നവവധു – 7

അല്ലേല് നീയൊരു കാര്യം ചെയ്യ്….ആ ഭീഷണിയുടെകാര്യം പുള്ളിയെ വിളിച്ചു പറ.ബാക്കി പുള്ളി നോക്കിക്കോളും.

അപ്പോഴാണ് ഞാനും അതോർത്തത്. ശിവേട്ടനോട് ഒന്നു ചോദിച്ചാലോ???? ആ സംഭവത്തിന് ശേഷം ശിവേട്ടനെ കണ്ടിട്ടില്ല. ചേച്ചിയെ വിളിക്കുമ്പോൾ ശിവേട്ടൻ
മിക്കവാറും സിറ്റിക്ക് പോയതായിരിക്കും. പോകുന്ന അതേ സെക്കന്റിൽ ചേച്ചി മിസ്സ്‌കോൾ അടിക്കും. ഞാൻ വിളിക്കും. അതാണ് പതിവ്. പുള്ളി ഉള്ളപ്പോൾ ശിവേട്ടൻ കാണാതെ വിളിക്കാൻ എനിക്കോ ചേച്ചിക്കോ ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

വീണ്ടും ശിവേട്ടനോട് സഹായം ചോദിക്കാൻ അഭിമാനം അനുവദിക്കുന്നില്ല. പോരാത്തതിന് ശിവേട്ടൻ അടുത്തില്ലെങ്കില് ചേച്ചി എടുക്കുന്നതെ വല്ല വേണ്ടാതീനവും പറയും. അതേങ്ങാനും ഇവര് കേട്ടാൽ പിന്നെപോയി ചത്താൽ മതി. അതുകൊണ്ട് മടിച്ചു മടിച്ചാണ് ഞാൻ വിളിച്ചത്. മറുത്തലക്കൽ ബെല്ലടിക്കുന്നതിനെക്കാൾ ശബ്ദം എനിക്ക് അനുഭവപ്പെട്ടത് എന്റെ നെഞ്ചിൽ ആയിരുന്നു.ബെൽ അടിച്ചു തീരാറായപ്പോഴാണ് കോൾ എടുത്തത്.

“ഹലോ….”ചേച്ചിയുടെ അടക്കിപ്പിടിച്ച ശബ്ദം

“ഹ…ഹലോ….”അറിയാതെ എന്റെ ശബ്ദം ഒന്നു പതറി.

“എന്താ ജോക്കുട്ടാ ഈ സമയത്ത്????” ആ ചോദ്യം എനിക്ക് സന്തോഷമാണ് നൽകിയത്. ശിവേട്ടൻ വീട്ടിലുണ്ടെന്നു എനിക്ക് ഉറപ്പായി. അല്ലെങ്കിൽ വേറെന്തെങ്കിലും പറഞ്ഞേനെ…ഇത് ശിവേട്ടനെ കേൾപ്പിക്കാനുള്ള അടവാണ്.

“ശിവേട്ടനെ ഒന്നു കിട്ടുമോ???”

“ആ ഇപ്പൊ കൊടുക്കാവേ…..”

മറുതലക്കൽ ഫോൺ കൈമാറുന്ന ശബ്ദവും എന്തൊക്കെയോ ചില പിറുപിറുക്കലുകളും.

“ഹലോ….” പെട്ടന്ന് ശിവേട്ടനെ ഘനഗംഭീരമായ ശബ്ദം. ഞാൻ ഒന്ന് ഞെട്ടി. അല്ലെങ്കിലും കോഴി കട്ടവന്റെ തലയിൽ തൂവൽ കാണുമല്ലോ.!!!

“ഹലോ…. ശിവേട്ടാ….ഞാനൊരു കാര്യം പറ….”

“എന്താ പറഞ്ഞോ…..”മുഴുമിപ്പിക്കാൻ സാധിക്കും മുമ്പേ അപ്പുറത്തു നിന്നുള്ള മറുപടി വന്നു.

“അ… അതുപിന്നെ….ഇവിടെ… കോളേജ് ഇലക്ഷനിൽ…..ഞാൻ…..ചെയർമാൻ ആയിട്ട്…..അതൊന്ന് പറ…. അല്ല ചോദിക്കാൻ….” ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു എന്നു വേണമെങ്കിൽ പറയാം. എന്തിനാണ് ഞാനിത്രയും പേടിക്കുന്നത് എന്നെനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

“ആ അച്ഛൻ പറഞ്ഞാരുന്നു…. നമുക്കത് വേണോ ജോക്കുട്ടാ….ചോര വീഴുന്ന കളിയാ രാഷ്ട്രീയം.”

“അതുപിന്നെ എല്ലാരും കൂടി പറഞ്ഞപ്പോൾ….”

“ആ നിന്റെ ഇഷ്ടം. ഇതിലിപ്പോ ഞാനെന്നാ ചെയ്യേണ്ടേ????”
“അല്ല. അവന്മാര് എന്നെ കൊല്ലുമെന്നാ പറഞ്ഞേക്കുന്നെ”

“ആഹാ…എന്നാല് അതൊന്നു കാണണമല്ലോ…..അവന്മാർക്ക് കിട്ടിയതോന്നും പോരെ???” ശിവേട്ടന്റെ ശബ്ദത്തിൽ അമർഷം കുമിഞ്ഞുകൂടി.

“അല്ല… പേടിയൊണ്ടായിട്ടല്ല…ന്നാലും ശിവേട്ടനോടൊന്ന് ചോദിച്ചിട്ട്….”ഞാൻ മുഴുമിക്കാതെ നിർത്തി. കൂടുതൽ പറയാൻ അനുവദിക്കാത്തത് അഭിമാനമാണോ പേടിയാണോ???എനിക്കറിയില്ല.

“അതോർത്ത് നീ പേടിക്കേണ്ട…. ഞാൻ ജീവിച്ചിരിക്കുമ്പോ ഒരുത്തനും നിന്നെ തൊടില്ല”. ആ സ്വരത്തിൽ ഒളിഞ്ഞിരിക്കുന്ന നിശ്ചയദാർഢ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു എന്നു വേണമെങ്കിൽ പറയാം….ഇത്ര സ്നേഹമുള്ള ശിവേട്ടനോട് ഞാൻ ചെയ്യുന്നത്………

കൂടുതൽ ഒന്നും ചോദിക്കാൻ നിക്കാതെ ഞാൻ കോൾ കട്ടു ചെയ്തു. മനസ്സിൽ ഒരു പർവതം കയറ്റി വെച്ചപോലെ….. തൊട്ടടുത്ത നിമിഷം അവിടുന്ന് ഇങ്ങോട്ട് തിരിച്ചൊരു കോൾ….

“എന്താ കുട്ടാ കാശ് തീർന്നോ???”

“മ്….”ഞാൻ ചുമ്മാ മൂളി.

“നിനക്ക് താൽപ്പര്യം ഉണ്ടെങ്കിൽ ഇലക്ഷന് നിന്നോട്ടോ…ആരുടെയും വാക്ക് നോക്കണ്ട….ആ പിന്നേയ്….നിന്നോട് ഇവള് ഇങ്ങോട്ടൊന്ന് ഇറങ്ങണമെന്നു പറയുന്നു. നാളെ ഞാൻ വയനാട് വരെയൊന്നു പോകും. പിറ്റേന്ന് രാവിലെയെ വരൂ….സമയം ഒണ്ടെങ്കി നാളെ ഒന്നിവിടെ വരെ വന്നിരിക്കാമോ കുട്ടാ….ആ കഴിവെറിടെ മക്കള് ഇവളേം കൊച്ചിനേം എന്തേലും ചെയ്യുവോന്നു ഇവൾക്കൊരു പേടി. ഞാൻ പറഞ്ഞിട്ടു കേക്കുന്നില്ല. ശിവന്റെ പെണ്ണിനെ തൊട്ടാൽ അവൻ പിന്നെ വേറൊരു പെണ്ണിനേം കാണില്ല എന്നത് അവന്മാർക്കറിയാം…. എന്നാലും പറ്റുവാണേ ഇങ്ങോട്ടൊന്നു ഇറങ്. അച്ഛനോട് ഞാൻ പറഞ്ഞോളാം….. ഇല്ലേല് എനിക്കിവള് സ്വൈര്യം തരില്ല. എന്നാ വെക്കട്ടെ..”

മറുപടിയായി ഒന്നു മൂളാനെ എനിക്ക് കഴിഞ്ഞോള്ളു. ശിവേട്ടൻ പറഞ്ഞത് ഏത് ലോകത്തു നിന്നാണ് ഞാൻ കേട്ടതെന്നു എനിക്ക് തന്നെ അറിയില്ല. പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥ. അല്ല…. ആറ്റം ബോംബിന്റെ മുകളിൽ കയറി ഇരിക്കുന്ന അവസ്ഥ. പോയാൽ അവിടെ നടക്കുന്നത് ഊഹിക്കാവുന്നതെ ഒള്ളു….
പക്ഷേ…. ചങ്കിൽ എന്തോ കുത്തിക്കൊള്ളുന്നത് പോലെ….മനസാക്ഷി സമ്മതിക്കാത്തതുപോലെ….പോരാത്തതിന് അതിന്റെ ഭവിഷ്യത്ത്…. ശിവേട്ടനോടാണ് കളി. പച്ചക്ക് കൊളുത്തും. എന്നെ ക്ഷണിച്ചപ്പോൾ പറഞ്ഞ വാക്കുകൾക്ക് ഒരു ഭീക്ഷണിയുടെ സ്വരം ഉണ്ടായിരുന്നോ????? അറിയില്ല. ആ ഫോണും കയ്യിൽ പിടിച്ച് ഒരു പ്രതിമ കണക്കെ ഞാൻ നിന്നു. എന്തു ചെയ്യണമെന്നറിയാതെ…..

(ഇത്തവണ കൂടുതൽ പേജ് ഇടണം എന്നോർത്തതാ…പക്ഷേ തിരക്ക് മൂലം ടൈപ്പ് ചെയ്ത് തീർന്നില്ല. പിന്നെ സൈറ്റിൽ കയറുമ്പോൾ എനിക്ക് malware വർണിംഗ് ആണ് വരുന്നത്. അതുകൊണ്ട് സൈറ്റിൽ കയറി നിൽക്കാൻ കഴിയാത്തതു കൊണ്ടാണ് പോസ്റ്റ് ചെയ്യാൻ ഇത്രയും താമസിച്ചത്. മാന്യ വായനക്കാർ ക്ഷമിക്കുമെന്നുള്ള വിശ്വാസത്തോടെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഹൃദയപൂർവ്വം ജോ.)

Leave a Reply

Your email address will not be published. Required fields are marked *