മൊത്തം പോയിരുന്നു.

അടിച്ചുവാരലെ…..

ആം….ഞാൻ അതിനും തലയാട്ടി.

കടുക്കനിട്ട, തുണിക്കിടയിൽ കയ്യിടുന്ന കള്ളനെക്കുറിച്ചു ഉറക്കത്തില് അവള് പറഞ്ഞപ്ലാ ഞാൻ ഉറപ്പിച്ചത്….കൊല്ലണ്ടെടാ അവനെ ഞാൻ???? ശിവേട്ടൻ പിറുപിറുക്കുന്നത് ഞാൻ കേട്ടു.

സൗമ്യേച്ചി പറഞ്ഞോ??? ഞാൻ ഞെട്ടി ചോദിച്ചു….എന്റെ ഉള്ളൊന്നു കാളി… അപ്പൊ എന്നേം കൊല്ലാൻ കൊണ്ടുവന്നതാണോ??? എന്റെ ചിന്ത പോയത് ആ വഴിക്കാണ്.

ആ ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞതാ…പാവം…നന്നായി പേടിച്ചിട്ടുണ്ട്….ശിവേട്ടന്റെ മുഖത്തും ശബ്ദത്തിലും അയവ് വന്നു…ഇപ്പോളത് ഒരു അനുകമ്പയും സ്നേഹവും കൂടിക്കലർന്ന ഭാവമായി.എന്റെ മുഖത്തും ഒരാശ്വാസ ഭാവം വന്നു… എന്തോ പെട്ടെന്ന് മനസ്സിൽ ഒന്ന് പ്രസവിച്ച സുഖം!!!

നിന്നേക്കുറിച്ചും പറഞ്ഞു…പെട്ടന്നെന്റെ കിളി പാറിച്ചുകൊണ്ടു ശിവേട്ടന്റെ സൗണ്ട്….

ഞാൻ കിടുങ്ങിപ്പോയി… വിറച്ചുകൊണ്ടാണ് ഞാൻ ചോദിച്ചത്…

എ… എന്നേക്കുറിച്ചോ…. എന്നാ പറഞ്ഞു…വിക്കിയ എന്റെ ശബ്ദത്തിൽ ആകാംഷയേക്കാൾ അതികം പേടിയായിരുന്നു.

മ്മ്‌….നീ…നീ വിളിച്ചിട്ട് ചെന്നില്ലാന്ന്….ശിവേട്ടൻ ഒന്ന് നിർത്തി. പാവം അത്ര ഇഷ്ടോം വിശ്വാസോം ആരുന്നു നിന്നെയവൾക്ക്…..പറഞ്ഞതും ശിവേട്ടൻ വിങ്ങിപ്പൊട്ടിപ്പോയി….

പക്ഷേ ആ വാക്കുകൾ എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. മറുപടി ഉണ്ടായില്ല. മനസ്സിൽ വീണത് ഒരു തീമഴ ആണെന്നെനിക്ക് തോന്നി. ഒരുവേള ശിവേട്ടനോട് എല്ലാം തുറന്നു പറഞ്ഞാലോ എന്നുപോലും എനിക്ക് തോന്നിയെന്നതാണ് സത്യം. പക്ഷേ എന്തോ അത് പറയാൻ എനിക്ക് കഴിഞ്ഞില്ല. പേടിയാണോ അതോ….????

എന്തായാലും അന്ന് ആ ക്ളീനിംഗ് കഴിഞ്ഞു ബൈക്ക് ഞാൻ ശിവേട്ടനെകൊണ്ട് തന്നെയാണ് ഓടിപ്പിച്ചത്. മനസ്സ് ശെരിയല്ല എന്നതായിരുന്നു കാരണം( പുള്ളി പിറകിലിരുന്നാൽ എന്റെ മുതുകിൽ ഓട്ട ഇടുമോ എന്നൊരു ഭയവും ഇല്ലാതിരുന്നില്ല. വിശ്വസിക്കാൻ പറ്റില്ല).

വീട്ടിൽ എത്തിയപ്പോൾ അതിലും വലിയ ബഹളം. കോപ്പ്….ആകെ കിളിപോയ അവസ്ഥയിൽ ആയിരുന്നതിനാൽ അവളുമാർക്ക് ഒരു കടുകുമിടായി പോലും മേടിക്കാതെയാണ് കേറി ചെന്നത്. ഓർത്തില്ല….അല്ല ആനക്കാര്യത്തിന്റെ ഇടക്കാണ്ക ചേനക്കാര്യം. ചെന്നതെ അച്ചു തൊടങ്ങി. ആരതിചേച്ചി കുളി ആയിരുന്നതിനാൽ അവിടുന്ന് കിട്ടിയില്ല. പക്ഷേ അച്ഛനമ്മമാർ എന്റെ നെഞ്ചത്തു കേറിയിരുന്നു പൊങ്കാലയിട്ടു. കോളേജിൽ മൊത്തം കൊടുത്തിട്ടും വീട്ടിലോട്ടു ഒരു നാരങ്ങമുട്ടായി പോലുമില്ലാന്ന് പറഞ്ഞു അച്ചു മാക്സിമം എരിവ് കേറ്റി. രണ്ടു പ്രശ്നവും കൂടിയായപ്പോൾ എനിക്കാകെ പ്രാന്തായി. ഞാൻ ചുമ്മാ കിടന്ന് ചാടി

Leave a Reply

Your email address will not be published. Required fields are marked *