“””നീ വാതിൽ തുറക്ക്…..എനിക്ക് അവളോട് കുറച്ചു സംസാരിക്കാനുണ്ട്…”””
“””ചേച്ചിക്കൊന്നും കേളക്കണ്ട എന്ന് പറയാൻ പറഞ്ഞു…. “”” അല്പ്പം നേരത്തേ നിശബദ്ധതക്ക് ശേഷം ആണ് അവൾ അത് പറഞ്ഞത്…..
“””അനില……കതക് തുറക്ക്…. എനിക്ക് സംസാരിക്കണം….അത്യാവശ്യമാണ്….. “””
കുറച്ചു കഴിഞ്ഞപ്പോൾ അനു കതക് തുറന്നു….. അനില ബെഡിൽ തലകുനിച്ചിരിപ്പാണ്…..
“””അനില പുറത്തേക്ക് വാ….. “””അവൾ എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി……
അപ്പൊ ഞാൻ പുറത്തേക്കിറങ്ങി….. അവൾ എഴുന്നേറ്റ് എന്റെ പിന്നാലെ വന്നു….. ഞാൻ അവളെയും കൊണ്ട് വീടിന്റെ പുറകിലെ പറമ്പിലേക്കാണ് പോയത്…… അവൾ എന്റെ അടുത്ത് വന്ന് തലകുനിച്ചു നിന്നു……അവൾ ഒന്നും മിണ്ടുന്നില്ല….. അല്പം നേരത്തെ നിശബ്ദതയെ ഞാൻ കീറി മുറിച്ചുകൊണ്ട് അവളോട് സംസാരിക്കാൻ തുടങ്ങി….
“”” നീ എന്തിന് വേണ്ടിയാടി ഇതൊക്കെ ചെയ്ത് വച്ചത്….. നിന്റെ അച്ഛൻ പറഞ്ഞതൊക്കെ നീ കേട്ടതല്ലേ….. എന്തിനായിരുന്നു ഇതൊക്കെ… വേറെ എന്തെങ്കിലും വഴി നോക്കികൂടെയായിരുന്നോ….. എന്നാലും ഇതല്പം കൂടി പോയി… ഞാൻ എന്റെ വീട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും എന്ന് നീ ആലോചിച്ചിട്ടുണ്ടോ…. “””ഒറ്റ ശ്വാസത്തിന് ഞാൻ ഇതെല്ലാം പറഞ്ഞു തീർത്തു
“”””ഓഹ് അപ്പോഴും നിനക്ക് നിന്റെ കാര്യം മാത്രം ഒള്ളു അല്ലെ……നീ എപ്പോഴെങ്കിലും എന്റെ കാര്യം ആലോചിട്ടുണ്ടോ….. എടാ… ആണുങ്ങൾ ആയാൽ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ ഏതറ്റം വരേം പോവും….. അത് വേണ്ട… ഞാൻ നിന്റെ വീട്ടികാരോട് ഈ കണ്ട കള്ളം ഒക്കെ പറഞ്ഞപ്പോഴും നീ എന്നെ സപ്പോർട്ട് ചെയ്‌യും എന്ന് വിചാരിച്ചു……അതുണ്ടായില്ല… പകരം നീ എല്ലാം എന്റെ തലയിൽ വച്ചു കൈയൊഴിയാന നോക്കിയത്….. ആണന്നെനും പറഞ്ഞു നടന്നിട്ട് കാര്യമില്ലെടാ നട്ടെല്ലിന് ഉറപ്പ് വേണം….. “”
അവളുടെ വാക്കുകൾ എന്നെ ശരിക്കും ദേഷ്യം പിടിപ്പിച്ചു… ഒരു ആണിനോട് ഇങ്ങനെ ഒക്കെ പറഞ്ഞാൽ പിന്നെ ദേഷ്യം വരില്ലേ….. മുഖം അടിച്ചു ഒരെണം കൊടുക്കാന തോന്നിയത്…. പക്ഷെ ഞാൻ മിണ്ടാതെ നിന്നു….
“””ടാ… നിനക്കെന്താ പായാനുള്ളതെന്നോച്ച പറ എനിക്ക് പോണം…….ഇനി അത് പറയാനുള്ള ധൈര്യം ഉണ്ടാവോ ആവോ…. “””അല്പം പുച്ഛം കലർത്തിയാണ് അവൾ അത് പറഞ്ഞത്……. ഇതോടെ എന്റെ സകല കണ്ട്രോളും പോയി…..
“””ഡീ പുല്ലേ… നീ കുറെ നേരായല്ലോ കിടന്ന് ചിലക്കുന്നു…. ഇത്ര നേരം നീ പറയുന്ന കേട്ട് മിണ്ടാതെ നിന്നപ്പോ ഞാൻ വെറും ഉണ്ണാക്കൻ ആണെന്ന് വിചാരിച്ചോടി മൈരേ….പിന്നെ നീ പറഞ്ഞല്ലോ നിന്നെ സപ്പോർട്ട് ചെയ്തില്ല എന്ന്…… ഞാൻ നിന്നെ എങ്ങനെ സപ്പോർട്ട് ചെയ്യുടി പുല്ലേ…..നീ കണ്ടവന്റെ ഒക്കെ അഴിഞ്ഞാടി നടന്നതിന്റെ വിഴുപ്പ് ചുമക്കാൻ എനിക്ക് പറ്റില്ല….”””
അത് പറഞ്ഞു മുഴുവനാക്കും മുന്നേ അവളുടെ കൈകൾ എന്റെ കാരണത്ത് പതിച്ചു….. ആ അടി കൊണ്ടത് എന്റെ കവിളിൽ ആണെങ്കിലും വേദനിച്ചത് എന്റെ മനസാ…… ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു….. ഞാൻ പറഞ്ഞത്
കുറച്ചു കടന്നപോയെന്ന് എനിക്ക് മനസിലായത് കൊണ്ട് മാത്രം അവളെ തിരിച്ചൊന്നും ചെയ്യാൻ നിന്നില്ല……
“””ഇത്രനാളും ഞാൻ കണ്ട അജി ആണോടാ നീ…..നീ ഇങ്ങനെയൊന്നും അല്ലായിരുന്നു……വെറുത്തടാ നിന്നെ…… ഒരു പെണ്ണിനോടും പറയായാൻ പാടില്ലാത്ത കാര്യമാണ് നീ ഇപ്പൊ പറഞ്ഞത്……. പോയി ചത്തൂടെടാ നിനക്ക്…… ഛെ…..””””അവൾ കരഞ്ഞു കൊണ്ട് ഇതെല്ലാം പറഞ്ഞിട്ട് കണ്ണ് തുടച്ചു അനുവിന്റെ റൂമിലേക്ക് ഓടി…..
“””ഛെ……പെട്ടന്നൊരു ദേഷ്യത്തിൽ പറഞ്ഞതാ…..ഏത് നേരത്താണാവോ അവളോട് അങ്ങനെ പറയാൻ തോന്നിയത്…. അവൾ എന്തോരം വിഷമിച്ചിട്ടുണ്ടാവും…….സമാധാനിപ്പിക്കാൻ വിളിച്ചതാ ഇപ്പൊ കരയിച്ചു വിട്ടല്ലോ….. ഛെ…… വേണ്ടായിരുന്നു….. “”” അവൾ എന്നെ തല്ലിയതിൽ എനിക്ക് വിഷമം ഇല്ല…. പക്ഷെ അവൾ കരഞ്ഞുകൊണ്ട് പോയപ്പോ സഹിക്കുന്നില്ല…..
“””ഏതായാലും ഇന്ന് നല്ല ദിവസം തന്നെ…..രാവിലെ എഴുന്നേറ്റപ്പോൾ തുടങ്ങി കിട്ടുന്ന അടിയാ….ഇനി ആരുടെന്നാണാവോ അടുത്തത് കിട്ടുന്നെ… “””എന്ന് വിചാരിച് കവിളിൽ തടവി ഹാളിലെക്ക് കേറി ചെന്ന് തലപൊക്കി നോക്കിയതും ഭദ്രകാളിയെ പോലെ ഒരു മൊതല് അവിടെ നിൽക്കുന്നു…. വേറെ ആരുമല്ല എന്റെ ചേച്ചി……എന്നെ കിട്ടിയാൽ ഇപ്പൊ തന്നെ കൊല്ലും എന്ന രീതിയിൽ ആണ് നിൽപ്പ്…… അടുത്ത അടിക്കുള്ള കോളത്തിട്ടുണ്ട്…….
