നവവധു – 7 1

അതേ….എങ്ങോട്ട് പോകും??? കുന്തം വിഴുങ്ങിയ പോലെ നിക്കാതെ…. റോസിന്റെ വിളിയിൽ ഞാൻ ഉണർന്നു.

അതാ ഞാനും ആലോചിക്കുന്നെ…..

ഇത്രക്ക് ആലോചിക്കാൻ കല്യാണ ആലോചന ഒന്നുമല്ലല്ലോ….ഒരു ചായ കുടിക്കുന്നുണ്ടോ എന്നു പോലും ചോദിക്കാൻ വയ്യാത്ത 2 ബോയ്ഫ്രണ്ട്‌സ്….വാടി നമുക്കാ ലൈബ്രറിയിൽ എങ്ങാനും പോയിരിക്കാം…. വീണ്ടും ശ്രീ.

എനിക്കാകെ അങ്കലാപ്പായി. ഇതിപ്പോ തൂറാത്തവൻ തൂറിയപ്പോ തീട്ടം കൊണ്ട് ആറാട്ട് എന്ന് പറഞ്ഞപോലായി. ഒന്നും മിണ്ടാതിരുന്ന ശ്രീ ഇപ്പൊ വാ അടക്കുന്നില്ല.

ഓ അങ്ങനങ് കളിയാക്കണ്ട. നീ വാ….മോൾക്ക് എത്ര ചായ വേണം???? വിശാൽ ചാടിവീണു.

നിന്റെ കാശിന് ഒരെണ്ണം കുടിച്ചിട്ട് ചത്താ മതിയെ….റോസും കൗണ്ടറിട്ടു.

സത്യമാണ്‌. അറുപിശുക്കനാണ് വിശാൽ. ചാകാൻ കിടന്നാൽ പോലും പത്തു പൈസ കൊടുക്കില്ല. അത്യാവശ്യം സാമ്പത്തികമുള്ള കുടുംബം ആണെങ്കിലും സ്വഭാവം ഇതാണ്. ഉച്ചക്കുള്ള ഭക്ഷണം പോലും എന്റെ ചെലവിലാണ് എന്നത് പരസ്യമായ രഹസ്യമാണ്.

ഒഹോ….എന്നാല് ഇന്ന് നിന്നെ കൊന്നിട്ടെ ഒള്ളു….വാടീ…. വിശാൽ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. പിന്നാലെ റോസും ശ്രീയും. എനിക്ക് തടയാൻ ആകുമായിരുന്നില്ല.

പക്ഷേ എന്റെ പ്രതീക്ഷകളെ തകർക്കാൻ വിശാലും ഒരുക്കമായിരുന്നില്ല. ഞാൻ കാന്റീനിൽ കയറില്ല എന്നറിയാവുന്നത് കൊണ്ടാവണം അവൻ നേരെ ഗെയിറ്റിനറുകിലേക്ക് നടന്നു.

അതേയ്….ഇതെങ്ങോട്ടാ???? ശ്രീ.

നീയല്ലേ പറഞ്ഞത് ചായ വേണമെന്ന്. വിശാൽ തിരിഞ്ഞു നിന്നു ചോദിച്ചു.

അതിന്????

ഹോട്ടലിൽ പോകണ്ടേ???? ചായ ഇങ്ങോട്ടാരും കൊണ്ടേ തരൂല്ല.

കാന്റീനിൽ പോകാമെന്നാ ഞാൻ പറഞ്ഞേ.

ബെസ്റ്റ്…. കേറിയാലും മതി.
ഓഹോ….ചായ മേടിച്ചു തരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാ മതി. ഇനിയിപ്പോ ആണുങ്ങടെ കൂടെ ഹോട്ടലിൽ കേറിയെന്നു ആരെങ്കിലും ഒന്ന് പറഞ്ഞാ മതി വീട്ടുകാർ അതുമിതും പറഞ്ഞുണ്ടാക്കാൻ. ഹോട്ടലെന്ന് കേട്ടാലെ പറയാൻ തുടങ്ങും…..ശ്രീ പെട്ടന്ന് ഒരു അമർഷ ഭാവത്തിൽ പറഞ്ഞു. ഞാൻ ആ മാറ്റം നോക്കിക്കാണുകയായിരുന്നു. എന്തോ അവളെ അലട്ടുന്നുണ്ട് എന്നെനിക്ക് തോന്നി.

അവിടെ കേറി കുടിക്കാൻ ഞാനില്ല. ഹോട്ടലിൽ ആണെങ്കിൽ വാ….വിശാൽ കമ്പൊടിച്ചിട്ടു.

പോട്ടെടാ….ഇന്നൊരു ദിവസമല്ലേ….. ഞാൻ പതിയെ ശ്രീയുടെ പക്ഷം ചേർന്നു.

റോസ് എന്നെയൊന്നു സംശയ ഭാവത്തിൽ നോക്കി. കൂട്ടത്തിൽ വിശാലും.

പോടാ ഞാനില്ല….എനിക്കെ വേറേ പണിയൊണ്ട്. വിശാൽ വലിയാൻ നോക്കി.

വാടാ മൈരേ ഇങ്ങോട്ട്….പറഞ്ഞാലും മനസിലാവില്ല…..എനിക്ക് കലി വന്നു. ഞാൻ തിരിഞ്ഞു കാന്റീനും ലക്ഷ്യമാക്കി നടന്നു. പിന്നാലെ അവളുമാരും. ഒന്നാലോചിച്ചു നിന്നിട്ട് വിശാലും ഒപ്പം കൂടി. അല്ലെങ്കിലും അതെനിക്ക് അറിയാമായിരുന്നു. ബോബനും മോളിയിലെ പട്ടിയെപ്പോലെയാണ് അവൻ. ഞാൻ എവിടെ പോയാലും എന്റൊപ്പം കാണും. എന്താണ് ഇതിന്റെ കാരണം എന്നെനിക്ക് അറിയില്ല. ഫ്രണ്ട്ഷിപ്പ് അത്ര തീവ്രമാണ്. ഒന്നോ രണ്ടോ മസങ്ങളേ ആയുള്ളൂ പരിചയപ്പെട്ടിട്ട്. പക്ഷേ എനിക്കവനെ അറിയാം. അവന് എന്നെയും. പ്ലസ് ടൂ വരെ പഠിച്ചിട്ടും കിട്ടാത്ത ഒരു നല്ല ഫ്രണ്ട്. എനിക്ക് ഇഷ്ടമില്ലാത്തത് ഒന്നും അവൻ ചെയ്യാറില്ല. എനിക്ക് പുകവലിക്കുന്നവരെ ഇഷ്ടമല്ല എന്നതുകൊണ്ട് മാത്രം ഇപ്പൊ അത് നിർത്തിയിരിക്കുകയാണവൻ. അതിനുള്ള ഒരു ച്യൂയിംഗം ചവകുന്നുമുണ്ട്. ആ അവൻ വരുമെന്ന് എനിക്കറിയില്ലേ….!!!

കാന്റീനിൽ കയറിയതും എന്തോ ഒരു വാടയാണ് മുഖത്തടിച്ചത്. അവളുമാരും ആകെ ചമ്മി. കേറുന്നില്ല എന്നു പറഞ്ഞാൽ ഞങ്ങള് വല്ലതും പറഞ്ഞാലോ എന്നൊരു പേടി. കേറിയാലും ഒന്നും കഴിക്കാൻ വയ്യല്ലോ….അവരേ ഒന്ന് പാളി നോക്കിയിട്ട് ഞാൻ അകത്തേക്ക് കയറി. ഒന്നോ രണ്ടോ സീറ്റിലേ ആളോള്ളു. പക്ഷേ പതിവിന് വിപരീതമായി ഇന്ന് മൊത്തത്തിൽ ഒരു വൃത്തി. അകത്ത് പുൽതൈലത്തിന്റെ സുഗന്ധം പരക്കുന്നു. പുകയടിച്ചു ചുവന്നിരുന്ന പലഹാരങ്ങൾ വെക്കുന്ന ഗ്ലാസ് കൊണ്ടുള്ള അലമാരക്കൊക്കെ നല്ല നിറം. കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്നു. പൊട്ടൻ പൂരം കണ്ടപോലെ ഞാനും വിശാലും പരസ്പരം നോക്കി. ഏതാണ്ട് എന്റെ അതേ അവസ്ഥയിലാണ് അവനും.
ചേട്ടാ നാല് ചായ. പറഞ്ഞിട്ട് ഞങ്ങൾ ഒരു ഡെസ്കിനറുകിൽ പോയിരുന്നു. നാല് പേർക്കിരിക്കാവുന്ന മേശ. റോസ് ചാടി എന്റെ അടുത്തിരുന്നു. അതിനായി കാണിച്ച വെപ്രാളം ശ്രീയിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയോ??? വിശാൽ എന്റെ പരിഭ്രമം കണ്ട് എന്നെയും ശ്രീയെയും മാറിമാറി നോക്കി. എന്നിട്ട് പണി കിട്ടി മോനെ എന്ന അർഥത്തിൽ ആക്കിയ ഒരു ചിരിയോടെ തലയാട്ടി. എനിക്കും തോന്നി. ശ്രീക്ക് റോസിനെ വല്യ കാര്യമാണ്. അവൾക്ക് എന്നോട് പ്രേമമാണെന്നെങ്ങാനും തോന്നിയാൽ ജന്മത് ശ്രീക്ക് എന്നോട് എന്തെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ അവൾ പറയാൻ പോകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *