നവവധു – 14

പോയൊരു ചായയും കുടിച്ചു നേരേവന്നു പാർക്കിൽ പോയിരുന്നു. ചുമ്മാ മറ്റേ ഫോട്ടോ എടുത്തുനോക്കി. എടുത്തവൻ എന്തായാലും കൊള്ളാം. കിടു ഷോട്ട്…ആ ഞെട്ടിയ ഭാവം അതുപോലെ തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. കീറിക്കളയാൻ മനസ്സ് വരാതെ ഞാനത് ഭദ്രമാക്കി പേഴ്‌സിൽ തന്നെ വെച്ചു. എന്നിട്ട് കോളെജിൽ ഫോട്ടോ എടുത്തവനെ എങ്ങനെ കണ്ടുപിടിക്കാം എന്നാലോചിച്ചു തലപെരുക്കി….

പുതുമണവാളോ…..പെട്ടന്നൊരു വിളി. നോക്കിയപ്പോൾ ജന്മനായുള്ള ആ ആക്കിയ ഇളിയുമായി വിശാൽ. ഒപ്പം ശ്രീയും.

പോ മൈരേ… എനിക്ക് ആ വിളി അരോചകമായി തോന്നി.

ഹ ദേഷ്യപ്പെടാതെ അളിയാ….അവൻ വന്നെന്നെ ചേർത്തുപിടിച്ചു.

ഞാൻ ആ കൈ തട്ടിമാറ്റി ചുറ്റും നോക്കി. എവിടെ??? റോസ് എവിടെ???

നോക്കണ്ട…അവള് പോയി…. എന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ ശ്രീ പറഞ്ഞു.

പോയോ??? എങ്ങോട്ട്??? ഞാൻ അമ്പരന്നു ചോദിച്ചു.

അവള് അപ്പഴേ പ്രാഞ്ചിയേട്ടന്റെ കൂടെപ്പോയി….. വിശാലാണത് പറഞ്ഞത്.

അയ്യോ…. എന്റെ ഉള്ളിലെ നിലവിളി അറിയാതെ പുറത്തുവന്നു…

ഹാ പോട്ടഡാ അളിയാ… നമ്മക്ക് നാളെ കെട്ടിപ്പിടിക്കാന്നെ…. അവന്റെ ഊമ്പിയ കോമഡി.

പോടാ കുണ്ണേ…. ആ മൈരൻ ഇന്നവളെ കൊല്ലും. ഛേ…. ഞാൻ തലയിൽ കൈവെച്ചു.

ഓ… അത് ഞാനോർത്തില്ല… വിശാൽ കുറ്റം സമ്മതിച്ചു.

ഏയ്… അങ്ങേര് കലിപ്പിൽ ഒന്നുമല്ല…. കൂൾ ആയിരുന്നു. ഇന്ന് നിക്കണ്ട എന്നും പറഞ്ഞു വിളിച്ചപ്പോൾ പോയതാ അവള്….. പേടിക്കാനൊന്നുമില്ല….. ശ്രീ പറഞ്ഞത് അത്രക്കങ്ങോട്ട് വിശ്വസിച്ചില്ലങ്കിലും മനസ്സിൽ ചെറിയൊരു ആശ്വാസം കിട്ടി.

പെട്ടന്നാണ് ഫോൺ ശബ്‌ദിച്ചത്. നോക്കിയപ്പോൾ അച്ചു.

ഇവളെന്താ ഈ സമയത്തു??? പിറുപിറുത്തുകൊണ്ടു ഞാൻ ഒരു വട്ടം ആലോചിച്ചു.

ആരേലും പറഞ്ഞറിഞ്ഞു നിന്റപ്പൻ ഇങ്ങോട്ട് പോന്നുകാണും…. വിശാലിന്റെ പ്രവചനം.

പോ മൈരേ… ഇവിടെ തീ പിടിച്ചു നിക്കുമ്പഴാ അവന്റെ…. ഞാൻ പറയാൻ വന്ന തെറി ശ്രീ നിക്കുന്നത്കൊണ്ട് വിഴുങ്ങിയിട്ട് കോളെടുത്തു.

ജോക്കുട്ടാ…. പേടിച്ചരണ്ടപോലുള്ള അച്ചുവിന്റെ നിലവിളിയാണ് കെട്ടത്.
അറിയാതെ ഞാൻ ചാടിയെഴുന്നേറ്റു. എന്റെ ഞെട്ടൽ കണ്ട് ശ്രീയും വിശാലും.

എന്താടീ…. ഞാൻ ഞെട്ടലോടെയാണ് ചോദിച്ചത്.

ജോക്കുട്ടാ…. ഓടിവാടാ…. റോസിനേം കൊണ്ട് അവൾടച്ചൻ വന്നിട്ടുണ്ട്…. ഇവിടാകെ പ്രെശ്നാ….. ചേച്ചി…..

അവൾ അത്രയേ പറഞ്ഞോള്ളു… പിന്നെ കേട്ടത് ഒരു നിലവിളിയും എന്തോ തട്ടിമറിഞ്ഞു വീഴുന്ന സൗണ്ടും. കോളും കട്ടായി.

അയ്യോ ചേച്ചി…. എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി.

ഓടിച്ചെന്നു ബൈക്കെടുക്കൻ നോക്കിയപ്പോൾ ദേ ശ്രീ തൊട്ടടുത്ത്.

ജോ…ഞാനും വരുന്നു….. എന്താണ് സംഭവമെന്ന് പോലും ചോദിക്കാതെ..,എങ്ങോട്ടാണെന്നു പോലും ചോദിക്കാതെ അവൾ ചാടിക്കയറിക്കഴിഞ്ഞു. സെല്ഫ് അടിച് വണ്ടിയെടുത്തതെയുള്ളൂ.

ദേണ്ടടാ അവൻ വേറെ ഒന്നിനേം കൊണ്ടു പോകുന്നു…. ഇനിം ഉണ്ടോ അളിയാ…. സീനിയേഴ്സിൽ ഒരുത്തന്റെ കമന്റടി.

ബൈക്കിലിരുന്ന ശ്രീ ചാടിയിറങ്ങി അവന്റെനേർക്ക് ഒടുന്നതാണ് ഞാൻ പിന്നെക്കണ്ടത്. ആണുങ്ങൾ ചാടുന്നത് കണ്ടിട്ടുണ്ടങ്കിലും ഒരു പെണ്ണ് ഓടുന്ന ബൈക്കിൽ നിന്ന് ചാടുന്നത് ആദ്യമായി അന്നുഞാൻ കണ്ടു. ഒരു വശത്തേക്ക് ഇരുന്നതിനാൽ പെട്ടന്നുള്ള ആ ചാട്ടത്തിൽ ബൈക്ക് പാളി.

പൊത്തിയടിച്ചു വീണെന്നു കരുതിയെങ്കിലും ഒരു തരത്തിൽ ബൈക്ക് ബാലൻസ് ചെയ്തു നിർത്തിയ ഞാൻ കണ്ടത് ഞെട്ടിക്കുന്ന ഒന്നാണ്.

ഓടിച്ചെന്ന ശ്രീ ആ കമന്റ് അടിച്ചവന്റെ കരണക്കുറ്റിക്ക് ഒറ്റയടി.

നിന്റമ്മേം കൂടെ ഒണ്ടെടാ പട്ടീ…. പറഞ്ഞതും ശ്രീ തിരിച്ചു പൊന്നതും ഒന്നിച്ച്.!! അടി കിട്ടിയവൻ തരിപ്പ് മാറുമ്പോൾ കാണുന്നത് ബൈക്കിലിരിക്കുന്ന അവളെ. ആരുമൊന്നും അനങ്ങിയില്ല. ഞാനും. ദൈവമേ എന്റെ കൂടെയുള്ള എല്ലാത്തിനും വട്ടാണോ???

പെട്ടെന്ന് സ്ഥലകാലബോധം വന്ന ഞാൻ വണ്ടിയെടുത്തു. കാറ്റ് പോലെയാണ് ബൈക്ക് പാഞ്ഞത്. പേടിച്ചിട്ട് ശ്രീ എന്നെ ചുറ്റിപ്പിടിച്ചായിരുന്നു ഇരുന്നത്. ആരുടെയോ ബൈക്കുമെടുത്തു വിശാലും അപ്പോഴേക്കും ഒപ്പമെതി.

വീടിന്റെ മുറ്റത്തെത്തിയതേ കണ്ടു. മുറ്റത്തു കിടക്കുന്ന ആ കറുത്ത സ്‌കോഡ…. ബൈക്കിൽ നിന്ന് ഞാൻ പറന്നാണോ ഇറങ്ങിയത്??? അകത്തുനിന്നും എന്തൊക്കെയോ പൊട്ടിചിതറുന്ന ശബ്ദവും. പെട്ടന്നൊരു കണ്ണാടി വന്നെന്റെ മുന്നിൽ വീണു പൊട്ടിച്ചിതറി. പിന്നിൽ വന്ന ശ്രീ ഒറ്റ നിലവിളി. അവൾ ഓർത്തു എന്റെ തലയിലാണ് വീണതെന്നു.
പെട്ടെന്ന് അകത്തെ ബഹളങ്ങൾ നിലച്ചു. ഞങ്ങൾ പരസ്പരം നോക്കി. എന്ത് സംഭവിച്ചു എന്നറിയാത്ത ഞെട്ടലിലായിരുന്നു ഞങ്ങൾ മൂവരും.

പെട്ടന്ന്…..ജോക്കുട്ടാ എന്നൊരു നിലവിളിയോടെ ചേച്ചി എന്റെ നെഞ്ചിലേക്ക് ആർത്തലച്ച് വന്നുവീണു. സംഭവം മനസ്സിലാകാതെ ശ്രീ വീണ്ടുമൊരു നിലവിളി.

ജോക്കുട്ടാ…. ദേ അവര് പറയുവാ…. അവളെ നീ കെട്ടാൻ പോകുവാന്ന്…. നീ എൻ്റെയാന്ന് പറ ജോക്കുട്ടാ….എന്നെയാ കെട്ടുന്നതെന്നു പറ ജോക്കുട്ടാ…. അവരോട് പറ ജോക്കുട്ടാ….

പിടിച്ചുലച്ചുകൊണ്ടു നെഞ്ചിൽ കിടന്നു ആർതലച്ചു കരയുന്ന ചേച്ചിയെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ നിന്ന ഞാൻ ചുറ്റുമുള്ളവരെ നോക്കി. ശിവേട്ടനടക്കം എല്ലാരുമുണ്ട്.

ചോദിക്ക്….ജോക്കുട്ടനോട് ചോദിക്ക്…. ഇവൻ…. ഇവനെന്റെയാ…. എന്റെ ജോക്കുട്ടനാ…. എന്റെ നെഞ്ചിൽ ചാരിക്കിടന്നു അവരെനോക്കി പുലമ്പുന്ന ചേച്ചിയുടെ വാക്കുകൾ നിഷേധിക്കാനോ സമ്മതിക്കാനോ കഴിയാതെ, അവരുടെ കണ്ണുകൾ കൊണ്ടുള്ള ചോദ്യങ്ങളെ നേരിടാനാകാതെ ഞാൻ വിറങ്ങലിച്ചു നിന്നു.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *