നാലുമണിപ്പൂക്കൾ – 1

“ടാ ടീച്ചറെന്തേലും ചോദിച്ചാ?” സംഗീത അവനൽപ്പം പിന്നിൽ നിന്നാണത് ചോദിച്ചത്.

“ഉം.. ചോദിച്ചു, ഞാന്ള്ള സത്യൊക്കെ പറഞ്ഞു”

“ഹീശ്വരാാ..ഇയ്യെന്ത് പണ്യാ കാണിച്ചേ” സംഗീതയ്ക്ക് തലചുറ്റുന്നത് പോലെ തോന്നി. ആദ്യമായിട്ടവനോടൽപ്പം ദേഷ്യം തോന്നിയവൾക്ക്. ഷാനിബാനജ്മത്ത് തരിച്ചുപോയി. ശരീരഭാരം കുറയുന്നത് പോലെ തോന്നിയവൾക്ക്. ടീച്ചറെന്തെങ്കിലും വീട്ടിൽ പറഞ്ഞാൽ തീർന്നു. രണ്ടുപേർക്കും അതായിരുന്നു ആശങ്ക.

“ഇല്ലെങ്കിൽ ഇന്റെ വീട്ടീ പറയൂന്ന് പറഞ്ഞ് മെരട്ടീ.” അവൻ നിസ്സഹായനായി.
“ന്നിട്ട് ഇയ്യെന്താ തീര്മാനിച്ചേ?” സംഗീത അവനഭിമുഖമായി ചെരിഞ്ഞ് നടന്ന് ചോദിച്ചു. കൂട്ടികളെല്ലാവരും അവരെ ശ്രദ്ധിക്കുന്നതൊന്നും സംഗീത കാര്യമാക്കിയില്ല.

“എന്ത്?”

“ഇവൾടെ കാര്യത്തിൽ” സംഗീത ഷാനിബയെ ചൂണ്ടി ചോദിച്ചു. നടന്നടുത്തിരുന്ന ഷാനിബയ്ക്ക് നെഞ്ചിടിപ്പ് കൂടി.

“അതൊന്നും ശര്യാവുല്ല” ഇതൊക്കെ പറയുമ്പോഴും അവന്റെ കണ്ണുകൾ അറിയാതെ പാളി ഷാനിയുടെ കണ്ണിൽ തറച്ചു. അവനറിയാതെ തിരിഞ്ഞു നോക്കാൻ തുടങ്ങി. ശരിക്കും ശ്രദ്ധിച്ചിട്ടില്ലാത്ത മുഖം ശരിക്ക് മനസ്സിലാക്കാൻ ഇടം കണ്ണിട്ട് നോക്കുമ്പോളൊക്കെ അവൾ തന്നെ നോക്കുന്നതറിഞ്ഞ് അവന്റെ മനസ്സിലെവിടെയോ ഒരു സുഖം തോന്നി. അവൾ നടന്നടുക്കാനായി അവന്റെ നടത്തം സാവധാനത്തിലായത് കണ്ട് സംഗീതയവളെ കണ്ണിറുക്കിക്കാണിച്ച് എല്ലാം ശരിയാവുമെന്നൊരു സൂചന നൽകി.

കുട്ടികളെല്ലാം സൈക്കിളിലും ബസ്സിലും കയറിപ്പോയി. അടുത്തുള്ള കുട്ടികൾ അവരെ കടന്ന് പോയിക്കൊണ്ടിരുന്നു. പ്രധാന നിരത്ത് വിട്ട് ആലിൻചുവട്ടിലൂടെ ഇടവഴിയിലേയ്ക്ക് കടന്ന മൂവരും നടത്തം സാവധാനത്തിലാക്കി.

“ന്നാ ശരിട്ടാ നാളെക്കാണാ” സംഗീതയോടാണിതൊക്കെ പറഞ്ഞതെങ്കിലും ശരീരഭാഷയിൽ അവനോടും യാത്ര പറഞ്ഞ് ഷാനിബ തന്റെ കൊട്ടാരസമാനമായ വീട്ടിലേയ്ക്ക് നടന്ന് കയറുമ്പോൾ സംഗീതയെയൊന്നുകൂടി നോക്കി സന്ധിചെയ്ത് യാത്രയാക്കി.

“ന്റെ വീടെത്താനായി ഇങ്ങ്ട്ടൊന്ന് വന്നേ ഒര് കാര്യം പറയാന്ണ്ട്” അവൾ പാടത്തേയ്ക്കുള്ള ഇടുങ്ങിയ വഴിയിലേയ്ക്ക് നടന്നവനെ ക്ഷണിച്ചു.

അവൻ മടിച്ചാണെങ്കിലും അവൾക്കെന്താണ് പറയാനുള്ളതെന്ന ആകാംക്ഷയിൽ ഇറങ്ങിച്ചെന്നു.

അവനടുത്തതും അവൾ ബാഗ് ഊരി താഴെയിട്ടു.

“എന്താച്ചാ പറയ്” ഷാനിബയെക്കുറിച്ചെന്തെങ്കിലും കേൾക്കാനുള്ള കൊതിയിൽ അവൻ കാതോർത്തു.

“അനക്കറിയോ ഞാനെത്ര ഇഷ്ടപ്പെട്ടൂന്ന്?” അവളുടെ കണ്ണുകൾ‌ നിറഞ്ഞു..

‘അനക്കറിയോടാ നിക്കെത്ര വേദനണ്ട്ന്ന്?” അവളുടെ ചുണ്ടുതുളുമ്പി…

“പിന്നനക്ക് വെറ്പ്പില്ലാന്ന് പറഞ്ഞോണ്ട് ഒന്നുങ്കൂടി ചോയ്ക്ക്യാ അതൊന്നും നോക്കണ്ടടാ…സ്നേഹത്തേക്കാൾ വല്ത് മതാണെങ്കി അത് നമ്മ്ക്ക് വേണ്ടടാ…വലിച്ചെറിയാടാ.” അവളവന്റെ കോളറിൽ പിടിച്ചുവലിച്ച് വിങ്ങിപ്പൊട്ടി.

“സംഗീതേച്ച്യേ അതോണ്ടൊന്ന്വല്ല..ഉപ്പാനെ ഇക്ക് പേട്യാ..ചേച്ചിനെയ്റ്റ് എന്തെങ്കിലും ഇണ്ട്ന്നർഞ്ഞാ ഇന്നെ കൊല്ലും…പിന്നെ..”
അവൻ പൂർത്തിയാക്കാതെ നിർത്തി. അവൾക്ക്‌ അത്രയും കേട്ടപ്പോൾ തന്നെ വല്ലാത്തൊരാശ്വാസം തോന്നി.
ഞാനിത്രൊക്കെ ഇഷ്ടപ്പെട്ടതല്ലേ, ഇതാരും അറിയണ്ട… ഇത് ഇന്റൊര് അവകാശാന്ന് കൂട്ടിക്കോ… അതും പറഞ്ഞവൾ കയറിയവന്റെ തലയിൽ‌ കയറിപ്പിടിച്ച് മൊഞ്ചുള്ള പഞ്ചാരച്ചുണ്ടമർത്തി‌ച്ചുംബിച്ചു. അവനൊരു‌‌ നിമിഷം സ്തബ്ധനായി. പെട്ടെന്നുണ്ടായ ഉണർവിൽ‌ അവളെ വിടുവിക്കാൻ ശ്രമിച്ചെങ്കിലും. അവൾ കൂടുതൽ കരുത്താർജ്ജിച്ച് കഴുത്തിൽ ചുറ്റിപ്പിടിച്ച് ചുണ്ടിൽ‌ വീണ്ടും‌ മുത്തി.

അവൻ പിന്നെ വിടുവിക്കാൻ നോക്കിയില്ല. അവളുടെ ചെമ്പകടോപ്പിനുള്ളിൽ നിന്ന് കൂർത്ത മാറിടം നെഞ്ചിലമർന്ന് അംജദ് നിയന്ത്രണം വിട്ടു പോയി. ഒരു‌ പെണ്ണിന്റെ ആദ്യസ്പർശനത്തിൽ‌ തലച്ചോറിന് ചൂടുപിടിച്ച അംജദ്അലി യാന്ത്രികമായവളെ വരിഞ്ഞ് മുറുക്കി ചുണ്ട് വായിലാക്കി. അവന്റെ കൈ‌ പതിയെ തന്റെ നെഞ്ചിലേയ്ക്ക് വരുന്നത് കണ്ട് അവൾ അവനെ തള്ളിമാറ്റി.

“എന്താ ചെക്കന്…അതൊന്നും വേണ്ട.”
അവൾ പരിഭവം നടിക്കുകയായിരുന്നു. അവനവളെ ഒന്നുകൂടി പിടിക്കാൻ ശ്രമിച്ചെങ്കിലും അവൾ ഒഴിഞ്ഞുമാറി. അവൻ പതിയെ സ്വബോധത്തിലേയ്ക്ക്‌ തിരിച്ചു വന്നു. പക്ഷേ ചുംബനലഹരി‌ ഇത്ര വലുതാണെന്ന് അറിഞ്ഞിരുന്നില്ല.

സംഗീതയെ അവൻ പിന്നെ നോക്കിയില്ല. അവൾ ബാഗെടുത്ത് തോളിലിട്ട്. യൂണിഫോം വലിച്ചിട്ട് മുന്നിൽ നടന്നു. അവൾക്കും ആ ലഹരിയിൽ നിന്നും മുക്തമാവാനായില്ല.

‘ശ്ശോ ഒന്നും വേണ്ടാര്ന്നു’ അവൾക്ക് വല്ലാതായി‌‌. അംജദ് തന്നെപ്പറ്റി എന്താ വിചാരിക്ക്യാ.

“ഷാനിബാട് ഞാനെന്താ പറയേണ്ടേ?” അത് ചോദിക്കുമ്പോൾ അവളുടെ കവിളിൽ നാണത്തിൻ നുറുങ്ങുവെട്ടം തെളിഞ്ഞിരുന്നു.

“എന്താച്ചാ പറഞ്ഞോ” അവനൽപ്പം ദേഷ്യം നടിച്ച് മുരണ്ടു.

“ഇഷ്ടാന്ന് പറേട്ടേ?” അവളൊന്ന് ചെരിഞ്ഞ് നോക്കിപ്പറഞ്ഞു.

“ഹാ പറഞ്ഞോ” അവനാകെ ആശയക്കുഴപ്പത്തിലായിരുന്നു.
അതും കൂടി കേട്ടതോടെ അവളുടെയുള്ളിലെ ആശയുടെ അവശേഷിച്ച വെട്ടവും കെട്ടുപോയി.

“ഷാനിബാത്താക്ക് ഭംഗ്യൊക്കെണ്ട് ഇനിപ്പോ ഒരു സംശയം…സംഗീതേച്ച്യേ ഇനിപ്പൊ നാളെ ചേച്ചിതൊക്കെ ഷാനിബതാത്താട് പറഞ്ഞാ‌ പിന്നെ ഞാന് ഷാനിബതാത്താന്നാ, ഷാനിബാന്നാ വിളിക്ക്യാ?.” അവന്റെ സംശയം കേട്ട് അവൾ പൊട്ടിച്ചിരിച്ചു…അവൾ പിന്നെ ഓർത്തോർത്ത് ചിരിച്ചു. ‘ചെക്കൻ പറഞ്ഞതിലും കാര്യണ്ട്.’ അവൾ ചിന്തിക്കാതിരുന്നില്ല.

“അതൊക്കെ ഓളോട് ചോയ്ക്ക്..പിന്നെ അന്റെ വീടിന്റെട്ത്തല്ലേ സംവൃതടീച്ചർടെ കോർട്ടേഴ്സ്? ഇയ്യൊന്ന് അവരെ സോപ്പിട്ട് പറഞ്ഞ് ശര്യാക്കോ?”

“ഉം..നോക്കട്ടെ”

അതും പറഞ്ഞ് അവൻ നേരെ നടന്നു. അവൾ‌ തന്റെ വീട്ടിലേയ്ക്ക് കയറി.
‘പാവം ഞങ്ങൾക്ക് വേണ്ട്യല്ലേ നെറ്റി പൊട്ട്യേത്?’ അവന് സംഗീതയെയോർത്ത് ഉള്ള് നീറി.

“കുട്ട്യേള് എല്ലാരും പോയി നിയ്യെവിട്യേർന്ന്? അന്റെ നെറ്റി പൊട്ടീണ്ടാ? ഓലമടൽ‌‌ വെട്ടി അടുക്കിയൊതുക്കിയിരുന്ന ഏട്ടത്തിയമ്മയുടെ ചോദ്യത്തിന് “ഒന്നൂല്ല്യാന്ന്” മാത്രം മൂളി വാതിലടച്ചിരുന്നു.

വീട്ടിലെത്തിയ അംജദ്. കളിക്കാനായി പോകുന്നവഴി സംവൃതടീച്ചറെ കാണാനായി തിരിച്ചു. അവനെ കണ്ടയുടൻ ടീച്ചർ പുറത്ത് റോഡിനരികിലേയ്ക്ക് വന്നു.

“എന്താ കുട്ട്യേ?” ടീച്ചർ അവന്റെ ഉദ്ദേശം മനസ്സിലാവാത്തത് പോലെ നടിച്ച് ചോദിച്ചു. അവരുടെ സ്കൂളിലെ ആചൂടില്ല ചോദ്യങ്ങൾക്കെന്ന് തോന്നി. ഇതൊരു പാവം പെണ്ണ് തന്നെ. സത്യത്തിൽ അവന് അവരെ കാണുന്നത് തന്നെ ഇഷ്ടമായിരുന്നു. ആരെയും അടിക്കാത്ത ഒരിക്കലും ദേഷ്യം പിടിച്ചിട്ടില്ലാത്ത ടീച്ചർ കൈത്തണ്ടയിൽ ചൂരൽ കൊണ്ടടിച്ചപ്പോൾ വേദനിച്ചത് കൈയിലായിരുന്നില്ല.., മനസ്സിലായിരുന്നു. ഇഷ്ടപ്പെടുന്നവർ നോവിക്കുമ്പോഴുള്ള നോവ് സഹിക്കാൻ പറ്റാത്തതാണ്. സ്നേഹത്തോടെ യല്ലാതെ സംസാരിച്ചിട്ടില്ലാത്ത ടീച്ചർ പഴയപടിയാവുന്നത് അവൻ മനസ്സിലാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *