നവവധു – 14 Like

കോളേജിലോട്ടുതന്നെ ആണോ??? അച്ഛന് ആകെയൊരു ഉറപ്പില്ലാത്തത് പോലെ.

ആം.

എന്നാ വേഗം ചെല്ല്… അവിടെ ഏതാണ്ട് പ്രശ്നമാണെന്നു പറഞ്ഞു പിള്ളേര് വിളിച്ചാരുന്നു. നീ ഫോണും കോണച്ചിട്ടേച്ചു അവടെ പോയിരുന്നാ ഒരാവിശ്യത്തിന് വിളിച്ചാ കിട്ടുവോ??? അച്ഛൻ കലിപ്പിൽ തന്നെ….

അത്…അതിനാത് ചാർജ്ജ് ഇല്ലാരുന്നു…

ഉം… വേഗം ചെല്ലാൻ നോക്ക്. ആവശ്യമില്ലാത്ത ഓരോന്ന് ഒപ്പിച്ചോണ്ടു വരരുത്. വെളിവില്ലാത്ത ഓരോ പണി കാണിച്ചിട്ട്…. അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു.

ഹാ… ഇതൊക്കയൊരു സ്പോർട്സ്മാൻ സ്പിരിറ്റില് എടുക്കണ്ടേ പിതാവേ…. ഞാനൊരു ചിരിയോടെ പറഞ്ഞിട്ട് ചാടി വണ്ടിയെടുത്തു.

സ്പോർട്സ്മാൻ സ്പിരിറ്റ് നിന്റമ്മേടെ…. അച്ഛൻ അലറി.

ഹൂഹോ…. ഞാനൊരു ആർപ്പുവിളിയും പൊട്ടിച്ചിരിയുമായി വണ്ടി വിട്ടു. എന്നിട്ട് മിററിലൂടെ നോക്കിയപ്പോൾ അച്ഛനും ശിവേട്ടനും എന്നെ നോക്കിനിന്നു ചിരിക്കുന്നു. കാര്യം കിടന്നലറുമെങ്കിലും കാറന്നോർക്ക് എന്നെ വല്യ കാര്യമാ… എന്നെ നോക്കി മാത്രം കലിതുള്ളും….എന്നിട്ട് ചിരിക്കും… ഒരു മഹാ പ്രസ്ഥാനം തന്നപ്പോ നിങ്ങള്… ഞാൻ തന്നെത്താൻ പറഞ്ഞോണ്ട് വണ്ടി പായിച്ചു.
മൈരന്മാര് എന്നാ കോപ്പാണോ ഉണ്ടാക്കിയത്??? പോലീസിന്റെ ഇടി കൊള്ളേണ്ടി വരുംവോ. ചെയർമാൻ ആയിപ്പോയില്ലേ???മൈര്….പോകാതിരിക്കാനും പറ്റില്ല… ഇടി ചോദിച്ചു വാങ്ങുന്ന ടൈപ്പാ എല്ലാം… കർത്താവേ.. എന്നെ ഇടി കൊള്ളിക്കല്ലേ… മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ കോളേജിന്റെ ഗേറ്റ് കടന്നത്.

പെട്ടന്നൊരു കൂക്കിവിളിയാണ് എന്നെ എതിരേറ്റത്. പൊട്ടിച്ചിരി…കൂക്കിവിളി… എന്തൊക്കെയോ വിളിച്ചു പറയുന്നു…അലറുന്നു….കൂവുന്നു…. ആകെ ബഹളം….

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ കാര്യം മനസ്സിലാകാതെ ചുറ്റും നോക്കി. പിള്ളേര് എന്നേയൊരു അത്ഭുതജീവിയെപ്പോലെ നോക്കുന്നു. ഞാൻ എന്നെത്തന്നെയൊന്നു നോക്കി. സിബ്ബ് ഇട്ടിട്ടില്ലേ??? ഉണ്ടല്ലോ….പിന്നെ എന്താണാവോ???

മച്ചാനെ ഒരുമ്മ തരുവോ??? ഒരുത്തൻ ആൾക്കൂട്ടത്തിൽ നിന്ന് വിളിച്ചു കൂവി.

ഉമ്മയോ???എനിക്കൊന്നും മനസ്സിലായില്ല. വല്ലോ കോഡുമായിരിക്കും. മിക്കവാറും ഏതേലും പീസിനെ റെയ്ഡിൽ പിടിച്ചുകാണും. ഈ കോളേജിൽ ആണെങ്കി അത് പതിവുമാണ്. ഛേ എന്നാ നാറ്റക്കേസാകും. കാര്യം മനസ്സിലായില്ലെങ്കിലും അവനെ നോക്കിയൊന്നു ചിരിച്ചിട്ട് ഞാൻ ക്ലാസ്സിലേക്ക് നടന്നു.

നടക്കുമ്പോൾ പ്രശനം കൂടിക്കൂടി വരുന്നപോലെ…. കാണുന്ന എല്ലാവർക്കും ഒരു ആക്കിയ കിളി… പെണ്ണുങ്ങളുടെ മുഖത്ത് ഒരു പരിഹാസമോ പുച്ഛമോ സഹതാപമോ എന്തോ… കാര്യം മനസ്സിലാവാതെ ഞാൻ എല്ലാരേയും നോക്കി. പക്ഷെ ആരും എന്നോട് മിണ്ടുന്നില്ല. ഇന്നലെവരെ വാ തോരാതെ സംസാരിച്ചവർക്കൊക്കെ ഇന്നെന്തോ ഒരു വല്ലായ്ക.

ടാ… പെട്ടന്നൊരു വിളി കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് പാഞ്ഞുവരുന്ന വിശാലിനെയും ശ്രീയെയും.

ആരടെ കാലിന്റെടീൽ കൊണ്ടോയി ഇട്ടിരിക്കുവാരുന്നെടാ കുണ്ണേ നിന്റെ ഫോൺ??? വിശാൽ അവൾ നിക്കുന്നത് പോലും നോക്കാതെ വന്നതെ അലറി.

എന്താന്ന് പറയടാ…. പ്രശ്നം ഗുരുതരമാണെന്ന് തോന്നിയ ഞാൻ അമ്പരപ്പോടെ അവനെ നോക്കി.

അവനും ശ്രീയും പരസ്പരം നോക്കി. എന്തോ പറയാൻ മടിക്കുന്നത് പോലെ.

എന്നാ മൈരാടാ….
അത്…ഫോട്ടോ…

ഫോട്ടോയോ???

നോട്ടീസ് ബോർഡില്…. ശ്രീ എന്തോ പറയാനായി വന്നിട് നിർത്തി നോട്ടീസ് ബോർഡിരിക്കുന്ന ഭാഗത്തേക്ക് കൈചൂണ്ടി.

കാര്യമറിയാനായി ഞാൻ അങ്ങോട്ടോടി. എന്തോ പ്രശനം ഗുരുതരമാണെന്നെന്റെ ആറാമിന്ദ്രിയം വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഓടിച്ചെന്ന എന്നെ കൂക്കുവിളികളോടെയാണ് ബോർഡിനരുകിൽ കൂടിനിന്ന പിള്ളേര് വരവേറ്റത്. കാര്യം മനസ്സിലാകാതെ പിള്ളേരെ വകഞ്ഞുമാറ്റി ഞാനാ ബോർഡിന്റെ ചോട്ടിലെത്തി. ചെന്നതെ കണ്ടു…

ഉമ്മ തരുമോ എന്ന തലക്കെട്ടുമായി ഒരു ഫോട്ടോ…..

അതിൽ…..അതിൽ ഞാൻ റോസിന് അന്ന് ഉമ്മ കൊടുക്കുന്ന രംഗം…..

ഒരുനിമിഷം തല കറങ്ങുന്നത് പോലെയാണെനിക്ക് തോന്നിയത്. ഇങ്ങനൊരു അടി സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.

ഒരു നിമിഷം…. ഒറ്റ നിമിഷത്തെ പകപ്പ് ഒന്നു മാറിയതും ഞാനാ ഫോട്ടോ വലിച്ചു പറിച്ചു.

ഏത് നായിന്റെ മോനാടാ ഇത് ഒട്ടിച്ചത്??? കൂടിനിന്ന പിള്ളേരെ നോക്കിഞാൻ അലറി. മറുപടിയില്ല.

പറയെടാ…. കൂട്ടത്തിലൊരുത്തന്റെ കോളറിൽ കുത്തിപ്പിടിച്ചു ഞാൻ വീണ്ടും അലറി. മറുപടിയില്ല.

പറഞ്ഞില്ലേൽ കൊന്നുകളയും പന്നീ…. ഞാൻ മുരണ്ടു. ആൾക്കൂട്ടത്തിൽ നിന്നൊരു പിറുപിറുക്കൽ ഉണ്ടായി. ചെയർമാന്റെ ഭാവമാറ്റം കണ്ട അമ്പരപ്പ്.

ഞാൻ പറയാം ചെയർമാനെ….. ആൾക്കൂട്ടത്തിന് വെളിയിൽ നിന്നൊരു മറുപടി.

പിടിച്ചു നിർത്തിയവനെ ആൾക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു ഞാൻ ആ ശബ്ദം കെട്ടിടത്തേക്ക് നോക്കി.

ചെറുചിരിയോടെ അല്ല പരിഹാസച്ചിരിയോടെ നിൽക്കുന്ന ആൽബിയുടെ കൂട്ടുകാർ…..

ഞാൻ അവർക്ക് നേരെ കുതിച്ചു….പെട്ടെന്നാണ് വിശാലും ശ്രീയും ഇടക്ക് ചാടിയത്. അവന്മാർക്ക് നേരെ ചാടിയ എന്നെ രണ്ടുംകൂടി വട്ടം പിടിച്ചുനിർത്തി.

ജോ…വേണ്ട….

വിടടാ… ഈ നായിന്റെ മക്കളെ ഞാനിന്നു കൊല്ലും…. ഞാൻ കുതറിക്കൊണ്ടു അവർക്ക് നേരെ കുതിച്ചു.
പോടാ പേട്ട് ചെറുക്കാ…. അവന്മാരെന്നെ പുച്ഛിച്ചുതള്ളുമ്പോലെ ആക്കി.

കഴുവേറിടെ മോനെ… ഞാനാ പറഞ്ഞവനിട്ട് കുതിച്ചുചാടി ഒറ്റചവിട്ട്. അവൻ ഒരു നിലവിളിയോടെ പിന്നിലൊട്ടു മലച്ചു.

ടാ…. അവന്മാര് എന്റെ നേർക്കും ആഞ്ഞു.

നിർത്തടാ മൈരേ…. വിശാലിന്റെ ഒരലർച്ചയിൽ ഞാൻപോലും കിടുങ്ങി. ആദ്യമായാണ് അവനിത്രക്ക് ഒച്ചയെടുക്കുന്നത്. ഞാനൊന്നു പതറി എന്നതാണ് സത്യം.

കോണച്ചോണ്ട് നിക്കാതെ ഒന്നു പോയാ പെണ്ണിനെ രക്ഷിക്കടാ കുണ്ണേ… അല്ലേലാ മൈരന്മാര് ഇന്നതിനെ കൊല്ലും…. വിശാൽ അത് പറയുമ്പോൾ വിഷമം കൊണ്ടാ ശബ്ദം ഇടറിയിരുന്നു.

അപ്പോഴാണ് ഞാനുമത് ഓർത്തത്….റോസ്… അവൾ… അവളെവിടെ???

ജോ…റോസിനെ ഓഫീസിലോട്ട് കൊണ്ടോയെക്കുവാ… ഒന്ന് ചെല്ല്….പ്ലീസ്…അവളൊരു പാവമാടാ…. ശ്രീ എന്നെ നോക്കി തൊഴുതു. പൊട്ടിക്കരഞ്ഞുകൊണ്ടാണവളത് പറഞ്ഞത്.

അവൾക്കെന്തേങ്കിലും പറ്റിയാ എല്ലാതിനേം ഞാൻ കൊല്ലും….വീട്ടിൽകേറി ഞാൻ വെട്ടും….. ഓഫീസിലേക്ക് ഓടുമ്പോൾ ഞാനലറി. കൊല്ലാനുള്ള കലിയായിരുന്നു എനിക്കപ്പോൾ….

ഓടിയെത്തുമ്പോൾ കുറെ പിള്ളേരുണ്ട് ഓഫീസിനു പുറത്ത്. എന്നെക്കണ്ടതും ഒരു പിറുപിറുക്കൽ അവിടുണ്ടായി. ഞാനത് കാര്യമാക്കിയില്ല. ചവിട്ടിതുറന്നു എന്നപോലെ ഓഫീസ് വാതിൽ തുറന്നു ഞാൻ അകത്തു കയറി. സർവ ഡിപ്പാർട്ട്‌മെന്റ് ഹെഡുകളും പ്രിൻസിപ്പാളടക്കം മാനേജ്‌മെന്റ് മുഴുവനുമുണ്ടകത്ത്. പോരാത്തതിന് റോസിന്റെ തന്ത എച്ചി പ്രാഞ്ചിയെന്നു നാട്ടുകാര് വിളിക്കുന്ന ഫ്രാൻസിസും. അതിന്റെയെല്ലാം നടുക്ക് സിംഹക്കൂട്ടിൽ ഒറ്റപ്പെട്ട മാൻപേടയേപ്പോലെ എന്റെ റോസും….

Leave a Reply

Your email address will not be published. Required fields are marked *