ഒന്നുല്ല….. പറഞ്ഞെങ്കിലും എന്റെ കണ്ണു നിറഞ്ഞുപോയി.
എന്നാടാ എന്നാ പറ്റി????
ഞാൻ എല്ലാം പറഞ്ഞു. എന്തോ ഒന്ന് നഷ്ടപ്പെട്ട പോലെ. അച്ചുവും ഒന്നും മിണ്ടിയില്ല. പെട്ടെന്ന് എണീറ്റ് പോയി. ചിലപ്പോ എന്റെ വിഷമം കാണാൻ പറ്റാത്തത് കൊണ്ടാവും.
എന്തായലും ഒരാഴ്ചത്തെ ആശുപത്രി വസത്തിനു ശേഷം ഞാൻ വീട്ടിലെത്തി. വീണ്ടും രണ്ടാഴ്ച റെസ്റ്റ്. വിശാലും റോസും ഇടക്ക് വന്നുപോയി. ശ്രീ വന്നില്ല. എന്തിനാ എന്നു കരുതിക്കാണും. റോസ് എന്റെ ബുക്കുകൾ കൊണ്ടുപോയി നോട്‌സ് എഴുതിക്കൊണ്ടു വന്നു. ഇപ്പൊ അവൾക്ക് എന്നോട് ഒരു ചെറിയ ഇഷ്ടം ഉണ്ടോ എന്നൊരു ഡൗട്ട്. എന്നും വിളിക്കുന്നു…. മെസേജ് അയക്കുന്നു.
നോട്ട് എഴുതുന്നു….കൊഞ്ചുന്നു….കുഴയുന്നു…..അച്ചുവും ചേച്ചിയും വിശാലും ഇടക്ക് ഒന്ന് സൂചിപ്പിച്ചു. അപ്പൊ അവർക്കും തോന്നിക്കാണും.
എന്തായാലും ഏകദേശം ഒരു മാസത്തിന് ശേഷം ഞാൻ കോളേജിലെത്തി. വലിയ മുറിവൊന്നും പുറത്തില്ലായിരുന്നു. ഹോക്കി സ്റ്റിക്കുകൊണ്ടുള്ള ആ അടി തലയോട് ഒന്നു പൊട്ടിച്ചു അത്ര മാത്രം. സിംപിൾ.
കോളേജിൽ ചെന്നപ്പോ മൊത്തം സഹതാപം…. എവിടെ നോക്കിയാലും സഹതാപം നിറഞ്ഞ നോട്ടങ്ങൾ. പ്രിൻസിപ്പാൾ വിളിപ്പിച്ചു. കൊറേ ഉപദേശം…. തെളിവ് ഇല്ലന്ന് എന്നെ വിശ്വസിപ്പിക്കണം. ഞാൻ ഒരു പൊട്ടനെപ്പോലെ ഇരുന്നു കൊടുത്തു. കളാസ്സിലോ ശ്രീ പഴയതിലും ശോകം. എന്നെ നോക്കിയത് പോലുമില്ല. എന്നാൽ റോസ് ഒരു കാമുകി പോലെയായി. ഒട്ടുന്നു…. കൊഞ്ചുന്നു…..ശെരിക്കും ആ ലക്ഷ്മിപൂറിയെ നോക്കിയ സമയത്ത് റോസിനെ വളച്ചാൽ മതിയായിരുന്നു എന്നു തോന്നിപ്പോയി.
അന്ന് വൈകിട്ട്. കോളേജ് വിട്ടു. ഞാൻ ആരെയും നോക്കിയില്ല. ഇറങ്ങി നടന്നു. ചെന്നപ്പോ ഗെയ്റ്റിൽ അവർ…അൽബിയും ഗ്യാങ്ങും.
ഡേ…. ഇവൻ തലയൊക്കെ കഴുകിയെന്നു കേൾക്കുന്നു. ശെറിയായിരിക്കും അല്ലെ????
പൊട്ടിച്ചിരി….ആക്കൽ….കൂവൽ….
ഞാനൊന്നും മിണ്ടിയില്ല. നാണംകെട്ടു വീട്ടിലേക്ക് പൊന്നു. തല്ലി ജയിക്കില്ല എന്ന് ഉറപ്പാണ്. പോരാത്തതിന് പാർട്ടിയുടെ പിൻബലവും.
ഒരാഴ്ച കഴിഞ്ഞു. ഇപ്പൊ അവർ എന്നെ നോക്കാറില്ല. ശ്രീയും. എന്നോട് മിണ്ടുന്നത് മൂലമാവണം. ഇപ്പൊ റോസിനോടും അത്ര അടുപ്പം ഇല്ലാത്തതു പോലെ. അതോടെ ഞാൻ പുതിയ ആളായി. ഇപ്പൊ റോസാണ് എന്റെ സ്വപ്നറാണി. ശെരിക്കും ദിവ്യ പ്രേമം ഒന്നുമല്ല. നേരമ്പോക്ക്. കൂട്ടത്തിൽ ശ്രീയോടുള്ള കലിപ്പ്. അവളെ കാണിക്കാൻ വേണ്ടി ഞാൻ റോസിനോട് കൂടുതൽ സ്വാതന്ത്ര്യം കാട്ടിത്തുടങ്ങി. കയ്യിൽ പിടിക്കുക……തുടയിൽ നുള്ളുക….. ഇച്ചിരി അശ്ലീല ഡയലോഗ് അടിക്കുക….തുടങ്ങിയ കലാപരിപാടികൾ. ശ്രീ അതൊക്കെ ശ്രെദ്ധിക്കുന്നുണ്ട്. പക്ഷേ പ്രതികരണമില്ല. റോസിനും വല്യ എതിർപ്പില്ല. എന്തിനും ഞാൻ റെഡി എന്ന മട്ട്. എന്നാലും അവളുടെ മനസ്സിൽ എന്താണെന്ന് ഞാൻ ചോദിച്ചില്ല. എന്തോ ചോദിക്കാൻ തോന്നിയില്ല എന്നതാണ് സത്യം.
അങ്ങനെയിരിക്കെ………………..
അന്നൊരു പി.ടി.എ മീറ്റിങ് വെച്ചു. കോളേജ് ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെയുണ്ട്. സെമസ്റ്റർ എക്‌സമിനോട് അനുബന്ധിച്ച് നടത്തുന്ന ഉപദേശ പരിപാടി. ഫസ്റ്റ് സെമസ്റ്റർ എക്സാം സാധാരണയായി ക്‌ളാസ് തുടങ്ങി മൂന്നോ നാലോ മാസത്തിനുള്ളിൽ നടക്കും. പറയുമ്പോ സെമസ്റ്റർ. 6 മാസം എന്നൊക്കെ പറയുന്നത് വെറും ഊമ്പൽ.
അന്ന് എന്തോ കാരണത്താൽ അച്ഛന് വരാൻ സാധിക്കാത്തതിനാലും ചേച്ചിക്ക് കോളേജിൽ എന്തിനോ വേണ്ടി വരേണ്ടതിനാലും അന്ന് ചേച്ചിയാണ് വന്നത്. വീട്ടിലെ അവസ്ഥ ഏകദേശം അറിയാവുന്നതിനാൽ ടീച്ചേഴ്സ് ചേച്ചിയെ എന്റെ സ്വന്തം ചേച്ചിയായി തന്നെയാണ് കണ്ടത്. പോരാത്തതിന് അവരും പഠിച്ചത് അവിടെ ആണല്ലോ.
പിജിക്ക് മാത്രമാണ് അവിടെ കിട്ടാതെ പോയത്. അന്നും എന്റെ അച്ഛൻ പല അവിശ്യങ്ങൾക്കും അവരുടെ ഗാർഡിയൻ ആയി പോയിട്ടുണ്ട്. അതുകൊണ്ട് ഉടക്കൊന്നും ഉണ്ടാക്കിയില്ല. പിന്നെ അവർക്ക് കുറ്റം പറയാൻ ആരെയെങ്കിലും കിട്ടിയാൽ മതിയല്ലോ.
