നവവധു – 14 2

എന്നാ ഇങ്ങനെ നോക്കണേ??? ഞാൻ പറഞ്ഞില്ലേ വേറെ ആരെയെങ്കിലും നോക്കിയാ ഞാൻ അവരെ കൊല്ലുമെന്ന്???? ചേച്ചി നിസാരഭാവത്തിലാണ് പറഞ്ഞതെങ്കിലും എന്റെ ബോധം പോകുമെന്ന അവസ്ഥ.

അവള്… അവള് നമ്മുടെ അച്ചുവല്ലേടീ….. ശെരിക്കും കരയുന്നത് പോലെയാണ് ഞാൻ ചോദിച്ചത്. ശെരിക്കും എനിക്കപ്പോൾ സങ്കടമാണോ പേടിയാണോ അതോ കുറ്റബോധമാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു തരത്തിൽ എനിക്കായിരുന്നു അപ്പോൾ ഭ്രാന്ത്..!!!

ആണോ??? എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ….ചേച്ചിയുടെ വക പുച്ഛം.

ചേച്ചിപ്പെണ്ണെ….. ഞാൻ അറിയാതെ വിളിച്ചുപോയി. അത്രക്ക് ഞാൻ ഭയപ്പെട്ടിരുന്നു. കുറ്റബോധം കൊണ്ടുള്ള നീറ്റൽ വേറെ… ചേച്ചിയുടെ അവസ്ഥ ഓരോ നിമിഷവും മോശമാകുന്നതിന്റെ ടെൻഷൻ….അതോടൊപ്പം കാരണം ഞാനാണല്ലോ എന്നോർക്കുമ്പോ നെഞ്ചിൽ കത്തി കയറുന്ന വേദന.
ഉം…. ചേച്ചി വിളികേട്ടു. എന്റെയാ വിളിയിൽ ചേച്ചി എല്ലാം മറന്നത് പോലെ. ശെരിക്കും നമ്മുടെ നാഗവല്ലി സ്റ്റൈൽ….ഗംഗേ…..

നീ….നീ എന്നടി ഇങ്ങനെ???? ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. മനസ്സ് അത്രക്ക് കീറി മുറിഞ്ഞിരുന്നു.

എങ്ങനെ???

എന്തിനാ…. എന്നെയിങ്ങനെ….. എന്തിനാ അവളെ…. ഞാൻ വിക്കുവായിരുന്നോ വിതുമ്പുവായിരുന്നോ????

അയിന് ഞാനൊന്നും ചെയ്തില്ലല്ലോ…??? ചേച്ചിയുടെ കണ്ണുകളിൽ വീണ്ടും കൂസലില്ലായ്മ.

എന്നാലും…???

എന്നാലേ…. എന്നാ ചെയ്യണമെന്നും പറ…..

ങേ??? എനിക്ക് വെളിപാട് കിട്ടിയപോലായി.

എന്ത് പറഞ്ഞാലും ചെയ്യുവോ???

മ്….

എന്നാ അവരോട്…. അവരെ ഒന്നും ചെയ്യല്ല്… എനിക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.

മ്മ്‌….പക്ഷേ എനിക്കെന്തോ തരും???

എന്ത് വേണം??? ചേച്ചി പറയുന്ന എന്തും കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു.

എന്നെ കെട്ട്വോ???? ഒറ്റ ചോദ്യം…. ഞാൻ ഞെട്ടിയോ കിടുങ്ങിയോ എന്ന് എനിക്കുപോലും അറിയില്ല. പക്ഷേ അത് ചോദിക്കുമ്പോൾ ചേച്ചിക്കൊരു കൊച്ചുകുഞ്ഞിന്റെ ഭാവമായിരുന്നു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. നിമിഷങ്ങൾ സ്വഭാവം മാറ്റിമറിക്കുന്ന അപൂർവ്വ പ്രതിഭാസം. ഇപ്പോഴാ മുഖത്ത് രൗദ്രഭാവം ഇല്ല….അമ്മക്ക് മുന്നിൽ വാശിപിടിച്ചു കരയുന്ന ഒരു കുഞ്ഞിന്റെ ഭാവം മാത്രം…. നിഷ്കളങ്കമായ ഭാവം.

ഞാനൊന്നും മിണ്ടിയില്ല. വാക്കുകൾ കിട്ടുന്നില്ല എന്നുവേണം പറയാൻ. ചോദ്യം അത്തരത്തിലാണ്. നടക്കുന്ന കാര്യമല്ലന്ന് ഉറപ്പ്. വെറുതെ ആണെങ്കിലും വാക്ക് കൊടുത്താൽ അടുത്ത നിമിഷം എന്താവുമെന്നു പോലും നിശ്ചയമില്ല. ഞാൻ നിന്നു വിയർത്തു.
എന്നാ മിണ്ടാത്തെ??? പറ…. ചേച്ചി വീണ്ടും ചോദിച്ചു.

കെട്ടാം….അറിയാതെ എന്റെ ശബ്ദം പുറത്തുവന്നു. ചെയ്ത തെറ്റിനേക്കാൾ വലുതല്ലല്ലോ ഇനിയുള്ള പ്രശ്നങ്ങൾ… ആരെതിർത്താലും ഞാൻ അനുഭവിക്കേണ്ടത് തന്നെയാണ് എന്നുള്ള ബോധ്യമാണോ എന്നെക്കൊണ്ട് അങ്ങനെ പറയിച്ചത്????

സത്യായിട്ടും?? ചേച്ചിയുടെ കണ്ണുകളിൽ പൂത്തിരി കത്തി. മുഖത്ത് വല്ലാത്തൊരു പ്രകാശം പോലെ….

മ്…. പക്ഷേ അവരെന്നോട് മിണ്ടിയാലൊന്നും അവരെ ഒന്നും ചെയ്യല്ല്….. എനിക്ക് അപ്പോഴും പേടിയായിരുന്നു. അവരെ എന്തെങ്കിലും ചെയ്യുമോ എന്നതിലല്ല…. എല്ലാരുടെയും മനസ്സിൽ ചേച്ചിയൊരു ഭ്രാന്തിയായി മുദ്രകുത്തപ്പെടുമോ എന്നതിൽ….എന്തോ ചേച്ചിയെ ഒരു ഭ്രാന്തിയായി മറ്റാരും കാണുന്നത് എനിക്കെന്തോ സഹിക്കാൻ കഴിയാത്തത് പോലെ….ഉള്ളിന്റെയുള്ളിൽ എനിക്ക് ചേച്ചിയോട് പ്രണയമാണോ…അതാണോ ചേച്ചിയുടെ ദേഹം കൊതിച്ചു ഞാൻ പിന്നാലെ നടന്നതിന്റെ യഥാർത്ഥ കാരണം????

ആം….ചേച്ചിയുടെ മറുപടി പെട്ടന്ന് വന്നു. അൽപ്പം സംശയത്തോടെയെങ്കിലും ആ മറുപടി എന്നെ തല്ക്കാലം സമാധാനിപ്പിച്ചു എന്നുവേണം പറയാൻ. അങ്ങനെ കേട്ടപ്പോൾ വല്ലാത്തൊരു സമാധാനം.

ശിവേട്ടൻ വിളിക്കുന്നു….ഞാൻ പോയിട്ട് വരാം….. ഞാൻ തൽക്കാലം തടിതപ്പാൻ നോക്കി. ഈ മൂഡിൽ ചേച്ചിയെ തളച്ചിട്ടേ പറ്റൂ… വേറെയെന്തെങ്കിലും പറഞ്ഞു പഴയ ഭാവത്തിലേക്ക് മാറിയാൽ പിടിച്ചാൽ കിട്ടിയെന്നു വരില്ല എന്നെനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *